Sunday, 30 October 2016

🔘🔘🔘 മരീചിക 🔘🔘🔘














അരുവി പുഴയോട് ചോദിച്ചു, 
നിനക്ക് കടലാകാനാശയില്ലേ..

മറുപടിയായ് പുഴയരുളി

കലിതുള്ളും കടലിനേക്കാൾ
എളിമയിൽ നീയാണുത്തമൻ.

വലുതായ് ഉപ്പുരസത്തേക്കാൾ

തെളിമയിൽ നീയാണ് ശ്രേഷ്ഠൻ.

സൃഷ്ടികൾക്കറിയുമോ പാരിൽ

സൃഷ്ടാവിൻ സൃഷ്ടി വൈഭവം

മരീചിക തേടുമിതുപോൽ മർത്യൻ

മന്നവൻ തന്നതിൽ മതിവരാതെ....

-----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

പുഞ്ചിരി


ചില പുഞ്ചിരികളുണ്ടു മനസ്സിൽ നിന്നു മായാത്തവ....

ആർത്തുള്ള അട്ടഹാസത്തേക്കാൾ എന്തു കൊണ്ടും ഭംഗി  പുഞ്ചിരി ക്കു തന്നെയാ...😁


കുഞ്ഞിളം  പ്രായത്തിന്റെ പല്ലില്ലാത്ത മോണ കാട്ടിയുള്ളൊരു പുഞ്ചിരി  ഏറ്റവും നിഷ്കളങ്കമായതു...😀


വോട്ടു തേടി കൈ പിടിച്ചു കൊണ്ടുള്ളൊരു ചിരി ഏറ്റവും കപടമായതു...😎


പിതാവിന്റെ മുഖത്തു വരുന്നതാവും ഏറ്റവും  വിലപ്പെട്ടതും കാണാൻ കൊതിക്കുന്നതും

  
പിന്നുമ്മാന്റെ പുഞ്ചിരി ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും മരിക്കുവോളം കാണാൻ കൊതിക്കുന്നതും

നുണക്കുഴികൾ വിടർന്നു  കൊണ്ടുള്ളൊരു 

 പുഞ്ചിരി😜 
മറക്കാനാവാത്തതു 

ചെറു നോട്ടത്തിന്റെ പുഞ്ചിരി പരിചയത്തിന്റേതു....


ചങ്ങാതിക്കൂട്ടത്തിൽ പുഞ്ചിരിക്കു സ്താനമില്ല ഇവിടം പൊട്ടിച്ചിരികളാണാവിശ്യം😂😂😂



ന്തായാലും നമുക്കു പുഞ്ചിരിക്കാം

ഹൃദയമറിഞ്ഞുള്ള പുഞ്ചിരി പോലും ധർമ്മമാണു...(തിരുനബി)

-----------------------
അജ്മൽ പി. പി. 

കൊതിപ്പിക്കും സുഗന്ധം


പണ്ട് ൻെറ  ഫാദർ😎 ഗള്‍ഫീന്ന്✈✈✈ വരുമ്പോ മൂപ്പരേ ആകെ മൊത്തം 1 കൊതിപ്പിക്കുന്നഒരു  സുഗന്ധമായിരുന്നു.........

ആ ''റബീഅ''  ചായയുടേ  ആപെട്ടി  അതിലായിരുന്നു  കൂടുതലായും സാധനങ്ങൾ കൊണ്ട് വന്നിരുന്നത്. ആ പെട്ടി  ഇപ്പോയും വീടിൻെറ 🏡🏡🏡ഏതെങ്കിലും ഒരുമൂലയിൽ  എന്തെങ്കിലും  പഴയ സാധനങ്ങൾ ഇട്ടു വെച്ചതായി കണ്ടിട്ടുണ്ട്.👀
 ആ പെട്ടി തുറന്നാലും വരും ആ ഗൾഫിൻെറ ആ 🏢🏣🌃മണം അവിടെമാകെ പരക്കും. അതിൽ നിന്നെടുക്കുന്ന ഒാരോന്നിനും ആരു  കൊതിപ്പിക്കുന്ന ഗന്ധം ഉണ്ടാവും  എന്തിന് ലക്സ് സോപ്പിനു പോലുംകാണും ആ മണം......

എളാപ്പമാരും😎👲🏻  അമ്മാവൻ മാര് വന്നപ്പഴും അയല്‍പക്കത്തെ കാക്ക👮 ഗള്‍ഫീന്ന്🗽🌃 വന്നപ്പഴും ഇതേ സുഗന്ധം.......

അപ്പൊ ഞാന്‍ 👦🏻കരുതി ഗള്‍ഫിലെ ശ്വാസത്തിനും കാറ്റിനും ഈ സുഗന്ധമാണെന്നു.(ഇവിടെ വരുന്നത് വരെ വന്നപ്പോ അത് പോയിക്കിട്ടി)ഗൾഫ് കാരൻ   എത്ര  ഭാഗൃവാനെന്ന്  പലപ്പോയും  ചിന്തിച്ച്പോയീ.
അത്കൊണ്ടാവണം
അന്ന് പത്രാസിൽ നടക്കുന്ന ഗൾഫ് കരോട്👮👲🏻👳🏻😎👦🏻 അസൂയ തോന്നിയിരുന്നൂ. അത്കൊണ്ടാവണം ഇവിടെ  എത്തിപ്പെട്ടത് .അല്ലങ്കിൽ സ്കൂളിലേ🏤🏤 ഹിന്ദി മാഷിൻെറ👳🏻 വാക്കുകൾ  അറംപററിയതാവാം. ടെക്സ്റ്റ് ബുക്ക് 📖📖 കൊണ്ട് വരാത്തവരോട്  മാഷിൻെറ ഒരു സ്ഥിരം ഡയലോഗുണ്ട് ''''''ഞമ്മക്കന്തീനാ ബുക്ക് ലേ ഞമ്മക്ക്  ഗൾഫില്ലേ''''..📢📢

ഇപ്പൊ  കൊല്ലങ്ങളായി ഈ മരുഭൂമിയിൽ‌ 🗻🌄 ഞാന്‍ തിരഞ്ഞുകൊണ്ടിരിന്നൂ എവിടെ ആ മണംഎവിടന്നായിരുന്നു അതിൻെറ  ഉറവിടം.
എവിടെ എന്നെ കൊതിപ്പിച്ച ആ സുഗന്ധംഎവിടെ എന്ന്.
എന്നാൽ എനിക്കൊന്നും കണ്ടെത്താനായില്ല.ഈ ശ്വാസത്തിലും  ഈ കാറ്റിലും ആ സുഗന്ധം..

പണിക്ക് ഴിപോവുന്നതു കൊണ്ടും വിയർപ്പിൻെറ അസുഖം ഉളള തുകൊണ്ടും ഊരി മാറ്റുന്ന വസ്ത്ര👕👚ത്തിനുളളത്  വിയര്‍പ്പു ഗന്ധവും.

ഞാനിവിടെ തേടിക്കൊണ്ടിരിക്കുന്ന  ആ മണം
കഴിഞ്ഞ മാസം ഞാന്‍ നാട്ടിൽ പോയപ്പോൾ കൊടുത്ത കുഞ്ഞു സമ്മാനപ്പെട്ടി 🎁🎁തുറന്നപ്പോള്‍  എന്റെ മകൾ റിജു 👩🏽വിനു കിട്ടി എനിക്കിവിടുന്ന് കിട്ടാത്ത ആ സുഗന്ധം. ‌         അവൾ പറഞ്ഞത്രേ

"''നോക്കീ  ഇമ്മച്ചീ ഇപ്പച്ചീനേ മണക്ക്ണ ആ മണം''''

-----------------------------------
😎 അന്താവാ അദ്നാൻ😎

29/10/2016 ക്വിസ് മൽസര വിജയി...



ഈ ആഴ്ചയിലെ (29-10-2016) ക്വിസ് മൽസര ജേതാവ് അഷ്‌കർ പി. പി.


**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

Saturday, 29 October 2016

അഹമ്മദ് കുട്ടി കൊടുവാപ്പറമ്പൻ മാപ്പളകാട്ടിൽ

              ഞങ്ങളുടെ കുടുംബത്തിൽ എന്നെ വളരെ സ്വാദീനിച്ചതും മാപ്പിളക്കാടിൻെറ തലമുറയും ചരിത്രവും പറഞ്ഞു തന്നിരുന്ന എൻെറ ഒരു മൂത്താപ്പ (കൊടുവാപറംബൻമാപ്പിളക്കാട്ടിൽഅഹമ്മദ്കുട്ടി)  ജീവിച്ചിരുന്നു കുട്ടികളെ അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു എൻെറചെറുപ്പകാലത്ത് അവർക്കു ക്രൃഷിയും പശുവും മൊക്കെയുണ്ട് നല്ലമധുരമുള്ള മാംപഴവും പേരക്കയും,ചക്കപ്ഴവും മെല്ലാം അവരുടെവീട്ടിൽ ഉണ്ട്  അന്ന് ഞങ്ങൾ സമപ്രായക്കാരായ ഒരുപാട് കുട്ടികൾ അന്ന്മാപ്പിളക്കാട്ടിലുണ്ട് അദ്ദേഹംജോലി കഴി്ഞ്ഞു വന്നാൽ വീട്ടിൽനീന്നൂ കൂവുംഅപ്പോൾമനസിലാകാം മുത്താപ്പ വന്നു എന്നു ഞങ്ങൾ മാപ്പിളക്കാട്ടിലെ നടൂവോരിയിൽ കളിക്കുകയായിരിക്കും ഈകൂവൽകേട്ടാൽ എല്ലാവരും മേലീൽക് പോവാ എന്നു പറഞ്ഞു ഒാടും അപ്പോൾ ഞങ്ങൾക്കു തരാൻ അവരുടെ കയ്യിൽ എന്തങ്കിലും ഉണ്ടാവും അതുംവാങ്ങി ഞങ്ങളുടെ കളിയുംകണ്ട് വീടീൻെറ ചേറ്റുംപടിയിൽ ഇരിക്കും ആവീട്ടിൽ എന്തങ്കിലും പരിപാടി ഉണ്ടായാൽ കുട്ടികളെയും ക്ഷണിക്കും അഥിതികൾവരുന്നതിന് മുൻപ്പ് തന്നെ കുട്ടികൾക്ക് കൊടുക്കും അത് അദ്ദേഹത്തീന് നിർബന്തമായിരുന്നു എത്ര വലിയ പാർട്ടിയായാലും കുട്ടികൾക്ക് കൊടുത്തതിന് ഷേശംമാത്രമേ മറ്റള്ളവർക്കവിളംബിയിരുന്നുള്ളു എല്ലാവരെയും വയറ് നിറയെ തീറ്റിച്ച് ഒാരോതമാശയുംപറഞ്ഞു കുട്ടികളുടെ കൂടെ അവരും ഇരിക്കും ഞങ്ങളുടെ കുടുംബത്തിൽ വല്ല മരണമോ മറ്റോസംബവിച്ചാൽ അദ്ദേഹം അവിടെ ഒാടിഎത്തുമായിരുന്നു മരണമാണങ്കിൽ ഖബർകുഴിക്കുന്ന ആളുകളെ വിവരംഅറിയിക്കാനും അതിനുള്ള നിർദ്ദേശങ്ങൾ കൊടുക്കാനും ഖഫം ചെയ്യാനുള്ള തുണിമുറീച്ച് റെഡിയാകാനും മയ്യിത്ത കുളീപ്പിക്കാനും മൂൻപന്തീയിൽനിന്നു ചെയ്യുമായീരുന്നു മയ്യിത്തു പള്ളിയിലേക്കു കൊണ്ടു പോവുംബോൾ വളരെ ഉച്ചത്തി ദിഖ്റ് ചൊല്ലി ക്കൊടുത്തു പള്ളിവരെ മയ്യിത്തിനെ അനുകമിക്കും പിന്നെ നിസ്കാരം കഴിഞ്ഞു മറവ് ചെയ്യുന്നിടത്ത് വേണ്ടനിർദ്ദേശങ്ങൾനൽകിഎല്ലാം കഴിയുന്നതുവരെഅവിടെയുണ്ടാവും 
ഇനി ഒരുകല്ലൃാണമാണങ്കിലും എല്ലാസ്ഥലത്തും ഒാടീ നടന്ന് ആപരിപാടി ഗംഭീരമാകും അവരുടെ വിയോഗം ഞങ്ങളുടെ കുടുംബത്തിൻെറനഷ്ടം തന്നെ യായിരുന്നു 
അള്ളാഹു അവരുടെ പരലോകജീവിതം സുഖമാകട്ടെ നാളെ അവരേയുംനമ്മളേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകുട്ടു മാറാകട്ടെ

-----------------------------------------------
കുഞ്ഞിമുഹമ്മദ്  മാപ്പിളക്കാട്ടിൽ 

...പിസ്ത പൂതി...


          പ്രവാസത്തിൽ നിന്നും ഉപ്പ നാട്ടിലോട്ടുള്ള വിരുന്നു വരവിൽ ചിലപ്പോയെല്ലാം ... ഉപ്പു രുചിയുള്ള തോടിന്റെ ഉള്ളിലുണ്ടാവ്‌ണ ഒരു കായ്‌ കൊണ്ടോരും... പിസ്ത എന്തോ എന്നായിരിന്നു അതിന്റെ പേരു... നിക്കു വല്ലാണ്ടിഷ്ടായിരുന്നതു... ഗൾഫിലുള്ളോരു പിസ്തയും ബദാമും ഒക്കെടാ തിന്നൽ അവിടെ നെല്ലും ഗോതമ്പും ഒന്നൂല്യല്ലൊ.. ബാല്യത്തിന്റെ പൊട്ടത്തരങ്ങളിൽ ഏതോ ഒരു ചങ്ങായി പറഞ്ഞതു... ന്നാലും ഈ വിധം സാധനങ്ങളൊക്കെ ഗൾഫിൽ തീരെ വിലയില്ലാത്തതാണു... ഇവിടെ നുമ്മളു കടല വാങ്ങി തിന്നുണ പോലെ അവിടോലു പിസ്തയും ബദാം തിന്നലു മറ്റൊരു ചങ്ങായി..  എന്നൊക്കെ മനസ്സിൽ ധരിച്ചു വച്ചിരുന്നെ...  അതു വെച്ചു തന്നെ കൂട്ടുകാരൻ ഗൾഫീന്നു എന്താ വേണ്ടതെന്നു ചോയ്ച്ചു വിളിച്ചപ്പൊ ഞാൻ പറഞ്ഞതും പിസ്ത...


ഇന്നലെ യമനിയുടെ കടയിൽ പോയപ്പോ  ഞാനാ സാധനം കണ്ടു... പിന്നെ ഒന്നും നോക്കീല്ല ബാബാ ബാക്കിയുള്ള നൊസ്‌  റിയാലിനു പിസ്ത നിറഞ്ഞു തുളുമ്പുന്ന ചില്ലരമാരയിലേക്കു ചൂണ്ടി പറഞ്ഞു...  മൂപ്പരു ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി...  അഞ്ചു റിയാലിൽ കുറഞ്ഞു തരൂല്ല പോലും... ഹ്ം... അഞ്ചു റിയാലു ണ്ടായാൽ ഓരു ദിവസം ചിലവു കൈയാം തൽക്കാലം ന്റെ പിസ്ത പൂതി മടക്കി കീശയിൽ വെച്ചു....

നാട്ടീ പോവുമ്പോ കൊണ്ടോവാം... വീട്ടേർക്കു കൊട്ക്കും ചെയ്യാം... അതീന്നവരു കാണാതെ രണ്ടെണ്ണമെടുത്തു നമ്മളെ പൂതീ മാറ്റാം... നമ്മളിതൊക്കെ  ദിവസം കഴിക്ക്ണ സാധനാ ന്നുള്ള കോലത്തിലു വീമ്പു നടിക്കേം ചെയ്യാം😜

-------------------------
അജ്‌മൽ പി. പി.

മൊയ്തു ഹാജി അരീക്കൻ


ഓർമ്മയിൽ എന്റെ ഉപ്പ. :  മറക്കാൻ കഴിയില്ല എനിക്ക് എന്റെ ഉപ്പയെ. ദാരിദ്ര്യമെന്തന്നുറിയാതെ, സ്നേഹത്തിന്റെ തണലിൽ ഞങ്ങളെ വളർത്തിവലുതാക്കി മികച്ച വിദ്യാഭ്യാസ സാഹചര്യമൊരുക്കി ധാർമ്മികതയിലൂന്നി ഞങ്ങളെ സ്വന്തം കാലിൽ നിൽക്കും വരെ സംരക്ഷണം നൽകിയ ഉപ്പയെ.
 മരണം വരെ കൂടെയായിരുന്നു. എങ്കിലും പ്രവാസം എന്നെ അവസാനമായി ആ മുഖം കാണാനനുവധിച്ചില്ല. ആ വിഷമം ഇന്നും ഉള്ളിൽ ഒരു കനലായി എരിഞ്ഞുകൊണ്ടിരിക്കുന്നു.
   ഓർത്തെടുക്കാൻ ഒരായിരം കാര്യങ്ങളുണ്ട്. എഴുതിത്തീർക്കാനാവാത്തത്രയും കാര്യങ്ങൾ ഒരു പുരുഷായുസിൽ ഉപ്പ ചെയ്ത് തീർത്തിട്ടുണ്ട്.
   ഉപ്പ ഞങ്ങൾക്ക് ഒരേസമയം ഉത്തരവാദിത്വപ്പെട്ട രക്ഷിതാവായിരുന്നു , സ്നേഹനിധിയായ ഉമ്മയെപോലെയായിരുന്നു , മുമ്പോട്ടുള്ള പ്രയാണത്തിനു മാർഗ്ഗരർശിയായിരുന്നു , കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞും യാത്രകളിൽ കൂടെകൂട്ടി കാഴ്ചകൾ കാണിച്ചുതരികയും ചെയ്തിരുന്ന സഹചാരിയായിരുന്നു. പാഠപുസ്തകത്തിനപ്പുറത്തെ അറിവുകൾ പകർന്നു തന്ന ഗുരുനാഥനായിരുന്നു. അദ്ധ്വാനത്തിന്റെ മഹത്വം മനസിലാക്കിതന്ന കഠിനാദ്ധ്വാനിയായിരുന്നു. അതിലുപരി കുടുംബത്തിന്റെയും പൊതുവെ നാടിന്റെയും നന്മക്കുവേണ്ടി സഹായങ്ങളും വിട്ടുവീഴ്ചകളും ചെയ്ത മഹാമനസ്കനായിരുന്നു.
ഓർമ്മയിൽ തെളിയുന്ന ഒരു സംഭവം :
 എന്റെ ചെറുപ്പകാലത്ത് ഉപ്പ കുടകിൽ പപ്പടകച്ചവടത്തിന് പോകുന്ന കാലം. കൊടുവായൂർ പപ്പടക്കാരന്റെയടുത്ത്നിന്നും മൊത്തമായി വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ചെറിയ പേക്കറ്റാക്കി കൊണ്ടു പോകും. പോയാൽ പിന്നെ വരുവോളം ഞങ്ങൾ കാത്തിരിപ്പാണ്. വരുമ്പോൾ വലിയ മധുരനാരങ്ങ, മൈസൂർ പാക്, അങ്ങനെ പലതും. കൂട്ടത്തിൽ  ഇന്നത്തെ ക്ളാസ്മേറ്റ്സിനെ വെല്ലുന്ന MSIL (Mysore State Industries Limited. ആണെന്ന് തോന്നുന്നു) ന്റെ നോട്ട്ബുക്കും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും അതായിരുന്നു. നല്ല വെള്ള കടലാസോട് കൂടിയ കട്ടിയുള്ള പുറംചട്ടയുള്ള പുസ്തകം അന്ന് നാട്ടിൽ കാണാൻ കിട്ടില്ല.
  നാട്ടിലും പുറത്തുമായി പല കച്ചവടങ്ങൾ ചെയ്തിരുന്ന ഉപ്പ ഒരു സമയവും വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല. വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് ചകിരി എടുത്ത് അടിച്ച് പതം വരുത്തി നാരെടുത്ത് കയർ പിരിക്കുന്നത് കണ്ടിട്ടുണ്ട്. മരിക്കുന്നതിനു ദിവസങ്ങൾ മുമ്പ് വരെ നല്ല ആരോഗ്യത്തോടെതായിരുന്നു. ഒരാഴ്ച മാത്രമേ അസുഖം വന്നു കിടന്നിട്ടുള്ളൂ. അല്ലാഹു ഉപ്പയൂടെ ഖബർ ജീവിതം സുഖത്തിലാക്കട്ടേ ഉപ്പയേയും നമ്മളെയും നമ്മിൽനിന്നും മറഞ്ഞ വേണ്ടപ്പെട്ടവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടിടട്ടേ... ആമീൻ.
----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ



ഓർമയിലെ വല്ലിപ്പ... :   ഞാൻ ഞങ്ങളുടെ കുടുംബത്തലെ മൂത്ത പേരകുട്ടി എനിക്ക് എൻെറ വല്ലിപ്പനെ കുറിച്ചു പറയാൻ ഒരു പാടുണ്ട് വല്ലിപ്പ  യവിടെ പോകുബോയും എന്നെ കൊണ്ട് പോകുമായിരുന്നു  ഞൻ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് വല്ലിപ്പയും വല്ലിമ്മയും ആദ്യമായി ഹജ്ജിന് പോകുന്നത് അന്നൊക്കെ ഹജ്ജിന് പണംകെട്ടി കപ്പലിൽ ആണ് പോകുന്നത് വീട്ടിൽ ചർച്ച ഹജ്ജിന് പോക്ക് നാനും പറഞ്ഞു നാനും പോരുമെന്ന് അപ്പോൾ അവർ പറയും കടലിൽ കൂടിയാണ് യാത്ര നീ ചെറിയ കുട്ടി അല്ലെ നീ കടലിൽ വീഴും എന്ന് അപ്പോൾ ഞ്ൻ പറയും വല്ലിമന്റെ മടിയിൽ പിടിച്ചിരുന്നൊണ്ട് അങ്ങിനെ ആദിവസം വന്നു ആളുംപാളും വിരുന്നുകാർ കളിയുടെ ഷീണത്തിൽ ഞൻ ഉറങ്ങി ഉറക്കം ഉണർണപ്പോയേക്കും അവർ പോയിരുന്നു എനിക്ക് ഒരുപാട് കളിക്കോപ്പു മായാണ് അവർ തിരിച്ചു വന്നത്. പിന്നെ വല്ലിപ്പ എല്ലാവർക്കും ഒരു പരോഭകാരി ആയിരുന്നു പള്ളിയിലോ അങ്ങാടിയിലോ അന്യനാട്ടുകാരെ കണ്ടാൽ ഉള്ള ഭക്ഷത്തിലേക്ക് അവരെ കൊണ്ടുവരും .ഞങ്ങളുടെ ഉപ്പ(വല്ലിപ്പ)യെ കുറിച്ച് പറയാൻ ഇതെന്നും മതിയഗില്ലാ ഞങ്ങളുടെ വലിപ്പന്റെ വേർപാട് ഞങ്ങക്ക് തീരാ നഷ്ടമെന്ന്  നിങ്ങളുടെ ഉപ്പാന്റെ(വല്ലിപ്പ) ഖബ്ർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ അവരെയും നമ്മെയും സ്വർഗത്തി ഒരുമിച്ചു കൂട്ടട്ടെ ആമീൻ...
-------------------------------
സകരിയ അരീക്കൻ



ഞങ്ങള അങ്ങ്ത്ത ഇപ്പ.... 
കുടുംബക്കാർക്ക്മിദു എളാപ്പ..... 
നാട്ടുകാർക്ക്  മിദുകാക്കാ.....

              ഒരു കാലത്തെകുറ്റൂരിന്റെ മനസറിഞ്ഞ ബിസ്നസുകാരൻ. ചായക്കടയായും പലചരക്ക് കടയായും പലതരത്തിലുള്ള ബിസിനസുകൾ പരീക്ഷിച്ചു. കച്ചവടത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കാൻ പേരക്കിടാങ്ങളായ ഞാനടക്കമുള്ള പുതുതലമുറക്ക് സ്കൂൾ അവധി ദിവസങ്ങളിൽ ഒരവസരം തരാൻ വലിപ്പമറന്നില്ല...

കുറ്റൂരിന്റെ കാറ്റേറ്റ് അതിന്റെ മാറിടത്തിൽ നിലകൊള്ളുന്ന KMHS സ്കൂളിലെ ഒട്ടുമിക്ക പഠിതാക്കൾക്കും സുപരിചിതനായിരുന്നു സ്കൂളിന്റെ ബേക്കിലെ ഈ ഹാജി. അത് കൊണ്ട് തന്നെയാവണം ഇങ്ങിവിടെ പ്രവാസജീവിതത്തിനിടയിൽ പരിജയപെടുന്ന അടുത്ത നാട്ടുകാരോട് ദേശവും മേൽവിലാസവും പറയുമ്പോൾ അവരിൽ നിന്നുണ്ടാവാറുണ്ട് പലപ്പോഴും ഈ ഹാജിയെ കുറിച്ചുളള അയവിറക്കലുകൾ അത് കേട്ട് അഭിമാനിതനായി ഞാൻ പറയാറുണ്ട് ഞാൻ മൂപ്പരെ പേരക്കിടാവാണ് എന്ന്.....

അതുപോലെ തെന്നെ സ്കൂൾ മദ്രസാ അധ്യാപകർക്കിടയിലും ജീവിച്ചിരിക്കുന്ന കാലത്ത് തൻേറതായ ഒരു മേൽവിലാസം എഴുതിച്ചേർക്കാൻ ഉപ്പ മറന്നില്ല. ഉപ്പയെ എന്നും നന്മയോടെ സ്മരിക്കുന്ന കൂട്ടത്തിൽ നാട്ടിലെയും അയൽനാട്ടിലെയും അദ്ധ്യാപകരെ കാണാൻ പുതിയ ഇളംതലമുറക്ക് വരെ കഴിയുന്നതും...

രസികനല്ലെങ്കിലും അത്യാവശ്യം തമാശകളെക്കെ ഉപ്പാന്റെ കയ്യിലും ഉണ്ടായിരുന്നു. സ്കൂളിന്റെ പിന്നിൽ താമസിക്കുന്ന നമ്മൾ കുറച്ചെങ്കിലും ഇംഗ്ലീഷ് സ്വായത്തമാക്കണമെന്ന് തമാശരൂപേണ പേരക്കിടാങ്ങളോട് പറയുന്നതോടൊപ്പം വീട്ടിൽ ചപ്പലെന്നും ഗ്രീൻ വാട്ടറെന്നും ഷുഗ റെന്നും എന്നിത്യാതി വാക്കുകൾ തമാശക്കാണെങ്കിലുംഉപ്പ പലപ്പോഴും ഉപയോഗിച്ചിരുന്നത്.....

ജീവിതത്തിന്റെ മുഴുവൻ സമയമെന്ന് വേണമെങ്കിൽ പറയാം കൃഷിയേയും പ്രകൃതിയേയും അത്രകണ്ട് സ്‌നേഹിച്ചതിനാലാവണം മരിക്കുന്നമുമ്പ്കുറച്ച് കാലമേ രോഗിയായി കിടപ്പിലായിട്ടൊളെങ്കിലും കിടപ്പിലാവുന്നത് വരെ പ്രകൃതിയുമായി സമ്പർക്കം പുലർത്താൻ ഉപ്പ മറന്നില്ല.....

ഇന്നേക്ക് ഞങ്ങളുടെഉപ്പ മരിച്ചിട്ട് പത്ത് വർഷങ്ങൾ കടന്ന് പോയി. ഇന്നും അന്നും ഞാൻ തലഉയർത്തിപ്പിടിച്ചു തന്നെ  പറയും ഞാൻ മിദോജിന്റെ പേരക്കുട്ടിയാണെന്ന്.....

എന്നും ഓർത്തുവെക്കാൻ ഒരു പാട്ഓർമ്മകൾ സമ്മാനിച്ച ഉപ്പയെ കുറിച്ച് പറയാൻ ഒരുപാട് കാണും വീട്ടുകാർക്കുംനാട്ടുകാർക്കും.
എന്നാൽ എനിക്ക് സ്വന്തമായി ഉപ്പയിൽ നിന്ന് പാരമ്പര്യ സ്വത്തായി കിട്ടിയത് അദ്ദേഹത്തിന്റെ  ശബ്ദമാധുര്യമാണെന്ന് എന്റെ ഉമ്മച്ചി പറയും....

നാഥാ ഞങ്ങളയും ഞങ്ങളിൽ നിന്ന് മരിച്ച് പോയവരെയും നീ സ്വർഗപ്പൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടേണമേ''...... ആമീൻ....
--------------------------------
😎 അന്താവാ അദ്നാൻ😎



             ഞങ്ങളുടെ ഞങ്ങൾക്ക് എല്ലാമായിരുന്നു. കഠിനാധ്വാനിയും സ്നേഹസമ്പനനുമായിരുന്നു. കൃഷിക്കാരനും കച്ചവടക്കാരനുമായിരുന്നു. ചെറുപ്പത്തിൽ രാവിലെ എഴുനേറ്റ് കുട്ടികൾ എല്ലാരും കൂടി ഉപ്പാന്റെ പീടികയിൽ പോയി ചായ കുടിക്കും. എന്നിട്ടാണ് മദ്രസയിൽ പോവുക.ഇത് കുറെ കാലം തുടർന്നു. പൂള, ഇഞ്ചി, തേങ്ങ എല്ലാം മൊത്തമായി വാങ്ങി ഉണക്കി വാട്ടപ്പുളയും, ചുക്കും, കൊപ്രയും ആക്കി കോഴിക്കോട് കൊണ്ടുപോയി വിൽക്കും. ഞങ്ങളെയും കൂടെ കൊണ്ട് പോകും.ഒരു പ്രാവശ്യം ഒരാൾക്കാണ് ചാൻസ്.ചരക്കുകൾ എല്ലാം ലോറിയിൽ കയറ്റി ഞങ്ങൾ ബസ്സിന് പോകും. അന്ന് കുളപ്പുറത്ത് നിന്നാണ് കോഴിക്കോട്ടേക്ക് ബസ്സ്.അങ്ങിനെ വളരെ ചെറുപ്പത്തിൽ തന്നെ ഒരു പാട് തവണ കോഴിക്കോട് കാണാനുള്ള ഭാഗ്യം ഉണ്ടായി. പിന്നെ കച്ചവടം കുടകിലായി. ഉപ്പാന്റെ കൂടെ അവിടെയും സഞ്ചരിച്ചു ഒരു പാട് തവണ.    ഉപ്പഒരു നല്ല കർഷകനായിരുന്നു. വെറുതെ ഇരിക്കുകയില്ല. ഞങ്ങളെ സമ്മതിക്കകയുമില്ല. ഒരു കൈ കോട്ടും കൊണ്ട് എപ്പോഴും പറസിലായിരിക്കും.        ഞങ്ങൾ 4 ആൺമക്കൾ മാറി വീട് എടുത്ത് താമസിച്ചപ്പോഴും അവിടെയും ഉപ്പാന്റെ നിറസാന്നിദ്യം എപ്പോഴും ഉണ്ടായിരുന്നു. മക്കൾക്ക് ഒന്നും അറിയേണ്ടിയിരുന്നില്ല.എല്ലാ കാര്യത്തിനും ഉപ്പാന്റെ മേൽനോട്ടം ഉണ്ടായിരുന്നു. ഉപ്പ കല്പിക്കുന്നു. മക്കൾ അനുസരിക്കുന്നു. മരിക്കുവോളം ഈ നില തുടർന്നു.                                ഉപ്പ ഒരു നല്ല രാഷ്ടീയക്കാരനായിരുന്നു. ഒരു ഉറച്ച കോൺഗ്രസ്സ് കാരനായിരുന്നു. ഉപ്പാന്റെ പീടികയുടെ മുകൾ ഭാഗം പാർട്ടി ഓഫീസിനു വേണ്ടി വിട്ടുകൊടുത്തു. പ്രമുഖ സ്വതന്ത്ര സേനാനി VA ആസാദ് AR Nagar പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലത്ത്  ഞങ്ങളുടെ വാർഡിൽ മൂത്താപ്പ അരീക്കൻ ഹസ്സൻകുട്ടി ഹാജി ലീഗിന്റെ സ്ഥാനാർത്ഥിയും എതിരാളി കോൺഗ്രസ്സും. ഉപ്പ കോൺഗ്രസ്സിനു വേണ്ടി സജീവമായി രംഗത്ത്. മൂത്താപ്പ ഉമ്മയോട് പറഞ്ഞു. അവൻ പറഞ്ഞാൽ കേൾക്കില്ല. നിന്റെ വോട്ട് എനിക്ക് ചെയ്യണം. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ജയിച്ചു. അന്ന് ലീഗിന്റെ പ്രമുഖ നേതാവ് എടത്തോളമുഹമ്മദ് ഹാജിയായിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു അന്ന് പൊടിയേരി ചോല .ചുറ്റുവട്ടത്തെ സ്ത്രീകൾ അലക്കാനും കളിക്കാനും ഈ ചോലയിലേക്കായിരുന്നു പോയിരുന്നത്. ഉപ്പ കോൺഗ്രസ്സ് കാരനായത് ഉമ്മാക്ക് ഈ ചോലയിലേക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയിരുന്നു .              ഉപ്പാക്ക് പള്ളിയുമായും ദീർഘകാലം പള്ളിയിലെ ഇമാമായിരുന്ന MC അബ്ദു റഹിമാൻ മുസ്ലിയാരുമായും ഒരു പ്രത്യേക ആത്മബന്ധം തന്നെ ഉണ്ടായിരുന്നു. ഉസ്താദിന് ചോറു വന്നിട്ടെ ഉപ്പ ചോറ് തിന്നമായിരുന്നുള്ളൂ.                 മക്കൾ എല്ലാം സ്വന്തം കാലിൽ നിൽക്കാനയപ്പോഴും അവസാന വാക്ക് ഉപ്പാന്റെത് ആയിരുന്നു. ഞങ്ങളുടെ വിജയവും അതു തന്നെയാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.               ഇപ്പ മരിക്കുന്നത് വരെ ഊർജ്ജസ്വലനായിരുന്നു. മരിക്കുന്നതിനു 10 ദിവസം മുമ്പാണ് കോഴിക്കോട് ബേബിയിൽ Admit ചെയ്തത്. മരിക്കുകയാണ് എന്ന് നല്ല ബോധ്യമുണ്ടായിരുന്ന ഉപ്പ എളാപ്പാനെയും മുത്ത ജേഷിനെയും അടുത്ത് വിളിച്ചു പറഞ്ഞു. ബാദ്ധ്യതകൾ ഒന്നുമില്ല. മീൻകാരൻ അസ്ലമിന് 15 രൂപ കൊടുക്കാനുണ്ട്. ഡോക്ടർ പാഞ്ഞു. ഇനി കാര്യമായി ഒന്നും ചെയ്യാനില്ല. വീട്ടിൽ കൊണ്ടു പോകാൻ പറഞ്ഞു. അന്ന് ഞാൻ അബൂദാബി യിൽ ആയിരുന്നു. ഇടക്കിടക്ക് എന്നെ ചോദിക്കുമായിരുന്നു അന്ന് രാത്രി 7 മണിക്ക് ഉപ്പാനെ കൊണ്ടുവന്നു.ഞാൻ രാത്രി 7.30 ന് നാട്ടിൽ എത്തി. ഉപ്പാക്ക് സലാം ചൊല്ലി. ഉപ്പ സലാം മടക്കി. പിന്നെ ദിഖ് റ് ചൊല്ലിക്കൊണ്ടിരുന്നു. പിറ്റേന്ന് ഉച്ചക്ക് 12.30ന് ഞങ്ങള വിട്ട് പിരിഞ്ഞു. ഈ സമയമത്രയും ഉപ്പയുടെ കൂടെ ഞാൻ ഉണ്ടായിരുന്നു. ആദ്യമായും അവസാനമായും ഞാൻ മയ്യിത് കുളിപ്പിക്കാൻ കൂടിയത്  എന്റെ ഉപ്പാന്റെയാണ്.             സർവ്വലോക ക്ഷിതാവേ എന്റെ ഉപ്പാക്ക് നീ പൊറുത്തു കൊടുക്കേണമേ .... ഉപ്പാന്റെ ഖബറിനെ സ്വർഗ്ഗത്തോപ്പാക്കണേ... ഞങ്ങളിൽ നിന്ന് മരിച്ചു പോയ എല്ലാ വരുടേയും ആഖിറം  നന്നാക്കേണമേ .....ആമീൻ
-------------------------------------
ഹസ്സൻ കുട്ടി അരീക്കൻ




 "അങ്ങ്ത്തെ ഉപ്പ"
മൊയ്തുഹാജി എന്ന പിതാമഹൻ
മൊയ്തുഹാജി എന്ന പിതാവ്
മൊയ്തുഹാജി എന്ന രാഷ്ടീയക്കാരൻ
മൊയ്തുഹാജി എന്ന കർഷകൻ
മൊയ്തുഹാജി എന്ന അദ്യാപകൻ
മൊയ്തുഹാജി എന്ന അമ്മോഷൻ
മൊയ്തുഹാജി എന്ന മനുഷ്യസ്നേഹി
മൊയ്തുഹാജി എന്ന ക്ഷീരകർഷകൻ
മൊയ്തുഹാജി എന്ന സഹോദരൻ
മൊയ്തുഹാജി എന്ന കൂട്ടുകാരൻ
മൊയ്തുഹാജി എന്ന ദാനശീലൻ
മൊയ്തുഹാജി എന്ന ദീനീ സ്നേഹി
മൊയ്തുഹാജി എന്ന അയൽവാസി
മൊയ്തുഹാജി എന്ന കുടുബനാഥൻ

ഇതിൽ ഒരോന്നിനും എനിക്ക് എടുത്തു പറയാൻ ധാരാളം നിർവ്വചനങ്ങളുണ്ട് ഒരു തൂലിക തുമ്പിൽ ഒതുക്കാൻ കഴിയിന്നില്ല എന്റെ വല്ല്യുപ്പ യെ
നാഥൻ ഉപ്പാക്ക് അവരുടെ അഖിറം വിശാലമാക്കി കൊടുക്കട്ടെ നമ്മെ എല്ലാവരെയും   റബ്ബിന്റെ സ്വർഗ്ഗീയരാമത്തിൽ  ഒരുമിച്ച് കൂട്ടുമാറാവട്ടെ ..........ആമീൻ
-------------------------------------------------------------------
മൊയ്തു ഹാജിയുടെ കുഞ്ഞിമോൻ (സിറാജ് )




ഞ്ഞങ്ങളെ പീടീത്തപ്പ:- ഞാൻ മുന്നാം ക്ലാസിൽ പഠിക്കുമ്പോൾ  സ്കൂളില്ലാത്ത ദിവസം മദ്രസവിട്ട് വരുമ്പോൾ തറവാട്ടിൽ കയറി . ഉമ്മപറഞ്ഞു നിന്നെ ഉപ്പ ഇന്നലെ ചോദിച്ചിരുന്നു. ഞാൻ ചോദിച്ചു എന്തിനാ..  എവിടേക്കോ പോകാനുണ്ട് നീ പോയി ഉമ്മച്ചിനോട് പറഞ്ഞു പുതിയ കുപ്പായമിട്ട് പൊരേ...ഞാൻ പുതിയ കുപ്പായമിട്ട് എത്തി അപ്പോഴേക്കും ഉപ്പ റെഡി. ചെമ്മാട്ട് ക്കാണ്  എന്റെകയ്യിൽ ഒരു സഞ്ചിയും തന്നു പിടീക്ക് സാധനം വാങ്ങാൻ. അങ്ങനെ ചെമ്മാട്ട്ത്തി    കുറെ സാധനം വാങ്ങി  അവിടുന്ന് ചായയും പൊറാട്ടയും വാങ്ങിതന്നു. എന്റെ കയ്യിൽ ചെറിയൊരു  കീസും തലയിൽ സഞ്ചിയും.ഉപ്പാന്റെ തലയിൽ വലിയ ഒരു ചാക്കും. അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോരാനൊരുങ്ങി . ചെമ്മാട് സ്റ്റാന്റിന്റെ അടുത്തെത്തിയപ്പോൾ ഉപ്പ എന്നോട് പറഞ്ഞു കൊണ്ടോട്ടിയിലേക്കുള്ള ബസ്സ് വരുന്നുണ്ടോ നൊക്കെ. ചെറുതും വലുതുമായാ ഒരുപാട് ബസ്സുകൾ കടന്നുപോയി   ഉപ്പഎന്നോട് നീ ബസ്സിന്റെ ബോഡ് വായിച്ചാൽ മതി  എനിക്ക് ബോഡ് കണ്ണ് കാണാഞ്ഞിട്ടാ.      ഞാൻ ബോഡ് വായിക്കാൻ തുടങ്ങി ചെമ്മാട് പരപ്പങ്ങാടി   ഉപ്പ അതല്ല.കോട്ടക്കൽ ചെമ്മാട് .  ഉപ്പ:അതല്ല അങ്ങനെ കുറേ ബോഡ് വായിച്ചു.അതൊന്നും ഉപ്പ വിചാരിച്ച വണ്ടി യായില്ല    അവസാനം ഒരു മിനിബസ്സ് വന്നു ഈ വണ്ടി എങ്ങോട്ടാ നോക്ക് .    ഞാൻ ബോഡ് വായിച്ചു  'ചെമ്മാട് കണ്ണൂര്' ഉപ്പ പിന്നെയും ശേരിക്ക് വായിച്ചാ..ഞാൻ പിന്നെയും ചെമ്മാട് കണ്ണൂര്   ഉപ്പ ഞെട്ടി കണ്ണൂർ ക്ക് ചെറിയ മിനിബസ്സോ.. അതിന്റെ ഇടക്ക് ഉപ്പ ചൂടാകാനും തുടങ്ങി . തലയിലുള്ള ചാക്കുമായി ഉപ്പ സ്റ്റാന്റി ഉള്ളിലേക്ക് വലിഞ്ഞു നടന്നു പിറകിൽ ഞാനും .ഉപ്പ ആ ബസിന്റെ ഡ്രൈവറോട് കാര്യം ചോദിച്ചു .  അപ്പോഴേക്കും ഞാൻ ആ ബോഡ് ശെരി ക്കും വായിച്ചിരുന്നു  "ചെമ്മാട്  കുണ്ടൂര്"  അന്ന് ഉപ്പ എന്നെ തല്ലി യില്ല    എന്തല്ലാം ഉറക്കേ പറയുന്നുണ്ടായിരുന്നു ചീത്ത യാണെന്ന് തോന്നുന്നു . അന്ന് എനിക്ക് മനസ്സിലായി ചെമ്മാട്ട് ന്ന് കണ്ണൂർക്ക് ഡറെക്റ്റ് ബസ്സില്ല ന്ന് .അപ്പോഴേക്കും കുന്നുംപുറം കൊണ്ടോട്ടി  വണ്ടി എത്തിയിരുന്നു. അങ്ങനെ സാധനങ്ങൾ എല്ലാം സീറ്റിന്റെ അടിയിൽ കയറ്റി ഞങ്ങൾ പോന്നു . ഒരുപാട് നല്ല ഓർമ്മകൾ തന്ന ഞ്ഞങ്ങളുടെ വല്ലിപ്പാന്റെ യും വല്ലിമ്മാന്റെയും  കബറിടം അല്ലാഹു സ്വർഗ്ഗത്തിന്റെ ഒരു ഭാഗമാക്കി കൊടുക്കട്ടെ..ഞ്ഞമ്മളിൽ നിന്ന് മരണ പെട്ടവരെയും ഞ്ഞമ്മളെയും അല്ലാഹു ജന്നാതുൽഫിർത്സിൽ ഓരുമിച് ക്കൂട്ടുമാറവട്ടെ... ആമീൻ.
----------------------------
അനസ് അരീക്കൻ




അങ്ങ് ത്തെപ്പ.....! 
അങ്ങ് ത്തെപ്പ ഇഹലോകം വെടിയുമ്പോൾ ഞാൻ പത്താം📝 ക്ലാസിൽ പഠിക്കുന്ന പ്രായം അതുകൊണ്ടു തന്നെ ഉപ്പാക്കൊപ്പമുള്ള അനുഭവങ്ങൾ വളരെ കുറവാണ് ... പിന്നെ 👩‍👦ഉമ്മയും ഉപ്പയും 👨‍👧പറഞ്ഞു കേട്ടിട്ടുള്ളതും .....!ഉപ്പാന്റെ ഓർമകളും ജീവിതാനുഭവവും പറയുമ്പോൾ ഒരേ സമയം സങ്കടവും😢 സന്തോഷവും😊 തരുന്ന കാര്യവുമാണ്...
ഇങ്ങനെ ഒരു വല്ലിപ്പാന്റെ 👴 പേരക്കുട്ടി👨 ആയി ജനിച്ചതിനുള്ള സന്തോഷവും
ആ വല്യപ്പന്റെ കൂടെ കുറച്ചുകാലമെ ജീവിക്കാൻ ❤പറ്റിയൊള്ളു എന്നോർക്കുമ്പോൾ സങ്കടവും ആണു മനസുനിറയെ...!
സ്കൂൾ 🏫 ദിനങ്ങളിൽ സ്കൂളിൽ പോവുമ്പോഴും 🚶 മദ്രസയിൽ പോവുമ്പോഴും  വിടുമ്പോഴും തറവാട്ടിൽ🏡 കയറിയല്ലാതെ വീട്ടിൽ പോവാറില്ല... ചില ദിവസങ്ങളിൽ സ്കൂളിൽ പോവുമ്പോ ഉപ്പ വല്ല പണിയും തരും...അന്ന് പിന്നെ സ്കൂളിൽ പോവാൻ വൈകൽ ഉറപ്പാ... വൈകിയാൽ പിന്നെ ഉപ്പാനോട് പറയും 'ഇപ്പാ... ഇന്ന്ഞ്ഞ് പോണപ്പാ...' അപ്പൊത്തന്നെ ഉപ്പ അരപ്പട്ടയും കുത്തിപ്പിടിക്കുന്ന വടിയും🌂 എടുത്ത് കുപ്പായം പോലും ഇടാതെ... 'നട്ന്നൂടാണ്ട് ' എന്ന് പറയും... കാരണം അന്നത്തെ സ്കൂൾ മാനേജർ ഉപ്പാൻറെ ചങ്ങാതി പരേതനായ ചക്കുങ്ങലെ മാനേജർ ആയിരുന്നു....
സ്കൂളിലെ കുട്ടികൾക്കൊക്കെ👫 ഉപ്പാനെ വലിയ കാര്യമായിരുന്നു... കാരണം തറവാട്ടിൽ അന്ന് നിറയെ മൂച്ചി 🌳ഉണ്ടായിരുന്നു  സ്കൂൾ വിടുന്ന സമയത്ത് കുട്ടികൾക്ക് കൊടുക്കാൻ കൊട്ടയിൽ മാങ്ങയുമായി🍋 ഉപ്പ റോഡരികിൽ നിക്കുമായിരുന്നു...ആ കാലത്ത് ഉപ്പാക്ക് കണ്ണിന് 👓കാഴ്ച കുറവായിരുന്നതിനാൽ ആരേയും അത്ര പെട്ടൊന്ന് തിരിച്ചറിയില്ലായിരന്നു...! അതറിഞ്ഞ് കൊണ്ട് തന്നെ  എൻറ ക്ളാസിൽ പടിക്കുന്നവരൊക്കെ ഉപ്പാനോട് എൻറെ പേരും പറഞ്ഞ് മാങ്ങ പറിക്കൽ പതിവായിരുന്നു....
ഒഴിവു ദിവസങ്ങളിൽ തറവാട്ടിൽ പോയാൽ ചിലപ്പൊ ഉപ്പ പണിയിലായിരിക്കും പൂള  വാഴ 🌱എന്നിവയാണ് ഉപ്പാൻറ ഇഷ്ട കൃഷി , അന്നേരം ഉപ്പ കൈക്കോട്ട്⛏ കയ്യിൽ തന്ന് പറയും 'ന്നാ ട്ട്യേ...തൊന്ന്ട്ത്തോക്ക്യാ..' രണ്ട് കൊത്ത് കൊത്തിക്കഴിഞ്ഞാൽ ഉപ്പ പറയും 'അങ്ങനെല്ലെട്ടുയ്യേ ങ്ങന' ന്ന് പറഞ്ഞ് കൈക്കോട്ട് വാങ്ങി ഉപ്പ തന്നെ അത് ഫുള്ളാക്കും...
മരിക്കുന്നത് വരേ ഉപ്പ നല്ല ആരോഗ്യവാനായിരുന്നു... കുറച്ചു ദിവസമേ സുഖമില്ലാതെ കിടന്നിട്ടുള്ളൂ,,!അല്ലാഹു ഉപ്പയുടെ ഖബർ ജീവിതം എളുപ്പമാക്കക്കട്ടേ....  ഉപ്പയേയും നമ്മിൽ നിന്ന് പിരിഞ്ഞ് പോയവരേയും നമ്മളെല്ലാവരേയും അള്ളാഹു അവൻറെ ജന്നാത്തുൽ ഫിർദൊസിൽ  ഒരുമിച്ചുകൂട്ടുമാറാവട്ടേ ....ആമീൻ.
---------------------------------
ഇബ്രാഹീം അരീക്കൻ




            കളിക്കാൻ പോകാൻ തുടങ്ങിയപ്പോഴാണ് ഉമ്മ വിളിച്ചത് ,മനസ്സില്ലാ മനസ്സോടെ ഉമ്മാന്റെ അടുത്ത് ചെന്നു. ജ് ബേം മിതു കാക്കാൻറെ പീടില് പോയിട്ട് ബാ, 5 പൈസക്ക് ചക്കരിം 10 പൈസക്ക് തേങ്ങയും വാങ്ങിക്കോ.......
മിതു കാക്കാൻറെ പീടികയിൽ തേങ്ങ പൂണ്ട് കഷണമാക്കി വിറ്റിരുന്നു. ഞങ്ങൾ മിതു കാക്ക എന്നായിരുന്നു വിളിച്ചിരുന്നത്.അന്നേ എന്നെ വലിയ കാര്യമായിരുന്നു. ഞാൻ യതീം കുട്ടിയായതിനാൽ എനിക്ക് ഒരു പാട് ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു.
ദേ കാമ്പ്രൻ വന്ന് ക്ക്ണ്, ഓന് കൊടുക്കേ എന്നൊക്കെ ബീരാൻ കുട്ടിക്കാനോ ട് പറയും. അന്നൊക്കെ മൊയ്തു ഹാജി എന്നെ കാമ്പൻ എന്നു മാത്രമാണ് വിളിച്ചിരുന്നത്. പോസ്റ്റോഫീസ് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് മിതു കാക്കാന്റെ മസാലക്കട. ആ കെട്ടിടം മൊയ്തു ഹാജിയുടേതു തന്നെയായിരുന്നു. അത് കൊണ്ടാണ് ചെറുപ്പത്തിലേ എന്റെ കൂട്ടുകാരനായിരുന്ന അദ്ദേഹത്തിന്റെ മകൻ ഹസ്സൻകുട്ടി പറയും, ഞങ്ങൾ താണ് പോസ്റ്റാഫീസ്!
പിന്നീട് പള്ളിയിലേക്ക് സ്ഥിരമായി ഞാൻ വരാൻ തുടങ്ങിയതോടെയാണ് മൊയ്തു ഹാജിയെ അടുത്തറിയുന്നത്. പിന്നീട് എന്നെ അബ്ദുറഹ്മാൻ എന്ന് വിളിക്കാൻ തുടങ്ങി. ചെറുപ്പത്തിൽ തന്നെ മാങ്ങക്ക് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. മാങ്ങ സ്റ്റോക്കില്ലെങ്കിലും ഞാൻ ചെന്നാൽ എനിക്ക് തോട്ടിയെടുത്ത് മാങ്ങ എടുത്തു തരും. യതീം എന്ന പരിഗണന ഹാജി എനിക്ക് വേണ്ടുവോളം തന്നു. വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ചതൊന്നും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
നമ്മുടെ പള്ളിയിൽ വരുന്ന മുസ്ല്യാർ മാർക്ക് (MC ഉൾപ്പെടെ ) ഒരിക്കലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. അക്കാലത്ത് മുസ്ലിയാർക്ക് ചെലവ് പറയാൻ മറക്കാറുണ്ടായിരുന്നു, രാത്രിയാണെങ്കിൽ 10 മണി കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ലെങ്കിൽ, ഒന്നുകിൽ അദ്ദേഹം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും, അല്ലെങ്കിൽ ചോറ് പള്ളിയിലേക്കാണ്ടവരും. ഈ കാഴ്ച ഞാൻ പല തവണ കണ്ടിട്ടുണ്ട്.
മദ്രസ്സ പരിപാലനത്തിലും പള്ളി പരിപാലനത്തിലും മൊയതു ഹാജി മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.

അദേഹത്തെയും നമ്മെയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ, അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കിക്കൊടുക്കട്ടെ - അള്ളാഹു അദ്ദേഹത്തിനും നമ്മൾക്കും പൊറുത്തുതരട്ടെ -ആമീൻ
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ




ഞാന്‍  കണട മെൊതു ഹാജി :   മിധു അതാണ് ഞാന്‍ ആദൃം കേട പേര്
അത് എന്‍െ വാപയില്‍ നിനനാണ്  എന്‍െ വപായുടെ അടുതത സുഹൃതതുകളില്‍ ഒനനാമന്‍ മെൊതു ഹാജി ആയിരുനനു
  മെൊതു ഹാജി  ഒൗള കുടി ഹാജി അരീകന്‍ മുഹമത് കാകഇവരാണ് എപഴും ഒനനിച്ച് നടകാറ്.  ഇനനതെ ട്രാന്‍സ് ഫോര്‍മറിന് മുനനിലെസ് തലം ഞങ്ങളെ തായിരുനനു അതില്‍ പൂള കുതതുനന കാലം ഞാന്‍ ഉമമാന്‍െ കൂടെ പോകും അവിടെ എതതിയാല്‍ വയറു വേദന പതിവാണ്
അപം വലിയുമമ പറയും ഒാന് മിധൂന്‍െ ചായിം ഒരു ബര്‍കിം കുടിച്ചാല്‍ ഒക മാറും എനന്  പറഞ്ഞ മാതിരി  തനെന ഇനികത് മാറും ചെയ്യും
എന്‍െ വാപ മരിച്ചതിന് ശേഷവും എനിക് ഒരു കൂടുകാരന്‍െ മകനുളള സ് താനം എനനും കിടിയിടുണട് അദേഹതെതയും നമെമയും നാളെ സ്വര്‍ഗതതില്‍ ഒരുമിച്ചു കുടിതരടെ...   ആമീന്‍
-------------------------
സൈദലവി പരി



          വന്ന്യരായ മർഹൂം അരീക്കൻ മൊയ്തു ഹാജി യുടെ സ്മരണയിൽ ഈ എളിയവനും പന്കു ചേരുന്നു .
ചെറുപ്പം മുതൽ തന്നെ ഞാൻ കണ്ടിരുന്ന അന്തസുള്ള നാട്ടു കാരണവരാണ് അദ്ധേഹം എന്റെ വാപ്പ കാംപ്രൻ അവറാൻ കുട്ടി യെന്നവരുമായി വളരേ നല്ല സൌഹ്രദ ബന്തമായിരുന്നു ഹാജിയാർക്ക് ചിലദിവസങളിൽ വാപ്പ പറയുമായിരുന്നു കടയിലേക്ക് വേങരന്ന് സാധനം കൊണ്ടു വരാൻ മിത്വോജിന്റെ അടുത്ത് ന്നാ കടം വാങിയതെന്ന് ഏത് സമയത്തും പുഞ്ചിരി മാത്രം മുഖത്തുള്ള ഹാജിയാർ പ്രായ ഭേധമന്യേ എല്ലാവരോടും ഊശ്മള സൌഹ്രദം നില നിർത്തിയിരുന്നു. ഒരിക്കലും മറക്കാത്ത ഓർമകളോടെ ഹാജിയാരുടെ സ്നേഹ സംപന്നരായ മക്കളോടും പേരമക്കളോടും അവരുടെ മക്കളോടും കൂടെ നമ്മെയും നമ്മിൽ നിന്ന് പിരിഞുപോയ നമ്മുടെ കാരണവൻ മാരേയും الله അവന്റെ സ്വർഗപ്പൂന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടേ امين
----------------------------
അബ്ദുള്ള കാമ്പ്രൻ



         ഇന്ന് നാം ഓർക്കുന്ന നമ്മുടെ മൊയ്തു ഹാജി, ആ നല്ല മനു ശ്യനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു പാട് പറയാൻ എല്ലാവർക്കും കാണും. ആ കുപ്പായമിടാത്ത മേനി ഇപ്പോഴും കാണുന്ന പോലെ തോന്നുന്നു. ആ നല്ല മനു ശ്യന്റ മനസിന്റെ ശുദ്ധി വായിക്കണമെങ്കിൽ കൂടുതലൊന്നും ചിന്തിക്കണ്ട. വീടിന്റെ മുൻ ബാഗത്ത് തന്നെ പള്ളി സ്ഥലത്തിനോട് ചേർന്ന കണ്ണായ സ്ഥലം (അത് കൊടുത്ത കാലത്തെ സ്ഥലത്തിന്റെ മൂല്യം ഇതിനോട് ചേർത്ത് വായിക്കണം ) ജീവിച്ചിരിക്കുമ്പോൾ തന്നെ പള്ളിക്ക് ദാനം ചൈത മാന്യ ദേഹം. മരണ ശേഷം മക്കൾ ഏതെങ്കിലും ഒരു ഒഴിഞ്ഞ മൂലകൊടുക്കുന്ന ക്കാലത്താണല്ലൊനാം ജി വിക്കുന്നത്. അതിനൊന്നും കാതിരിക്കാതെ അദ്ദേഹം തന്നെ കൊടുത്തിട്ടാണ് പോയത്. അള്ളാഹു സ്വീഗരിക്കട്ടെ.
മൊയ്തു ഹാജിയുടേയും എന്റെ ഉപ്പാന്റെ വല്യ ചെങ്ങായി ആയിരുന്ന മാപ്പിള കാട്ടിൽ മൈമുട്ടാക്കാന്റെയും. എന്റെ കൂട്ടുകാരൻ അബുള്ള കാ ബ്രൻറെ
മാതാപിതാക്കൾക്കും സർവ മു ഇമിനുഗൾക്കും മു ഇമിനാത്തു ഗൾക്കും അള്ളാഹുവേ നീ പൊറുക്കേണമേ.......
ആമീൻ
------------------------
ഹനീഫ പി. കെ.



          മർഹൂം അരീക്കൻ മൊയ്തുഹാജിയെഅനുസ്മരിക്കുന്ന ഇന്നത്തെ പള്ളിപ്പറമ്പ് പ്രോഗാമിൽ അദ്ദേഹത്തിൻറെ മക്കളും പേരമക്കളും ഒരു പാടൊരുപാട് ഓർമ്മകൾ ഈ കൂട്ടിൽ അവതരിപ്പിക്കുകയുണ്ടായി
എഴുത്തിലൂടെയുംപറച്ചിലൂടെയും പാട്ടിലൂടെയും അവരത് ഭംഗിയാക്കി

ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ട ചെറിയൊരു ഓർമ്മയെ അദ്ദേഹത്തെ കുറിച്ച് എനിക്ക് ഉള്ളൂ എന്നാലും പറയട്ടെ ഇത്രയേറെ പ്രതിഭാധനൻമാരായ മക്കളെയും പേരമക്കളേയും ഒരു നാടിന് സംഭാവന നൽകാൻ കഴിഞ്ഞ അദ്ദേഹം ഏറ്റവും വലിയ ഭാഗ്യം ചെയ്തവർ തന്നെ.

അത് പോലെ തന്നെ
സ്മര്യപുരുഷനെ അനുസ്മരിച്ച് കൊണ്ട് ലത്വീഫ് കാക്ക, സൈതലവി കാക്ക, അബ്ദുറഹ്മാൻകാക്ക, ഹനീഫസാഹിബ്, അബ്ദുല്ല സാഹിബ്‌, കുഞ്ഞഹമ്മദ്
തുടങ്ങി (പേര് വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം ) ഒരു പാട് പേർ എഴുതുകയുണ്ടായി എല്ലാവർക്കും അഭിനന്ദനം.
മരണ ശേഷം ബാക്കിയാവുന്ന സൽകർമ്മങ്ങളിലൊന്ന് സ്വാലിഹായ സന്താനങ്ങളാണെന്ന നബിവചനം തൻറെ കാര്യത്തിൽ സാർത്ഥകമാക്കിയാണ് മഹാനവർകൾ വിട പറഞ്ഞ് പോയത്. നമ്മുടെ മാതാപിതാക്കൾക്കും നാം അങ്ങിനെയുള്ള മക്കളാവണം എന്നാൽ
നമുക്ക് നമ്മുടെ സന്താനങ്ങളും അത് പോലെയാവും.
അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ.....
-----------------------------
ഫൈസൽ മാലിക് 




            മർഹൂം അരീക്കൻ മൊയ്തു ഹാജി എന്ന മിദോജി എന്നവരേ ഇന്ന് പള്ളി പറംബിൽ സ്മരിച്ച അദ്ദേഹത്തിന്റെ മക്കൾ ചെറുമക്കൾ സ്നേഹിതരുടെ മക്കൾ അയൽവാസികൾ നാട്ടുകാർ എല്ലാവർകും അഭിനന്ദനങ്ങൾ ....

സ്കൂളിലും മദ്രസയിലും പടിക്കുന്ന കാലത്ത്‌ കണ്ട ഓർമക്കപ്പുറം മാന്യ ദേഹത്തെ കുറിച്ച്‌ അടുത്തറിഞ്ഞിട്ടില്ല ..
എന്നാലും അദ്ധേഹത്തിന്റെ മക്കളിലൂടെയും ചെറു മക്കളിലൂടെയും അദ്ധേഹത്തെ നാം അറിഞ്ഞു കൊണ്ടിരിക്കുന്നു ...

മരിച്ച്‌ പോകുംബൊൾ ബാകിയാകുന്ന മൂന്ന് കാര്യങ്ങളിൽ ഒന്നാണല്ലൊ സ്വാലിഹായ സന്താനങ്ങൾ , അത്‌ അദ്ധേഹത്തിനു ലഭിച്ചിരിക്കുന്നു ..
അള്ളാഹു ആ മക്കളെ സ്വീകരിക്കട്ടെ امين

അതേ പ്രകാരം നമ്മേയും നമ്മുടേ മാതാപിതാക്കളേയും മക്കളേയും സ്വാലിഹീങ്ങളിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ..... امين
----------------------
ശരീഫ് കുറ്റൂർ 




വളരെ വൈകിയാണ് കൂട് തുറന്നത്.

നമ്മളിൽ നിന്ന് മുൻ കഴിഞ്ഞ് പോയവരെ അനുസ്മരിക്കലും അവർ ചൈത നല്ല കാര്യങ്ങൾ മാതൃകയാക്കലും നമ്മുടെ ജീവിതത്തിലെ കടമയാണ്

ഇതിന് അവസരമൊരുക്കിയ തത്തമ്മ കൂട് അഭിനന്ദനം അർഹിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മർഹൂം p.k അഹമ്മദ് മുസ്ലിയാരെ [ എന്റെ എളാപ്പ ] അനുസ്മരിച്ച് തുടങ്ങിയ പളളി പറമ്പ് നമ്മളിൽ നിന്ന് മറഞ്ഞ് പോയവർക്കുള്ള പ്രാത്ഥനാ വേദിയാവട്ടെ  أنشالله

മൊയ്തു എളാപ്പാനെ കുറിച്ച് ഓർമ്മ വരുന്നത് എവിടെന്ന് കണ്ടാലും  സ്നേഹ പൂർവ്വമുള്ള കുശല നേഷണമാണ്.

ഉറച്ച രാഷ്ട്രിയ നിലപാട് ഉണ്ടായിരുന്ന അദ്ധേഹം സജീവ കോൺഗ്രസ്സ് കാരനായിരുന്നു.

കുടുംബത്തിൽ സുഖക്കേടൊ,മരണമോ ഉണ്ടായാൽ ആദ്യം ഓടിയെത്തൽ മിധു എളാപ്പയാണ്,കല്യാണ മണെങ്കിൽ ആദ്യാവസാനം വരേ സജീവമാവും [അഭിപ്രായ വിത്യാസമോ, സൗന്ദര്യ പിണക്കമോ ഉള്ളവരോട് പോലും ] കച്ചവടത്തിലും,കൃഷിയിലും ജീവിതാന്ത്യം വരേ സജീവത നിലനിറുത്തി.

അള്ളാഹു അദ്ദേഹത്തേയും, നമ്മേയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ امين
-----------------------------------------
അബ്ദുലത്തീഫ് അരീക്കൻ





           ചില തിരക്കുകളാൽ ഇന്നലെ പള്ളി പറമ്പിലേക്ക് വരാൻ കഴിഞ്ഞില്ല.
ഓർമ്മക്കുറിപ്പുകൾ വായിച്ചു.
ഓർമ്മ പറച്ചിലുകൾ കേട്ടു.
എല്ലാം നല്ല നിലവാരം പുലർത്തി.
ഔപചാരികതകളുടെ മനം മടുപ്പിക്കുന്ന കാപട്യത്തിന്റെ വർത്തമാനങ്ങളല്ല.
ഇടപഴകലുകളുടെ നേർസാക്ഷ്യങ്ങളും,
പച്ചയായ ജീവിതം പറച്ചിലുകളും മാത്രമാണ് ഇവിടെ വായിച്ചതും പറഞ്ഞ് കേട്ടതും.
വിയോഗത്തിന്റെ വിടവിന് വർഷങ്ങളുടെ പഴക്കമുണ്ടായിട്ടും ഇത്രയേറെ ഓർത്തെടുക്കാൻ മാത്രം അടയാളങ്ങളെ ബാക്കി വെച്ചു എന്നത് തന്നെയാണ് മൊയ്തു ഹാജിയെ വേറിട്ട് നിറുത്തുന്നത്.
കുഞ്ഞു നാളിലെ സ്കൂൾ മദ്രസ പോക്കുവരവുകളിലെ പതിവ് കാഴ്ചകളിലൊന്നായിരുന്നു മൊയ്തു ഹാജി, എന്തെങ്കിലും
സാധനം വാങ്ങാൻ ചെല്ലുമ്പോഴുള്ള ഔപചാരിക ഇടപഴകൽ.
ഒരു നാട്ടുകാരണവരുടെനിൽപ്പും, നടപ്പുമായിരുന്നു അദ്ദേഹത്തിന്.  കുറച്ചകലെ നിന്ന് നോക്കിയപ്പോൾ കാർക്കശ്യക്കാരനാണെന്ന് തോന്നി.
പിന്നീട് ഒന്നുകൂടി അടുത്ത് നിന്ന് ഇടപഴകിയപ്പോഴാണ് ആ ധാരണ തെറ്റായിരുന്നുവെന്ന് തോന്നിയത്.

കൈതൾപ്പാ.........

