എന്റെ നാടിന് ദാഹിക്കുന്നു
തൊണ്ടക്കുഴികൾ വറ്റിവരളുന്നു '
ഉമിനീർ ഗ്രന്ഥികൾ പോലുമിത്തിരി
തെളിനീരിനായി നാക്കു നീട്ടുന്നു
ഈയഗോളം കത്തിയെരിയുന്നു മേലെ
തീയുണ്ടകൾ പെയ്യുന്നു ഭൂമിക്ക് മീതെ
പക്ഷി പറവകൾ വെള്ളം തേടുന്നു
പച്ചപ്പുല്ലുകൾ ഉണങ്ങി കരിയുന്നു
കാർമേഘക്കീറൊട്ടുമില്ല മാനത്ത്
കാലത്തെ പഴിക്കുന്നു പലരുമീ നേരത്ത്
കാറ്റും മഴയും തിമിർത്തു പെയ്ത കാലത്ത്
കരുതിയില്ലൽപവും ഈ ചൂടു സമയത്ത്
മണ്ണ് തുരക്കുന്ന ലോറികൾ പായുന്നു
മാന്തിപറിക്കുന്നു കുടിനീര് oതേടുന്നു
മനംനൊന്ത് മാലോകർ റബ്ബോടിരക്കുന്നു
മഴ തരണേ... നാഥാ നീ ദാഹം തീർക്കണേ
-----------------------------------------------------
🖊 മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment