എന്റെ ചെറുപ്പത്തിൽ വീടിന്റെ ചുറ്റുമായി നാല് പറിങ്കിമാവുണ്ടായിരുന്നു അതിൽ രണ്ടെണ്ണം നല്ല മധുരമുള്ള ചെറിയതരം പറിങ്കി മാങ്ങയായിരുന്നു.
വീടിന്റെ കിഴക്കായി നീണ്ടു കിടക്കുന്ന ഭാഗം ധാരാളം ഇനം പുൽ ചെടികളും വിവിധ ഇനം മാമ്പഴം കായ്ക്കുന്ന മാവുകളും കൊച്ചു കൊച്ചു പാറകളും കൊണ്ട് സമൃദ്ധമായ ഒരു സുന്ദര ലോകമായിരുന്നു കൃഷ്ണേട്ടന്റെയും എന്റെയും വീടിന്റെ യിടയിൽ നിറയെ കാടായിരുന്നു. (ഇപ്പൊ അവിടെ മൂന്ന് വീടും റോഡും വന്നു) ആ കാടിന്റെ ഇടയിലൂടെ കൊച്ചു കൊച്ചു നടവഴികൾ. ഒരുപാട് കളിച്ചു തിമിർത്ത ആ നിമിഷങ്ങൾ ഇന്നും ഓർമകളിൽ നിറഞ്ഞു നില്കുന്നു. അണ്ടിക്കാലം ആയാൽ പുലർച്ചെ എഴുന്നേറ്റ് നേരെ ഒരു ഓട്ടമാണ് പറുങ്കൂചിന്റെ ചോട്ടിലേക്ക്. പാള കൊണ്ടുണ്ടാക്കിയ ഒരു ബട്ടിയും ഉണ്ടാകും എന്നിട്ട് മദ്രസയിൽ പോകാൻ ഉമ്മവിളിച്ചു ചങ്ക് പൊട്ടിചാലെ അന്ന് മദ്രസയിൽ പോകൂ. വരുമ്പോൾ ആവൽ (വവ്വാൽ)ഈമ്പിയിട്ട അണ്ടിയാണ് നുള്ളി പൊറുക്കൽ ആർക്ക് കൂടുതൽ കിട്ടി എന്ന് എണ്ണി നോക്കൽ പതിവാണ് കുറവാണെങ്കിൽ നാളെ എനിക്കേയ്കാരം തോന കിട്ആ എന്നും പറഞ്ഞ്സ്വ രൂപിച്ച അണ്ടി ഉമ്മയെ ഏൽപിച്ച് മദ്രസയിൽ പോകും അന്നത്തെ പ്രധാന കളി അണ്ടിതമ്പാണ് പ്രധാന ജോലി ഏർ സൂട്ടി ഉണ്ടാകലും. നല്ല അഴകിൽ സൂട്ടി ഉണ്ടാക്കി വിൽക്കാറുമുണ്ട്. പകരം വാങ്ങൽ അണ്ടി തന്നെയായിരുന്നു അന്ന് അണ്ടി ഒരു വരുമാന മാർഗവും പറുങ്കിമാങ്ങ ദാഹ ശമനിയും ആയിരുന്നു. അണ്ടിത്തമ്പ് പോലെ അന്നത്തെ പല കളികളും പുതിയ തലമുറക്ക് അന്യമാണിന്ന്. അന്ന് ഉള്ളവർ സ്നേഹിച്ച്പ രിപാലിച്ചു നട്ടു വളർത്തിയ സകലതും വെട്ടി നിരത്തി വീടുകൾ ഉയർന്നു. ഇന്ന് ഓർമ്മക്ക് പോലും ഒരു പറുങ്കിമാവ് ആ പരിസരത്ത് എവിടെയും കാണാനില്ല.പച്ച അണ്ടി കീറി അതിന്റെ ഉള്ളിലെ കാമ്പ് തിന്നതും ചമ്മൽ കത്തിച് വട്ടമിട്ടിരുന്ന് അണ്ടി ചുട്ടതും പറങ്കി മാങ്ങ കൊണ്ട് കടിച്ചാപർച്ചി ഉണ്ടാക്കിയതും തെക്കേ പറങ്കിമാവിൻ കൊമ്പിൽ ഊഞ്ഞാൽ കെട്ടി ആടിയതും ഇന്നും ബാല്യകാല ഓർമ പുസ്തകത്തിൽ മായാചിത്രമായ് തിളങ്ങുന്നു.
-------------------------------------------------------------------------
🖊 മുജീബ് കെ.സി
No comments:
Post a Comment