സ്കൂളിൽ പഠിക്കുന്ന കാലത്ത് കാരപറമ്പിലെ പറങ്ക്യാങ്ങയും കുട്യാല്യാക്ക തേങ്ങ വെട്ടുമ്പോഴുള്ള തേങ്ങാ വെള്ളവും ഒരുപാട് കഴിച്ചിട്ടുണ്ട്. ഇന്നത്തെ പോലെ മുന്തിയ തരം ചോക്ലേറ്റും ബർത്ത്ഡേ കേക്കുകളും എെസ്ക്രീമുകളൊന്നും ഇല്ലാത്ത കാലത്ത് എല്ലാവരും ഇവയൊക്കെ ആയിരുന്നു കഴിച്ചിരുന്നതും . അണ്ടിക്കാലമായാൽ അണ്ടി പറിക്കുന്നിടത്ത് ചെന്ന് അണ്ടി പിഴിതെടുത്ത പറിങ്കൃാങ്ങ ഇലയിൽ പൊതിഞ്ഞ് കൊണ്ടു പോയിട്ടുണ്ട് പറങ്കിമാങ്ങ നീര് എടുത്ത് തിളപ്പിച്ച് കട്ച്ചാപർച്ചി ഉണ്ടാകാമെന്ന സഹപാഠികളുടെ കണ്ടു പിടിത്തം പരീക്ഷിച്ചിരുന്നു. സ്കൂളിൽ പോവുമ്പോൾ സ്കൂളിനോട് ചേർന്നുള്ള പറംബുകളിൽ നിറയെ പല നിറത്തിലും രുചിയിലുമുള്ള പറങ്കൃാങ്ങ പറങ്കിമൂച്ചികളിൽ കാഴ്ച്ച് നിൽക്കുന്നത് കാണാം. അതിൻ്റെ ചുവട്ടിൽ നിറയെ അണ്ടി വീണു കിടക്കുന്നുണ്ടാവും അണ്ടി പിഴുത് മാങ്ങ കടിക്കുമ്പോൾ കവിളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം തുണിയിലും ഷർട്ടിലും പുള്ളികളാക്കിയിട്ടുണ്ട്. വാവലും മറ്റു പക്ഷികളും കൊത്തി കൊണ്ടു വന്ന് തിന്നതിന് ശേഷം നിലത്ത് വീഴുന്നത് (ആവോൽ അണ്ടി) പെറുക്കി കോതേരിൻ്റെ പീടീൽ കൊടുത്ത് മസാലടിയും കട്ച്ചാപർച്ചീം നാരങ്ങാ മിഠായിയും വാങ്ങി കഴിച്ചിട്ടുണ്ട്. സ്കൂളിൽ സഹപാഠികളൊത്ത് അണ്ടി തംബ് കളിച്ചിട്ടുണ്ട്. അക്കാലങ്ങളിൽ ഒഴിവ് ദിസങ്ങളിൽ കടല വറുത്ത് വീടുകളിൽ നടന്ന് കച്ചവടം ചെയ്തിരുന്നു. അന്ന് അണ്ടി വാങ്ങി കടല വിറ്റിരുന്നു. പറമ്പിൽ നിന്നും പക്ഷികൾ കൊണ്ടിടുന്ന അണ്ടി പെറുക്കി തീയിൽ ചുട്ട് തിന്നാറുണ്ടായിരുന്നു. അണ്ടി ചുട്ടെടുത്തും എള്ളും ശർക്കരയും കൂട്ടി അണ്ടി പുട്ട് ഉണ്ടാക്കിയും തിന്നിരുന്നു. എൻ്റെ ഉപ്പ റോഡ് സൈഡിലെ അണ്ടി പാട്ടത്തിന് എടുക്കാറുണ്ടായിരുന്നു. കക്കാടംപുറം ആൽത്താപ്പുൻ്റെ പറമ്പിൽ അക്കാലത്ത് നിറയെ പറങ്കിമാവായിരുന്നു. അതും പാട്ടത്തിന് എടുത്തിരുന്നു. പൂവ് ഇളകാതെ പറിക്കുന്നതിനായി പ്രത്യേക തരത്തിലുള്ള തോട്ടി ഉണ്ടാക്കി ഉപ്പയുടെ കൂടെ അണ്ടി പെറുക്കാൻ പോയിരുന്നു. അണ്ടി സ്വരൂപിച്ച് കുന്നുംപുറം ചന്തയിൽ കൊണ്ടു പോയി വിൽക്കും അണ്ടി എടുക്കാനായി ചന്ത ദിവസം കച്ചവടക്കാർ ബുധനാഴ്ചകളിൽ വന്നിരുന്നു അണ്ടിക്കാലം ചെറിയ കുട്ടികൾ മുതലുള്ളവർക്ക് ഒരു വരുമാന മാർഗ്ഗവുമായിരുന്നു പണത്തിന് പകരം അണ്ടി കൊടുത്തും വീട്ടു സാധനങ്ങൾ വാങ്ങിയിരുന്നു. നമ്മുടെ പ്രദേശങ്ങൾ പറങ്കി മാവുകൾ നിറഞ്ഞതായിരുന്നു ഇന്ന് അവയെല്ലാം വംശനാശം സംഭവിച്ച പോലെ അപ്രത്യക്ഷമായി. പറങ്കിമാങ്ങ പോലെയുള്ള ആരോഗൃത്തിന് ദോശകരമല്ലാത്ത പഴങ്ങളുടെ രുചിയിലുള്ള ജാമുകളും ചോക്ലേറ്റുകളും മാർക്കറ്റുകളിൽ നിന്നും വാങ്ങി രുചിക്കേണ്ട അവസ്ഥയിലേക്കെത്തി നമ്മൾ.
----------------------------------------------------------
🖊 കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment