Saturday, 26 November 2016

26/11/2016 ക്വിസ് മൽസര വിജയി...


ഈ ആഴ്ചയിലെ (26-11-2016) ക്വിസ് മൽസര ജേതാവ് അഷ്‌കർ പി. പി.


**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 26/11/2016



തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 26/11/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് ജാബിർ  അരീക്കൻ

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്


Tuesday, 22 November 2016

കെ. പി. മുഹമ്മദാജി


ജീവിതകാലത്ത് നാട്ടിലും നാട്ടാരിലും മായാത്ത വ്യക്തിമുദ്രകൾ പതിപ്പിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ് പോയ കാരണവൻമാരെയും അല്ലാത്തവരേയും സ്മരിക്കുന്ന പള്ളിപ്പറമ്പ് എന്ന ഈ പംകതി യിൽ ഭാഗഭാക്കാവാൻ ജോലിത്തിരക്ക് കാരണം മുമ്പ് കഴിഞ്ഞിരുന്നില്ല. 

കുറ്റൂർ നിവാസി ആയിരുന്നതിനാൽ ( ഇപ്പോൾ കക്കാടം പുറത്തുകാരനും - ഇരട്ട പൗരത്വം) ഇന്നത്തെ സ്മരണീയ വ്യക്തി കെ.പി. മുഹമ്മദ് ഹാജിയെ അടുത്തറിയുന്ന ആളല്ല ഞാൻ .അകലെ നിന്ന് വീക്ഷിച്ചാ ണ്ടെങ്കിലും ആ രൂപവും ഭാവവുമെല്ലാം മനസ്സിൽ മായാതെ കിടക്കുന്നു.  

ഒരു വീടിന്റെ പൂമുഖത്തെ ചാരുകസേരയിൽ ശുഭ്രവസ്ത്രവുമണിഞ്ഞ് വിശ്രമിക്കുന്ന ഒരു കാരണവരുടെ സാന്നിദ്ധ്യം ആ വീടിന് എത്രത്തോളം ശോഭയും ചൈതന്യവും സമാധാനവും പകരുന്നുവോ അത് പോലെയായിരുന്നു മുഹമ്മദ് ഹാജി യുടെ സാന്നിദ്ധ്യം കക്കാടംപുറം എന്ന നാടിന് നൽകിയത് എന്ന് തോന്നിയിട്ടുണ്ട്. 

കക്കാടം പുറത്ത് കൂടെ കടന്ന് പോകുന്ന കുറ്റൂർ കാർക്കെല്ലാം ചിരപരിചിതമായ മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ഹാജി മരണപ്പെട്ട ദിവസം ഈ തത്തമ്മക്കൂട്ടിൽ   തന്നെ കാരണവർ മുഹമ്മദ് കുട്ടി കാക്ക അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ നിലനിർത്തിയ ഒരു നന്മയെ കുറിച്ച് സൂചിപ്പിച്ചത് ഇന്നും ഓർത്ത് പോകുന്നു. 

അല്ലാഹുവിന്റെ ഭവനമുവായുള്ള അഭേദ്യമായ മാനസ്സിക ബന്ധവും അതിന്റെ പരിപാലനത്തിൽ വെച്ച് പുലർത്തിയ നിഷ്കർഷതയുമായിരുന്നു അത്. പതിറ്റാണ്ടുകൾ ആ കർമ്മം ഒരു സപര്യയായി അഭംഗുരം തുടരണമെങ്കിൽ ഓർക്കുക തഖ്വ്‌വയുമായി എത്രമാത്രം താദാത്മ്യം പ്രാപിച്ചിരുന്നു ആ മനസ്സും ശരീരവും. 

ഈയടുത്ത് സംസാരമദ്ധ്യേ മുഹമ്മദ് ഹാജിയെയൊക്കെ അടുത്തറിയുന്ന കക്കാടം പുറത്തെ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു താരതമ്യേനെ സുദീർഘകാലം ജീവിക്കാൻ ഭാഗ്യം ലഭിച്ച മുഹമ്മദ് ഹാജിയുടെ മനസ്സെപ്പോഴും സംഘർഷമുക്തമായിരുന്നത്രെ! നാട്ടിൽ പലപ്പോഴും ദൃശ്യമാകുന്ന പ്രശ്നസങ്കീർണ്ണതകളൊ കടുംബത്തിലെ സ്വാഭാവിക പരാധീനങ്ങളോ ഒന്നും തന്നെ അദ്ധേഹത്തെ വല്ലാതെ യൊന്നും അലട്ടാത്ത പ്രകൃതമായിരുന്നു. അതാവണം പ്രായാധിക്യത്തിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ അവസാനം വരെ കഴിഞ്ഞ് കൂടാൻ അദ്ദേഹത്തെ പ്രാപ്തമാക്കിയതും. 

മുഹമ്മദാജിയെ ഓർക്കുമ്പോൾ അതോടൊപ്പം പള്ളിയും മദ്രസ്സയും മനസ്സിലേക്കോടിയെത്തിയാൽ അതിലൊട്ടും അൽഭുതമില്ല. കാരണം ഹാജിയേയും പള്ളിയേയും മദ്രസ്സയേയും വേർതിരിക്കുക പ്രയാസമായിരിക്കും.  

മദ്രസ്സാങ്കണത്തിൽ നടത്തപ്പെട്ട വിജ്ഞാന വേദിയിലൊക്കെ വന്ദ്യവയോധികനായ ആ കുറിയ മനുഷ്യന്റെ ആത്മീയ ചൈതന്യം തുളുമ്പുന്ന  സാത്വികമുഖവും രൂപവും നിത്യ കാഴ്ചയായിരുന്നല്ലോ .... അതാകട്ടെ പരിപാടിയുടെ മതകീയ പ്രൗഢിക്ക് എന്നും മാറ്റ് കൂട്ടി. 

നാടിന്റേയും നാട്ടാരുടേയും മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ വലിപ്പം വെളിപ്പെടുത്തുന്നതായിരുന്നു മരണശേഷം മക്കൾ സംഘടിപ്പിച്ച പ്രാർത്ഥനാ സദസ്സും അതിലെ ജനപങ്കാളിത്തവും. അതിൽ പങ്കെടുക്കാനും ആ നല്ല മനുഷ്യനു് വേണ്ടിയുള്ള പ്രാർത്ഥനകളിൽ പങ്കാളിയാകാനും കഴിഞ്ഞതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു -അൽഹംദുലില്ലാഹ് .അദ്ദേഹത്തേയും നമ്മേയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ
----------------------------
ജലീൽ അരീക്കൻ



🌷🌷🌷🌷മർഹൂം കൊടുവാപറംബൻ മുഹമ്മദ് ഹാജിയേ സ്മരിക്കുംബോൾ അദ്ധേഹത്തെ  കുറിച്ച് ഒരുപാട് പറയാനുണ്ട്
ചിലഒാർമകൾ
  ഞങ്ങൾക്ക്(മാപിളക്കാട്ടിൽ) അദ്ധേഹം മൂത്താപ്പയാണ് ഞങ്ങൾ അങ്ങിനെ തന്നെയാണ് വിളിച്ചിരുന്നതും
ഞാൻ  ഒന്നാം ക്ലാസ്മുതൽ മുന്നാം ക്ലാസുവരെ കക്കാടംപുറം മദ്രസയിലാണ് പഠിച്ചിരുന്നത്
അക്കാലത്ത് അദ്ധേഹം പള്ളിയിലെ ഹൗളിലേകും മൂത്രപ്പുരയിലേ ടേങ്കിലേകമുള്ളു വെള്ളം  കിണറ്റിൽ നിന്നും കോരി നിറക്കുന്നത് കണ്ടിട്ടുണ്ട്
  അക്കാലങ്ങളിലൊന്നും നമ്മുടെ പ്രദേശങ്ങളിൽ കരണ്ടൊന്നും അത്ര സുലഭമല്ല
പിന്നെ അടുത്ത കാലംവരെ അവിടെത്ത ബാങ്ക് വിളിക്കലും അദ്ധേഹമായിരുന്നു
അദ്ധേഹത്തിൻ്റെ ജീവിതകാലത്തിൽ അധികവും ദീനീകാരൃങ്ങൾക്കാണു ചിലവഴിച്ചിട്ടുണ്ടാവുക
കക്കാടം പുറം പള്ളിയും മദ്രസയും ഊകത്ത് പള്ളിയിലും അദ്ധേഹം സേവനം നടത്തിയിട്ടുണ്ട്
കൂടുതൽ സംസാരിക്കാത്ത പ്രൃകൃതമായിരുന്നു പള്ളിയും മദ്രസയുമായിരുന്നു അദ്ധേഹത്തിൻ്റെ ലോകം

കൊടുവാപറംബൻ പഴയകാരണവൻമാരുടെ കൂട്ടത്തിൽ ഇത്ര ശാന്ത സ്വഭാവക്കൊനായ വേറെയൊരാൾ ഉണ്ടായിട്ടില്ല
എന്ന് എല്ലാവരും പറയുമായിരുന്നു
 കുടുംബങ്ങളിൽ ആരങ്കിലും മരണപ്പെട്ടാൽ അവിടെ എത്തി വേണ്ടത് ചെയ്യുമായിരുന്നു ആദൃമൊക്കെ അവിടെകുള്ള മയ്യിത്ത് കട്ടിൽ ഉൗക്കത്ത് പള്ളിയിൽനിന്നു തലയിലേറ്റി കൊണ്ടൂ പോവുന്നത് ഞാൻ കണ്ടിട്ടുണ്ട്
  ദീനീ സേവനരംഗത്ത് നിറസാന്നിദൃമായിരുന്ന അദ്ധേഹത്തിൻ്റെ പരലോകസുഖത്തിന്നവേണ്ടി  നമുക്ക് പ്രാർ്ഥക്കാം 
അവരുടെ പരലോക ജീവിതംഅള്ളാഹു സുഖമാകി കൊടുക്കു മാറാകട്ടെ
🌹🌹🌹🌹🌹🌹🌹
-----------------------------------------------------------
കുഞ്ഞിമുഹമ്മദ്  മാപ്പിളക്കാട്ടിൽ 



* മനസ്സിൽ നിന്ന് മായത്ത മുഖം *  
കെ.പി മുഹമ്മദ് ഹാജി എന്ന ആ വലിയ മനുശ്യന്റെ ജീവിതത്തിൽ നിന്ന് ഞാൻ നേരിട്ട് കണ്ടതും മറ്റുള്ളവരിൽ നിന്ന് കേട്ടതുമായ ചില കാര്യങ്ങൾ ഞാൻ ഈ കൂട്ടിൽ  പങ്കു വെക്കാം
ആ   അസ്തമിച്ച് പേയത് ഒരു നാടിന്റെ പ്രകാശം തന്നെയായിരുന്നു. ഒരു ആഴുസ്സു മുഴ്വനും കക്കാടംപുറം മദ്റസയും  പളളിയും ഇന്ന് അവിടെ ഉയർന്ന് നിൽക്കാൻ കാരണക്കാരയവരിൽ മുഖ്യ പങ്ക് വഹിച്ച മഹാ പ്രതിഭ യായിരുന്നു എന്നുള്ളതിൽ ഒരാൾകൂ പോലും സംശയം ഉണ്ടാവില്ല. നേരത്ത തന്നെ പള്ളിയിൽ വന്ന് തനിച്ച് മുൻ നിരയിലെ സ്യഫിൽ ഇരുന്ന് ദിക്കുറുകൾ മറ്റും ചെല്ലുന്നത് ഞാൻ ചെറുപത്തിൽ തന്നെ കാണാമായിരുന്നു. ഞാൻ മദ്റസയിൽ പഠിക്കുന്ന കാലത്ത് മദ്റസയുടെ അരികിലുള്ള  അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഖുർആൻ പരായണം ചെയ്യുന്നത് കാണാനും കേൾകാനും നല്ല ഭംഗി യായിരുന്നു. ഖുർആൻ പരായണം മണിക്കുറുകൾ നീണ്ടു നിൽക്കുന്നത് ഞങ്ങളുടെ ക്ലാസിൽ  ഉസ്താദും കുട്ടികളും ജനൽ ക്ക് അരികിൽ നോക്കി നിൽക്കുന്ന കാഴ്ച്ച മനസ്സിൽ ഇപ്പോഴും ഓർമയിൽ തെളിയുന്നു.  .അദ്ദേഹത്തിന്റെ ചെറുപ്പം മുതൽ തന്നെ അദ്ദേഹം ഏറ്റടുത്ത  ഒരു  പ്രവർത്തനമായിരുനു. പളളിയിലെ ഇമാം നാട്ടിൽ പേകുന്ന  ദിവസം മദ്റസ വിടുന്ന സമയത്ത് മദ്റസയിൽ വന്ന് പള്ളിയുടെയും മദ്റസയുടെയും ചാവി വാങ്ങി അത് സൂക്ഷിക്കൽ അദ്ദോഹത്തിന്റെ അവസാന കാലത്ത് വരെ നിന്നിരുന്ന പ്രവർത്തനമായിരുന്നു. 
ഉസ്താദുമാരേയും തങ്ങൾ മാരേയും ഒരു പോല ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന അദ്ദേഹം നാട്ടിലും മദ്റസയിലും നടക്കുന്ന മതപ്രഭാഷണങ്ങൾക്കും മറ്റും വരുന്ന ഉസ്താദുമാർകപ്പം മുൻ നിരയിൽ തന്നെ നിൽക്കുകയും അവർക്ക് വേണ്ട വെള്ളം ഭക്ഷണം അദ്ദേഹം വീട്ടിൽ തയ്യാറാക്കുമായിരുന്നു. അവസാന കാലത്തും സുഗമില്ലാതെ വീട്ടിൽ വിശ്രമിക്കുമ്പോഴും മാസത്തിൽ രണ്ട് തവണ നടക്കുന്ന മദ്റസയിലെ ഖുർആൻ പഠന ക്ലാസിൽ വന്ന് ആരംഭ ദുആ യിൽ പങ്കെടുത്ത് തിരിച്ച് സ്റ്റോജിന്റെ മുൻവശത്ത് കൂടി നടന്ന് പേകുമ്പേൾ അദ്ദോഹത്തിന്റെ കൈ പിടിച്ച് വീട്ടിൽ വരെ ആക്കാൻ ഈ വിനീതന്ന് ഒരു പാട് തവണ ഭാഗ്യം ലഭിച്ചിട്ടുണ്ട് .അവസാന കാലത്ത് ഓസ്പിറ്റലിൽ കിടക്കുമ്പേൾ നാട്ടിലുള്ള കാരണവൻ മാർ കാണാൻ പോയപ്പോൾ അദ്ദേഹം അവരേട് ചേദിച്ചത് മദ്റസയുടെയും പള്ളിയിലെ ഇമാമിന്റെ കാര്യമാണ് അനേക്ഷിച്ചത്, അദ്ദേഹം നമ്മിൽ നിന്ന് നടന്ന് നീങ്ങിയത് ചെറുപുഞ്ചിരിയും നൽകി കൊണ്ട് ,നാട്ടുകാർക്കും മറ്റു ബന്തുക്കൾക്കും ഒരു ബുദ്ദിമുട്ട് പേലും ഇല്ലാതെയാണ് .
മദ്റസയുടെയും പള്ളിയുടെയും കാര്യങ്ങൾക്ക് പ്രായം ഒരു പ്രശ്നം അല്ല എന്ന് തെളിഴിച്ച ഒരു മഹാ വെക്തിത്തമായിരുന്നു അദ്ദേഹം........
നാഥാ  ..........അദ്ദോഹത്തിന്റെ ഖബറിടം സ്വർഗപൂന്തോപ്പാക്കി കെടുക്കണമേ.........
അവേരയും ഞങ്ങളേയും നാളെ നാന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരു മിപ്പിക്കേണമേ...........

ആമീൻ   യാ റബ്ബൽ ആലമീൻ
---------------------------
ജമാൽ കെ സി



اسلام عليكم 
ഇന്നത്തെ പള്ളിപ്പറംബിൽ  മർഹൂം 
കെപി മുഹമ്മദ് ഹാജിയെ നമ്മൾ സ്മരിക്കുന്നു.കക്കാടം പുറത്തേ പള്ളിയിൽ നിന്നുയരുന്ന ആ ബാൻകൊലി ഇന്നും ഓർമയിൽ നിലനിൽകുന്നു ഏതു പ്രതിസന്തി ഗട്ടത്തിലും ശാന്തത കൈവിടാത്ത അദ്ധേഹം ദേശ്യപ്പെടുന്നത് കക്കാടം പുറത്തുകാർ കണ്ടു കാണില്ല .വളരേ സൌമ്യ സ്വഭാവക്കാരനും തികച്ചും ഭയഭക്തിയുള്ള ആളുമായിരുന്നു അദ്ധേഹം. നാട്ടിലും നാട്ടാരിലും പല മാറ്റങൾ വന്നപ്പോഴും തന്റേതായ ചിട്ടവട്ടത്തിലും എളിമയിലും അദ്ധേഹം മാറ്റം വരുത്തിയില്ല ആരോടും പരിഭവമില്ല പള്ളിയും പള്ളി പരിപാലനവും തന്നെ ജീവിതത്തിൽ കൂടുതലും. الله നമ്മളേയും നമ്മിൽ നിന്ന് പിരിഞ്ഞ് പോയ നമ്മുടേ കാരണവൻ മാരേയും അവന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടേ .امين
---------------------------------
അബ്ദുള്ള കാമ്പ്രൻ



പള്ളിപറമ്പിൽ ഇന്നു സ്മരിക്കുന്നതു.... കെ പി മുഹമ്മദാജി... യെ യാണല്ലോ...എന്റെ വല്യുമ്മാന്റെ എളാപ്പ 
ഉപ്പയെല്ലാം വിളിച്ചിരുന്നെ ആപ്പാപ്പ എന്നായിരിന്നു...ഓർമ്മ വച്ച നാളു തൊട്ടേ കക്കാടം പുറം പള്ളിയിൽ മുൻപത്തെ സ്വഫിൽ ആപ്പാപ്പ ഉണ്ടാകും.. എല്ലാം നിസ്കാരത്തിനും ഇമാമിനു തൊട്ടു പിന്നിൽ ...കക്കാടമ്പുറത്തു... ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല മുഖങ്ങളിൽ ഒന്നു...മദ്രസ യുടെ പള്ളിയുടെ എല്ലാം കാര്യങ്ങളിലും അദ്ദേഹമുണ്ടായിരിന്നു... സ്വയം നേതാവു ചമഞ്ഞു മറ്റുള്ളവരെ അനുസരിപ്പിക്കുന്ന ആളായിട്ടല്ല... പള്ളിയിലെയും മദ്രസയുടെയും എല്ലാ കാര്യങ്ങളും ഏറ്റെടുത്തു സ്വന്തമായി ചെയ്യുന്നതു ഞാൻ പലപ്പോഴും കണ്ടിട്ടു... മറ്റുള്ളവരെ ഒരു ചെറു വാക്കു കൊണ്ടു പോലും അദ്ദേഹം വേധനിപ്പിക്കാനിഷ്ടപ്പെടാത്തതു കൊണ്ടാവണം  മിതമായ സംസാര രീതി പിന്തുടർന്നിരുന്നതു...മദ്രസയുടെ മുഖ്യ കാര്യ ദർശി.... മദ്രസക്കാലത്തു രാവിലെ ആറു മണിക്കു ക്ലാസു തുടങ്ങുന്ന വിദ്യാർ തികൾ വരുന്നതു കാരണം സുബഹ്‌ നമസ്കാരവും കഴിഞ്ഞു കുട്ടികളേം കാത്തു മദ്രസയുടെ മുൻപിലോ അടുത്തുള്ള തന്റെ വീടിന്റെ ഉമ്മറ കോലായിൽ നീർത്തി പിടിച്ച പത്രവുമായോ മൂപ്പരുണ്ടാവും....മാതാ പിതാക്കളേക്കാളും ഉസ്താതുമാരേക്കാളും വലിയ രക്ഷിതാവായി അദ്ദേഹം...

പിന്നീടു ഞാൻ പത്രമിടുന്ന കാലം രാവിലെ പത്രവുമായി ഞാൻ ആദ്യം ചെല്ലൽ അദ്ദേഹത്തിന്റെ വീടിന്റെ ഭാഗത്തേക്കായിരിക്കും... മഞ്ഞായാലും മഴയാലും  നിസ്കാരവും കഴിഞ്ഞു പത്രവും  കാത്തു കയ്യിൽ തസ്ബീഹ്‌ മാലയുമായി മൂപ്പരുണ്ടാവും ഉമ്മറത്ത്‌... ചിലപ്പോ ഒരു ഗ്ലാസ്‌ കട്ടനുമായി..പലപ്പോയും ചായ കുടിച്ചോ കുട്ട്യേ ന്നു വിശേഷം ചോദിക്കും .. ഞാൻ കുടിച്ചെന്നു തലയാട്ടും .....
ഓർമ്മകളുടെ മദ്രസക്കാലത്തിലെ ഒരു ചെറു നിലാവായി
 പടച്ചവന്റെ ജന്നാത്തുൽ ഫിർദ്ദൗ സിലേക്കു ആപ്പാപ്പയും നടന്നു കയറി..
എനിക്കുറപ്പാണു ഇന്നും
മൾഹറുൽ ഉലൂമിന്റെ മുറ്റത്തൊരു പന്തലുയർന്നാൽ  മുന്നിലെ വരിയിലെ ചാരു കസേരയിൽ മൂപ്പരുണ്ടാവും  ഒരു നിലാവെളിച്ചമായെങ്കിലും...
----------------------------
അജ്മൽ സബാൻ



കൊടുവാപറമ്പൻ മുഹമ്മദ് ഹാജി കക്കാടം പുറത്തുകാരുടെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകാത്ത ആ മുഖം  എനിക്ക് ഓർമ്മ വെച്ചനാൾ മുതൽ മനസ്സിലാക്കാനായത്  അദ്ദേഹം തന്റെ ജീവിധം ദീനിന്ന് വേണ്ടി ഉഴിഞ്ഞ് വെച്ചിട്ടുള്ള ഒരാളായിട്ടാണ് ചെറുപ്പകാലത്ത് ഉപ്പയുള്ള സമയത്ത് വീട്ടിൽ മൗലിദുകളും അത് പോലെ സൽക്കാരങ്ങളൊക്കെ ഉണ്ടാവുന്ന സമയത്ത് ആപാപയെ (അദ്ധേഹത്തെ എന്റെ വീട്ടുകാർ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്) നിർബന്ധമായും പങ്കെടുപ്പിച്ചിരുന്നു അദ്ധേഹം മരിക്കുന്നതിന്റെ കുറച്ച് മുമ്പ് ഞാൻ നാട്ടിൽ പോയ സമയത്ത് എന്നോട് അദ്ധേഹത്തിന്റെ മക്കളുടെ വിശേഷങ്ങൾ ചോദിച്ചതും എന്റെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞതും ഇന്നും എന്റെ മനസ്സിൽ ഇന്നലെ കഴിഞ്ഞ പോലെ തോന്നിക്കുന്നു   ചെറുപ്പത്തിലൊക്കെ പള്ളിയിൽ പോവുന്ന സമയത്ത് പള്ളിയുടെ കിണറ്റിൽ നിന്നും വെള്ളം കോരി ഹൗളിൽ നിറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അത് പോലെ പള്ളിയുടെയും മദ്രസ്സയുടെയും എല്ലാ ശുചീകരണ കാര്യത്തിലും വളരെ യധികം ശ്രദ്ധ അദ്ധേഹം ചെലുത്തിയിരുന്നു അദ്ധേഹത്തിന്റെ നല്ല ആരോഗ്യം നിലനിൽക്കുന്നത് വരെ അദ്ധേഹം അത് നിലനിർത്തിയിട്ടുണ്ട്  അള്ളാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രം ഉദ്ധേശിച്ചായിരുന്നു അദ്ധേഹം അത് ചൈതിരുന്നത് മദ്രസ്സയിൽ വരുന്ന ഓരോ പണ്ഡിതൻമാരും പ്രഭാഷകൻമാരും  അദ്ധേ ഹത്തിന്റെ സേവനം കിട്ടാതെ പോയിട്ടുണ്ടാവില്ല അവരുടെയെല്ലാം പ്രാർത്ത ന അദ്ധേഹത്തിന് ഒരു മുതൽക്കൂട്ടായിട്ടുണ്ടാവും  നമ്മുടെ പരിസരത്ത് മതപരമായിട്ടുള്ള എന്ത് പരിവാടി നടക്കകയാണങ്കിലും അദ്ധേഹത്തിന്റ സാനിദ്ധ്യം അവിടെ ഉണ്ടാകുമായിരു. 

അദ്ധേഹത്തിന്റെ ജീവിധത്തിനിടയിൽ ഒരാളോടും കാർക്കശ്യമായി സംസാരിക്കുന്നതോ വേണ്ടത്ത ഇടപടലുകളോ ഞാൻ കണ്ടിട്ടില്ല വളരെ സൗമ്യ സ്വഭാവക്കാരനായിരുന്നു അയാൾ  ഏകദേശം മരിക്കുന്നത് വരെ പള്ളിയിൽ ആദ്യം സ്ഥിരമായും പിന്നീട് ഇമാമിന്റെ അഭാവത്തിലും ബാങ്ക് വിളിക്കുന്നതും അദ്ധേ ഹമായിരുന്നു ഏകദേശം നൂറ് വയസ്സായിട്ടും  കണ്ണട വെക്കാതെ  ഖുർആൻ ഓതിയിരുന്നത് എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട് അദ്ധേഹം ചൈത നന്മയുടെ ഫലമാവണം അദ്ധേഹത്തിന്റെ മക്കളിലും വിഷമിക്കുന്നവരുടെ മനസ്സറിഞ്ഞു സഹായിക്കുവാനുള്ള കഴിവിനെ അള്ളാഹു കൊടുത്തത്  ഇനിയും അദ്ധേഹത്തെ കുറിച്ച് ഒരു പാട് എഴുതാൻ ബാക്കിയുണ്ട് എന്നറിയാം  അള്ളാഹു അദ്ധേഹത്തോടപ്പം മരിച്ച് പോയ നമ്മുടെ ഉറ്റവരെയും ഞമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
----------
മജീദ്



"«കണ്മുന്ബിൽ നിന്നും മറഞ്ഞു പോയ ആ മഹാ വെക്തിത്യം»"   
ഇന്ന് ഈ ദിവസം ഞാൻ ഏറെ ദു:ഖിതനാണ് കാരണം ഒരു ദേശത്തിൻ്റെ കാരണവർ എന്നറിയപ്പെടുന്ന കെ.പി മുഹമ്മദ് ഹാജി കാക്ക ഇന്ന് നമുക്കിടയിൽ ഇല്ല.സൂര്യനെ പോലെ പ്രകാശം തന്ന് ഒരു നാൾ ഞങ്ങൾക്ക് ആ പ്രകാശത്തെ ഇരുട്ടാക്കി  സൂര്യൻ അസ്തമിച്ചത് പോലെ ഞങ്ങളിൽ നിന്നും മറഞ്ഞ് പോയ ആ മഹാ വ്യക്തിതം.
പ്രായം കൊണ്ട് കാലത്തെ അധിജീവിച്ചു നമ്മുക്ക് മുൻബിൽ നിന്നും അസ്തമിച്ചു പോയ പ്രകാശമാണു അദ്ദേഹം. ഒരു ആയുസിൻറെ പകുതിലെറയും നാടിന്നും പള്ളിക്കും മദ്രസക്കും വേണ്ടി സേവനമനുഷ്ടിച്ച ആ മഹാ വെക്തി ഇന്നു നമ്മുക്കൊപ്പമില്ല . പ്രായതെയും രോഗത്തെയും അദിജീവിചു നാടിന്നു വേണ്ടി സേവനമനുഷ്ടിച്ചു .ഞാൻ ഇന്നു ഓർക്കുന്നു ഇന്നലകളിലെ വൈകുന്നെരങ്ങളിൽ റോഡിലെ കായ്ച്ചകൾ കാണാൻ തൂണും ചാരി നിൽക്കുന്നത്,ഒരുപാട് നേരം അങ്ങനെ തന്നെ നിരീഷിച്ചു കൊണ്ടിരിക്കും.അദ്ദേഹത്തിന്റെ അടുത്തേക്ക് പോയാൽ ഒരു പുഞ്ചിരി സമ്മാനമായി നൽകും.അദ്ദേഹത്തിന്റെ ആയുസിന്റെ അവസാന ഘട്ടതിലും തനിചു കടയിൽ പോയി സാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു.പ്രായം  ഒന്നിനും ഒരു കാരണമല്ല എന്ന ഒരു വിശ്വാസത്തി ലായിരുന്നു അദ്ദേഹം ജീവിച്ചതും സേവനം അനുഷ്ടിച്ചതും . മറ്റുള്ളവർക്ക് ഭക്ഷണം വിളബി കൊടുക്കുന്ന കാര്യത്തിലും, അദ്ദേഹം എത്രയോ മുമ്പിലായിരുന്നു.ഇതു അദ്ദേഹത്തിന്റെ ചെറുപ്പം മുതൽക്കുള്ള ഒരു ശീലമായിരുന്നു . അദ്ദേഹത്തിന്റെ അവസാന കാലത്തിൽ പോലും വീട്ടുകാരയോ നാട്ടുകാരയോ എന്നു വച്ചാൽ ഒരാൾക്കും ബുദ്ധിമുട്ടുകൾ നൽകാതെയാണ് നമ്മളിൽ നിന്നും മറഞ്ഞു പോയത് .ഇതിനൊക്കെ കാരണമായി ഞാൻ കാണുന്നത് മുൻബ് ചെയ്തു വച്ച നല്ല കാര്യങ്ങൾ കൊണ്ടായിരിക്കാം .........!  
എനിക്കിന്ന് ഒരു ദു:ഖമേ ഉള്ളൂ അദ്ദേഹത്തെ പറ്റി കൂടുതൽ അറിയുന്നതിന് മുമ്പുതന്നെ അദ്ദേഹം എന്നെ വിട്ട് പിരിഞ്ഞിരുന്നു.😢😢
       
  "പ്രായം ഒരു പ്രശ്നമല്ല പ്രായത്തിലെ പ്രയോഗങ്ങളാണ് വലുത് എന്നു നമ്മുക്ക് അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും കാണിച്ചു തന്നു ...."
---------------------------------
അതീബ് റഹ്‌മാൻ 



💫 മർഹൂം കൊടുവാ പറമ്പൻ മുഹമ്മദ് ഹാജി, പകരം വെക്കാനില്ലാത്ത ഒരു വിസ്മയമായിരുന്നു. ദാരിദ്രവും സൗഭാഗ്യവും വേണ്ടുവോളമനുഭവിച്ച അദ്ദേഹം സമ്പന്നതയുടെ മടിത്തട്ടിൽ കൂടുതൽ കൂടുതൽ വിനയാന്വിതനും മത സേവകനുമായി മാറിയ അത്ഭുത പ്രതിഭാസമായിരുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കക്കാടംപുറം പള്ളിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ഈ നിസ്വാർത്ഥ സേവകനെ നമുക്ക് കാണാമായിരുന്നു പള്ളിയും മദ്രസ്സയും വൃത്തിയാക്കൽ മുതൽ പമ്പ് സെറ്റില്ലാത്ത കാലത്ത് വുളുവിനുള്ള വെള്ളം ശേഖരിക്കൽ തുടങ്ങി ബാങ്ക് വിളി വരെ യാതൊരു ലാഭേഛയുമില്ലാതെ അദ്ദേഹം ചെയ്ത് പോന്നു. അസ്വർ നമസ്കാരാനന്തരം ഒരു ചെറിയ മരപ്പെട്ടിയും കയ്യിൽ തൂക്കി എ ആർ നഗർ അങ്ങാടി വരെ നടന്ന് ഓരോ കടയിലും കയറിയിറങ്ങി പള്ളി പരിപാലനത്തിന് വേണ്ടി നാണയ തുട്ടുകൾ ശേഖരിക്കുന്ന പതിവ് ആരോഗ്യം അനുവദിക്കുന്ന കാലത്തോളം അദ്ദേഹം തുടർന്ന് പോന്നിരുന്നു.
കക്കാടം പുറത്തെ പള്ളി മദ്രസ്സാ ദീനി പ്രവർത്തന രംഗത്തെ വലിയൊരു ആശ്വാസമായിരുന്നു അദ്ദേഹം
ഏതൊരു പരിപാടിയുമാകട്ടെ ഒരു നേരത്തെ ഭക്ഷണമെങ്കിലും അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് നൽകണമെന്ന നിർബ്ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന കാലത്ത് ഇത്തരം മത സേവകരെ വിസ്മരിക്കുന്ന പ്രവണതയുള്ള വർത്തമാനകാലത്ത് അതിൽ നിന്നും വിത്യസ്തമായി ഒരു ഇടം നാട് അദ്ദേഹത്തിന് നൽകിയിരുന്നു പള്ളി മദ്രസ്സാ കമ്മിറ്റിയും മറ്റൊരു കൂട്ടായ്മയും അദ്ദേഹത്തിൻറെ സേവനങ്ങളെ മുൻനിർത്തി ആദരിച്ചിരുന്നു.കഴിഞ്ഞ വർഷം കക്കാടംപുറത്ത് SKSSF സംഘടിപ്പിച്ച പൊതുപരിപാടിയിൽ ഉടനീളം പങ്കെടുത്ത അദ്ദേഹത്തിൻറെ നാമഥേയത്തിലാണ് ഇത്തവണത്തെ പരിപാടിയുടെ നഗരി ഒരുങ്ങുന്നത് എന്നത് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് പക്ഷെ  നശ്വരമായ ഇത്തരം കാഴ്ചകളെ ഒരംശം പോലും ആഗ്രഹിക്കാതെ റബ്ബിൻറെ പ്രീതി മാത്രമായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.
സേവനം എന്നത് പൊങ്ങച്ചത്തിനും കാര്യലാഭത്തിനും ആയി മാറികൊണ്ടിരിക്കുന്ന ഇക്കാലത്ത് നന്മയുള്ള പൊതുപ്രവർത്തകർക്ക്  മുഹമ്മദാജിയിൽ ഒരു പാട് മാതൃകയുണ്ട്.
മരിക്കുമ്പോൾ അദ്ദേഹത്തിന് 93 വയസ്സായിരുന്നു.

അല്ലാഹു പരേതന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ...ആമീൻ
---------------------------------
ഫൈസൽ മാലിക്



കെ പി മുഹമ്മദ് ഹാജി, ആത്മീയ പാതയിൽ നിസ്വാർത്ഥ സേവനം ഒരു പുരുഷായുസ് മുഴുവൻ കൊണ്ട് നടന്ന മഹാനുഭാവൻ... 

മുമ്പിലൂടെ പോകുന്നവരുടെയും നാട്ടുകാരുടെയും കൊറുകരിഞ്ഞു പച്ചക്ക് തിന്നുന്ന തിണ്ണകളിൽ ഹാജിയുടെ മുഖം ഒരിക്കലും കണ്ടിട്ടില്ലായിരുന്നു... 


പള്ളിയും മദ്രസ്സയുമായി ആത്മ ബന്ധം പുലർത്തിയ അദ്ദേഹത്തേ പടച്ച റബ്ബ് "ഹർഷിന്റെ" തണലേകി അനുഗ്രഹിക്കട്ടെ...



അദ്ദേഹത്തെയും നമ്മേയും  അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ
------------------------------------------
മുനീർ അമ്പിളിപ്പറമ്പൻ 



നമ്മുടെ ദേശത്തിന് ഉണ്ടായിരുന്നു ഒരു കാരണവർ തലയിൽ വെളുത്ത മുണ്ടും നെറ്റിയിൽ നിസ്കാരതയമ്പും ഹൃദയം നിറഴെ നന്മ നിറഞ്ഞ വ്യക്തിത്വം   അതെ മർഹും മുഹമ്മദ് ഹാളി🕌 ഒരു ആവേശമായിരുന്നു യുവത്വത്തിൻ്റെ ആർജവമായിരുന്നു പ്രായത്തെ വകവെക്കാതെ അള്ളാഹുവിൻ്റെ ഭവനത്തിനു വേണ്ടി തൻ്റെ പുരുഷ ആയുസ് മുഴുവൻ ചിലവയിച്ച മഹാൻ 🍂 ഇല്ല വിട പറഞ്ഞിട്ടില്ല അങ്ങ് ഒരു ദേശം മുഴുവൻ അങ്ങഴെ ഓർക്കുന്നു  ഹൃദയത്തിൻ്റെ അകത്തളങ്ങളിൽ സൂക്ഷിച്ച് വച്ച ഒരായിരം ഓർമ്മകളുമായ് ഇന്നും കക്കാടംപുറം മദ്റസയിൽ എന്തെലും പരിപാടി കൾ ന ട ക്കു ബോ ഒരു ഫ്ളാസ്ക്കും ക്ലാസും പിടിച്ച് മെല്ലെ മെല്ലെ നടന്ന് മുഹമ്മദ് ഹാജി വരും എന്ന് മനസ് പറയും പോലെ അദ്ദേഹത്തിൻ്റെ കൂടെ നമ്മെയും സ്വർഗത്തപൂന്തോപ്പിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
-----------------------------------
സയ്യിദ് ഹസ്സൻ നലാഫ്



കെ.പി.മുഹമ്മദ് ഹാജി.
ഒരു പുരുഷായുസ്സ് മുഴുവൻ കക്കാടം പുറം പള്ളിയിലും മദ്രസയിലും നിസ്വാർഥ സേവനം ചെയ്തു നാഥന്‍െ സവിധത്തിലേക്ക് നമുക്ക് മുന്നെ കടന്ന് പോയവര്‍.ദാരിദ്ര്യപൂർണ്ണമായ ഭൂതകാലത്തിൽ ലളിത ജീവിതം നയിച്ച അദ്ദേഹം മക്കളിലൂടെ നല്ല നിലയിൽ എത്തിയപ്പൊഴും ആ ലാളിത്യം കൈവിട്ടിരുന്നില്ല.  ഒരിക്കലും  ദേശ്യപ്പെട്ട  ഒരു മുഖഭാവം അദ്ദേഹത്തിൽ നിന്നും ഞാൻ കണ്ടിട്ടില്ല .

സാത്വികമായ ഒരു ജീവിതം നയിച്ച അദ്ദേഹത്തെ കക്കാടം പുറത്ത് കാർക്ക് വിസ്മരിക്കാൻ കഴിയില്ല.

അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം സ്വർഗ്ഗപൂന്തോപ്പ് ആക്കികൊടുക്കട്ടെ.

നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരൊടൊപ്പം ഒന്നിച്ച് കൂടാൻ നാഥന്‍ നാമേവർക്കും തൗഫീഖ് നൽകട്ടെ ....ആമീൻ
------------------------
മുസ്തഫ കെ സി 




رجل قلبه معلق في المساجد
::::::::::::::::::::::::::::::::::
മുഹമ്മദ് ഹാജി നമ്മിൽ നിന്ന് വിട പറഞ്ഞു, വിശ്വാസിക്ക് ഒരു പാഠ പുസ്തകം ബാക്കി വെച്ച്, വിശിഷ്യാ പുതു തലമുറയ്ക്ക്. 

കക്കാടം പുറം എന്നാരെങ്കിലും പറഞ്ഞാൽ മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്, ഇളം പച്ച പൈന്റടിച്ച മസ്ജിദുർറഹ്മാൻ എന്ന പള്ളിയും അ: ന: 8 എന്ന് എഴുതിയ മള്ഹറുൽ ഉലൂം മദ്രസ്സയും ബനിയനും വെള്ള മുണ്ട് കൊണ്ട്  തലേ കെട്ടിയ മുഹമ്മദ് ഹാജിയും. അദ്ദേഹത്തെ പള്ളിയുമായി അല്ലെങ്കിൽ മദ്രസ്സയുമായി ബന്ധപ്പെട്ടല്ലാതെ ഓർത്തെടുക്കാൻ ഒന്നും തന്നെയില്ല.

അല്ലാഹുവിന്റെ ഭവനവുമായി സദാ വർത്തിക്കുകയും അതിന്റെ പരിപാലനത്തിലായി മുഴുകുകയും ചെയ്ത ഒരു മുഴു നീള ജീവിതമാണന്ദേഹത്തിന്റേത്. മസ്ജിദ് പരിപാലിക്കുന്നതിൽ അദ്ദേഹം ആരെയും കാത്തു നിന്നിട്ടില്ല, എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഒരാളോടും പരിഭവം പറഞ്ഞതായിട്ടറിവുമില്ല, അതിലൂടെ പ്രതിഫലമെല്ലാം ആരും തുണയാവാത്ത ദിവസത്തിലേക്കദ്ദേഹം കരുതി വെക്കുകയായിരുന്നു. ഇന്നു നാം ആരെങ്കിലും പള്ളിയിലെ ഹൗള് കിണറ്റിൽ നിന്ന് യന്ത്ര സഹായമില്ലാതെ നിറക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും അതിന്റെ അവസ്ഥ, എന്നാൽ അദ്ദേഹമിത് വര്ഷങ്ങളോളം പ്രതിഫലെച്ചയില്ലാതെ നിർവ്വഹിച്ചു എന്നോർക്കുമ്പോഴാണ് അതിന്റെ മഹത്ത്വം മനസ്സിലാവുക. 


നാളെ അർഷിന്റെ തണലേകുന്നവരിൽ ഒരാളുണ്ട്, അദ്ദേഹം തന്റെ ഹൃദയം സദാ അല്ലാഹുവിന്റെ ഭവനവുമായി ബന്ധപ്പെട്ടവരാകുന്നു

(رجل قلبه معلق في المساجد)

നാളെ അർഷിന്റെ തണൽ ഏകുന്നവരിൽ അള്ളാഹു അദ്ദേഹത്തെയും നമ്മെയും അദ്ദേഹത്തെയും ഉള്പെടുത്തുമാറാകട്ടെ, ആമീൻ.
--------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ




KP. മുഹമ്മദാജി:
ഓർമ്മയിലെ സാത്വികഭാവങ്ങൾ

മുഹമ്മദാജിയുമായി അടുത്ത ബന്ധം പുലർത്തിയ ഒരാളല്ല ഞാൻ. അതു കൊണ്ട് തന്നെ വ്യക്തിപരമായ അനുഭവങ്ങൾ പറയാനുമില്ല.
ബഹളങ്ങൾക്ക് നടുവിലൂടെ ഏറെ സൗമ്യനായി നടന്ന് പോയ ഒരാളായാണ്  ഈ സാത്വികനെ കുറിപ്പുകാരന് തോന്നിയിട്ടുള്ളത്.

ബാങ്കിന് കൃത്യമായി ഉത്തരം നൽകി വീട്ടിൽ നിന്നിറങ്ങുകയും ജമാഅത്ത് കഴിഞ്ഞാൽ അപശബ്ദങ്ങൾക്ക് കാത് കൊടുക്കാതെ വീടണയുകയും ചെയ്തു.
തൂവെള്ള വസ്ത്രവും അഴിച്ചു വെക്കാത്ത തലപ്പാവുമായിരുന്നു
പതിവു വേഷം.
അദേഹത്തിന് എന്തെങ്കിലും പദവികളുടെ അലങ്കാരമുള്ളതായി അറിയില്ല.
ദീനീ സ്ഥാപനങ്ങളുടെ പരിചരണം തന്റെ ജീവിത നിയോഗമായി കൊണ്ട് നടന്നിട്ടും അത്തരം അലങ്കാരങ്ങളിൽ താൽപ്പര്യം കാണിച്ചില്ല.
ചെയ്ത സേവനങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ പെരുപ്പിച്ച് കാട്ടുകയോ അതിന്റെ പേരിൽ മേനി നടിക്കുകയോ ചെയ്തില്ല.
കക്കാടം പുറത്തെ പളളിയുടേയും, മദ്റസയുടെയും ദൈനംദിന കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത കണ്ണടയുവോളം വെച്ച് പുലർത്തി.
ഭാരവാഹിത്വത്തിന്റെ 
മേൽ കുപ്പായമിട്ടവർ എത്തി നോക്കാൻ പോലും മടിക്കാറുള്ള  ഇടങ്ങളിൽ വരെ ഇദ്ദേഹം സേവന നിരതനായി.

'മുഹമ്മദാജിയുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്കാർക്കും അങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ട ആവശ്യമില്ലായിരുന്നു'
മള്ഹറുൽ ഉലൂമിന്റെ ഒരു പ്രധാന ഭാരവാഹി ഈയടുത്ത് ഈ കുറിപ്പുകാരനുമായി പങ്ക് വെച്ച വാക്കുകളാണിത്.
മുഹമ്മദാജിയുടെ നിയോഗങ്ങളെ കുറിച്ച കൃത്യമായ നിരീക്ഷണം ഈ വാക്കുകളിൽ തെളിഞ്ഞ് കിടക്കുന്നു.
ഹൗളിൽ സമയത്തിന് വെള്ളം നിറക്കുന്നതിലും, ഉസ്താദുമാരുടെ ഭക്ഷണകാര്യത്തിലുമൊക്കെ വലിയ ശുഷ്കാന്തി കാണിച്ചിരുന്നു ഹാജിയാർ എന്ന് പലരും പറഞ്ഞ് കേട്ടു.
പള്ളി മിഹ്റാബിലെ പുൽപായക്കിടയിലൂടെ അരിച്ച് പോയ ചെറിയ പ്രാണികൾ വരെ വാർധക്യത്തിന്റെ അവശതക്കിടയിലും അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു .
ഒരു കോലിൽ തോണ്ടി തുറന്ന് വെച്ച ജാലക കാഴ്ചയിലൂടെ അവയെ പുറത്തിടുമ്പോൾ ആ മുഖത്ത് നിസ്വാർത്ഥനായൊരു പളളി പരിചാരകന്റെ ആത്മനിർവൃതി തെളിഞ്ഞ് കണ്ടിരുന്നു,
പളളിയിൽ വന്നു പെട്ട വഴിയാത്രക്കാരെയും പാവപ്പെട്ടവരെയും ഭക്ഷണത്തിനായി സ്വന്തം വീട്ടിലേക്ക് കൈപിടിച്ച് കൊണ്ട് പോയി.
അവിചാരിതമായി ഭക്ഷണം മുടങ്ങുന്ന ഉസ്താദുമാർക്കെല്ലാം അത്താണിയായി.
മദ്റസയിലും, മഹല്ലിലും നടന്ന ദീനീ വേദികളിൽ പങ്കെടുക്കാനെത്തിയ സമുദായ നേതാക്കൾക്ക് തന്റെ വീട്ടിൽ ആതിഥ്യം നൽകി.
അങ്ങനെ കേരളത്തിലെ സമുന്നതരായ മത-സാമൂഹിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങൾ ആ പടി കയറി വന്നു.
മള്ഹറുൽ ഉലൂമിന്റെ മുറ്റത്ത് നടക്കുന്ന വിജ്ഞാന പരിപാടികളിൽ ഏറ്റവും മുന്നിലുള്ള ഇരിപ്പിടത്തിൽ തന്നെ ജീവിതാവസാനം വരെ വന്നിരുന്നു,
പളളിയിൽ ബാങ്ക് വിളിച്ചാൽ ആദ്യമെത്തുന്ന കാര്യകർത്താവായി.
ബാങ്ക് കൊടുക്കാൻ ആളില്ലാതാവുമ്പോൾ ആ മഹദ് കർമ്മം നിർവ്വഹിച്ചു.
വിശേഷാവസരങ്ങളിൽ വിശ്വാസികൾക്ക് മധുരം നൽകി.
മീലാദ് പരിപാടികളിൽ കൊച്ചു കുട്ടികളുടെ സന്തോഷവും നാട്ടുകാരണവരുടെ ഉത്തരവാദിത്തവും ആ മുഖഭാവങ്ങളിൽ ഒരേ സമയം തെളിഞ്ഞ് വന്നു.
ഒരു അനാവശ്യവാക്ക് പോലും അവിടെ നിന്ന് കേട്ടില്ല.
ആരോടും പരുഷമായി ഒച്ച വെച്ചില്ല.
ആ മനസ്സിന്റെ നൈർമല്യം പോലെ,
ആ മുഖത്തെ സാത്വികഭാവം പോലെ,
കരുതി മാത്രം പ്രയോഗിച്ച വാക്കുകളായിരുന്നു ഈ നാട്ടുകാരണവരുടെ രീതി.
കൃത്യമായി മതാനുഷ്ടാനങ്ങൾ നിലനിറുത്തുന്നതിനൊപ്പം തന്നെ തന്റെ ചുറ്റുവട്ടത്തോട് ക്രിയാത്മകമായി ഇടപെടുകയും എല്ലാവരുമായും തികഞ്ഞ സൗമ്യതയോടെ നില കൊണ്ടു എന്നതുമാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളിൽ ബാക്കിയാവുന്നത്.


അള്ളാഹു ഹാജിയാരെയും നമ്മെയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
🔸🔸🔸🔸🔸🔸🔸🔸
✍ സത്താർ കുറ്റൂർ
🔸🔸🔸🔸🔸🔸🔸🔸



കൊടുവാ പറമ്പൻ മുഹമ്മദ് ഹാജി
കക്കാടംപുറം കാണാൻ തുടങ്ങിയ കാലം മുതലേ മുഹമ്മദ് ഹാജിയെ അറിയാം. അദ്ദേഹത്തിന്റെ ജീവിതം ( ആ പുരുഷായുസ്സ്) മദ്രസ്സക്കും പള്ളിക്കും വേണ്ടി നീക്കിവെച്ചതായിരുന്നു. ഞാൻ അദ്ദേഹത്തെ കാണുമ്പോഴൊക്കെ അദ്ദേഹം പള്ളിയുടെ യോ മദ്രസ്സയുടെയോ കാര്യങ്ങൾ നോക്കുകയായിരിക്കും. അക്കാലത്ത് കക്കാടം പുറത്തെ പളളി ചെറിയ ഒരു സ്രാമ്പി പോലായിരുന്നു. മുഹമ്മദ് ഹാജിയുടെ പ്രവർത്തനം ആ പള്ളിയുടെയും മദ്രസ്സയുടെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്-

അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ, അദ്ദേഹത്തെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
--------------------------------------
എം ആർ സി അബ്ദുറഹ്മാൻ




കക്കാടംപുറവുമായി ഇടപഴകിയ ആർക്കും മറക്കാൻ കഴിയാത്ത ഒരു മുഖമാണ് മുഹമ്മദാജിയുടേത്. 

വളരെ സൂക്ഷ്മതയോടെ ജീവിച്ച ഹാജി നാട്ടിലെ ബഹളങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു. 

ഹാജിയുടെ മകന്റെ വീട്ടിൽ വെച്ച് കൈപിടിച്ച് സലാം ചൊല്ലി പിരിഞ്ഞത് അവസാനത്തേത് കൂടി കാഴ്ചയാണെന്ന് കരുതിയില്ല. 
അള്ളാഹു സ്വർഗ്ഗം നൽകി നമ്മേയും അദ്ദേഹത്തേയും അനുഗ്രഹിക്കട്ടെ. 


 കക്കാടം പുറത്ത് വേറിട്ട ജീവിതശൈലി സ്വീകരിച്ച മുഹമ്മദ് ഹാജിയുടെ നന്മകൾ ഓർത്തെടുത്ത എല്ലാവർക്കും 💐💐💐
---------------------------------------------
അബ്ദുലത്തീഫ് അരീക്കൻ




കക്കടം പുറം വഴി കടന്നു പോകുമ്പോൾ ആദ്യമായി കാണുന്നത് മസ്ജിദുറഹ്മാനും മള്ഹറുൽ ഉലൂം മദ്രസയും അതിന്റെ സേവകൻ മുഹമ്മദ് ഹാജിയെയും ആയി യിരിക്കും.                              ഇത്രത്തോളം ദീനി സ്ഥാപനങ്ങളെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്ത ആളുകൾ വളരെ വിരളമായിരിക്കും.             ഹാജിയെ കുറിച്ച് മുമ്പ് അനുസ്മരിച്ച എല്ലാവരിൽ നിന്നും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.                        റബ്ബ് അദ്ദേഹത്തിന്റെ ഖബർ ജീവിതം നന്നാക്കട്ടെ - അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ _ ആമീൻ
--------------------------------------
ഹസ്സൻ കുട്ടി അരീക്കൻ




മുഹമ്മദ് ഹാജിയെന്ന മഹത് മാതൃക
🍀🍀🍀🍀🍀🍀🍀🍀🍀
അല്ലാഹു വിന്റെ തണലല്ലാതെ മറ്റൊരു തണലും ഇല്ലാത്ത സൂര്യന്റെ നേർ ചോട്ടിൽ പൊരിയുന്ന നേരത്ത് റബ്ബ് സുബ്ഹാന ഹു വത ആലാ അവന്റെ അർശിന്റെ തണലിട്ട് അനുഗ്രഹിക്കുന്ന 7 വിഭാഗത്തിലൊരു കൂട്ടർ മനസ്സ് പള്ളിയുമായി ബന്ധപ്പെട്ടവരാണ്‌. കക്കാടംപുറത്ത് നിന്ന് ആ സമ്മാനം ഏറ്റുവാങ്ങുന്ന ആദ്യത്തെയാൾ ഇ ൻ ഷാ അല്ലാഹ് നമ്മുടെ സ്മര്യ പുരുഷൻ മുഹമ്മദ് ഹാജി തന്നെയായിരിക്കും' എനിക്ക് നന്നെ ചെറുപ്പം മുതലേ അറിയാം... കക്കാടം പുറത്തെ ഒറ്റ നിലയിലെ പഴയ പള്ളിയും ചെറിയ ഹൗളം കിണറും എന്റെ മനസ്സിലുണ്ട്. ഹൗളിലേക്ക് വേണ്ട വെള്ളം കോരി നിറച്ചിരുന്നത് പുണ്യം ചെയ്ത ആ കൈകളായിരുന്നു . ഒന്നുകിൽ ഉസ്താദിന്റെ ചോറ്റുപാത്രം , അല്ലെങ്കിൽ പള്ളിയുടെ പിരിവ് പെട്ടി, മറ്റു നേരത്ത് തസ് ബി ഹ് മാല... ആ കൈയിലും മനസ്സില്ലം നിറയെ പുണ്യമായിരുന്നു, ദാരിദ്ര്യത്തിൽ സ്വബ്ർ ... നല്ല കാലത്ത് ശുക്ർ.. ഒരുപാട് നന്മകൾ അദ്ദേഹം നമുക്ക് പറയാതെ പറഞ്ഞു തന്നു. ആവശ്യത്തിന് മാത്രം സംസാരിച്ചിരുന്ന ആ മഹാൻ പക്ഷേ ഖുർആൻ ഓത്തിലും ദിക്റിലും പിശുക്ക് കാണിച്ചതേയില്ല.
 അല്ലാഹു സൂറത്തുൽഫുർഖാനിൽ പറഞ്ഞത് പോലെ " റഹ്മാനായ റബ്ബിന്റെ യഥാർത്ഥ ദാസൻമാർ ഭൂമിയിലൂടെ വിനയത്തോടെ നടക്കുന്നവരാണ് " .
വിനയത്തിന്റെ ആൾരൂപമായിരുന്ന, വിശ്വാസത്തിന്റെ തേജസ്സുറ്റമുഖമായിരുന്ന, കർമ്മ പഥത്തിലെ ജീവിക്കുന്ന മാതൃകയായിരുന്ന മർഹും മുഹമ്മദ് ഹാജി ഒട്ടേറെ പാഠങ്ങൾ നമുക്ക് വിട്ടേച്ചാണ് നടന്നു പോയത്. പള്ളിപറമ്പിൽ ആ മഹത് വ്യക്തിത്വത്തെ ഓർത്തു പറഞ്ഞില്ലെങ്കിൽ അത് വലിയനഷ്ടമായേനെ. 
റഹ്മാനായ നാഥാ ...

അവരുടെ ബർസഖീ ജീവിതം സന്തോഷമാക്കണേ.. അവരെയും കുടുംബത്തെയും ഞങ്ങളെയും സ്വർഗ പൂന്തോപ്പിൽ ഒരു മിച്ച് ചേർക്കണേ.. ആ പാത അൽപമെങ്കിലും പിന്തുടരാൻ ഞങ്ങളെ കനിയണേ എന്ന് ദുആ ചെയ്യുന്നു.
---------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ




ഇന്ന് കൂട്ടിൽ ആപ്പപ്പാ നെ കുറിച്ച്  സ്മരിച്ചതിൽ അതിയായ സന്തോഷം തോന്നി.....
അദ്ദേഹത്തെ പോലെത്തെവരുടെ വിയോഗങ്ങൾ നമ്മുടെ നാടിന് തീരാ നഷ്ടമാണ് ....

അദ്ദേഹത്തിന് കക്കാടം പുറത്തെ പള്ളിയോടും മദ്രാസയോടും പറഞ്ഞാൽ തീരാത്തത്ര ആത്മബന്ധം ഉണ്ടായിരുന്നും .... അദ്ദേഹത്തേയും നമ്മളെയും അല്ലാഹു വിന്റെ സ്വർഗ പുതോപ്പിൽ ഒരു മിപ്പിച്ച് കൂട്ടണേ.......
-------------------------
അലി കെ എം




കെ പി മുഹമ്മദ് ഹാജി 
നിഷ്കളങ്കമായ മനസ്സും നിസ്സ്വാർത്ഥമായ സേവനവും കൊണ്ട് കക്കാടംപുരത്തിലെ സാദാരണക്കാർക്കിടയിൽ എന്നും നിറഞ്ഞു നിൽക്കുന്ന വലിയ ചെറിയ മനുക്ഷ്യൻ.  
എന്റെ സ്നേഹിതൻ ഹംസകുട്ടിയുടെ ഉപ്പ എന്നതിലുപരി എന്നും പള്ളിയിൽ നിന്നും സുബഹി കഴിഞ്ഞു ഇറങ്ങുമ്പോൾ വാത്സല്യത്തോടെയുള്ള കുറച്ചു നേരത്തെ സംസാരമുണ്ട് അദ്ദേഹവുമായി. 

ഇത്രയും പള്ളിയുമായി ഹൃദയ ബന്ധമുള്ളവർ ഇന്ന് നമ്മുടെ ഇടയിലുണ്ടോ എന്ന് തന്നെ സംശയമാണ്. അദ്ദേഹത്തിന്റെ വിയോഗം എന്നും നാട്ടിൽ വന്നാൽ വ്യക്തിപരമായി ബന്ധം പുലർത്തുന്ന എനിക്കും നമ്മുടെ നാടിനും നികത്താനാവാത്ത നഷ്ടം തന്നെയാണ്. അള്ളാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.
------------------------------------
നൗഷാദ് പള്ളിയാളി




قال صلى الله عليه وسلم: احب البلاد الى الله مساجدها ، وابغض البلاد الى الله أسواقها ،
( നബി തങ്ങൾ പറയുന്നു.  الله വിന് ഏറ്റവും ഇഷടപെട്ട സ്ഥലം പള്ളിയും , الله ഏറ്റവും വെറുക്കപ്പെട്ട സ്ഥലം അങ്ങാടിയുമാണ് ')

കെ പി മുഹമ്മദാജി നവതലമുറക്ക് നൽകുന്ന സന്ദേശം വളരെ വലുതാണ്.വീടിന്റെ പൂമ കത്ത് നിന്നും കാലെടുത്തു വെക്കുന്നത് അങ്ങാടിയുടെ നടുക്കളത്തിലേക്കാണെങ്കിലും  അങ്ങാടിയുടെ ബഹളങ്ങളും പീടികത്തിണ്ണകളിലെ സ്വറ  പറച്ചിലുകളിലും പക പോക്കലുകളിലൊന്നും ആ മനുഷ്യനെ നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല.

മാത്രമല്ല അള്ളാഹു വിന് ഏറ്റവും വെറുക്കപ്പെട്ട അങ്ങാടികളിൽ ഒരു സത്യ വിശ്വാസി എങ്ങനെയായിരിക്കണമെന്നതിന്റെ ഒരു തുറന്ന പുസതകമായിരുന്നു മുഹമ്മദാജി'

അങ്ങാടിയുടെ അയൽപക്കത്ത് ജീവിക്കുമ്പോഴും അള്ളാഹുവിന്റെ ഇഷടപെട്ട അറിമയായി മാറാനും അർഷിന്റെ തണൽ നൽകുന്ന 7 വിഭാഗങ്ങളിലൊന്നിൽ ഉൾപ്പെടാനും തന്റെ ആയുസ്സ് നീക്കിവെച്ച ഒരു മഹാപുരുഷനായിരുന്നു.

ഇന്നിനെ നാളേക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ മഹാ മനുഷ്യൻ '

അള്ളാഹു സ്വർഗ്ഗം നൽകട്ടെ
-------------------------------------------------
അൻവർ സാദിഖ് അരീക്കൻ




മർഹൂം കൊടുവാപറമ്പൻ മുഹമ്മദ്‌ ഹാജി
ആ നിസ്വാർത്ഥ ദീനീ സേവകനെ ഓർക്കാതെ  നാടിനോ നാട്ടാർക്കോ വിശിഷ്യാ പള്ളി- മദ്രസകൾക്കോ ഒരു  ദിനം ആരംഭിക്കാൻ സാദ്യമല്ല..ഒരു പുരുഷായുസ്സ്‌ മുഴുവൻ അല്ലാഹുവിന്റെ ഭവനത്തിന്നായി ഉഴിഞ്ഞ്‌ വെച്ച്‌ സമ്പൽ സമൃദ്ധിക്കിടയിലും ലാളിത്യം കൈവിടാതെ നമ്മിൽ നിന്നും വിട പറഞ്ഞ ആ മഹാനുഭാവനെ വാക്കുകൾകൊണ്ട്‌ സ്മരിക്കൽ അദ്ദേഹത്തോടുള്ള കടമ തീരുന്നില്ല.ദീനീ,പൊതു സേവന രംഗങ്ങളിൽ അദ്ദേഹത്തെ പോലെതന്നെ അദ്ദേഹത്തിന്റെ  പ്രിയ സന്താനങ്ങളും ആ മഹനീയ പാത പിന്തുടരുന്നു എന്നതും സ്മരണീയമാണ്.നമ്മെ ഏവരേയും അല്ലാഹു അവന്റെ ജന്നാത്തുൽ ഫിർദ്ദൗ സിൽ ഒരുമിച്ച്‌ കൂട്ടട്ടെ ആമീൻ.
------------------------------------------
അബ്ദുൽ നാസർ കെ പി




കക്കാടം പുറം പള്ളിയിലെ നിലാവെളിച്ചം 
മർഹൂം കെ പി മുഹമ്മെദ്‌ ഹാജി 
നിലാവിന്റെ നൈർമ്മല്ല്യമുള്ള സൗമ്യതയുടെ പര്യായമായ മുഹമ്മദാജി.

പള്ളി,മദ്രസ്സ,വീട്‌, ഈ മൂന്നുമായിരുന്നു ഹാജി യുടെ ലോകം.
ഒരിക്കൽ പോലും ആരോടും‌ ഉച്ചത്തിൽ സംസാരിക്കുന്നത്‌ ആർക്കും കാണാൻ സാധിച്ചിട്ടുണ്ടാകില്ല.
പള്ളി, മദ്രസ പരിപാലനത്തിനു അദ്ധേഹം  മുന്നിട്ടിറങ്ങുമായിരുന്നു.

കക്കാടം പുറത്തെ ആർക്കും ചിര പരിചിതമായ ആ ബാങ്കൊലി നാദം ഇന്നും എന്റെ കാതിൽ മുഴങ്ങിക്കേൾക്കുന്നു.

വെള്ളത്തുണിയും വെള്ളക്കുപ്പായവും തലേകെട്ടുമായി നടന്നു നീങ്ങുന്ന ആ കുറിയ മനുഷ്യനെ ഓർക്കാതിരിക്കാൻ കക്കാടമ്പുറം നിവാസികൾക്കാവില്ല.


അല്ലാഹു സ്വർഗ്ഗപ്പൂന്തോപ്പിൽ നമ്മളെ എല്ലാവരെയും സ്വർഗ്ഗപ്പൂന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടേ.....
------------------------------
അഷ്‌കർ പി. പി



കെ പി മുഹമ്മദാജി....
അദ്ദേഹത്തിന് മഗ്ഫിറത്തും  മർഹമത്തും പ്രധാനം ചെയ്യട്ടെ.. അദ്ദേഹത്തിന്റെയും നമ്മുടെയും നമ്മിൽ നിന്ന് മൺമറഞ്ഞവരുടെയും ഖബ്ർ റബ്ബ് സ്വർഗത്തോപ്പാക്കട്ടേ... അദ്ദേഹത്തോടൊപ്പം നമ്മെ എല്ലാവരേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി തരുകയും ചെയ്യട്ടെ.. ആമീൻ
-------------------------------------------
മുഹമ്മദ് ഇർഷാദ് അരീക്കൻ




കാക്കാടം പുറം
മദ്രസാ ജീവിത കാലത്ത് രണ്ടാം ക്ലാസിൽ വെച്ച് എന്റെ വല്ലിപ്പ  പരിചയപ്പെടുത്തി തന്ന  പാപ്പാനെ കുറിച്ച് സ്മരിക്കാൻ ഒരു പാടുണ്ടായിരുന്നു.

എന്തായാലും കൂട് തുറന്ന് നോക്കിയപ്പോൾ പാപ്പാനെകുറിച്ചുള്ള നന്മകൾ കണ്ടപ്പോൾ ഇനി ഇവിടെ കുത്തി കുറിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നുന്നു....

പാപ്പാ ആഗ്രഹിക്കുന്നത് പ്രാർത്ഥന മാത്രമായിരിക്കും.

അത് ഈ കൂട്ടിലെ ആളുകൾ മനസറിഞ്ഞു നൽകി എന്ന് എനിക്ക് ഉറപ്പുണ്ട്.
-------------------------------
ശരീഫ് കെ എം 




മർഹും - കൊടുവാ പറമ്പൻ മുഹമ്മദ് ഹാജിയുടെ കൂടെ അല്ലാഹു നമ്മെയും അവന്റ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ........ ആമീൻ യാ റബ്

പള്ളിപ്പറമ്പിലൂടെ ത്ത മഹാ വെക്തിത്വത്തെ സ്മരിച്ച

എല്ലാവർക്കും അഡ്മിൻ ഡസ്കിന്റെ അഭിനന്ദനങ്ങൾ
പച്ചൻ ഇതൊരു സ്വാലിഹായ അമലാക്കി തീർക്കുമാറാകട്ടെ ...
--------------------
സിറാജ് അരീക്കൻ
തത്തമ്മക്കൂട് 
അഡ്മിൻ ഡെസ്ക്ക്

Saturday, 19 November 2016

19/11/2016 ക്വിസ് മൽസര വിജയി...



ഈ ആഴ്ചയിലെ (19-11-2016) ക്വിസ് മൽസര ജേതാവ് മുസ്തഫ ശറഫുദ്ധീൻ അരീക്കൻ.

🌹ശറഫുദ്ധീൻ അരീക്കൻ..💐

കൂട്ടിലെ പ്രഥമ ക്വിസ് മത്സര വിജയിയും ഇന്നത്തെ ജേതാവും🌹🌹🌹

 മുഴുവൻ പേരു മുസ്തഫാ ശറഫുദ്ധീൻ അരീക്കൻ

1976 ജനുവരി ജൂൺ  16 നു അരീക്കൻ അലവി മുൻഷിയുടെയും (അരീക്കൻ അബ്ദുള്ള മാസ്റ്റരുടെ സഹോദരൻ) അരീക്കൻ ഖദീജയുടെയും മകനായി കുറ്റൂർ നോർത്തിൽ ജനനം.

KMLPS ൽ പ്രാഥമിക പഠനം. KMHS ൽ മെട്രികുലേഷൻ ഫസ്റ്റ് ക്ലാസ്സോട് കൂടി വിജയം. PSMO കോളേജിൽ ഉപരി പഠനം.

1995 മുതൽ UAE യിലും 2004 മുതൽ സൗദിയിലെ ജിദ്ദയിലും 2013 മുതൽ റിയാദിലും  ജോലി ചെയ്തു കുടുംബ സമേധം ജീവിക്കുന്നു.

ഊക്കത്ത് ജുമാ മസ്ജിദ് മുൻ ഖതീബ് അബ്ദുള്ള മുസ്ലിയാരുടെ മകൾ മൈമൂന യാണ് ഭാര്യ. ഏക മകൾ ആമിന.

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

അലി പറഞ്ഞ ക്കഥ

പോത്ത്ക്കല്ലിൽ ക്കോമു ഒരു ദിവസം ഉമ്മാനോട് പിണങ്ങി നാട് വിടാൻ തീരുമാനിച്ചു.  അങ്ങിനെ അവൻ കിട്ടിയ വണ്ടിക്ക് മഞ്ചേരിയിലേക്ക് കയറി.   അങ്ങിനെ മഞ്ചേരിയിൽ എത്തി.. കോമു വിനെ സമ്മന്തിച്ച് അവന്റെ ഗ്രാമമായ പോത്ത് കല്ല് അല്ലാതെ വേറെ ഒരു ലോകം അവനില്ലായിരുന്നു. അങ്ങിനെ മഞ്ചേരിയിലെ ജനതിരക്കും. വാഹനങ്ങളുടെ തിരക്കും പോലീസ് കാരും അങ്ങിനെ ക്കാണുന്നതൊക്കെ അവന്ന് അൽബുധമായി.  ഓരോന്നും കണ്ട് നടന്ന് കോമുവിന്ന് വയറ് വിശന്നു.  കോമു വലിയ ഒരു ഹോട്ടലിൽ കയറി. അവിടം ഒക്കെ ഒന്ന് വീക്ഷിച്ചു. അപ്പഴാണ് കോമു ആക്കാഴ്ച കണ്ടത്. അവന്റെ പ്രായക്കാരായ ചെർക്കൻമാർ മേശ തുടക്കൂന്നതും. മറ്റും'

അങ്ങിനെ അവരുടെ അടുത്ത് ചെന്ന് അവന്റെ ആഗ്രഹങ്ങൾ പറഞ്ഞു. അവർ അവനെ മൊതലാളിയുടെ അടുത്തേക്ക്കൂട്ടി കൊണ്ട് പോയി. മൊതലാളി കാര്യങ്ങൾ ഒക്കെ അന്യാശിച്ചു. അവന്ന് ഭക്ഷണം ക്കഴിക്കാൻ പറഞ്ഞു: അതിന്ന് ശേശം ജോലി തുടങ്ങി - അങ്ങിനെ കോമു ഹോട്ടലിലെ പണിക്കാരിൽ ഒരാളായി.
ഇതൊക്കെ നടക്കുമ്പോഴും അങ്ങ് ഗ്രാമത്തിൽ കോമുവിന്റെ പ്രിയപ്പെട്ട ഉമ്മ കോമുവിനെക്കാണാത്ത വെശമത്തിൽ പള്ളിയിലെ ഉസ്ഥാ തിന്റെടുത്തും. തങ്ങളുടെ അടുതുമൊക്കെ പോയി തന്റെ മോനെക്കാണാത്ത വെശമങ്ങൾ പറഞ്ഞ് കരഞ്ഞ് വലിയ സംഗs ത്തിലായി നീറി നീറി ആഴ്ചകൾ തള്ളി നീക്കുകയായിരുന്നു.

അങ്ങിനെയാണ് കോമു വിനോട് അവന്റെ മൊതലാളി നീ വീട്ടിലൊക്കെ പോയി ഉമ്മാനെക്കണ്ട് സന്തോഷിച്ച് നാളെ ഉമ്മാനോട് സമ്മതം വാങ്ങിട്ട് പോരാൻ വേണ്ടി അത് വരെ പണി എടുത്ത കാശും കൊടുത്ത് അവന്റെ ഗ്രാമത്തിലേക്ക് ബസ് കയറ്റി വിട്ടു. കോമു വീട്ടിലെത്തി. സന്തോഷത്തോടെ ഉമമാനെയും മറ്റും കണ്ട് .  നടന്നതൊക്കെ വിട്ടു കാരുമായി പങ്ക് വെച്ചു
കോമു ഉമ്മാനോട് അവൻ മഞ്ചേരിയിൽ കണ്ട അൽഭുതങ്ങൾ ഒരോന്നായി പറയാൻ തുടങ്ങി.  അതിലേറെ അൽഭുതത്തിൽ കേൾക്കാൻ തെയ്യാറായി ഉമ്മയും ചെറിയ പെങ്ങൻമാരും അവനു ചുറ്റും ഇരുന്നു. അവൻ തുടങ്ങി.  ന്റെ മ്മാ മഞ്ചേരി അങ്ങാടിങ്ങ് ള്ക്കണ്ട് ക്ക്ണാ 'അത് കാണണം.. ബസും' ബസിന്റെ കുട്ട്യാളും.(മിനി ബസാണ് ഉദ്ദേശം) ലോറിം ലോറിന്റെ കുട്ട്യാളും.( ചെറിയ ഗുഡ്സ് ) പഞ്ചാരവിക്ക്ണപീട്ല് പഞ്ചാരന്നെ.  അരി ബിക്ക്ണ പീടില് അരിന്നെ. (മൊത്തവ്യാപാരക്കടയാണ് )
മഞ്ഞ തലീ കെട്ടേരും. നീലത ലീ കെട്ടേരും. ചോന്നതലികെട്ടേരും. ആ ഇന്റെ മ്മ' എത്തിനാ തൊക്കെപ്പറണിമമാ.
അങ്ങട്ട് നോക്ക്യലും പോലീസേര് 'ഇബ്ട് ക്നോ ക്യാ ലും പോലീസേര്. പേട്യാഗും കണ്ടാല് - ഇച്ച് പേടില്ല. മൊതലാളിണ്ടല്ലൊ.
കോയിമുട ഒക്കെ അട്ടിക്ക് ബെച്ചത്ക്കാണന്റെ തെന്നെന്റെമ്മാ .
ഇഞ്ഞി ഹോട്ടൽത്ത കഥ കേൾക്കണമ്മാ. എത്ര മ്മാതിമീനാണ് കൊണ്ടെര്ല്.മുർച്ചെന്നെ മുർച്ചെന്നെ. പൊര്ച്ചെന്നെ .പൊര്ച്ചെന്നെ - എർച്ചി അങ്ങൻ തെന്നെ. ബക്കറ്റിലാണ് കൊണ്ട്രല്ല്. ചോറ് വെക്ണ കലം ന്റമ്മാ.  ഊറ്റ് ണ കൊട്ടേണെങ്കി പറിം വേണ്ട. കൊട്ടക്കെല്ക്കണ്ട് ക്ക്ണാ.  ചായീ കൂട്ടാനാണെങ്കിൽ പൊറാട്ടിം: പത്തിരീം. ദോശിം. പിന്നെത്തെക്കേണ്ണ്ട്. എലീ പൊതിഞ്ഞതും. ഉള്ള്ല് നർച്ചതും.  ഇച്ച് പുട്വാട് ള്ളത് അപ്പം ണ്ട്.' അങ്ങനെ പറഞ്ഞാപൊ കൊറേ പറണം.  ബസി എത്ര മ്മാ അട്ടിക്കട്ടി ക്ക് ബെച്ചത്. ചെർതും. ബൽതും.


അങ്ങിനെ കോമു ക്കണ്ടതും അനുബവിച്ചതുമൊക്കെ ഉമ്മാനോടും പെങ്ങൾമ്മാരോടും പങ്കുവെച്ച് സമയം പോയതറിഞ്ഞില്ല.
അങ്ങിനെ അടുത്ത ദിവസം വീണ്ടും കോമു അവന്റെ അൽ ബുദ ലോകത്തേക്ക് യാത്രയായി

-------------------------
ഹനീഫ പി. കെ.

വെള്ളിവെളിച്ചം: നമ്മുടെ എല്ലാ അമലുകളും റബ്ബിന്റെ പൊരുത്തം മാത്രം ലക്ഷ്യമാക്കിയാവട്ടെ

തിരുനബി (സ) ഒരിക്കൽ അനുയായികൾക്കൊരു ചരിത്രം പറഞ്ഞു കൊടുത്തു. മുൻ കാല സമുദായത്തിൽ മുത്തഖിയായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു. ആ നാട്ടിൽ ഒരു വൃക്ഷ മുണ്ടായിരുന്നു. ആളുകൾ ആ വൻമരത്തിന് ദിവ്യത്വം കൽപ്പിച്ച് അതിന് ആരാധന നടത്തിപ്പോന്നു. ഈ മനുഷ്യനെ ഇത് വല്ലാതെ വേദനിപ്പിച്ചു. ദേഷ്യം പിടിച്ച അയാൾ മഴുവെടുത്ത് ആ മരം വെട്ടാൻ പോയി. വഴിയിൽ വെച്ച് ഒരാൾ നിങ്ങളെങ്ങോട്ടാണ് എന്ന് ചോദിച്ചു. അയാൾ കാര്യം പറഞ്ഞു.
അതിന് നിങ്ങൾക്കെന്താ കാര്യം "വഴി പോക്കൻ ചോദിച്ചു.
"ഒരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയാത്ത ആ മരത്തെ ആരാധിക്കുകയോ? ഞാനത് വെട്ടിവീഴ്ത്തും ". അയാൾ തന്നെ തടഞ്ഞവഴി പോക്ക നെ തട്ടിമാറ്റി മുന്നോട്ട് നടന്നു.  ആഗതൻ വീണ്ടും തടഞ്ഞു. തമ്മിൽ മൽപിടുത്തമായി . വളരെ നിഷ്പ്രയാസം അയാളെ കീഴടക്കി മുത്തഖിയായ മനഷ്യൻ മരത്തിനടുത്തെത്തി വെട്ടാൻ കോടാലി ഉയർത്തി. പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി. "ഞാൻ നിങ്ങൾക്ക് ദിവസവും ഓരോ സ്വർണനാണയം വീട്ടിലെത്തിച്ചു തരാം. നിങ്ങൾ ആ മരം വെട്ടരുത് " തിരിഞ്ഞ് നോക്കിയപ്പോൾ അയാൾ വീണ്ടും.
ഉയർത്തിയ കോടാലി മെല്ലെ താഴ്ത്തി അയാൾ മടങ്ങി. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ തലയിണയുടെ ചോട്ടിൽ തിളങ്ങുന്ന ഒരു സ്വർണനാണയം!
പിറ്റേ ദിവസവും സ്വർണം കിട്ടി - മൂന്നാം ദിവസം നോക്കിയപ്പോൾ സ്വർണനാണയമില്ല!

      ദേഷ്യം പിടിച്ച അയാൾ കോടാലിയെടുത്ത് വീണ്ടും മരം വെട്ടാൻ പോയി. വഴിയിൽ പഴയ ആളെ കണ്ടുമുട്ടി - "നിങ്ങൾ പറഞ്ഞു പറ്റിക്കയാണല്ലേ.. ആ മരം മുറിച്ചിട്ട് തന്നെ കാര്യം." രണ്ട് പേരും വീണ്ടും മൽപിടുത്തമായി. ഇത്തവണ മരം വെട്ടാൻ പോയ ആളെ മറ്റേയാൾ ഒറ്റയടിക്ക് തള്ളിയിട്ടു കീഴടക്കി. അയാൾ അത്ഭുതത്തോടെ ചോദിച്ചു. എന്താണ് ഇക്കുറി നിങ്ങളെന്നെ തോൽപിച്ചത്?
"കഴിഞ്ഞ തവണ നിങ്ങൾ ഇഖ് ലാസോടെ അല്ലാഹു വിന്റെ പ്രീതി ഉദ്ദേശിച്ചാണ് മരം വെട്ടാൻ വന്നത്. നിങ്ങൾക്ക് ഈ മാന്റെ കരുത്തായിരുന്നു. ഇന്ന് നിങ്ങൾ വന്നത് സ്വർണം കിട്ടാത്ത ദേഷ്യത്തിനാണ്. ഇന്ന് വിജയം എനിക്കാണ്. ഞാൻ ഇബ് ലീസാണ്!!
സഹോദരങ്ങളെ .. നമ്മുടെ എല്ലാ അമലുകളും റബ്ബിന്റെ പൊരുത്തം മാത്രം ലക്ഷ്യമാക്കിയാവട്ടെ. അതിന് അല്ലാഹുവിനോട് നാം തൗഫീഖ് തേടുക
وصلى الله على سيدنا محمد وعلى اله وصحبه وسلم تسليما كثيرا

--------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 19/11/2016



തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 19/11/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് മുസ്തഫ കെ. സി.. 

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

അബ്ദുൽ കരീം കാഞ്ഞീരപ്പറംബൻ




തത്തമ്മക്കൂട്ടിലെ പള്ളിപ്പറമ്പ്  പരിപാടിയിൽ  കരീം സാഹിബിനെ ഓർക്കുകയാണല്ലോ നാം.. 
അള്ളാഹു അദ്ദേഹത്തിന്റെ കബർ വിശാലമാക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ.  ആമീൻ .
അതോടൊപ്പം നമ്മിൽ നിന്നും വിട്ടു പിരിഞ്ഞ നമ്മുടെ മാതാപിതാക്കൾ മറ്റു ബന്ധു മിത്രാദികൾ മറ്റു എല്ലാവര്ക്കും അള്ളാഹു മഗ്ഫിറത് നൽകട്ടെ സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീൻ.
കരീം സാഹിബിനെ ഓർക്കുമ്പോൾ ആദ്യമായി വരുന്നത് അദ്ദേഹത്തിന്റെ ആ മായാത്ത പുഞ്ചിരിയും കുറ്റൂരിന്റെ വീഥികളിലൂടെ അദ്ദേഹത്തിന്റെ CTJ ഹീറോ ഹോണ്ട മോട്ടോർ ബൈക്കിൻറെ ശബ്ദവുമാണ്.
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ആദ്യമായി മോട്ടോർ സൈക്ലിളിൽ കയറിയതും ആ വണ്ടിയിലാകും എന്നാണ്. പിന്നെയും എത്രയോ തവണ പല സ്ഥലത്തു വച്ചും ആ ബൈക്കിൽ കയറാനും ഭാഗ്യം കിട്ടിയിട്ടുണ്ട് . ഒരു ദിവസം ഞങ്ങൾ കുറച്ചു പേര് ചെണ്ട പുറായായിൽ നിന്നും യുവജനോത്സവം കഴിഞ്ഞു നടന്നു വരുമ്പോൾ വഴിയിൽ വെച്ച് കണ്ടതും ഞങ്ങളെ നാലോ അഞ്ചോ പേരെ ഒന്നിച്ചു ആ ബൈക്കിൽ കയറ്റി കുറ്റൂർ എത്തിച്ചതും ഇപ്പോൾ ഓർത്തു പോകുന്നു.എവിടുന്നു കണ്ടാലും വിശേഷങ്ങൾ അന്വേഷിക്കൽ  അദ്ദേഹത്തിന്റെ പതിവായിരുന്നു. നാട്ടിലെ എല്ലാ ആളുകളോടും വലിപ്പ ചെറുപ്പമില്ലാതെ സുഹൃത് ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു . ഏതായാലും നമുക്ക് ആ നല്ല മനുഷ്യന് വേണ്ടി ഈ സമയത്തു മനമുരുകി പ്രാർത്ഥിക്കാം . അള്ളാഹു അദ്ദേഹത്തെ അവന്റെ ജന്നത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കട്ടെ , നമ്മെയും . ആമീൻ
--------------------------------
നജ്മുദ്ധീൻ അരീക്കൻ



കരീംക്കയെന്ന നിറപുഞ്ചിരി തൂകുന്ന ആ മുഖം ഇന്നും മനസ്സിലിങ്ങനെ മായാതെ കിടക്കുന്നു
കുട്ടിക്കാലം മുതലേയുള്ള പരിചയമായിരുന്നു അദ്ധേഹത്തോട്
എന്റെ ഉപ്പയുടെ കൂട്ടുകാരനായ കരീംക്കയെന്ന നല്ല വ്യക്തിത്വത്തിന്നുടമ
 ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ അദ്ധേഹത്തിന്റെ വിയോഗം
  ഓര്‍മ്മകളിലിന്നും  കണ്ണുനീര്‍ തുള്ളികളാല്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു 
ജീവിതത്തിലാദ്യമായി ഞാനൊരു ബൈക്കില്‍ കയറിയത് കരീംക്കയുടെ ബൈക്കിലാണ് 
ഏതാനും മാസങ്ങള്‍ക്ക് മുംബ് അദ്ധേഹത്തിന്റെ ആ പഴയ ബൈക്കിന്റെ ഫോട്ടൊ കാണാനിടയായി  സങ്കടത്തോടെ അന്നാ ഫോട്ടൊ ഒരുപാട് നേരം നോക്കിയിരുന്നു 
 അദ്ധേഹത്തിന്റെ വിയോഗം  ഒരു നാട് മുഴുവന്‍ വലിയ ഞെട്ടലോടെയാണ് കേട്ടത്  
വലിപ്പ ചെറുപ്പമില്ലാതെ    എല്ലാവര്‍ക്കും നല്ലൊരു സുഹൃത്തും വഴികാട്ടിയുമായിരുന്നു അദ്ധേഹം

ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവെച്ച് നമ്മില്‍ നിന്ന് വിട്ട് പോയ കരീംക്കയുടേയും നമുക്ക് വേണ്ടപ്പെട്ട മറ്റെല്ലാവരുടേയും ഖബറിനെ അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ അവരുടെയെല്ലാം പരലോകജീവിതം സുഖത്തിലും സന്തോശത്തിലും സമാദാനത്തിലും ആക്കി കൊടുക്കട്ടെ ആമീന്‍.
------------------------------------
അൻവർ ആട്ടക്കോളിൽ



ഒരു നല്ല സുഹൃത്തായിരുന്നു, വളരെ പക്വമായ നിലപാടുകളും, എതിരാളിയുടെ നിലപാടുകൾ പോലും ശ്രദ്ധാപൂർവം കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ടായിരുന്നു. പ്രായം കൊണ്ട് ഞങ്ങൾ നല്ലവ്യത്യാസമുണ്ടായിരുന്നെങ്കിലും current affairs കൾ jwelleryയിൽ വെച്ച് ചർച്ച ചെയ്യുക ഒരു പതിവായിരുന്നു. പലപ്പോഴും കോളേജിലേക്ക് പോകുമ്പോഴോ തിരിച്ചു വരുമ്പോഴോ CTO റീജിസ്ട്രേഷനുള്ള ബൈക്കിലെ പിൻസീറ്റുകരനായിരുന്നു. ഇന്നും ആ ബൈക്കിന്റെ പ്രത്യേക ശബ്ദവും മായാത്ത പുഞ്ചിരിയും  സജീവമായി മനസ്സിൽ നിൽക്കുന്നു.... 

അല്ലാഹു അദ്ദേഹത്തിന്റെ ഖബരിടം വിശാലമാക്കട്ടെ, 
((اللهم اغفر له وارحمه ؛ 

وتقبل اللهم حسناته وتجاوز عن سيئاته وادخله جناتك النعيم ))
----------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ



കാഞ്ഞീരപറംബൻ കരീം സാഹിബിനെ സ്മരിച്ച്‌ കൊണ്ട്‌ ഞാനും കുറിക്കാം 2 വാക്ക്‌.
വർഷങ്ങൾക്ക്‌ മുമ്പ്‌ കക്കാടംപുറത്ത്‌ പരിചയമുള്ള ഏക വ്യക്തി അദ്ദേഹമായിരുന്നു.ഒരേ തൊഴിൽ മേഖലയിൽ ആയതാകാം ഞങ്ങളെ അടുപ്പിച്ചതെങ്കിലും മരണം വരെ ആ സൗ ഹൃദം കാത്തുസൂക്ഷിക്കാൻ സാദിച്ചിരുന്നു.സംസാരത്തിലെ വിനയം,സദാ പുഞ്ചിരി തൂകുന്ന വദനം..ഇന്നും ഓർമ്മയിൽ മായാതെ കിടക്കുന്നു.എല്ലാരേയും പോലെ ഈയുള്ളവനും ആ CTOബൈക്കിന്റെ പിന്നിലുള്ള്‌ യാത്ര ആവോളം ആസ്വദിച്ചിട്ടുണ്ട്‌.
മരിക്കുന്നതിന്റെ 2 ദിവസം മുമ്പ്‌ ചേളാരി ഒരു കോൺട്രാക്റ്ററെ കാണാൻ വന്നപ്പോൽ എന്റടുത്തിരുന്ന് കുറെ  സംസാരിക്കുകയും കൂട്ടത്തിൽ തന്റെ കുഞ്ഞിന്ന് ഒരു പാദസരം ഉണ്ടാക്കുന്നതിനെകുറിച്ച്‌ സംസാരിക്കുകയുമുണ്ടായി.അപകട വിവരം ചേളാരിയിൽ വെച്ച്‌ തന്നെ അറിഞ്ഞിരുന്നെങ്കിലും നാട്ടിലെത്തിയപ്പോഴാണ് അപകടത്തിൽ പെട്ടത്‌  കരീം സാഹിബാണെന്ന് അറിഞ്ഞത്‌.വാർത്തകേട്ടപാടെ  എന്റെ മനസ്സിൽ ഓടിയെത്തിയത്‌ തന്റെ മകൾക്ക്‌ സമ്മനിക്കാൻ ഉദ്ദേശിച്ച കൊച്ചു പാദസരത്തെ കുറിച്ചുള്ള്‌ വിതുമ്പുന്ന ഓർമ്മക്കളായിരുന്നു.
അദ്ദേഹത്തിന്റെ ഖബർ വിശാലമക്കി കൊടുക്കട്ടെ.അവരേയും നമ്മേയും ജന്നാതുൽ ഫിർദ്ദൗസിൽ ഒരുമിച്ച്‌ കൂട്ടുമാറകട്ടെ.ആമീൻ
-----------------------------
അബ്ദുൽ നാസർ KP



💗അദ്ദുക്ക-സ്നേഹ സാഗരം💗
കാഞ്ഞിരപറമ്പൻ കരീംക എന്റെ വല്യുപ്പയുടെ ജേഷ്ടന്റെ മകനായിരുന്നു. മനുഷ്യ ജീവിതം എങ്ങനെ പരിപൂർണ്ണമാകാം എന്നതിനുള്ള ഉത്തരമാണ് അദുക്കയുടെ ജീവിതം 
എല്ലാവരേയും ഒരു ചെറുപുഞ്ചിരി കൊണ്ട് കീഴടക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം .ആരെയും സഹായിക്കുന്നതിൽ പിശുക്ക് കാണിക്കാത്ത അദ്ദേഹം എല്ലാവരുമായും നല്ല സൗഹൃദ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. കുടുംബ ബന്ധം കാത്ത് സൂക്ഷിക്കുന്നതിലും മുൻപന്തിയിലായിരുന്നു അദ്ദേഹo നാട്ടിലെ മിക്ക ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്പന്തിയിലായിരുന്നു. നമ്മുടെ കുട്ടിലെ എഞ്ചിനിയർ സലീം തത്ത പറഞ്ഞ പോലെ എന്റെയും ടടLC പഠന കാലത്ത് എനിക്ക് ആ വ ശ്യ മായ എല്ലാ പ്രോൽസാഹനവും അദ്ദേഹത്തിൽ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്.
വേദനിക്കുന്നവരുടെ വേദന കണ്ടെത്താനും പ്രയാസപ്പെടുന്നവരുടെ നൊമ്പരം തിരിച്ചറിയാനും എന്നും ഞാൻ കൂടെ ഉണ്ടാവും എന്ന മുദ്ര്യാ വാക്യം ഉയർത്തി പിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ പെരുമാറ്റ രീതിയും .
അദ്ദേഹത്തിന്റെ പക്വമായ പെരുമാറ്റം ആരും ഇഷ്ട്പെടുന്നതായിരുന്നു.

ഏതായാലും പറക്കമുറ്റാത്ത തന്റെ കുരുന്നു മക്കൾക്ക് മുത്തം നൽകി സുപ്രഭാതത്തിന്റെ വർണ്ണപുലരിയിൽ തന്റെ സഹജീവികൾക്ക് പുഞ്ചിരി സമ്മാനിച്ച് പ്രപഞ്ചനാഥന്റെ അലംഘനീയമായ വിളിക്ക് ഉത്തരം നൽകിയ കരീക്കയുടെ പരലോകജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ..........
അവരുടെയും നമ്മളുടേയും ദോഷങ്ങൾ പൊറുത്ത് തന്ന് നമ്മെ എല്ലാവരെയും കാരുണ്യവാൻ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ .........
ആമീൻ
--------------------------
അഹമ്മദ് കുറ്റൂർ



അബ്ദുൽ കരീം
ചെറുപ്പം മുതലേ കരീമിൻറെ ജ്യേഷ്ടൻ ഹസ്സൻ എൻറെ ക്ലാസ്സ് മിറ്റും ഉറ്റ സുഹൃത്തമായിരുന്നു. സുഹൃത്തായ ഹസ്സന്റെ കൂടെ ഇവരുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. അന്നൊക്കെ കുട്ടിയായ കരീമിനെ അവിടെ വെച്ച് കാണാറുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് കരീമുമായി ബന്ധം പുലർത്തുന്നത്.
സ്കൂൾ ജീവിതം കഴിഞ്ഞ് കരീം, വീനസ് മെറ്റൽ ഇൻഡസ്ട്രീസിൽ ഹെൽപറായി ജോലിക്ക് ചേർന്നു. ജോലിയിൽ കരീമിനുണ്ടായിരുന്ന ഉൽസാഹവും ആത്മാർത്ഥതയും, ഫോർ മാനേയും മാനേജർ ബാപ്പുട്ടിയെയും ആകർഷിച്ചു. അവസരം കിട്ടുമ്പോഴൊക്കെ എല്ലാവരുടെയും പിത്തണയോടെ ഹാമറിൽ പ്രവർത്തിക്കാൻ തുടങ്ങി. ക്രമേണ വീനസ് മെറ്റൽ ഇൻഡസ്ട്രീസിലെ മെയ്ൻ പണിക്കാരനായി മാറി.
വീനസ് പൂട്ടിയപ്പോൾ താൻ ആദ്യമായി പഠിച്ച ജോലി തന്നെ നോക്കാൻ തന്നെ തീരുമാനിച്ചു. അങ്ങിനെ KP മുഹമ്മദലി ഹാജിയുടെ, പൂന്താനത്തിനടുത്തുള്ള മെറ്റൽ ഇൻഡസ്ട്രീസിൽ ഇതേ ജോലിക്ക് ചേർന്നു. ഞാനും ഒരു ദിവസം കരീമിന്റെ കൂടെ ഈ സ്ഥാപനത്തിൽ പോയിട്ടുണ്ട്.
പിന്നീട് ക കമ്പനിയുടെ പ്രവർത്തനം മന്ദഗതിയിലായപ്പോൾ കരീം ആ ജോലി ഇപക്ഷിച്ചു. കുറച്ച് കാലം ഹസ്സൻറെ കൂടെ ഇൻസ്റ്റാൾമെന്റ് ബിസിനസ്സിൽ കൂടി.പിന്നീട് ജ്വല്ലറി ബിസിനസ്സ് രംഗത്തേക്ക് കടന്നു.
രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിലായി രുന്നെങ്കിലും ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു. എവിടെ എന്ത് പരിപാടിയുണ്ടായാലും, ഞാനും സൈതലവിയും ലത്തീഫും കരീമും ഒന്നിച്ച് പോകമായിരുന്നു. കരീമിന്റെ മരണവാർത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഒരു ആത്മാർത്ഥ സുഹൃത്തിനെ യായിരുന്നു ഞങ്ങൾക്ക് മൂന്നു പേർക്കും നഷ്ടമായത്.
കരീമിനെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ. - ആമീൻ
-----------------------------------------------
എം ആർ സി അബ്ദുറഹ്മാൻ



കെ പി.അബ്ദുൽ കരീം,
സ്നേഹാർദ്രമായ ഓർമ്മകൾ
♦♦♦♦♦♦♦♦മരണത്തിന്റെ കണ്ണീരുണങ്ങാതെ കിടന്ന ഒരു നാളിൽ കരീമാക്കയുടെ കുടുംബത്തിലെ മുതിർന്നൊരു ഉമ്മയുമായി സംസാരിക്കാനിടയായി.
ആ ഉമ്മ പറഞ്ഞതിങ്ങനെയാണ്.

'ഇനി അങ്ങനത്തെ ഒരു കുട്ടി ഞങ്ങളെ കുടുംബത്തിലില്ലെടാ,
കുടുംബ സ്നേഹം ഉള്ളോനായിരുന്നു,
ഈ വഴിക്ക് പോവാണെങ്കിൽ എത്ര തെരക്കാണെങ്കിലും ഇവിടെ കേറിയിട്ടേ ഓൻ പോവൂ.
ഇതാ...
ഈ തിണ്ണയിൽ പടിഞ്ഞൊരു ഇരുത്താണ്.
എല്ലാ വർത്താനും ഓൻ ചോദിക്കും.
ഇന്റെ രോഗവിവരം മുതൽ പേര കുട്ട്യാളെ പഠിപ്പിനെ പറ്റി വരെ,
ഓൻ അങ്ങനത്തൊരു മട്ടായിരുന്നു,
എന്തൊരു സഹായത്തിനും ഓൻ റെഡി ആയിരുന്നു.
ഇപ്പോ ഓനെ ഓർക്കുമ്പോ കണ്ണീരാണ് ആദ്യമെത്തല്.
ഞമ്മക്ക് അത്രേ വിധിച്ചിട്ടൊള്ളൂ എന്ന് കരുത്യാ മതി.
ഓന്റെ മോട്ടോർ സൈക്കിളിന്റെ ഒച്ച കേൾക്കും പോലെ ചെലപ്പോ തോന്നും,
 ഓൻ ബെരൂല്യാന്നറിയാം.
എന്നാലും ഞാൻ ഇരിക്കിന്നോട്ത്ത്ന്ന് ഒന്ന് നീച്ച് നോക്കും‌'
............... ചില ഓർമ്മകൾ അങ്ങിനെയാണ്. കാലമെത്ര കഴിഞ്ഞാലും അതിലേക്ക് നാം ഇടക്കിടെ പാളി നോക്കും,
ഓർമ്മകൾ കടന്ന് പോയ ജീവിതത്തിന്റെ ബാക്കിയാണ്.
അനുഭവങ്ങളുടെ ആഴവും തീക്ഷ്ണതയുമാണ് അവയെ നിലനിറുത്തുക.
എത്ര വർഷം ജീവിച്ചു എന്നതല്ല,
എത്രമേൽ ഹൃദ്യമായി വർഷിച്ചു എന്നതാണ് ധന്യ ജീവിതം.
കരീമാക്കയെ ഈ വാക്കുകൾക്ക് നേരെ എഴുതുന്നതിൽ വല്ലാത്തൊരു ചേർച്ച തോന്നുന്നു.
നല്ലൊരു സംസാര പ്രിയ നായിരുന്നു കരീമാക്ക.
എത്ര നേരം വേണമെങ്കിലും മടുപ്പില്ലാതെ കരീമാക്കയോട് സംസാരിച്ചിരിക്കാൻ കഴിയും.
നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ഈ കുറിപ്പുകാരൻ കരീമാക്കയുടെ കെടക്കാരനായിരുന്നില്ല.
എന്നിട്ടും അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിൽ ഈ യുള്ളവനും ഒരിsമുണ്ടായിരുന്നു.
ആരുമായും എളുപ്പം ഇടപഴകുന്ന ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.
അവിടെ വലിപ്പചെറുപ്പമൊന്നുമില്ലായിരുന്നു.
ആ ഹൃസ്വ ജീവിതത്തിൽ കുറെ നൻമകൾ കയ്യടക്കത്തോടെ കാത്തു വെച്ചിരുന്നു.
സൗമ്യമായ പെരുമാറ്റവും മികച്ച സംഘാടന ശേഷിയും മറ്റുള്ളവരിൽ നിന്ന് ഒരു കാതം മുന്നിൽ നടക്കാൻ ഈ ചെറുപ്പക്കാരനെ പ്രാപ്തനാക്കി.
ഏ ആർ നഗറിലെ മെസാക് സെന്ററും, വ്യാപാരി സംഘടനാ യൂണിറ്റും, സ്കൂളിലെ PTA യുമൊക്കെ അദ്ദേഹത്തിന്റെ പ്രവർത്തന ഗോദയിൽ ചിലതാണ്.
എയർപോർട്ടിനടുത്ത ഹജ്ജ് ക്യാമ്പിൽ സേവന നിരതനായ വളണ്ടിയറായിരുന്നു.
വിയോജിപ്പുകളെ ആരോഗ്യകരമാക്കാൻ കഴിഞ്ഞുവെന്നത് കരീമാക്കയിൽ നിന്ന് കിട്ടിയ നല്ലൊരു പാഠമാണ്.
അദ്ദേഹം മരിക്കുന്നതിന്റെ ഒന്നോ രണ്ടോ വർഷം മുമ്പ് നടന്നൊരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഓർമ്മ വരുന്നു.
ഒരു വശത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ അന്ന് കരീമാക്കയുടെ കയ്യിലായിരുന്നു. സംഘർഷത്തിന്റെ നെരിപ്പോടിൽ ഒരു നാട് മുഴുവൻ പുകഞ്ഞ് നിന്നപ്പോഴും ആ പരിസരത്തൊന്നും കരീമാക്കയെ കാണാൻ കഴിഞ്ഞിരുന്നില്ല.
നിലപാടിലുറച്ച്  തന്നെ വിയോജിപ്പുകളോട് സഹിഷ്ണുത പുലർത്താൻ ഇത് വഴി സാധിച്ചു.
സുഹൃദ് ബന്ധങ്ങൾ ആ ജീവിതത്തിന്റെ അലങ്കാരങ്ങളായിരുന്നു.
നിർലോഭം നൽകിയ പുഞ്ചിരിയിലും ഉയർന്ന സംവേദനക്ഷമതയിലും അത് വല്ലാതെ തെളിഞ്ഞ് നിന്നു.
കരീമിന് നന്നായി പെർഫോമൻസ് ചെയ്യാമായിരുന്ന ഒരു കാലത്തിന് തൊട്ട് മുമ്പാണ് അവൻ പോയതെന്ന് അവരുടെ ഒരാത്മ സുഹൃത്ത് ഈയിടെ ഈ കുറിപ്പുകാരനുമായി പങ്ക് വെച്ചത് ഓർമ്മ വരുന്നു.
അത് വളരെ കൃത്യമായൊരു നിരീക്ഷണമാണെന്ന് ഈ യുള്ളവനും തോന്നി.
സഹൃദയത്വവും,
വശീകരണ ശേഷിയുള്ള വാചാലതയും ജീവിതോപാധിയായ കാലം ആ വിയോഗത്തിന്റെ കണ്ണീരുണങ്ങുന്നതിന് മുമ്പേ തന്നെയാണല്ലോ വന്നണഞ്ഞതും.
ചിന്തകളിലും, പ്രവർത്തനങ്ങളിലും വാർധക്യത്തിന്റെ ലക്ഷണങ്ങൾ കാട്ടുന്ന ചെറുപ്പക്കാരാണിപ്പോൾ നമുക്ക് ചുറ്റുമുള്ളത്.
അരുതായ്മകളോട് കലഹിക്കാനും, ഇടപെടലുകളുടെ നൈതികത നിലനിറുത്താനും ഇവർക്ക് കഴിയാതെ പോവുന്നു.
കൂട്ടത്തിൽ കൂടി വ്യക്തിത്വം കളയുന്ന ചെറുപ്പക്കാർ നമ്മുടെ കാലത്തെ വലിയൊരു നിരാശ തന്നെയാണ്.
പ്രബുദ്ധത കൂടുന്നതിനനുസരിച്ച് പ്രതിബദ്ധത ചോർന്ന് കൊണ്ടിരിക്കുന്നു.
ഇത് വഴിയുണ്ടാവുന്ന വലിയ ശൂന്യതയിലാണ് കരീമാക്കയുടെ വിയോഗം വീണ്ടും വീണ്ടും മനസ്സിൽ തെളിയുന്നത്.
ആ മരണ ദിവസത്തെ ഒന്നുകൂടി ഓർത്തെടുക്കുന്നു,
ഒരു വ്യാഴാഴ്ച ദിവസമായിരുന്നു അന്ന് എന്നാണെന്റെ ഓർമ്മ.
മഗ് രിബിന് ശേഷം പുറത്ത് പോവേണ്ട എന്ന് കരുതി വീട്ടിൽ തന്നെയിരിക്കുകയായിരുന്നു,
അപ്പാഴാണ് സുഹൃത്തിന്റെ വിളി വന്നത്,
നമ്മുടെ കരീമാക്ക ആക്സിഡന്റായി !

അതിന്റെ രണ്ട് ദിവസം മുമ്പ് അവരുടെ ബൈക്കിൽ രാമനാട്ടുകര വരെ യാത്ര ചെയ്തിരുന്നു,
നാട്ടുവർത്താനങ്ങൾ,
രാഷ്ട്രീയം,പ്രാദേശികം, തുടങ്ങി ഒരു പാട് വിഷയങ്ങളന്ന് സംസാരിച്ചു.
കണ്ട് മുട്ടുമ്പോഴൊക്കെ പദ്ധതികളും, പ്ലാനുകളുമായിരുന്നു ആ മനസ്സ് നിറയെ.
ഒടുങ്ങാത്ത യാത്രകളുടെ തിരക്കിലും സംസാരങ്ങൾക്ക് സമയം കണ്ടെത്തി.
തന്റെ ഓട്ടത്തിന് ഒന്ന് കൂടി വേഗം കൂട്ടാൻ പുതിയൊരു ബൈക്ക് വാങ്ങി അതിന്റെ പുതുമ തീരും മുമ്പാണ് ആ  അപകടത്തിന്റെ അലർച്ച കേട്ടത്. താൻ
ഏറ്റെടുത്ത് നടത്തിയിരുന്ന വ്യവസായ യൂണിറ്റ് മികച്ച നിലയിലെത്തുന്ന നേരം.
ചില മരണങ്ങളങ്ങിനെയാണ്.
സ്വപ്നങ്ങൾ കൂടുകൂട്ടുന്ന നേരം നോക്കി തന്നെ വരും.
നമുക്ക് ചികഞ്ഞെടുക്കാൻ കുറെ വേദനകൾ തന്ന് അതങ്ങ് പോവുകയും ചെയ്യും.🔸
------------------------------
സത്താർ കുറ്റൂർ



കെ  പി  കെരീം എന്‍െ അടുത്ത സുഹുര്‍ത്തുക്കളില്‍ ഒരാളായിരുന്നു
എഘിലും രാഷ്ട്രീയമായി രണ്ടു ചേരികളായിരുന്നു
എന്നാലും ആബന്ധം ഞങ്ങള്‍ വളരെ നല്ലരീതിയിലായിരു
ഞാനും അവനുമായി ഇട പഴകിയ ഒാരോ നിമിഷവും ഇന്നും ഒാര്‍തെടുക്കാന്‍ എനിക്ക്  കഴിയും

അത് നാലോ  അഞ്ച്വോ പാര ഗ്രാഫില്‍ ഒതുങ്ങുന്നതല്ല
അവനെയും നമ്മളെയും  നാഥന്‍ തുണക്കട്ടെ...   ആമീന്‍
-----------------------------
സൈദലവി പരി



കരീം കാക്കയുമായി എന്റെ ബന്ധം തുടങ്ങുന്നത് pdc ക്ക് പഠിക്കുമ്പോഴാണ്.  എന്നും ഒരു ഗുണകാംക്ഷിയായും മാർഗനിർദേശിയായും ഒപ്പം ഉണ്ടായിരുന്നു. കോളേജിൽ പോകുമ്പോൾ മൂപ്പരുടെ കടയിൽ ഇരുന്നു ഒരു പാട് സംസാരിച്ചായിരുന്നു യാത്ര.  പല ദേശങ്ങളിലേക്കും മൂപ്പരുടെ CTO ബൈക്കിന്റെ പുറകിലിരുന്നു യാത്ര ചെയ്യാനും അതിലൂടെ അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടുകൾ മനസ്സിലാക്കുവാനും സാധിച്ചിട്ടുണ്ട്‌. 

എന്റെ കല്യാണത്തിന് രാവിലെ തൊട്ടു വൈകുന്നേരം വരെ ഒരു ജ്യേഷ്ഠ സഹോദരനെ പോലെ ഫോൺ വരെ ഓഫ് ചെയ്തു നിറഞ്ഞുണ്ടായിരുന്നു. അങ്ങനെ തിരിച്ചു റിയാദിൽ വന്നു കുറച്ചു കഴിഞ്ഞപ്പോളാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം ഫോൺ മുഗാന്ദിരം അറിയുന്നത്. വിശ്വസിക്കാൻ വളരെ പ്രയാസപ്പെട്ടെങ്കിലും അല്ലാഹുവിന്റെ വിധിയെ ആർക്കും തടുക്കാൻ കഴിയില്ലല്ലോ.  അള്ളാഹു അവരെയും നമ്മെയും സ്വര്ഗ്ഗപ്പൂന്തോപ്പിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ
-------------------------------------
നൗഷാദ് പള്ളിയാളി



കരീമിന്റെ സുഹൃത്ത് വലയവും നാട്ടിലും അവൻ ജീവിച്ച ചുറ്റുപാടിലും അവനുള്ള സ്ഥാനവും തിരിച്ചറിഞ്ഞത് അവൻ മരണപ്പെട്ട അന്ന് കുറ്റൂരിൽ ഒഴുകി എത്തിയ ജനാവലി കണ്ടപ്പോഴാണ്.   
എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്നു.                 സത്താറിന്റെയും MRC യുടെയും മറ്റുള്ളവരുടെയും  ഓർമ്മകുറിപ്പുകൾ അവനെക്കുറിച്ച് കൂടുതൽ അറിയാൻ അവസരം നല്കി.  
റബ്ബ്  അദ്ദേഹത്തിന്റെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ - ആമീൻ
---------------------------------------
ഹസ്സൻ കുട്ടി അരീക്കൻ



കരീം സാഹിബിനെ കുറിച്ചുള്ള എല്ലാ സ്മരണ കളും വായിച്ചു.അതിലൊക്കെ എല്ലാവരും എടുത്ത് പറഞ്ഞ ഒരു കാര്യം അദ്ധേഹത്തിന്റെ മുഖത്ത് സദാ കാണുന്ന പുഞ്ചിരി യായിരുന്നു.2002ൽ സൗദിയിലേക്ക് പോകുന്നത് വരെ  ഏതാനും വർഷങ്ങൾ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
അദ്ധേഹത്തിന്റെ വിയോഗ വാർത്ത ഉൾകൊള്ളാൻ ആ കാലത്ത് വളരെ പ്രയാസപ്പെട്ടിരുന്നു.
കുളപ്പുറത്ത് വാഹനത്തിനു കാത്ത് നിൽകുമ്പോൾ വണ്ടി നിർത്തി മുസ്തഫാ കയറു എന്ന സ്നേഹവിളി ഞാൻ ഇപ്പൊഴും ഓർക്കുന്നു.

അല്ലാഹു നമ്മേയും   നമ്മിൽ നിന്നും മരിച്ചു പോയ എല്ലാവരേയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ...

ആമീൻ
------------------------------
മുസ്തഫ കെ. സി.



നമ്മളെ കരീമാക്കാനെ കുറിച്ച് പറയുകയാണെങ്കിൽ
അദേഹത്തിന്റെ ഒരു പ്രതേഗത ആരക്കണ്ടാലും ഒന്ന് ചിരിക്കും പിന്ന കയ്യ് ഒന്ന് പൊക്കും പിന്നതല ഒന്ന് ആട്ടും
ഇവിടെ പലരും പറഞ്ഞത് പോലെ എല്ലാ വ രോടും നല്ല ഒരു സുഹ്ർത്തിനെ പോലെ പെരുമാറുന്ന ആളായിരുന്നു കരീമാക്ക
അദേഹത്തിന്റെയും നമ്മിൽ നിന്ന് മരണപ്പെട്ട് പോയവരുടെയും ഖബർ അല്ലാഹു വിശാലമാക്കി കൊടുക്കുമാറാവട്ടെ ആമീൻ
------------------------
 മീർ കാസിം



കരീം സാഹിബ് അങ്ങ് ഇന്നും അങ്ങയുടെ നാട്ടുകാരാൽ സ്മരിക്കപ്പെടുന്നു..
ഓരോ നാട്ടുകാരന്റെ ചെവിയിലും അങ്ങയുടെ CT0 യുടെ ശബ്ദം ഓടിയെത്തുന്നു...
ആ നിശ്കളങ്കമായ ചിരി ഓരോരുത്തരുടെ കണ്ണിലും മനസിലും കളിർമ നൽകുന്നു...
വലിപ്പ ചെറുപ്പമില്ലാത്ത അങ്ങയുടെ സൗഹൃദ ബന്ധങ്ങൾ എന്നും നിങ്ങളെ ഓർക്കുന്നു...
മരിച്ചിട്ടില്ല അങ്ങ് ജീവിക്കുന്നു ഓരോ നാട്ടുകാരന്റെ മനസിലും സഹപാഠിയായും നല്ല രാഷ്ടീയക്കാരനായും  സാമൂഹിക പ്രവർത്തകനായും....
നിങ്ങൾ നിറഞ്ഞ പുഞ്ചിരിയോടെ ബൈക്കോടിച്ച് പോയത്  ഓരോ നാട്ടുകാരന്റെയും മനസിലൂടെയായിരുന്നു...
--------------------------------
അന്താവാ അദ്നാൻ 



കാഞ്ഞീരപ്പറമ്പൻ കരീമാക്ക....
ഈ പേര് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്കോടി വരുന്നൊരു ചിത്രമുണ്ട്. ഹീറോ ഹോണ്ട സ്‌പ്ലെണ്ടറിൽ (അത് തന്നെയാണ് അദ്ദേഹത്തിന്റെ അവസാന കാലഘട്ടം വരെയും അദ്ദേഹതോടൊപ്പമുണ്ടായിരുന്നത് എന്നാണെന്റെ ഓർമ്മ) ഓടി നടക്കുന്ന ചിരിക്കുന്നൊരു മുഖം. ആ ചിത്രത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഓർമ്മയുടെ ചെപ്പിൽ ഇന്നും അത് അണയാതെ തന്നെ നിലനിൽക്കുന്നുണ്ട്. 

വലിപ്പ വ്യത്യാസമില്ലാതെ ആരുമായും സൗഹൃദം സ്ഥാപിക്കാൻ തക്ക ശേഷിയുള്ള ഒരു മഹാ മനസ്സിന്നുടമയായിരുന്നു മർഹൂം കരീമാക്ക. എപ്പോൾ കണ്ടാലും തിരക്ക് പിടിച്ച് തന്റെ ബൈക്കിൽ കുതിക്കുന്ന കരീമാക്ക പക്ഷെ നാട്ടുകാരുമായി സൗഹൃദം പുതുക്കാൻ സമയം കണ്ടെത്തിയിരുന്നു. 

സാധാ സമയം പുഞ്ചിരിക്കുന്ന  മുഖവുമായി നടക്കുന്ന കരീമാക്ക നാടിന്റ അമൂല്യ സമ്പത്ത് തന്നെയായിരുന്നു എന്ന് തത്തമ്മക്കൂട്ടിലെ ഈ ഓർമ്മ വേളയിൽ അദ്ദേഹത്തെ ഓർത്തെടുത്ത കുറിപ്പുകളുടെ ധാരാളിത്തം തന്നെ സാക്ഷിയാണ്. 
‏اللهم اغفر له وارحمه وأدخله الجنة
------------------------------------
ഉസാമ അഹമ്മദ് PK



കാഞ്ഞീരപറംബൻ കരീം കാക്ക ......
അങ്ങയുടെ നാട്ടുകാരും കൂട്ടുകാരും അങ്ങയേ മറന്നിട്ടില്ല .....
ഇന്ന് ഇവിടെ അങ്ങയേ ഓർത്ത ഓരോ കൂട്ടുകാർക്കും പറയാനുള്ളത്‌ അങ്ങയുടെ സദാ പുഞ്ചിരിക്കുന്ന മുഖത്തെ കുറിച്ചാണു ....
അങ്ങ്‌ ബാക്കിയാകി വെച്ച ഒരുപാട്‌ ഓർമ്മകൾ ഇന്നും കുറ്റൂരിൽ ജീവിക്കുന്നുണ്ട്‌, അങ്ങയേ സ്നേഹിക്കുന്ന സ്നേഹിച്ചിരുന്ന അങ്ങയുടെ ഈ സഹോദരങ്ങളിലൂടെ .....
കരീം കാക്കാ ......
അങ്ങയേ പോലുള്ള ഒരു മനുശ്യ സ്നേഹിയേ ആയിരുന്നു നാടിന്റെ നന്മക്ക്‌ ആവശ്യം ....
നാട്ടിലേ ജനങ്ങൾ - 
ജാതി മത രാഷ്ട്രീയ സംഘടനാ സ്ത്രീ പുരുഷ വലിപ്പ ചെറുപ്പമില്ലാതേ - 
അങ്ങയേ സ്നേഹിക്കുന്നു ....
ഈ യുള്ളവനും അങ്ങും പ്രവർത്തിച്ച കർമ മണ്ഡലം ഒന്നായത്‌ കൊണ്ട്‌ മാത്രമല്ലല്ലൊ അങ്ങയേ ബഹുമാനിക്കാനും സ്നേഹിക്കാനും കഴിഞ്ഞത്...
അതൊരു പക്ഷെ ആത്മ ബന്ദത്തിന്റെ കാഢിന്യം വർദ്ധിച്ചിരിക്കാം ....
സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാൻ വീട്ടിൽ വരുംബോൾ എന്നോട്‌ സംസാരിക്കേണ്ട കാര്യങ്ങൾ എന്റെ അഭിവന്ദ്യ പിതാവിനോട്‌ കൂടി അങ്‌ പങ്കു വെക്കുംബോൾ അദ്ധേഹം അങ്ങയോട്‌ കാണിക്കുന്ന സ്നേഹം മറക്കാൻ കഴിയുന്നില്ല .....
അങ്ങയുടെ പ്രശസ്തമായ ബൈകിൽ രാത്രി വളരേ വൈകി വീട്ടിൽ എത്തിയാലും ബഹുവന്ദ്യ പിതാവിനു യാതൊരു എതിർപ്പും ഉണ്ടാകാതിരുന്നത്‌ അങ്ങയിൽ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസമായിരുന്നല്ലൊ ....
ഒരിക്കൽ ഒരു സ്വകാര്യ സംഭാഷണത്തിൽ രക്തസാക്ഷിത്വത്തിന്റ്‌ മഹത്ത്വത്തെ പറ്റി പറയുക മാത്രമല്ല അതിനു ആഗ്രഹിക്കുന്നു എന്നു കൂടി അങ്ങ്‌ പറഞില്ലെ ......
ശഹാദത്തിനു വേണ്ടി ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്താൽ സാധാരണ മരണം ആണെങ്കിൽ പോലും ശഹാദത്ത്‌ ലഭിക്കുമെന്ന് അങ്ങ്‌ ചേർത്തു പറഞ്ഞു ...
അള്ളാഹു അങ്ങയ്ക്ക്‌ ശഹാദത്തിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ...
രക്തസാക്ഷികൾ മരിക്കുന്നില്ല അവർ ജീവിച്ചിരിക്കുന്നു മറ്റുള്ളവരിലൂടെ ....
ഇന്നത്തെ പള്ളിപ്പറംബിൽ ഒരു നാട്‌ മുഴുവനും അങയേ ഓർത്തത്‌ യാദൃശ്ചികമായിരിക്കില്ല ..
അങ്ങ്‌ ജീവിക്കുന്നു ഞങ്ങളിലൂടെ .....
അങ്ങയോടൊത്തുള്ള സംഘടനാ പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ ഇപ്പോഴും പ്രവർത്തനങ്ങൾകു പ്രചോധനമാണു ....,.
കായിക പരിശീലന കളരിയിൽ ജോഡി നിന്ന് അങ്ങയുമായി ഒരുപാട്‌ തവണ ഏറ്റു മുട്ടേണ്ടി വന്ന നിമിശങ്ങൾ ഓർത്തു പോകുകയാണു ...
അങ്ങയുടെ ജനാസയേ അനുഗമിക്കാനും മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനും ഈ അനുജനു സാധിച്ചില്ല ....
സർവ്വ ശക്തനായ നാഥാ ....ഞങ്ങളുടെ പ്രിയ സഹോദരൻ കരീം സാഹിബിനു ശഹാദത്തിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ ...
അദ്ധേഹത്തിൽ നിന്നും  വന്നു പോയിട്ടുള്ള ദോഷങ്ങൾ പോറുത്ത്‌ കൊടുക്കുകയും അദ്ദേഹത്തിന്റെ നന്മകൾ സ്വാലിഹായ അമലുകളായി സ്വീകരിക്കുകയും ചേയ്യേണമേ ..
അദ്ദേഹത്തിന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളേയും ഒരുമിച്ച്‌ കൂട്ടേണമേ ...امين

പള്ളിപ്പറംബിൽ വരാൻ വൈകിയതിൽ ഖേദമുണ്ട്‌ 😪
---------------------------
ശരീഫ് പി. കെ



യാത്രയിലായതിനാൽ പള്ളി പറമ്പ് പരിപാടിയിൽ വളരെ വൈകിയാണ് പങ്കെടുക്കുന്നത്. ഈ ആഴ്ച്ചയിൽ ഓർമ്മപെടുത്തിയ എന്റെ ആത്ഥമ സുഹൃത്തിനെ കുറിച്ച്  ഒരുപാട് പറയാനുണ്ട് സമയം കഴിഞ്ഞതിനാൽ ചുരുക്കുന്നു. 