എന്ന് വിളിച്ചാണ് എന്നെ അഭിസംബോധനം ചെയ്തിരുന്നത്.
കടയിൽ എന്തെങ്കിലും സാധനം വാങ്ങാൻ ചെല്ലുമ്പോഴൊക്കെ വീട്ടിലെ വർത്താനങ്ങളും വല്ലിപ്പാന്റെ സുഖവിവരവുമൊക്കെ അന്വേഷിക്കും.
ഞാൻ കാണുന്ന കാലത്ത് മൊയ്തു ഹാജിക്ക് പലചരക്ക് കച്ചോടമാണ്.
എല്ലാ സാധനവും ഉണ്ടാവുമെന്ന് ഉറപ്പിച്ച് ചെല്ലാൻ പറ്റുന്ന കടകളിലൊന്നായിരുന്നു അദേഹത്തിന്റേത്.
സ്വന്തം പറമ്പിൽ അധ്വാനിച്ചുണ്ടാക്കിയ കാർഷിക ഉൽപ്പന്നങ്ങളും അദ്ദേഹം വിപണനം നടത്തിയിരുന്നു.
പളളിയിലും മദ്രസയിലും ദീനീ കാര്യങ്ങളിലും ഏറെ തൽപ്പരനായിരുന്നു.
സ്വന്തം മക്കളെയും ആ രീതിയിൽ തന്നെ വളർത്തിയെടുക്കാൻ അദ്ദേഹത്തിനായി.
അള്ളാഹു അദേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ..
-------------------------
സത്താർ കുറ്റൂർ





         മുന്കടന്നു പോയവരെ സ്മരിക്കുന്ന 'പള്ളിപ്പരംബ്' എന്നാ ഈ പംക്തി എന്ത് കൊണ്ടും അഭിനന്ദനാര്ഹം തന്നെ, കഴിഞ്ഞ യാഴ്ച സ്മരിച്ച അഹ്മദ് മുസ്ലിയാരും, ഈ ആഴയില് നമ്മുടെ ഓര്മ്മകളെ ധന്യമാക്കിയ മൊയ്തു ഹാജിയും (മിതു എളാപ്പ ) എന്നും സ്മരിക്കാന് ഒരുപാടു നന്മകള് ബാക്കി വെച്ച് നമ്മെ കടന്നു പോയി, നാളെ നമ്മളും ആ പള്ളി പറമ്പില് ഉറങ്ങേണ്ടവര്,  അള്ളാഹു നമ്മില് നിന്ന് മരണപെട്ടവുര്ടെ ഖബര് വിശാലമാക്കുകയും, അവരെയും നമ്മെയും അവന്റെ ജന്നതുല് ഫിര്ദൌസില് ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ. ആമീന്.

മദ്രസ്സയിലും സ്കൂളിലും പോയിരുന്ന കാലത്ത് മിതു എളാപ്പയെ കാണാത ദിവസങ്ങള് വിരളമായിരിക്കും, പെട്ടി പീടികയായിട്ടും , പലച്ചരക്കായിട്ടും കുറ്റൂരിന്റെ കച്ചവട ഭൂമികയില് ഒരു ധന്യമായ അദ്ധ്യായം തന്നെ അദ്ദേഹം തുന്നി ചേര്ത്തിട്ടുണ്ട്. ഉമ്മ ഉമ്മാന്റെ വീട്ടിലാണെങ്കില് മദ്രസ്സയും സ്കൂളും വിട്ടാല് അദ്ധേഹത്തിന്റെ വീട്ടു മുറ്റത്ത് കൂടെയായിരുന്നു ഞങ്ങള് കുട്ടികള് വഴി നടന്നിരുന്നത്, വീട്ടിലെത്തിയാല് വലിയുമ്മ ചോദിക്കും നിങ്ങള് എതിലോടെയാ വന്നതെന്ന്, കാരണം എന്നും വഴി നടക്കാത്തത് കൊണ്ട് മറയില്ലാത്ത അദ്ധേഹത്തിന്റെ തൊടുവില് ഉണ്ടായിരുന്ന  പൊട്ടന് കിണര്, വിളകള് എന്നിവ ഒഴിവാക്കി നടക്കാന് വേണ്ടിയായിരുന്നു അത്. പൊതുവേ മൌനിയായ ഞാന് ഉത്തരം പറയുന്നതിന് മുമ്പ് അമ്മാവന്റെ മക്കളാണ് ഉത്തരം പറയാറ്. ഒരു ദിവസം പെങ്ങള് പറഞ്ഞു മിതെളാപാന്റെ തോടുക്കൂടി എന്ന്, അപ്പൊ വല്ലിമ്മ തിരുത്തി, എളാപ്പയല്ല നിങ്ങള്ക്ക് പാപ്പയാണെന്ന് (ഉപ്പാക്കാണു അദ്ദേഹം നേരെ എളാപ്പ അപ്പൊ ഞങ്ങള്ക്ക് പാപ്പ). അതിനു ശേഷം വലിമ്മനോട് അങ്ങിനെ പറഞ്ഞിട്ടുള്ളൂ  ; മിതു പാപ്പ.

എന്റെ മാമാക്ക് വെറ്റില മുറുക്കുന്ന ശീലമുണ്ടായിരുന്നു, പീടികയിലോക്കെ നല്ല വെറ്റില കിട്ടുന്നത് കുറവയപ്പോ വീട്ടില് ഒരു വള്ളി തന്നെ വെച്ചു, മാമാന്റെ മരണ ശേഷം അത് അനാഥമായി കിടന്നു. പിന്നീട് ആരോ പറഞ്ഞു മിതു എളാപ്പക്ക് വെറ്റില കടയില് കൊണ്ട് കൊടുത്താല് പൈസ കിട്ടും, വെറ്റിലയോക്കെ കെട്ടുന്ന ഒരു രീതിയുണ്ട്, അതൊന്നും ഞങ്ങള്ക്കറിയില്ലയിരുന്നു, അധെഹതോട് പോയി ചോദിച്ചപ്പോള് വിശദമായി വളരെ സ്നേഹത്തോടെ പറഞ്ഞു തന്നു, 20 എണ്ണമാണ് ഒരു കെട്ടില്, അത് എങ്ങനെ വെക്കണം, എങ്ങിനെ കെട്ടണം, അന്ന് രണ്ടു രൂപയാണെന്ന് തോന്നുന്നു ഒരു കെട്ട് കൊടുത്താല് കിട്ടുക, ചിലപ്പോ കൊണ്ട് കൊടുക്കുമ്പോള് ചില്ലരയില്ലെങ്കില് വൈകുന്നേരം വാങ്ങാന് പറയും, പൊതുവേ നാണം കുണുങ്ങിയായ ഞാന് ചോദിക്കൂല, പിന്നെ വിളിച്ചു തരും.

അത് പോലെ അദ്ദേഹത്തിന് കാഴ്ച കുറഞ്ഞ കാലത്ത് ഊക്കത് പള്ളിയില് വെച്ച് ഒരു ചെരുപ്പ് മാറി എന്റെ ചെരുപ്പിട്ട് പോന്നു, പകരം കിട്ടിയ ചെരുപ്പും എന്റെതും ഞാന് അവിടെ മതിലിന്നിടയില് സൂക്ഷിച്ചു വെച്ച്, എങ്ങാനും കണ്ടു കിട്ടിയലോന്നു കരുതി, അങ്ങിനെ ദിവസങ്ങള്ക്കു ശേഷം ഒരു അസര് നിസ്കാരത്തിനു കുറ്റൂര് പള്ളിയല് എന്റെ ഒറ്റ ചെരുപ്പ് കണ്ടു, നിസ്കാരം കഴിഞ്ഞപ്പോള് അദ്ദേഹം ആ ചെരുപ്പ് ഇടുന്നത് കണ്ടു, അന്വേഷിച്ചപോള് അത് കൊണ്ടുള്ള ബുദ്ധിമുട്ടും (എന്റെ ചെരുപ്പ് ചെറുതാണ്) മാറിയതിലുള്ള വിഷമവും പറഞ്ഞു, ഞാന് ഉടനെ ഊക്കത് പോയി ചെരുപ്പ് കൊണ്ട് വന്നു കൊടുത്തു, അത് കിട്ടിയപ്പോള് അദ്ദേഹത്തിന് ആ ബുദ്ധിമുട്ട്മാറിയതില് വളരെ സന്തോഷമായി. ഒരു പാട് നല്ല വാക്കുകള് പറഞ്ഞു ഇതൊരു തമാശയാക്കി പറഞ്ഞു അന്ന് ഒരുപാടു ചിരിക്കുകയും ചെയ്തു.

.......... അങ്ങിനെ ഒത്തിരി...

മുകളില് സ്മരിച്ച പലരും ഇന്ന് നമ്മോടൊപ്പമില്ല, അള്ളാഹു അവര്ക്കെല്ലാം പൊറുത്തു കൊടുക്കട്ടെ, നമ്മില് നിന്ന് വന്ന തെറ്റുകള് മാപ്പാക്കി അവരെയും നമ്മെയും  അവന്റെ ജന്നതുല് ഫിര്ദൌസില് ഒരുമിച്ചു കൂട്ടട്ടെ... ആമീന്.


وصلى على محمد واله وصحبه اجمعين .....
------------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ


Friday, 28 October 2016

🍃 🍃 ജീവിക്കാൻ മറന്നവൻ🍂🍂

          ഞാൻ നൗഷാദ് മാതാ പിതാക്കളുടെ മൂത്ത സന്താനം ഏക ആൺതരി എനിക്ക് താഴെ 5 അനിയത്തിമാർ. ദാരിദ്രത്തിൻറെ പടുകുഴിയിൽ ജനനം പേരിനൊരു ഓല മേഞ്ഞ ചോർന്നൊലിക്കുന്ന കുടിൽ.
മഴക്കാലം ഭീതിപ്പെടുത്തുന്ന ഒത്തിരി ഓർമ്മകളാണ് തികട്ടിവരുന്നത് ദിവസങ്ങളോളം നീണ്ടു നിൽക്കുമായിരുന്ന ആ മഴക്കാല വറുതിയിൽ പിതാവിന് കൂലിപ്പണിക്ക് പോകാനാവാതെ മിക്കവാറും ദിവസം പട്ടിണിതന്നെ, പട്ടിണി എന്ന് പറഞ്ഞാൽ പലപ്പോഴും മുഴു പട്ടിണി.
പുസ്തകങ്ങളും വസ്ത്രങ്ങളും മഴ കൊള്ളാതെ വയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ ദിവസങ്ങളോളം മുടങ്ങുന്ന സ്കൂൾ ജീവിതം.
ദാരിദ്രത്തിൽ നിന്നു കരകയറണമെങ്കിൽ കടൽ കടക്കുക തന്നെ ഒടുവിൽ അത് തന്നെ സംഭവിച്ചു.ഗൾഫെന്ന സ്വപ്നം അമ്മാവൻമാരുടെരൂപത്തിൽ പിതാവിനെ തേടിയെത്തി.
അറബി വീട്ടിലെ ജോലി എൻറെ പിതാവിന് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു, കൂടാതെ കൂട്ടുകാരുടെ പ്രലോഭനവുമായപ്പോൾ അവിടെ നിന്നും ചാടി ജോലിക്കായുള്ള അലച്ചിൽ
(ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിൽ നിന്ന് അക്കരെപ്പച്ച പറഞ്ഞ് ഇറക്കി കൊണ്ട് വരാൻ അന്നും ഇന്നും പലരുമുണ്ടാകും )
വല്ലപ്പോഴും തരപ്പെടുന്ന പുറംജോലികൾ ഇതിനിടയിൽ വീട് കയറ്റാൻ ഒരു തറ കെട്ടിയിരുന്നു.കൂനിൻമേൽ കുരുപോലെ UAE യിലെ പൊതുമാപ്പ് പ്രഖ്യാപനം പിതാവിന് തിരിച്ച് നാട്ടിലേക്ക് പോകേണ്ടി വന്നു. ആയിടക്ക് എനിക്ക് തൊട്ട് താഴെയുള്ള സഹോദരിയുടെ വിവാഹം പലരുടെയും സഹായം കൊണ്ടും കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഒരു വിധം നടത്തി.
ഗൾഫ് കാരനല്ലാതായതോടെ ജീവിതം വീണ്ടും വഴിമുട്ടി കടങ്ങൾ പെരുകി ആളുകൾ വീട്ടിലെത്തി ബഹളമുണ്ടാക്കാൻ തുടങ്ങി. പഠനത്തിൽ മിടുക്കനായിരുന്ന ഞാൻ പട്ടിണി മാറ്റാൻ പല ജോലികൾക്കും പോയി വാർക്കപ്പണിക്ക് പോയി ടെറസിൽ നിന്ന് വീണ് കയ്യൊടിഞ്ഞു എങ്കിലും പത്താം ക്ലാസ്സിൽ  ഉന്നത മാർക്ക് നേടി +2 വിന് ചേർന്നു.പഠനവും ജോലിയും ഒന്നിച്ച് കൊണ്ട് പോകവെ മനസ്സിന്  താളം തെറ്റുന്ന ഒട്ടേറെ അനുഭവങ്ങൾ ദിനേനെ നേരിടേണ്ടി വന്നു പഠനം തുടരാൻ കഴിയാത്ത അവസ്ഥ.കേരളത്തിലെ ഒട്ടേറെ കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിച്ച ഗൾഫെന്ന സ്വപ്നം ഞാനും കണ്ട് തുടങ്ങി
ഡിഗ്രി ഫൈനൽ ഇയർ പരീക്ഷക്ക് മൂന്ന് മാസം മാത്രം ബാക്കിയുള്ള സമയത്ത് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിതാവിൻറെ കൂലിപ്പണി കൊണ്ട് മാത്രം ബാങ്ക് ലോണിനെയും കടക്കാരെയും പിടിച്ച് നിർത്താൻ കഴിയുമായിരുന്നില്ല.  വിസിറ്റിങ് വിസയെടുത്ത് ഗൾഫിലേക്ക് പോകുക തന്നെ ഭാരിച്ച മൂന്ന് ലക്ഷ്യങ്ങളായിരുന്നു എനിക്ക് മുമ്പിൽ. കടക്കാരിൽ നിന്ന് കുടുംബത്തെ രക്ഷിക്കണം, ചോർന്നൊലിക്കുന്ന കൂരയിൽ നിന്നൊരു മോചനം, സഹോദരിമാരുടെവിവാഹം. ഞാനെന്നെ കുറിച്ച് ചിന്തിച്ചതേയില്ല വീണ്ടും അമ്മാവൻമാരുടെസഹായത്താൽ ദുബായിയിലേക്ക്. എങ്ങിനെയൊക്കെയോ പണം കണ്ടെത്തി വിസയടിച്ചു.
................................. ദിവസങ്ങൾക്ക് ശേഷം.......

ഇന്ന് വീട്ടിൽ ആഘോഷമാണ് എല്ലാവരുടെയും മുഖത്ത് ആഹ്ലാദത്തിൻറെ പൂത്തിരി ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തിരി പേരുണ്ട്. സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി കൂട്ടുകാരൻറെ കാറിൽ കയറി കരിപ്പൂരിലേക്ക്...
സ്നേഹനിധികളായ മാതാപിതാക്കളുംഇണങ്ങിയും പിണങ്ങിയും തല്ല് കൂടിയും കഴിഞ്ഞ സഹോദരിമാരും കൺവെട്ടത്ത് നിന്ന് മാഞ്ഞു പോകുമ്പോൾ വല്ലാത്തൊരു സങ്കടം.വറ്റിവരണ്ട പുഴകളെയും മണ്ടരി ബാധിച്ച തെങ്ങിൻ തലപ്പുകളെയുംപുലർകാല ആലസ്യത്തിൽ അടഞ്ഞ് കിടക്കുന്ന അങ്ങാടികളെയുംപിന്നിലാക്കി വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ വാഹനം അധിശീഘ്രം  പാഞ്ഞുകൊണ്ടിരുന്നു.പുലർച്ചെ ആയതിനാൽ റോഡിലും തിരക്ക് കുറവ്. ഓരോ അങ്ങാടിയും പിന്നിടുമ്പോൾ കാണാനാവുന്നത് കൈകോട്ടും പിക്കാസുമേന്തി, തങ്ങളെ തേടിയെത്തുന്ന മുതലാളി മാരെ കാത്തിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ മാത്രം. ഞാനും ഇങ്ങിനെയൊക്കെആയിരിക്കുമൊ അവിടെ? നെഞ്ചിലൂടെ വല്ലാത്തൊരു കാളൽ അനുഭവപ്പെട്ടത് പോലെ. എയർപോർട്ടിലെത്തി വാഹനത്തിൽ നിന്ന് ലഗേജും ഹാൻഡ് ബാഗും ഇറക്കിയപ്പോഴത്തിന് ഡ്രോളിയുമായി കൂട്ടുകാരൻ എത്തിയിരുന്നു. നീണ്ടു നിൽകുന്ന വരിയുടെ അറ്റത്ത് ഞാനും നിൽക്കേണ്ട താമസം കൂട്ടുകാർ സലാം പറഞ്ഞ് പിരിഞ്ഞു.ഒരുതരം നിർവ്വികാരതയോടെ ഞാനാ പോക്ക് നോക്കി നിന്നു.
കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥൻറെ പാസ്പോർട്ട് പരിശോധനയും കടന്ന് ലഗേജ് സ്ക്രീനിങ് ചെക്കപ്പും കഴിഞ്ഞ് ബോർഡിങ് പാസ്സിനായുള്ള വരികളിലൊന്നിൽ നിലയുറപ്പിച്ചു.എല്ലാവരും ഒരേ നാട്ടുകാർ ഒരേ ലക്ഷ്യത്തിലേക്ക് പോകുന്നവർ എന്നിട്ടും ഒരു പുഞ്ചിരി പോലും പരസ്പരം കൈമാറാതെ സ്വന്തം കാര്യം നേടിയെടുക്കാനുള്ള വ്യകൃത എല്ലാവരിലും കാണാമായിരുന്നു. കൗണ്ടറിൽ ഇരിക്കുന്നവരുടെ മുഖഭാവവും അതിനനുസരിച്ച് തന്നെ. ചിലർ പെട്ടന്ന് ബോർഡിങ് പാസ്സ് വാങ്ങി പോകുന്നു മറ്റ് ചിലരെ ലഗേജ് തൂക്കം കൂടിയതിനാൽ മടക്കുന്നു തൂക്കം അഡ്ജസ്റ്റ് ചെയ്ത് അതേ വേഗതയിൽ തിരിച്ചു വരുന്നു, നമ്മളിതെത്ര കണ്ടതാ എന്ന ഭാവത്തിൽ !!
ഇതിനിടയിൽ ബാഗേജ് ക്ലിയറൻസ് കഴിഞ്ഞ് ഉടൻ ബോർഡിങ് പാസ്സ് കൈപറ്റണമെന്ന അനൗൻസും എത്തി നെഞ്ച് പിടക്കുന്നു.
അതെ എൻറെ ഊഴവുമെത്തി. തൂക്കം അധികമില്ല സമാധാനമായി എന്ന് കരുതി നിൽക്കുമ്പോഴാണ് അടുത്ത കൗണ്ടറിലെ ഉദ്യോഗസ്ഥനെ വിളിച്ച് എനിക്ക് പാസ്സ് തരേണ്ടയാൾ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടത്. എന്നോട് ക്യൂവിൽ നിന്ന് മാറി നിൽക്കാൻ പറഞ്ഞു എനിക്കൊന്നും മനസ്സിലായില്ല ആരുമൊന്നും പറയുന്നുമില്ല.

