അബ്ദുസമദ് സമദാനിയുടെ മത പ്രഭാഷണം കേൾക്കാൻ കോട്ടക്കൽ, കോഴിക്കോട് കടപ്പുറം കോഴിക്കോട് ഗ്രൗഡ് തുടങ്ങിയ സ്ഥലങ്ങളിൽ എത്രയോ തവണ റമളാനിൽ പോയിട്ടുണ്ട്. മടക്കത്തിൽ അത്താഴം കഴിക്കാൻ വേണ്ടി വഴിയിൽ നിർത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഭക്ഷണം കിട്ടാതെ അത്താഴം കഴിക്കാതെയും നോമ്പ് എടുത്തിട്ടുണ്ട്. കക്കാടംപുറത്ത് മുരിങ്ങോൾ പറമ്പിൽ ഞങ്ങൾ ഒരു പറ്റം ചെറുപ്പക്കാർ ഒരു വഅള് സംഘടിപ്പിച്ചു. രണ്ട് ദിവസം ആയിരുന്നു വഅള്. ഒന്നാം ദിവസം തരക്കേടില്ലാതെ അളുകളും സംഭാവനയും കിട്ടി. രാത്രി പരിപാടി കഴിഞ്ഞ ശേഷം കമ്മറ്റി ഭാരവാഹികൾ സംഭാവന തിട്ടപ്പെടുത്തി. നടത്തിപ്പിന് കാശ് ചെലവ് കൂടുതലാാണ്. നാളെ എല്ലാവരും ശ്രദ്ധിക്കണം. രണ്ടാം ദിവസം വഅള് തുടങ്ങാൻ പോകുകയാണ്. അതിന്ന് മുമ്പ് കമ്മറ്റി തീരുമാനം ഇന്നലെ സംഭാവന കുറവാണ് അത് കൊണ്ട് സംഭാവനയുടെ കാര്യത്തിൽ ഒന്ന് കൂടി ശ്രദ്ധ വേണം. ഒരുവൻ പറഞ്ഞു അത് ഞാൻ ഏറ്റു (ആളെ പറയില്ല) വഅള് തുടങ്ങി വഅള് അവസാനിക്കാൻ പോകുകയാണ്. അപ്പോളാണ് നമ്മൾ ഏൽപ്പിച്ച ആൾ മുന്നിലെ കസേരയിൽ ബക്കറ്റ് പിടിച്ചിരുന്ന് നല്ല കൂർക്കംവലി. അങ്ങനെ ഞങ്ങൾ വഅള് കഴിഞ്ഞ പാടെ അവനെ ഉണത്തി അപ്പോൾ അവൻ പറയാണ്. ബക്കറ്റ് എവിടെ കാശും ഇല്ല അപ്പോഴേക്കും വഅള് അവസാനിച്ചു.
---------------------------------------------------------
ശംസു പാലത്തിങ്ങൽ
No comments:
Post a Comment