Saturday, 17 March 2018

🌳പറമ്പിലെ പറുങ്കുച്ചി തോട്ടം🌳


അണ്ടിക്കാലം വന്നാൽ പണ്ടൊക്കെ കുട്ടികൾക്ക് എന്ത് കൊണ്ടും സന്തോഷത്തിൻ്റെ കാലമാണ്. എൻ്റെ വളരെ ചെറുപ്പത്തിൽ ഞങ്ങളുടെ തറവാട് വീടിൻ്റെ അടുത്ത് പറുങ്കൂച്ചികൾ ഇല്ലെങ്കിലും തോട്ടശ്ശേരിഅറക്കടുത്ത് മലാരത്ത് പറമ്പിൽ  വല്ല്യുപ്പാക്ക് ചെറിയെരു പറുങ്കൂച്ചി തോട്ടമുണ്ടായിരുന്നു. അണ്ടികാലം തുടങ്ങിയാൽ വല്ല്യുപ്പാൻ്റെ കൂടെ ഞാനും ചെറിയ എളാപ്പയും കൂടി അണ്ടി പെറുകൂട്ടാൻ വേണ്ടി പറമ്പിലെക്ക് പോവും. ആദ്യം താഴെ വീണ് കിടക്കുന്ന അണ്ടീം പർങ്കിമാങ്ങയും പെറുക്കിക്കൂട്ടം. പിന്നെ പറുങ്കുച്ചിമേൽ കയറി കുലുക്കി വീഴ്ത്തും അതിൽ നിന്നും നല്ല പറങ്കിമാങ്ങ എടുത്ത് കവറിട്ട് വീട്ടിലേക്ക് കോണ്ട് വന്ന് അതിൻ്റെ നീരെടുത്ത് ചക്കരയും കൂട്ടി നല്ല ഒന്നാന്തരം കട്ച്ചപ്പർച്ചി ഉണ്ടാക്കി തരും ഞങ്ങളുടെ വല്ല്യുമ്മ. പെറുക്കി കൂട്ടിയ അണ്ടികളിൽ നിന്നും വല്യൂപ്പാനെ കാണാതെ എട്ട് പത്തെണ്ണമെടുത്ത് പേൻ്റിൻ്റെ കീശയിലിട്ട് വെയ്ക്കും സ്കൂളിൽ നിന്നും അണ്ടിതമ്പ് കളിക്കാൻ. ബുധനാഴ്ച്ചയായാൽ വല്യൂപ്പ അണ്ടി വിൽക്കാൻ ചന്തയിൽ പോകുബോൾ അണ്ടി പെറുക്കി കെടുത്തതിന് ഞങ്ങളെയും ചന്തയിലേക്ക് കൊണ്ട് പോയിട്ട് അണ്ടിവിറ്റ് മറ്റു സാധനങ്ങളോക്കെ വാങ്ങി മടങ്ങുമ്പോൾ മുന്തിരി ജ്യൂസ്സും സമൂസയും വാങ്ങി തരും. ആ കാലമെക്കെ പോയി ഇപ്പോഴത്തെ കുട്ടികൾക്ക് പറങ്കിമാങ്ങയും ചക്കയും ഒന്നും വേണ്ടാത്ത കാലമായി.
--------------------------------------------------------------------
🖊 മുജീബ് ടി.കെ

No comments:

Post a Comment