ഓരോരുത്തരായിക്ലിയറൻസ് കഴിഞ്ഞ് കടന്ന് പോകുന്നു ആകെ സങ്കടക്കടലിലായ ഞാൻ വീണ്ടും കൗണ്ടറിൽ പോയി അന്വേഷിച്ച സമയത്താണറിയുന്നത് എൻറെ വിസ വ്യാജമാണത്രെ.
ഒരു ഞെട്ടലോടെയാണാ വാക്ക് ഞാൻ കേട്ടത് ഇനി എന്ത് ചെയ്യും ആകെ തകർന്ന് പോയി
വീട്ടിലേക്കെങ്ങിനെ തിരിച്ച് ചെല്ലും?
എന്തൊരു പരീക്ഷണമാണ് റബ്ബേ ഇത്....വിമാനം പുറപ്പെടാൻ ഇനി അധിക സമയമില്ല
വിഷണ്ണനായി ഒരു തൂണും ചാരി നിലത്തിരുന്നു ഞാൻ.

                                 തുടർന്ന് വായിക്കാം
അടുത്ത ലക്കം കുരുത്തോലയിൽ.
---------------------------------------------------------------


🍃 ജീവിക്കാൻ മറന്നവൻ🍂

           ഭാഗം 2

ഒരു ഇരയെ കിട്ടിയ സന്തോഷത്തിലായിരുന്നു അധികൃതർ. ഒരുദ്യോഗസ്ഥൻ വന്ന് എൻറെ കൈ പിടിച്ചെഴുന്നേൽപിച്ച് പച്ചക്ക് ചോദിക്കുകയാണ് കൈയ്യിൽ കാശുണ്ടോ എങ്കിൽ ഒരു അയ്യായിരം രൂപ തന്നാൽ കയറ്റി വിടാം എന്ന്!!
കൈകൂലി എന്ന മഹാവിപത്ത് നേരിട്ടനുഭവിച്ച നിമിഷം 
കയ്യിലൊന്നുമില്ലയെന്ന് പറഞ്ഞപ്പോൾ തുക കുറച്ച് കൊണ്ട് വന്നു എൻറെ കദന കഥ മുഴുവൻ അയാളോട് പറഞ്ഞു കാല് പിടിച്ച് കെഞ്ചി കരുണ കാണിക്കണമെന്ന് കരഞ്ഞു. പണത്തിനോട് ആർത്തി മൂത്ത് മന:സാക്ഷി മരവിച്ച ആ വർഗ്ഗം ആകെയുണ്ടായിരുന്ന 300 രൂപ കീശയിൽ നിന്നെടുത്ത് നിമിഷ നേരം കൊണ്ട് ബോർഡിങ് പാസ്സ് തന്നു. പിന്നെയൊരു ഓട്ടമായിരുന്നു ഏതാനും സമയമെവിമാനം പുറപ്പെടാൻ ബാക്കിയുള്ളൂ
വിമാന വഴിയിലെ ദേഹപരിശോധനയും കഴിഞ്ഞ് ബോർഡിങ് പാസ്സ് വാങ്ങി ഒരു കഷ്ണം അവർ മുറിച്ചെടുത്തു. എൻറെ ഇത് വരെയുള്ള ജീവിതമാണാ മുറിച്ചെടുത്തത് എന്നെനിക്ക് തോന്നി. കഷ്ടപ്പാടിനിടയിലും എനിക്കുണ്ടായിരുന്ന സന്തോഷം എൻറെ പഠനം, കളികൾ എല്ലാം അവിടെ എന്നിൽ നിന്ന് വേർപ്പെടുത്തിയതിൻറെ സൂചനയായിരുന്നു ആ തുണ്ടം കടലാസ്. എന്നെ മാത്രം കാത്തിരിക്കുകയായിരുന്ന എമിറേറ്റ്സിൻറെ ഭീമൻ ആകാശ കപ്പലും പുതിയ കാഴ്ചകളും എയർഹോസ്റ്റസ് മാരുടെ അഭിവാദ്യങ്ങളും എന്നെയൊട്ടും വിസ്മയിപ്പിച്ചില്ല
അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ ഇരിപ്പിടം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയില്ല കാരണം മറ്റെല്ലാവരും ഇരുന്ന് കഴിഞ്ഞിരുന്നു.പ്രായമേറിയ ഒരാളുടെ കൂടെയായിരുന്നു എൻറെ സീറ്റ്. എന്റെ വെപ്രാളവും മറ്റും കണ്ട് കാര്യമന്വേഷിച്ച അദ്ദേഹത്തോട് നടന്നതെല്ലാം വിശദീകരിച്ചു ഇതെല്ലാം അവരുടെ നാടകമാണ് പണം അടിച്ച് മാറ്റാനുള്ള ഓരോ സൂത്രപ്പണികൾ ഇതിൽ മോൻ കുടുങ്ങി അടുത്ത ഇരക്കായി വല വീശിയിട്ടുണ്ടാകും ആ ശവം തീനികൾ എന്നാണ് അദ്ദേഹം പറഞ്ഞത് അത് പറയുമ്പോൾ അദ്ദേഹത്തിൻറെ മുഖം രോഷത്താൽ ചുവന്നിരുന്നു.
ലോകത്തെവിടെയും കിട്ടാത്ത ആഥിത്യമര്യാദയാണ് വിമാനത്തിലെന്ന് തോന്നി ഇന്ന് വരെ കഴിക്കാത്ത ഭക്ഷണമാണെങ്കിലും വിഷപ്പിൻറെ കാഠിന്യം കൊണ്ട് എത്ര പെട്ടന്നാണത് കഴിച്ച് തീർന്നത് ക്ഷീണം കൊണ്ട് മയക്കം ഉറക്കത്തിന് വഴിമാറി വിമാന ജീവനക്കാരി സീറ്റ് ബെൽറ്റ് ധരിക്കാൻ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്.
കരിപ്പൂരിലെ നേർ വിപരീതമായിരുന്നു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥപെരുമാറ്റം. നടപടി ക്രമങ്ങളൊക്കെ പെട്ടന്ന് തീർത്ത് പുറത്തിറക്കിയപ്പോൾ അമ്മാവൻമാർ സ്വീകരിക്കാൻ പുറത്ത് നിൽപുണ്ടായിരുന്നു
ദുബായ് ദേരയിലെ കൂട്ടുകാരുടെ ഫ്ലാറ്റിലേക്കായിരുന്നു യാത്ര അവാടെയാണെൻറെ താമസം വരാനിരിക്കുന്ന നാളുകൾ അന്വേഷണങ്ങളുടേതാണ്‌ പത്രങ്ങളൊക്കെ നോക്കി ജോലി ഒഴിവുകൾ കണ്ടെത്തണം സാധ്യമായ മറ്റ് വഴികളും തേടണം ആകെയുള്ള യോഗ്യത +2 ഉം കംപ്യൂട്ടറിൽ DCA യും. താമസം ബഹുരസമായിരുന്നു
റൂമിലുള്ളവർ ജോലിക്ക് പോകുന്ന സമയത്ത് കട്ടിലിൽ കയറി കിടക്കും അവരെത്തിയാൽ നിലത്ത് ബെഡ് വിരിച്ച് കിടക്കും ഫ്ലാറ്റിന്റെ താഴെ നിലയിലുള്ള ഹോട്ടലിൽ ഭക്ഷണം ഏൽപിച്ചതിനാൽപട്ടിണി കിടക്കേണ്ടി വന്നില്ല. പലരും പറയുന്നതിനനുസരിച്ച് പല സ്ഥലത്തും പോയി നോക്കും നിരാശയോടെ മടങ്ങും ശരാശരിയിലും നീളം കുറഞ്ഞ എൻറെ ശാരീരിക ഘടനയും പല ജോലികൾക്കും വിഘാതമായി ദിവസങ്ങൾ പോയി കൊണ്ടിരുന്നു ഒരിക്കൽ ദേര കടപ്പുറത്ത് നിരാശയോടെ ഇരിക്കുമ്പോൾ ഒരാൾ പറഞ്ഞതനുസരിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റിയിലേക്ക് മാൻപവർ സപ്ല ചെയ്യുന്ന സ്ഥാപനത്തിൽ നാളെ ഇന്റർവ്യൂവിന് പോകാൻ തീരുമാനിച്ചു.  സന്തോഷത്തോടെ റൂമിലേക്ക് മടങ്ങി.
ജീവിതത്തിന് പുതിയ ഊടും പാവും വരാൻ പോകുന്നു ഈ ജോലി ലഭിക്കുന്നതോടെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാം പല കണക്കുകളും കൂട്ടി നല്ലൊരു നാളെയെ സ്വപ്നം കണ്ട് ഞാനുറങ്ങി.
             അതിരാവിലെ എഴുന്നേറ്റു ഇൻർവ്യൂവിന് പോകാൻ ഒരുങ്ങി കയ്യിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളൊക്കെ എടുത്തു നിശ്ചിത സ്ഥലത്ത് നേരത്തെ തന്നെ എത്തി നല്ല തിരക്കുണ്ട് എൻറെ ഊഴമെത്തി
കംപ്യൂട്ടറിൽ ഡിപ്ലോമയുള്ളത് കൊണ്ട് അവർ ആവശ്യപ്പെട്ടത് നിഷ്പ്രയാസം ചെയ്ത് കൊടുത്തു പക്ഷെ വളരെ കുറഞ്ഞ ശമ്പളത്തിന് ജോലിക്ക് തയ്യാറായ മറ്റൊരു മലയാളിക്ക് ആ ജോലി ലഭിച്ചു.ദുബായിലെ പ്രമുഖ പാലുൽപന്ന കമ്പനിയിലാണ് അമ്മാവൻമാർ ജോലി ചെയ്യുന്നത് അവിടെയൊരു ഒഴിവുണ്ടെന്നറിഞ്ഞ് പിന്നെ അങ്ങോട്ട് പോയി അവിടെ കാലികൾക്ക് തീറ്റയും പുല്ലും കൊണ്ട് വരുന്ന ഭീമാകാരമായ ട്രൈലറുകളും ടാങ്കറുകളും കഴുകലും വൃത്തിയാക്കലുമായിരുന്നു  ജോലി. ഭാരിച്ചതാണെങ്കിലും ഞാനതിന് സമ്മതിച്ചു ദിവസം ചെല്ലുന്തോറും ഞാൻ അവശനായിക്കൊണ്ടിരുന്നു അവസാനം അവിടെ നിന്നും  അതേ കമ്പനിയിൽ തന്നെ ഒട്ടകങ്ങൾക്ക് തീറ്റയുണ്ടാക്കുന്ന സെക്ഷനിലേക്ക് മാറ്റി 40ഉം 50 ഉം കിലോയുടെ ചാക്കുകൾ പാക്ക് ചെയ്ത് അട്ടിയിടണം അതിനൊന്നും കഴിയുന്ന ആരോഗ്യമുള്ള ശരീരമായിരുന്നില്ല ഈ 20കാരൻറെത് അവിടെത്തെ ജോലി കൊണ്ട് കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത പരുവത്തിലായി ഞാൻ. വിസയുടെ കാലാവധി തീരാറുമായി ടെൻഷൻ കൂടി ക്കൂടി വരുന്നു ഒരു മാസത്തേക്കു കൂടി വിസിറ്റിങ് നീട്ടി.പിന്നെ ജോലിക്ക് കയറിയത് ഒരു പ്രമുഖ ഹോട്ടലിൽ, എൻറെ വിധി അവിടെയും ക്ലീനിങ് ജോലി തന്നെ പുലർച്ചെ 3 മണി മുതൽ 15ഉം 16ഉം മണിക്കൂർ നീണ്ടുനിൽക്കുന്നഡ്യൂട്ടി .ആടിനെയും ഒട്ടകത്തിനെയും ഒന്നാകെ പുഴുങ്ങുന്ന വലിയ ചെമ്പുകളും പാത്രങ്ങളും എത്ര വൃത്തിയാക്കിയാലും പോകാത്ത നെയ്യിൻറെ കട്ടകൾ, അതിന്പുറമെ കക്കൂസ് വരെ കഴുകണം താഴെ തട്ടിലുള്ളവർ മുതൽ മുദീർ വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് മനസ്സ് മരവിച്ചു സഹിക്കാവുന്നതിലപ്പുറം ക്ഷമിച്ച് നോക്കി ഒരു മാസം അവിടെ പിടിച്ച് നിന്നു ഒരു കാര്യവും വീട്ടിലറിയിച്ചില്ല കിട്ടുന്ന വേതനം മുഴുവൻ വീട്ടിലേക്കയച്ചു അവിടെ അടുത്ത പെങ്ങളുടെ വിവാഹന്വേഷണം സജീവമായി നടക്കുന്നു അവരൊരുപാട് സ്വപ്നങ്ങൾ കണ്ട് തുടങ്ങിയിരുന്നു. വിസ തീരാനിനി 4 ദിവസം മാത്രം. ദേരയിലെ പഴയ റൂമിലേക്ക് മടങ്ങുന്ന വഴി ദേര കടപ്പുറത്ത് പോയി ഇരുന്നു ഇനി എന്താണ് വഴി  ഒറ്റക്കിരുന്ന് ഒരു പാട് ചിന്തിച്ചു അവസാനം ഒരുറച്ച തീരുമാനത്തിലെത്തി അവിടെ നിന്നെഴുന്നേറ്റ് കടലിനെ ലക്ഷ്യമാക്കി നടന്നു  ഞാൻ......

