എന്റെ വീടിന്റെ തൊട്ടടുത്ത് തന്നെ പറങ്കൂചിമരം ഉണ്ടായിരുന്നു അത് ഞങ്ങൾക്ക് വെറും അണ്ടിയും പറങ്കെങ്ങയും മാത്രമല്ലായിരുന്നു വലിയ തണല്മരമായിരുന്നു. ഒരുപാട് ജീവികൾക്ക് വീടായിരുന്നു മരത്തിന്മേൽ കൊഴിയുന്ന ഇലകൾക് മറ്റൊരു പേരുണ്ടായിരുന്നു ചെമ്മൽ. ഈ ചെമ്മൽ വാരലായിരിന്നു എന്റെ പണി. പറങ്കൂച്ചിയുടെ തൊട്ടടുത്തായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത് നട്ടുച്ച ആയാൽ എല്ലാവരും മരച്ചുവട്ടിലേക് പോകും അവിടെ കുത്തിയിരുന്ന് കളിയിലെ തോൽവിയും ജയവും മറ്റവന്റെ ബോളിൽ സിക്സറും ഫോറും അടിച്ച കഥ പറഞ്ഞിരിക്കും ഇടക്കിടക്ക് ശരീരത്തെ തഴുകി തലോടി ഒരു കുളിർകാറ്റ് വന്നു പോകും പിന്നെ ഒരുപാട് വട്ടം ചീഞ്ഞ പറങ്കെങ്ങ എടുത്തു തമ്മിൽ എറിഞ്ഞു കളിക്കുമായിരുന്നു. മരത്തിന്റെ മുകളിലേക്ക് കേറാൻ മത്സരികുമായിരുന്നു ഒരുപാട് അണ്ടി ചുറ്റുണ്ട് പറങ്കെങ്ങയുടെ നീര് എടുത്തു കടച്ചാപറച്ചി ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ പലപ്പോഴും കേൾക്കാറുണ്ട് അണ്ണാൻ അണ്ടി ഈബിയ മാതിരി ആദ്യമായി അണ്ണാൻ അണ്ടി ഈബിയത് കണ്ടത് പറങ്കൂച്ചി മരത്തിൽ നിന്നായിരുന്നു. അങ്ങിനെയങ്ങനെ ഒരുപാട് പറയാനുണ്ട് ഇവിടെ ചുരുക്കുന്നു ഇന്ന് ആ തണൽമരം ഇല്ലാതായി ഇന്നും പറങ്കെങ്ങ കാണുമ്പോൾ ഓർത്തുപോകും ജീവിതത്തിലെ ചില നിമിഷങ്ങൾ.
--------------------------------------------------------------------------------------------------------------------------
🖊 ഇസ്മായിൽ വഫ കെ.ടി
No comments:
Post a Comment