സ്കുളിൽ പഠിക്കുന്ന കാലം മുതലേ കരീം എനിക്ക് പ്രിയയപ്പെട്ടവനായിരിന്നു ഞാൻ കൂടുതൽ യത്ര ചൈതതും, തുറന്ന് സംസാരിച്ചതും കരീമിനോടായിരുന്നു. 

രാത്രിവീട്ടിൽ പോവുമ്പോൾ എന്റെ വീടിന്റെ മുമ്പിൽ എത്തിയാൽ ഓണടിച്ച് എന്നെ വീട്ടിൽ നിന്നിറക്കി കുറച്ച് നേരം സംസാരിച്ചു ഇരുന്നതിന് ശേഷമേ പോവുകയുള്ളു. 

കുറ്റൂരിലെ കമ്പനി പൂട്ടുന്നത് വരെ അവിടെ ജോലി ചൈതിരിന്നു അതിന് ശേഷം പെരിന്തൽമണ്ണ Kp മെറ്റൽസിലായിരുന്നു ജോലി. 
അവിടേയും എന്നെ കൊണ്ട് പോയി കാണിച്ച് തന്നിരിന്നു അവിടെയുള്ള കുഞ്ഞാപ്പു എന്നയാളുമായുള്ള സൗഹ്രദമാണ് ബിസിനസിലേക്ക് കാലടെത്ത് വെക്കാൻ ഇടയായത്. 

ഫോറിൻ സാധനങ്ങളുമായി ബേഗ്ലൂർ, മൈസൂർ ബാഗത്തേക്ക് പോയപ്പോഴും ഒരിക്കൽ നിർബന്തപൂർവ്വം കൊണ്ട് പോയി . 
25 വർഷം മുൻ മ്പ് 10 ദിവസം നീണ്ട യാത്ര ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. 

ബൈകിൽ യാത്ര ചെയ്യുമ്പോഴും എല്ലാ വരോടും കൈ ഉയർത്തി സലാം പറഞ്ഞേ പോവു. 

എല്ലാവരോടും മനസ്സിൽ തട്ടിയുള്ള സ്നേഹ പ്രകടനമായിരുന്നു കരീമിനുണ്ടായിരുന്നു. 

മറ്റുള്ളവരുടെ ന്യൂനതകളോട് കണ്ണ് ചിമ്മി പ്ലസ് പോയിന്റ് പറയാൻ മാത്രമായിരുന്നു താൽപര്യം. 
ഞങ്ങൾ രാഷ്ടീയമായി ഒന്നിച്ച് പ്രവർത്തിച്ചിരിന്നു,യൂണിറ്റിൽ സഹ ഭാരവാഹിയിരിന്നിട്ടുണ്ട് പാർട്ടി പരിപാടികൾക്ക് ഒന്നിച്ച് പോവാറുണ്ടായിരുന്നു [ പിന്നീട്  പുതുതായി ഒരു സംഘടന വന്നപ്പോൾ കരീം അതിൽ പ്രവർത്തിച്ചു ]   

ഹജ്ജ് കേമ്പിൽ വളണ്ടിയറായുള്ള പ്രവർത്തനം പ്രശംസനീയമായിരുന്നു. 

ഒരു വെക്കേഷനിൽ നാട്ടിൽ നിന്ന് തിരിച്ച് പോരാൻ നേരം കരീം നടത്തുന്ന  ക്രഷറിലേക്ക് കൊണ്ട് പോയി, ഉച്ചക്ക് മുമ്പായിരുന്നു.   
പോവുമ്പോൾ കുന്നുംപുറത്ത് നിന്ന് മൽസ്യവും, പച്ചക്കറിയും വാങ്ങി. 
ക്രഷറിലുള്ള ആളെ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിച്ചതിന് ശേഷം ഒരുപാട് സംസാരിച്ച് വൈകുന്നേരമാണ് തിരിച്ച് പോന്നത്. 
പിന്നീട് ജിദ്ധയിൽ എത്തിയതിന് ശേഷം ഞെട്ടെലോടെ ആ വാർത്ത കേട്ടപ്പോഴാണ് ക്രഷറിലെ കൂടികാഴ്ച അവസാനത്തേതാണെന്ന് മനസിലായത്. 

2 മാസം മുമ്പ് നാട്ടിലെത്തിയപ്പോഴും കുന്നാഞ്ചീരി പളളി പറമ്പിലുള്ള പ്രിയ കൂട്ടുകാരന്റെ കബറിന്നരികിൽ ചെന്ന് പ്രാത്ഥിച്ച് സലാം പറഞ്ഞ് പോന്നതാണ്. 

അള്ളാഹു അവനേയും, നമ്മേയും വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ. امين
-----------------------------------------------
അബ്ദുലത്തീഫ് അരീക്കൻ




മർഹും കരീം സാഹിബിന്റെ ഓർമ്മകളിൽ ഇന്നലെ തിരക്ക് കാരണം ഇടപെടാൻ സാധിച്ചിരുന്നില്ല . എന്നാലും ഇടക്ക് കൂട്ടിലേക്ക് നോക്കി ആ വിശാലമനസിന്റെ ഉടമയെപറ്റി രണ്ട് വരിയെങ്കിലും കുറിച്ചിടാൻ നോക്കുംപോയൊക്കെ കൂട് ആദ്ദേഹത്തിന്റെ നന്മകളിൽ അലയടിക്കുമ്പോൾ അത് നോക്കിയിരിക്കാനെ കഴിഞ്ഞൊള്ളൂ.

എന്തായാലും പള്ളി പറമ്പിന്റെ ദിവസമായ വെള്ളിയും കഴിഞ് ശനിയിലും അദ്ദേഹത്തിന്റെ സ്മരണകൾ ഒഴുകുകയാണ്. നാട്ടുകാരിലൂടെയും കൂട്ടുകാരിലൂടെയും സഹപ്രവർത്തകരിലൂടെയും...

ഞാൻ കക്കാടംപുറം മദ്രസയിൽ പഠിക്കുന്ന കാലം മുതൽ കാണുന്ന ഒരു ബൈക്കും ഉയരം  കൂടിയ ആളും എന്ന ഒരു ബന്ധം മാത്രമേ ആദ്യം ആദ്ദേഹവുമായി ഉണ്ടായിരുന്നൊള്ളു.

പേര് പോലും എനിക്ക് അറിയില്ലായിരുന്നു.

കാലം കടന്ന് പോയി...

ഞാനും അദ്ദേഹവും ഒരുമിച്ച് ഒരു ആശയത്തിന്റെ കീഴിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ അടുത്തറിയാൻ തുടങ്ങിയതും ആ ഉയരം കൂടിയ ശരീരത്തിന്റെ എത്രയോ ഇരട്ടി വലിപ്പത്തിലാണ് ആ മനുഷ്യന്റെ മനസിന്റെ വിശാലത എന്നും അറിയാൻ കഴിഞ്ഞത്.

വയസ് കൊണ്ട് ഒരു പാട് വ്യത്യാസം ഉണ്ടെങ്കിലും സംഘടനയിൽ എന്നെക്കാളും ഒരു പാട് സീനിയർ ആണെങ്കിലും അദ്ദേഹം പല കാര്യങ്ങളും  പങ്കുകവെച്ചും അഭിപ്രായങ്ങൾ പറഞ്ഞും അദ്ദേഹത്തിന്റെ മനസിലെ ആശയങ്ങളും സ്വപ്നങ്ങളും പരസ്പരം കൈമാറുകയും ചെയ്തിരുന്നു.

സമുദായ ശാക്തീകരണം,കുട്ടികളുടെ വിദ്യഭ്യാസം എന്നിവയിലൊക്കെ അദ്ദേഹത്തിന് വലിയ സ്വപ്നങ്ങളും കാഴ്ചപാടുകളും ഉണ്ടായിരുന്നു.

കുറ്റൂർ നോർത്തിലെ കാലാവസ്ഥക്ക് അനുസരിച് അടിച്ചിരുന്ന ഒരു കൊടുങ്കാറ്റിലും  ആടി ഉലയാതെ തല ഉയർത്തി എല്ലാവരോടും സ്നേഹം മാത്രം കൊടുത്തും വാങ്ങിയും പിടിച്ചു നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചതും അദ്ദേഹം അടിയുറച്ചു വിശ്വസിച്ച ആദർശത്തിന്റെ വേരുകൾ ഉള്ളത് കൊണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ജനാസയെ അനുഗമിക്കാൻ ഏറ്റവും വലിയ പുഷാരം കുറ്റൂർനോർത്തിലേക്ക്
ഒഴുകിയത് അദ്ദേഹം അവർക്ക് നൽകിയ ഒരു ചിരിയുടെ കടപ്പാടായിരുന്നു.

അള്ളാഹു സഹോദരന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ....
ആമീൻ.
------------------------------
കെ എം ശരീഫ്.




കാഞ്ഞിരപറമ്പൻ അബ്ദുൾ കരീം - ഓർമ്മക്കുറിപ്പുകൾ'' എന്റെ വല്ല്യപ്പയുടെ അനിയന്റെ മകനായിരുന്നു അബ്ദുൾ കരീം. ഞങ്ങൾ അദ്ദേഹത്തെ അബ്ദു കാക്ക എന്നായിരുന്നു വിളിച്ചിരുന്നത്. അദ്ദേഹത്തിന് ഞങ്ങളോടെക്കെ പ്രത്യേകവാത്സല്യമായിരുന്നു. എല്ലാവരോടും തുറന്നു സംസാരിക്കുന്നതും സുഹൃദ് ബന്ധം നിലനിർത്തിയിരുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വഴിയിൽ നിന്ന് എവിടെ വെച്ച് കണ്ടാലും അൽപ നേരം സംസാരിച്ചിട്ടെ അദ്ദേഹം പോകുമായിരുന്നുള്ളൂ. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം കൂട്ടുകാരോടൊന്നിച്ച് ചെണ്ട പുറായ സ്കൂളിൽ ശാസ്ത്രമേളക്ക് പോയപ്പോൾ അവിചാരിതമായി അദ്ദേഹത്തെ കാണാനിടയായതും ഹോട്ടലിൽ നിന്ന് ഞങ്ങൾക്ക് ഭക്ഷണം വാങ്ങി തന്നതും ഇന്നും ഞാൻ ഓർക്കുന്നു. ഞാൻ ട ട LC പരീക്ഷയ്ക്ക് നല്ല മാർക്കോടെ വിജയിച്ചപ്പോൾ അദ്ദേഹം എന്റെ വീട്ടിൽ വന്ന് എന്നെ അനുമോദിച്ചതും KM Hടലെ ഒരു PTA മീറ്റിംഗിൽ ഒരുഗ്രൻ പ്രസംഗം കാഴ്ചവെച്ചതും ഇന്നും ഞാൻ സ്മരിക്കുന്നു .കുടുംബ ബന്ധം നിലനിർത്തുന്നതിനും സുഹൃദ് ബന്ധം കാത്തു സൂക്ഷിക്കുന്നതിനും അദ്ദേഹം പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നു .മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പ് കുറ്റൂർ അങ്ങാടിയിൽ വെച്ച് അദ്ദേഹത്തെ കാണാനിടയായി. രാമനാട്ടുകരക്കടുത്തുള്ള ചെരിങ്ങാവ് എന്ന സ്ഥലത്തുള്ള അൽഅമീൻ എന്ന ക്രഷർ വാടകക്ക് എടുത്തിട്ടുണ്ടെന്നും നല്ല രീതിയിൽ ഓർഡർ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വളരെ സന്തോഷത്തോടു കൂടി എന്നോട് പറഞ്ഞു. ക്രഷർ കാണുന്നതിന് എന്നെ ക്ഷണിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ഒരു രാത്രി വീട്ടിലേക്ക് ഒരു ഫോൺ വന്നു.അബ്ദു കാക്ക ആക്സിഡണ്ട് ആയിട്ടുണ്ടെന്നും ചെമ്മാട് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്നും. II - 03 -2004 ന് പെരിങ്ങാവ് ക്രഷറിൽനിന്നും വീട്ടിലേക്ക് വരുന്ന വഴിക്ക് University ക്കടുത്ത പണമ്പ്ര ഇറക്കത്തിൽ രാ ത്രി 8 മണിക്ക് അദ്ദേഹം സഞ്ചരിച്ചു ബൈക്കിൽ രാമനാട്ടുകര ഭാഗത്തു നിന്നും അതിവേഗതയിലും ശ്രദ്ധിക്കാതെയും ഓടിച്ചു വന്ന ഒരു ലോറി ഇടിച്ചാണ് അദ്ദേഹം മരണപ്പെട്ടത്.അദ്ദേഹത്തിന്റെ ജനാസ യോടൊപ്പമുള്ള വൻ ജനാവലി അദേഹത്തിന്റെ സുഹൃദ് ബന്ധത്തിന്റെ അടയാളമായിരുന്നു. കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ് യാത്രയിൽ അപകടം നടന്നസ്ഥലത്ത് എത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖം ഇന്നും എനിക്ക് ഓർമ്മയിൽ വരുന്നു. സർവ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം സ്വർഗീയ മക്കട്ടെ '..
------------
സാലിം



എല്ലാവർക്കും നന്ദി.
പള്ളിപ്പറമ്പ് പ്രോ ഗ്രാം തുടങ്ങുന്നതിന് മുമ്പും - തത്തമ്മക്കൂട്ടിൽ മർഹൂം കരീം സാഹിബിനെ നമ്മൾ അനുസ്മരിച്ചിട്ടുണ്ട്. നാട്ടിലെ പല വിഷയത്തിലുമുള്ള ചർച്ചകൾ വരുമ്പോൾ അതിലൊക്കെ പലപ്പോഴും അറിഞ്ഞൊ അറിയാതെയൊ കടന്നുവരാറുള്ള ഒരു നാമമാണ് കരീംക്ക. അതിനു മാത്രമുള്ള സ്വാധീനങ്ങൾ പ്രദേശത്ത് സൃഷ്ടിച്ചാണ് അദ്ദേഹം മറഞ്ഞ് പോയത്.ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും ഇന്നദ്ദേഹം ഈ കൂട്ടായ്മയിൽ ഉണ്ടാകുമായിരുന്നു  എന്ന് നമുക്ക് പറയാനാവും  കാരണം അദ്ദേഹത്തിൻറെ കാലഘട്ടത്തിലെ എല്ലാ നല്ല ചിന്തകളിലും കർമ്മങ്ങളിലും കൂട്ടത്തിലും നാ മദ്ദേഹത്തെ കണ്ടിരുന്നു.
കഴിഞ്ഞ തവണ നാം അനുസ്മരിച്ച KV സലീമിനെ പോലെ തന്നെ കുറ്റൂരിൻറെ നികത്താൻ കഴിയാത്ത നഷ്ടം തന്നെയാണ് കരീം സാഹിബും.എത്ര കാലം കഴിഞ്ഞാലും മായാത്ത ചില പുഞ്ചിരികൾ നമുക്ക് മുന്നിൽ തെളിഞ്ഞ് വരാറുണ്ട് അത്തരമൊരു അനുഭവം ബാക്കി വെച്ചാണ് അദ്ദേഹം നമ്മെ വിട്ട് പോയത്. എത്ര കാലം ജീവിച്ചു എന്നല്ല മറിച്ച്, ജീവിച്ച കാലം എങ്ങിനെ ആയിരുന്നു എന്നതിലാണ് കാര്യം. ഈ വൈകിയ വേളയിലെ അനുസ്മരണ കുറിപ്പ് തൃപ്തിവരാതെ നിർത്തുകയാണ് ഒരു പാട് കാര്യങ്ങൾ ബാക്കിവെച്ച് കൊണ്ട് തന്നെ.

നാം ചെയ്യുന്ന ഇത്തരം എളിയ ശ്രമങ്ങളെ നാഥൻ ഒരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ...
നമ്മിൽ നിന്ന് മരിച്ച് പോയവരുടെ ബർസഖിയ്യായ ജീവിതം അല്ലാഹു സുഖപ്രദമാക്കട്ടെ
ആമീൻ.
----------------------------------
ഫൈസൽ മാലിക്