                    തുടരും
----------------------------------------------------
🍃 ജീവിക്കാൻ മറന്നവൻ🍂

അവസാന ഭാഗം

ആ തീരുമാനവുമായിമുന്നോട്ട് പോകുക തന്നെ അതല്ലാതെ നിവൃത്തിയില്ല വിസിറ്റിങ് വിസയുടെ കാലാവധി തീരാൻ രണ്ട് നാൾമാത്രം. സ്ഥിരമായ ഒരു ജോലിയില്ലാതെ തുടരാൻ സാധ്യമല്ല സ്വപ്നങ്ങളും ലക്ഷ്യങ്ങളും ബാക്കിയാക്കിയുള്ള ഈ തിരിച്ച് പോക്ക് ഒരിക്കലും പ്രതീക്ഷിച്ചതല്ല. വീട്ടിലൊന്നും അറിയിച്ചില്ല ചെന്ന് കയറുമ്പോൾ മാത്രം അവരറിഞ്ഞാൽ മതി. കരിപ്പൂരിലേക്ക് ടിക്കെറ്റെടുത്തു അത്യാവശ്യം സാധനങ്ങളും വാങ്ങി എയർപോർട്ടിലേക്ക്......
നാല് മാസത്തെ പ്രവാസത്തിന് നിരാശയോടെ മടക്കം.
അപ്രതീക്ഷിതമായ ഈ തിരിച്ച് വരവ്  ഉൾകൊള്ളാൻ വീട്ടുകാർക്ക് മണിക്കൂറുകൾ തന്നെ വേണ്ടി വന്നു. എല്ലാം വിശദമായി തന്നെ വിസ്തരിച്ചു
.
വെറുതെയിരിക്കാൻ സമയമില്ല രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷം ജോലിക്കിറങ്ങി ഒരു മിനി ബസിൽ കണ്ടക്ടറായി ഒരു മാസത്തോളം.പിന്നെ തൊട്ടടുത്ത നാട്ടിൽ ഒരു ക്ലിനിക്കിൽ മെഡിക്കൽ ഷോപ്പിൽ ജോലിക്ക് കയറി.അധികവും രാത്രിയായിരുന്നുഡ്യൂട്ടി. രാത്രിയാകുമ്പോൾ പലപ്പോഴും തിരക്ക് വളരെ കുറവായിരിക്കും നേരഭിമുഖമായിരുന്നു ക്യാഷ് കൗണ്ടർ സ്വാഭാവികമായും
അവിടെ പോയി ഇരുന്ന് കൗണ്ടറിലെ സ്റ്റാഫുമായി സംസാരിച്ചിരിക്കും. കൗണ്ടറിൽ അധികവും പെൺകുട്ടികളായിരുന്നു അതിലൊരാളായിരുന്നു സീനത്ത്, ഏകദേശം എൻറെ അതെ കുടുംബ പശ്ചാതലമുള്ളവർ ഇവിടെത്തെ ജോലിയിലും പ്രായത്തിലും എന്നേക്കാൾ ഒരു വയസ്സ് കൂടുതൽ. കുംടുംബകാര്യങ്ങളൊക്കെ അവരോട്  സംസാരിക്കുമ്പോൾ വലിയ ആശ്വാസമായിരുന്നു രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ ഭക്ഷണത്തിൽ അവർക്കും  കൂടി കരുതാൻ ഉമ്മാനോട് പറയും അവരും കൊണ്ട് വരുന്നതിൽ എന്തെങ്കിലും സ്പെഷൽ എനിക്കുണ്ടാവുംവീട്ടുകാർ തമ്മിലും നല്ല സൗഹൃതത്തിലായി.അതിനിടക്ക് ഉപ്പാക്ക് ഒരു അപകടം സംഭവിച്ചു അഡ്മിറ്റ് ചെയ്തത് ഇതേ ആശുപത്രിയിൽ തന്നെ ഈ സമയത്ത് സ്വന്തം മക്കളെക്കാൾ അധികം ശുഷ്രൂശ നൽകാനും മറ്റും സീനത്ത് കാണിച്ച ഉത്സാഹം വല്ലാത്തൊരു  ബഹുമാനം അവരോടെനിക്ക് തോന്നി അതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല.

ക്ലിനിക്കിലെ ജോലി ഒരു വിധം മുന്നോട്ട് പോയി കൊണ്ടിരിക്കെ ആ സന്തോഷ വാർത്തയെത്തി മുമ്പ് അൽപകാലം ജോലി ചെയ്ത പ്രമുഖ പാലുൽപന്ന കമ്പനിയിൽ നിന്ന് വിസ വന്നിരിക്കുന്നു സന്തോഷം കൊണ്ടെനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ല വീട്ടിൽ ഫോൺ ഇല്ലാത്തത് കാരണം അമ്മാവൻ വിളിച്ച് പറഞ്ഞത് ക്ലിനിക്കിലേക്കായിരുന്നു അപ്പൊ തന്നെ വിവരം സീനത്തിനോട് പറഞ്ഞു എറെ സന്തോഷമായെങ്കിലും വിട്ട്   പിരിയുന്നതിലെ വേദന അവരുടെ മുഖത്ത് കാണാമായിരുന്നു. ഡ്യൂട്ടി ഒന്ന് കഴിഞ്ഞ് കിട്ടാൻ വളരെ ധൃതിയായിരുന്നു അന്ന്. വീട്ടിലെത്തി വിവരം അറിയിച്ചു സന്തോഷം കൊണ്ട് ഉമ്മയും പെങ്ങൻമാരും കെട്ടി പിടിച്ചു കരഞ്ഞു
വൈകി വന്ന ഉപ്പാനോട് വിവരം പറയുമ്പോഴും ഉമ്മാൻറെ സന്തോഷ കണ്ണീർ വറ്റിയിരുന്നില്ല.
......................
              ..................
ഇത്തവണ എറെ പ്രതീക്ഷയോടെയാണ് വരുന്നത് വിസിറ്റിങ് വിസ അല്ലാത്തത് കൊണ്ട് ജോലിയുടെ ടെൻഷനില്ല വന്നിറങ്ങിയ പിറ്റേന്ന് തന്നെ ഡ്യൂട്ടിക്കിറങ്ങി സെയിൽസ് വാനിൽ ഹെൽപറായിട്ടായിരുന്നു തുടക്കം തുഛമായ ശമ്പളം. അൽപം കടുത്ത താണെങ്കിലും ഓവർടൈം അടക്കം രാവും പകലും പണിയെടുത്തു പെങ്ങൻമാരുടെ വിവാഹം, വീട് പണി ഇത് മാത്രമായിരുന്നു ലക്ഷ്യം അതിന് എല്ല് മുറിയെ പണിയെടുക്കുക തന്നെ. രണ്ടാമത്തെ പെങ്ങളുടെ വിവാഹത്തിന് വന്ന കടം വീടാൻ ഒരു വർഷമെടുത്തു.മൂന്നാമത്തെ പെങ്ങളുടെ വിവാഹത്തിന് വേണ്ടി ഒരു കുറിവെച്ചു ബാക്കി കടം വാങ്ങി അത് നടത്തി.രണ്ടാമത്തെ മാസം നറുക്ക് എടുക്കാതെ എല്ലാവരെ കൊണ്ടും സമ്മതിപ്പിച്ച് മറ്റൊരാൾക്ക് നൽകി അവനും സഹോദരിയുടെ വിവാഹം തന്നെയായിരുന്നു വിഷയം. നാട്ടിൽ പോയ അവൻ പിന്നെ തിരിച്ച് വന്നില്ല കുറിയിലേക്ക് ഒരു ചില്ലിക്കാശ് പോലും തിരിച്ചടച്ചതുമില്ല വീട്ടിലേക്ക് ചിലവിന് പോലും അയക്കാതെ 10 മാസം കൊണ്ട് ആ കടം ഞാൻ വീട്ടി അത് കഴിഞ്ഞ് നാട്ടിൽ പോയി വിവാഹവും കഴിഞ്ഞ് തിരിച്ച് വന്നു കടങ്ങൾ ഇനിയും ബാക്കിയാണ് എന്നാലും റാഹത്താണ് അടുത്തയാഴ്ച നാലാമത്തെ പെങ്ങളുടെ വിവാഹമാണ്. ഹെൽപർ തസ്തികയിൽ നിന്ന് സെയിൽസ്മാനായി സ്ഥാനക്കയറ്റം കിട്ടി അത്യാവശ്യം നല്ല ശമ്പളം ക്ലിനിക്കിലെ ക്യാഷ് കൗണ്ടറിലെ പെൺകുട്ടി ജീവിത സഖിയായി കൂടെയുണ്ട് ഞങ്ങൾക്ക് രണ്ട് പെൺമക്കളും. ഓല മേഞ്ഞ വീട് ഓട് പാകിയെങ്കിലും ചോർച്ച മാറിയിട്ടില്ല. അഞ്ചാമത്തെ പെങ്ങളെ കല്യാണവും കൂടി കഴിഞ്ഞിട്ട് വേണം ഈ 60-)o വയസ്സിലും കിണറിൻറെ ആഴത്തിൽ കരിമ്പാറ പൊട്ടിക്കുന്ന അപകടകരമായ പണിക്ക് പോകുന്ന ഉപ്പാനോട് ഒന്ന് വിശ്രമിക്കാൻ പറയാൻ. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് കുട്ടികൾക്കെങ്കിലും ഒരു മോചനം നൽകണം
അതിന് ശേഷം ജീവിക്കാൻ മറന്ന എനിക്കുമൊന്ന് ജീവിക്കണം
ദുആ വസ്വിയ്യത്തോടെ...

നിങ്ങളുടെ സ്വന്തം
                      നൗഷാദ്

-----------------------------
ഫൈസൽ മാലിക് 

തുക + സ്കെയില് = മുളകരച്ചത്.


മദ്ദ്രസ വിട്ട് ചക്ക്ങ്ങലെടായിയുടെ പടവുകളിറങ്ങി വീട്ടിലേക്ക് പോകുംബോഴാണ് അനിയനൊരു പരാതി പറഞ്ഞത് അവനെ തലേ ദിവസം സ്കൂളില്‍ വെച്ച് ഏതോ ഒരു കുട്ടി ചീത്ത വിളിച്ചു, തല്ലി എന്നതാണ് പരാതി 
അനിയന്റെ പരാതി കേട്ട് എന്റെ സിരകളില്‍ ഒരു കാരണോലെ ഉത്തരവാദിത്വബോധത്തിന്റെ രക്തം തിളച്ചു മറിഞ്ഞു,,,, 

ഏത് കുട്ടിയാണ് അവന്റെ പേരെന്താണ് വീടെവിടെയാണ് എന്നൊന്നും അനിയന് അറിയില്ല ആ കുട്ടിയെ കണ്ടാലറിയാം അവന്‍ നലാംക്ലാസിലാണ് പഠിക്കുന്നതെന്നും അറിയാം,  വല്ല്യ സ്കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന ജേഷ്ടനായ എനിക്കുമുണ്ടാവില്ലെ ദണ്ണം  അനിയനെ പറഞ്ഞ് സമാദാനിപ്പിച്ചു.

 'നീ പേടിക്കണ്ട അവനെ നമുക്ക് തല്ലാം'  

അനിയന്റെ ക്ലാസില്‍ പഠിക്കുന്ന ഞങ്ങളുടെ അയല്‍വാസി പയ്യനും അതേറ്റ് പറഞ്ഞു  അവനെ തല്ലണം    കൂടെയുണ്ടായിരുന്ന പെങ്ങന്മാരുടെ കണ്ണുകളില്‍ ഭയവും കൗതുകവും നിറഞ്ഞു പെങ്ങന്മാരോട് കാരണോലായ ഞമ്മളൊരു താക്കീദ് കൊടുത്തു..

'ഈ പറഞ്ഞതൊന്നും പെരീല് പറയരുത്'

പറയില്ലായെന്ന ഉറപ്പ് വാങ്ങി എല്ലാവരും  ഇടവഴിയുടെ പടവുകളിറങ്ങി 
വീട്ടിലെത്തി, സ്കൂളിലേക്കുള്ള ബുക്ക്കളൊക്കെ റെഡിയാക്കി വെച്ച് കഞ്ഞിയും കുടിച്ച് എല്ലാവരും ഒരുമിച്ചിറങ്ങി   ഞങ്ങളേയും കാത്ത് അയല്‍വാസി വീട്ടുപടിക്കല്‍ നില്‍പ്പുണ്ട്, ഇടവഴിയുടെ പടവുകളോരോന്നും കയറുംബോള്‍ ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചു     അവനെ എങ്ങിനെ എവിടെ വെച്ച് തല്ലണമെന്നതാണ് ചര്‍ച്ച,  അതിനിടെ ഇടവഴിയിലെ  മണ്ണ് കൊണ്ടുള്ള മതിലിനപ്പുറത്ത് കോയിച്ചീരി പറമ്പിലെ മരങ്ങളില്‍ തൂങ്ങിയാടുന്ന   'നായ്കുരണ'കള്‍ (നായ്കൊര്ന) കണ്ണില്‍ പെട്ടത്.   കാട് മൂടിയ കോയിച്ചീരി പറമ്പിലും ഇടവഴി വക്കിലേക്ക് തൂങ്ങിയുമെല്ലാം അന്ന് നായ്കുരണയും തുകാകൊട്ച്ചിയുമെല്ലാം (ചൊറിയനില) ഒരുപാടുണ്ടായിരുന്നു.  പണ്ട് പാക്കടപ്പുയീന്ന് സ്കൂളിലേക്ക് വരുന്ന കുട്ടികളില്‍ ചില വിരുതന്മാരൊക്കെ കൂടെ പോകുന്നവരില്‍ ചിലരോട് നായ്കുരണപ്രയോഗം നടത്തുന്നതും ചൊറിഞ്ഞ് ചൊറിഞ്ഞ് തുള്ളുന്നതുമൊക്കെ കാണാനിടയായിട്ടുണ്ട്. ഞങ്ങളാ നായ്കുരണകള്‍ തൂങ്ങിയാടുന്ന വള്ളികളിലേക്ക് നോക്കി കുറച്ച് നേരം നിന്നു   കാരണോലായ ഞമ്മള് അനിയനോടും അയല്‍വാസിയോടും 
ഒരഭിപ്രായം ചോദിച്ചു...

'ഞമ്മക്കോന നായ്കൊര്നപ്പൊടി ഇട്ടാലോ'

നായ്കുരണപൊടി ശരീരത്തില്‍ തട്ടിയാല്‍ എന്താകുമെന്ന് ശെരിക്കറിയാവുന്ന അവര്‍ പറഞ്ഞു..   
'സെര്യാണ് ഓന് ചൊര്‍ഞ്ഞ് ചൊര്‍ഞ്ഞ് കുട്ട്യാള കാട്ട്ണ പൂത്യങ്ങട്ട് തീരണം'
പക്ഷെ കാരണോലായ ഞമ്മക്ക് ചെറിയൊരു ശങ്ക വന്നു നായ്കുരണപൊടി വിതറുന്ന സമയത്ത് ഞമ്മളെ മേത്ത്ക്ക് ആയാല്‍ ഞമ്മളും നിന്ന് ചൊറിയേണ്ടി വരുമെന്ന ശങ്ക.. ഈ കാര്യം അവരോട് പറഞ്ഞപ്പൊ അവരും പറഞ്ഞു   'അത് സെര്യാണ്'  പടവുകളോരോന്നും കയറി  കഴിഞ്ഞു പിന്നീടങ്ങോട്ട് പടവുകളില്ലാത്ത വഴിയാണ്...   ഞങ്ങള്‍ തല പുകഞ്ഞാലോജിച്ചു അവന് നല്ലൊരു പണി കൊടുക്കണമെന്ന് 
അപ്പോഴാണ് വല്ല്യ സ്കൂളിലെ മൈക്കിലൂടെ പ്രാര്‍തന കേള്‍ക്കുന്നത്  തല്‍ക്കാലം ചര്‍ച്ചകള്‍ക്കൊരു വിരാമമിട്ട് സ്കൂളിലേക്ക് ഓടി.

ക്ലാസിലിരുന്നും ആലോചന ഇതു തന്നെ അനിയനെ തല്ലിയവന് തിരിച്ച് നല്ല പണി കൊടുക്കണം പക്ഷെ എങ്ങിനെ എവിടെ വെച്ച്   ചെറ്യേ സ്കൂളില്‍ വെച്ചായാല്‍ ശകുന്തള ടീച്ചറുടെ സ്കെയില് കൊണ്ടുള്ള അടി മനസ്സിലൂടെ മിന്നി മറഞ്ഞു.. ചെറ്യേ സ്കൂളില്‍ പഠിക്കുന്ന സമയത്ത് നീളമുള്ള ആ സ്കെയിലിന്റെ ചൂട് നല്ലോണം അറിഞ്ഞതാണ്.. നാല് C യില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അന്ന്  സ്കൂളിലെ ബെല്ലടിക്കാനുള്ള ചാന്‍സ് ഓഫീസ് റൂമിന്റെ അടുത്തുള്ള ക്ലാസായതിനാലാണ് അങ്ങിനെയൊരു അവസരം കിട്ടിയിരുന്നത് ഓരോ പിരീഡ് ഓരോരുത്തര്‍ക്കാണ് അവസരം കാത്ത് കാത്ത് ഒരു നാളില്‍ എനിക്കും കിട്ടി ഒരവസരം ഉച്ചക്ക് ഭക്ഷണ ശേഷം അഞ്ചാം പിരീഡിനുള്ള  കൂട്ടബെല്ലടിക്കാനുള്ള മഹനീയമായ സുവര്‍ണ്ണാവസരം ബെല്ലടിക്കുന്ന ചുറ്റികയും കയ്യില്‍ പിടിച്ച് സമയമാവാന്‍ കാത്ത് നില്‍ക്കുകയാണ്  ഇടക്കിടക്ക് ഓഫീസ് റൂമിലെ ക്ലോക്കിലൊന്ന് പോയി നോക്കും സമയമായോന്നറിയാന്‍  മൂന്ന് മിനുറ്റ് ബാക്കിയുള്ളപ്പോള്‍ സമയമായാല്‍ കൂട്ടടിയടിക്കാനുള്ള ആവേശത്തില്‍ ഞാന്‍ ചുറ്റിക ഇറയത്ത് തൂങ്ങി കിടക്കുന്ന വട്ടത്തിലുള്ള   ഇരുമ്പിനോട് ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ്..

