Thursday, 1 March 2018

ലേലം വിളി


ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിൽ വഅള്.
ഒരു ഇടവേള പോലെ ലേലം വിളി തുടങ്ങി.
പല തരത്തിലുള്ള സാധനങ്ങൾ മുതൽ കോഴി, ആട് തുടങ്ങിയവയൊക്കെ ലേലം ചെയ്യാനുണ്ട്.
ഒരു ഫോറിൻ കുപ്പായ ശീല ഉയർത്തിപ്പിടിച്ച് മുസല്യാർ പറഞ്ഞു. നല്ല ഒന്നാന്തരം ബർക്കത്തുള്ള കുപ്പായ ശീല! സത്യത്തിൽ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചൈനാ സിൽക്കായിരുന്നു അത്! സംഭാവന ചെയ്ത വ്യക്തിക്ക് വേണ്ടി ദുആ ചെയ്തു.
പത്തു രൂപ മുതൽ ലേലം തുടങ്ങി. 100 രൂപയിൽ തങ്ങി നിന്നപ്പോൾ  ഒരു സ്ത്രീ ശബ്ദം ഉയർന്നു, 125 രൂപ !!!
മുസല്യാർ ദുആ ചെയ്തു. ഇപ്പോൾ വിളിച്ച സ്ത്രീക്ക് നീ ബറക്കത്ത് ചെയ്യണേ -
ആ സ്ത്രീക്ക് നല്ലൊരു ഭർത്താവിനെ നൽകണേ -
നല്ല സന്താനങ്ങളെ നൽകേണമേ -
നല്ല അമ്മായിയമ്മയെയും അമ്മാശ്ശനെയും നല്ലനാത്തൂൻമാരെയും കിട്ടേണമേ -
അഞ്ഞൂറിലധികം വരുന്ന സദസ്സ് കൈകൾ മേലോട്ടുയർത്തിപ്പറഞ്ഞു - ആമീൻ
അപ്പോഴാണ് എന്റെ പിന്നിൽ നിന്ന് അതേ സ്ത്രീ ശബ്ദം ഉയർന്നത് 
"സ്ത്രീയല്ലാ പുരുസം പുരുസം"
ഞാൻ എണീറ്റ് തിരിഞ്ഞ് നോക്കിയപ്പോ എന്റെ അയൽവാസി !!
------------------------------------------------------------------------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment