Wednesday, 28 March 2018

അണ്ടിക്കാലം.


അണ്ടിക്കാലത്ത ഓർക്കുമ്പോൾ, മർഹും അരീക്കൻ ഉണ്ണീൻകാക്ക (റഷീദിന്റെ ഉപ്പ , അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ ) കണ്ണൂർ ഇരിക്കൂർ ഭാഗങ്ങളിൽ പണിക്ക്പോകുന്ന കാലത്ത് ‌അവീടെയുള്ള വലിയ ആളുകളെപറ്റി മറ്റുള്ളവർ പറയുന്നത് പറയയാറുണ്ട് "ഓർ ആരപ്പാ ഓർക്കെത്ര അണ്ടിയാ" എന്ന്..  അതിൽ നിന്നും മനസ്സിലിക്കാം അന്ന് അണ്ടിക്കുള്ള സ്ഥാനം. അന്ന്അണ്ടിയും തേങ്ങയുമൊക്കെയായിരുന്നു. മുഖ്യ വരുമാന മാർഗ്ഗങ്ങൾ. ഇന്ന് പറങ്കിമാവിൻ ചുവട്ടിലും റോട്ടിലും വഴികളിലും ആർക്കും വേണ്ടാത്തപോലെ വീണു കിടക്കുന്ന അണ്ടികൾ കണ്ട്നെ ടുവീർപ്പിടുകയല്ലാപതന്ത് ചെയ്യാൻ. അതൊക്കെപ്പോട്ടെ...  ഞാനിന്നലെ രണ്ട് പർങ്കേങ തിന്നു. ഒന്ന് ചോന്തതും ഒന്ന് മഞ്ഞയും. മഞ്ഞയായിരുന്നു മധുരം കൂടുതല്. രണ്ടു ദിവസം മുമ്പ് പർങ്കേങ്ങോണ്ട്ള്ള കട്ചാപർചിയും. നല്ലരസം.  സകരിയ്യാന്റെ കുട്ടി ണ്ടാക്കിത്തന്നതാ... പർങ്കേങ്ങന്റെ നീര്ക്ക് ചക്കര പൊട്ച്ചത് ട്ട് കൊർച്ച് തേങ്ങ ചെരണ്ടീതും കൂടിട്ട്  (ഒര് നുള്ള് ഉപ്പും) അട്പ്പത്ത്വെച്ച് വെച്ച് ഇളക്കി കുറുകി വരുമ്പോ ഒരു വായന്റെലീക്ക് മാറ്റ്യാ മതി. (വായന്റെലീല് ഒട്ടിപ്പുട്ച്ചൂല) പിന്നെ ചെറ്യേ ഉർള ആക്കി ഉര്ട്ട്യാമതി.
  ഞങ്ങളെ തൊടുവീലുമുണ്ടായിരുന്നു മൂന്ന് പറങ്കൂച്ചി. ഓരോ ആഴ്ചയിലും പെറുക്കിക്കൂട്ടിയ അണ്ടികളുമായി ചന്തയിൽ പോയി ഇറച്ചിയും മറ്റു സാധനങ്ങളും വാങ്ങും ചാളക്കണ്ടിയിലേക്ക് എളാപ്പാന്റെ (മാനിയുടെ ഉപ്പ)കൂടെ അണ്ടി പെറുക്കാൻ പോയിരുന്നു രണ്ടു ബീരാൻമാരുമുണ്ടാകും കൂടെ. അങ്ങനെ  പഴയ അണ്ടിക്കാല ഓർമകൾ പറഞ്ഞാൽ തീരൂല.

മഴക്കാലത്ത് അണ്ടിമുളച്ച് വന്നാൽ അതിന്റെ പരിപ്പ് പച്ചനിറത്തിൽ മുകളിൽ വരുന്നത് തിന്നവരുണ്ടോ?.
------------------------------------------------------------------------------
🖊  മൊയ്തീൻ കുട്ടി അരീക്കൻ

No comments:

Post a Comment