അണ്ടിയെ മാത്രം ആശ്രയിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. എന്റെ ഉമ്മയുടെ വീട് ചെണ്ടപ്പുറായയിലാണ്.എന്റെ ചെറുപ്പത്തിൽ എല്ലാ വ്യാഴാഴ്ച്ചയും അന്ന്വിരുന്നു പോവുന്ന ശീലമുണ്ടായിരുന്നു.അന്നൊക്കെ നടന്ന് പോവുകയും വരുകയും ചെയ്യും എന്റെ ഉമ്മയുടെ വീട്ടിൽകുറെ അണ്ടി മരങ്ങളും മാങ്ങയും ചക്കയും എല്ലാം ഉണ്ട് കൂടുതലായും നമ്മൾ ആശ്രയിച്ചിരുന്നത് അണ്ടിയെ ആണ്. പോയാൽ എല്ലാ മരത്തിലും കേറി അണ്ടിയെടുക്കും എന്നിട്ട് വല്ലുമ്മക്ക് കൊടുക്കും വല്ലുമ്മ അതിൽ നിന്നും എനിക്കും തരും അതാണ് പതിവ്. തിരിച്ച് വീട്ടിലേക്ക് പോരുമ്പോൾ വല്ലുമ്മ തന്റെ തുണി കോന്തലയിൽ കെട്ടിവെച്ച പണത്തിൽ നിന്നും പെറുക്കി വല്ലതും തരുകയും അതിന്റെ പുറമേ അണ്ടിയും മാങ്ങയും തരും എന്നിട്ട് പറയും അണ്ടി കൊണ്ട് പോയി നാശമാക്കി കളയരുത് എന്ന് ആ സമയത്ത് പതിയെ പറയും ഇല്ല ഈ സമയത്തെല്ലാം എന്റെ മനസ്സിൽ കാണുന്ന കാഴ്ച്ച വീട്ടിൽ എത്തിയാൽ കുറച്ച് അടുപ്പിലിട്ട് ചുട്ടു തിന്നണം കുറച്ച് അണ്ടി തമ്പ് കളിക്കണം എന്നതായിരുന്നു. പിറ്റേന്ന് നേരെ സ്കൂളിൽ പോയി കളി ആര്യമ്പിക്കും കരിങ്കല്ലിൽ കൊത്തിയെടുത്ത സൂട്ടി അല്ലെങ്കിൽ മാർബിളിൽ കൊത്തിയെടുത്ത സൂട്ടി തന്റെ ഉന്നം വെച്ചു ഏറിൽ ചില സന്ദർഭങ്ങളിൽ അണ്ടിയുടെ മണ്ട വരെ പോട്ടി പോവുന്ന കാഴ്ച്ചയും കാണാം ആദ്യമൊക്കെ കുറെ കിട്ടും തൊലിഞ്ഞ് പോവുന്നത് കണ്ടാൽ വേഗം സ്ഥലം വിടും.
------------------------------------------------------------------------
🖊 സഫ്‌വാൻ. സി
No comments:
Post a Comment