ചിലരൊക്കെ ആകാംശയോടെയും കൗതുകത്തോടെയും അസൂയയോടെയും എന്റെ പിന്നിലുമുണ്ട് അതിനിടെ
അവരിലൊരു വിദ്ധ്വാന്‍ എന്നെ ചെറിയൊരു തള്ള് തള്ളി ഇരുമ്പിനോടടുപ്പിച്ച് പിടിച്ച എന്റെ കയ്യിലെ ചുറ്റിക ടിം..ടിം..   സമയമാവാതെ ബെല്ല് രണ്ട് മണി മുഴക്കി..
ബാലന്‍സ് തെറ്റി ഞാന്‍ വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് വീണു
അപ്പോഴേക്കും ആരെടാ ബെല്ലടിച്ചതെന്നും ചോദിച്ച് ശകുന്തള ടീച്ചര്‍ വലിയ ആ സ്കെയിലുമായി ചീറിയടുത്തു  എല്ലാവരും ഓടി തടിയെടുത്തു   പാവം ഞാന്‍ മുറ്റത്ത് വീണിടത്ത് നിന്നും ചുറ്റികയുമായി വരാന്തയിലേക്ക് കയറി വരുന്നതാണ് ടീച്ചറ് കാണുന്നത്.     ഊരിപിടിച്ച സ്കെയിലുമായി വന്ന ടീച്ചറെന്നെ കസ്റ്റഡിയിലെടുത്ത് ഓഫീസ് റൂമിലേക്ക് കൊണ്ട് പോയി
 ടീച്ചര്‍ എന്റെ കയ്യില്‍ നിന്ന് ചുറ്റിക വാങ്ങി വെച്ചു   എന്നെ തള്ളിയവനോടുള്ള ദേശ്യവും കൂട്ടബെല്ലടിക്കാന്‍ പറ്റാത്തതിലുള്ള വിശമവും  അതിലേറെയായി ടീച്ചറുടെ സ്കെയിലു കൊണ്ടുള്ള അടിയുടെ ചൂട് ഓര്‍ത്തുള്ള പേടിയും എല്ലാംകൂടി വല്ലാത്തൊരവസ്ഥയില്‍ ഓഫീസ് റൂമില്‍ നില്‍ക്കുംബോള്‍ മറ്റൊരു ടീച്ചറ് വന്ന് ചുറ്റികയെടുത്ത് പോവുന്നത് കണ്ടു.  വൈകാതെ കൂട്ടബെല്ലടിയും മുഴങ്ങുന്നത് കേട്ടപ്പൊ ആ ചുറ്റിക കൊണ്ട് അടിക്കുന്നത് ഇറയത്ത് തൂങ്ങുന്ന വട്ടത്തിലുള്ള ആ ഇരുമ്പിലല്ല എന്റെ നെഞ്ചിലാണെന്ന് തോന്നിപ്പോയി.. 

അല്‍പ്പ സമയത്തിനകം തന്നെ എനിക്കുള്ള ശിക്ഷ വിധിച്ച് അത് നടപ്പിലാക്കാന്‍ ശകുന്തള ടീച്ചര്‍ സ്കെയിലുമായി എണീറ്റു  എന്നോട് കൈ നീട്ടാന്‍ പറഞ്ഞു ഞാന്‍ കൈ നീട്ടി ഉള്ളം കയ്യില്‍ മൂന്നടി അതുകഴിഞ്ഞ് കൈ തിരിച്ച് പിടിക്കാന്‍ പറഞ്ഞു കയ്യിന്റെ പുറം ബാഗത്തും മൂന്നടി  വേദന കൊണ്ട് കണ്ണില്‍ നിന്ന് പൊന്നീച്ചയോടൊപ്പം വെള്ളിമണികളും കവിളിലേക്ക് ഒലിച്ചിറങ്ങി.

അഞ്ച് B യിലെ രണ്ടാമത്തെ ബെഞ്ചിലിരുന്ന് ശകുന്തള ടീച്ചറുടെ പഴയ സെകെയിലിന്റെ ചൂട് ഓര്‍ത്തപ്പൊ അനിയനെ തല്ലിയവനെ ചെറ്യേ സ്കൂളില്‍ ചെന്ന് തല്ലാനുള്ള ആവേശമൊക്കെ പോയി. ഉച്ചക്ക് ചോറ് തിന്നാന്‍ വീട്ടിലേക്കിറങ്ങുംബൊ ഞങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്തു പലവിധ ഐഡ്യകളും ആലോജിച്ചു അതിനിടയിലാണ് വഴിവക്കിലെ തുകാകൊട്ച്ചി കണ്ടത്  ഒറ്റ നില്‍പ്പായിരുന്നു... 

'ആ നല്ലൊരു പണിണ്ട് ഞമ്മക്കോന തുകാകൊട്ച്ചി തേക്കാ'   

കാരണോലായ ഞമ്മളെന്ത് പറയുന്നോ അതു തന്നെയാണ് അവര്‍ക്കും
അവരും പറഞ്ഞു. 'ആ സെര്യാണ് തുകാകൊട്ച്ചി തേക്കാ'
ഞങ്ങളെ ഓവര്‍ടേക്ക് ചെയ്ത്കൊണ്ട് വല്ല്യസ്കൂളിലെ അയല്‍പക്കത്തുള്ള രണ്ട് താത്താര് ഇടവഴിയുടെ പടവിറങ്ങി പോകുംബൊ ഞങ്ങളോട് ചോദിച്ചു
'എന്താടാ വില്ലാങ്കെണികളെ ബയങ്കര ചര്‍ച്ച'
ഒന്നുമില്ലായെന്ന് പറഞ്ഞ് ഞങ്ങളും അവരുടെ കൂടെ പടവുകളിറങ്ങി
വീട്ടിലെത്തി വേഗം ചോറ് തിന്ന് കാരണോലായ ഞമ്മളും അനിയനും രണ്ട് പെങ്ങന്മാരുംകൂടി മുറ്റത്തേക്കിറങ്ങി ഇടവഴിയിലേക്ക് നടക്കുംബോള്‍ അയല്‍വാസി പയ്യന്‍ അവന്റെ വീട്ടില്‍ നിന്ന് ഓടി വന്ന് ഞങ്ങളോടൊപ്പം കൂടി പെങ്ങന്മാരോട് നിങ്ങള്‍ വേഗം മുന്നില്‍ നടന്നോളിയെന്ന് പറഞ്ഞ് അവരെ വേഗം പറഞ്ഞയച്ചു.. 

ഞങ്ങളൊരു പൊടേണിയുടെ വലിയൊരു ഇലയെടുത്ത് കുമ്പിള് കുത്തി  
പണ്ടൊക്കെ ഓണത്തിന് പൂക്കളമിടാന്‍ പൂവ് പറിക്കാന്‍ വരുന്ന കുട്ടികളുടെ കയ്യിലൊക്കെ പൊടേണിയില കുമ്പിള് കുത്തിയതുണ്ടാകും അതിലേക്കാണ് ഓരോ പൂക്കളും പറിച്ച് ഇടുന്നത്.. അയല്‍വാസിയായൊരു ചേച്ചി പൊടേണിയില കൊണ്ട് കുമ്പിള് കുത്തുന്നത് ഒരിക്കല്‍ കണ്ടിട്ടുണ്ട്.. 
ആയൊരോര്‍മ്മ വെച്ചാണ് ഞമ്മളും പൊടേണിയില കൊണ്ട് കുമ്പിള് കുത്തിയത് പണ്ട് ചേച്ചി പൊടേണിയില കുമ്പിള് കുത്തിയത് ഓണപ്പൂക്കള്‍ പറിച്ച് കൊണ്ട് പോകാനായിരുന്നെങ്കില്‍.. ഞമ്മള് പൊടേണിയിലോണ്ട് കുമ്പിള് കുത്തിയത് ഒരുത്തന് പണി കൊടുക്കാനുള്ള തുകാകൊട്ച്ചി പറിച്ച് കൊണ്ട് പോകാനായിരുന്നു.  നല്ല മൂത്തതും ഇളയതുമായ കുറേ തുകാകൊട്ച്ചി ഇലകള്‍ പറിച്ച് കുമ്പിളിലിട്ട് ചോരാത്ത പകയുമായി ഇടവഴിയുടെ ഓരോ പടവുകളും വലിഞ്ഞ് കയറി.  ചെറ്യേസ്കൂളിന്റെ ഗ്രൗണ്ടില് നിറയെ കുട്ടികളുണ്ട്. കള്ളി വരച്ച് കക്ക് കളിക്കുന്ന പെണ്‍കുട്ടികളൊരുബാഗത്ത്.. 
തൊട്ട്കളി കളിക്കുന്ന കുട്ടികള്‍
കെട്ടിപന്ത് തട്ടി കളിക്കുന്ന ആണ്‍കുട്ടികള്‍ 
കോട്ടി കളിക്കുന്ന ആണ്‍കുട്ടികള്‍ 
കാരണോലായ ഞമ്മള് ചോദിച്ചു 

'ഏത് കുട്ട്യാ അന്ന കാട്ടീത്'

അവര്‍ രണ്ടാളുടേയും കണ്ണുകള്‍ ഗ്രൗണ്ടിലാകെ പാഞ്ഞ് നടന്നു   സൂക്ഷമ നിരീക്ഷണത്തിനൊടുവില്‍ അവനെ കണ്ടെത്തി. മദ്ദ്രസയുടെ ഒാഫീസിന്റെയും ചെറ്യേസ്കൂളിന്റെ ചുമരിന്റെയും ഇടയിലുള്ള മദ്ദ്രസയുടെ മുകളിലേക്ക് കയറുന്ന കോണിയുടെ അടുത്ത് കോട്ടി കളിക്കുകയാണ് അവന്‍.   ഞങ്ങള്‍ അവിടേക്ക് നടന്നു  ശകുന്തള ടീച്ചറേയും സ്കെയിലിനേയുമൊന്നും അപ്പൊ ഓര്‍ത്തതേയില്ല.. 
ആദ്യം തന്നെ ഒരടി കൊടുത്തു ഓടാന്‍ ശ്രമിച്ച അവനെ പിടിച്ച് നിര്‍ത്തി പൊടേണിയിലക്കുമ്പിളില്‍ നിന്ന് തുകാകൊട്ച്ചിയില എടുത്ത് നല്ലോണമങ്ങ് പ്രയോഗിച്ചിട്ട് ഒരു മാസ്സ് ഡയലോഗും 

'ഇഞ്ഞെങ്ങാനും ഇന്റെ അന്‍ജന കാട്ട്യാ കര്തിക്കോ തുകാകൊട്ച്ച്യല്ല നായ്കൊര്നപൊടി തേക്കും അന്ന'

അവന്‍ ചൊറിഞ്ഞ് കരയാന്‍ തുടങ്ങി 
ഞമ്മള് പകരത്തിന് പകരം വീട്ടിയ നായകനെപ്പോലെ ചെറ്യേസ്കൂളിന്റെ ഗ്രൗണ്ടില്‍ നിന്ന് റോഡിലേക്ക് നടന്നു
റോഡിലൂടെ വല്ല്യസ്കൂളിലേക്ക് നടന്ന് പോകുംബൊ 
ഒരു കാരണോരുടെ വലിയൊരു ഉത്തരാവാദിത്വം നിറവേറ്റിയ ഗമയോടെ വിജയശ്രീലാളിതനായി അല്‍പ്പം മുന്നോട്ട് പോയി ഹംസാക്കാന്റെ പീടികയുടെ അടുത്തെത്തിയതേയുള്ളു..  പിന്നില്‍ നിന്ന് ആരോ കുപ്പായത്തില്‍ പിടിച്ച് വലിച്ചു..   നീ കുട്ടികളെ കാട്ടും അല്ലെടാാാ..  എന്നൊരു അട്ടഹാസവും നോക്കിയപ്പൊ ഒരു ടീച്ചറെന്നെ പിടികൂടിയതാണ്
തൂക്കിയെടുത്ത് ഓഫീസ് റൂമില്‍ ശകുന്തള ടീച്ചറുടെ മുമ്പില്‍ ഹാജരാക്കി
ടീച്ചറെന്നെ കസ്റ്റഡിയിലെടുത്ത് കൊസ്റ്റ്യന്‍ ചെയ്തു
പിന്നെ പറയണോ പൂരം സ്കെയില് കൊണ്ട് തലങ്ങും വിലങ്ങും കിട്ടി അടിയുടെ ബല്ല്യെര്ന്നാളേനു..... 

അവനെ തുകാകൊട്ച്ചി തേച്ച് ഞമ്മളാ തൊണ്ടി മുതല്‍ അവിടതന്നെ ഉപേക്ഷിച്ചത് വലിയ പാരയായി മാറാന്‍ അദിക സമയം വേണ്ടി വന്നില്ല
ഒരു ടീച്ചറ്  പൊടേണിയില കുമ്പിളില്‍ ഓണപ്പൂക്കള്‍ കൊണ്ട് വരുന്നത് പോലെ..  കുമ്പിളിലാക്കിയ തുകാകൊട്ച്ചി തൊണ്ടിയായി ഹാജരാക്കി. 
ഓഫീസ് റൂമിന് പുറത്ത് കുട്ടികളെല്ലാം കൂട്ടം കൂടി നില്‍ക്കുന്നു അകത്ത് കുറേ ടീച്ചര്‍മാരും മാഷന്മാരും
ചോദ്യം ചെയ്യല്‍ തുടരുകയാണ് 
എന്തിനാ നീയിത് ചെയ്തത് എവിടുന്നാ നിനക്കിത് കിട്ടിയത് അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍   ഞമ്മള് കമാന്നൊരക്ഷരം മിണ്ടിയില്ല     വീണ്ടും കിട്ടി സ്കെയില് കൊണ്ടുള്ള പ്രഹരങ്ങള്‍  ഞമ്മള് കുലുങ്ങിയതേയില്ല
അപ്പൊ ടീച്ചറ് കുപ്പായം അഴിക്കാന്‍ പറഞ്ഞു  ഞമ്മള് ടീച്ചറെ ഒന്ന് നോക്കിയതല്ലാതെ കുപ്പായം അഴിച്ചില്ല പിന്നെ ടീച്ചറെന്റെ  കുപ്പായം പൊക്കി തുകാകൊട്ച്ചി ഞമ്മളെ തിരു മേനിയില്‍ താളി തേക്ക്ണ മാതിരി നല്ലോണം തേച്ചു. 

ഭാഗ്യത്തിന് അന്ന് പേന്റിട്ടതോണ്ട് ആ ഭാഗം ഒഴിവായി കിട്ടി
സ്കെയിലോണ്ട് അജ്ജാതി പൂശല് കിട്ടീപ്പളും ഞമ്മള് കരയാതെ പുടിച്ച് നിന്നു പക്ഷെ തുകാകൊട്ച്ചി തേച്ചപ്പൊ ചൊറിഞ്ഞ് പരലോകം കണ്ടുപോയി       ഒടെടായെന്നൊരു ആക്രോശമായിരുന്നു  തലങ്ങും വിലങ്ങും ചൊറിഞ്ഞുംകൊണ്ട്  ഓടി തടിയെടുത്തു
ശങ്കരേട്ടന്റെ പീട്യന്റെ ബാക്കില് പോയി കുപ്പായം അഴിച്ചു
 കമ്മിണിസ്റ്റപ്പ പറിച്ച് മേലാകെ ഒരതി തേച്ചു.
പിറ്റേ ദിവസം മദ്ദ്രസ വിട്ട് വീട്ടിലെത്തി സ്കൂളിലേക്കുള്ള ബുക്കെല്ലാം റെഡിയാക്കി കഞ്ഞി കുടിക്കാനുള്ള ഒരുക്കത്തിലായിരുന്നു
അതിനിടെ വല്ല്യുപ്പ പൊറായീന്ന് വന്നു   ആദ്യം തന്നെ ഞമ്മളെയാണ് അന്വാശിച്ചത്... 

റോഡില്‍ വെച്ച് ശകുന്തള ടീച്ചര്‍ വല്ല്യുപ്പയോട് ഞമ്മളെ വീരക്രിത്യങ്ങളെല്ലാം വിശദീകരിച്ചിരിക്കുന്നു വല്ല്യുപ്പ ബയങ്കര കലിപ്പിലാണ്.  

'ഓം ഇസ്കോള്‍ക്ക് പട്ച്ചാനല്ല പോണ്ട് തല്ലുമ്പുടിണ്ടാക്കാനാണ്'

 ഇന്നല ഏതോ ഒരു ചെര്‍ക്കനെ തുകാകൊട്ച്ചി തേച്ച്ക്ക്ണേലൊ ഓൻ'
എന്ന പറ്റിയുള്ള കംപ്ലൈന്റ് കേട്ട്... അടുക്കളയുടെ ഇറയത്തെ കോഴിക്കൂടിന് മുകളിലുള്ള അമ്മിതിണ്ട്മ്മലെ അമ്മിയില്‍ ചുകന്ന മുളക് അരച്ച് കൊണ്ടിരിക്കുന്ന ഉമ്മാക്ക് ദേഷ്യം പിടിച്ചു.. ഉമ്മാക്കെങ്ങനെ ദേശ്യം വരാതിരിക്കും ഓരോ ദിവസവും ഓരോ തരം പരാതികള് മിക്കതും കുട്ട്യാള കാട്ടി ക്ലാസില് കച്ചറ കാട്ടി ഇത്ങ്ങന ഇടക്കിടക്ക് കേക്കുംബൊ ഏത് ഉമ്മമാര്‍ക്കും ദേഷ്യം വരും.. 

 ഞമ്മളന്ന് ഉമ്മാന്റേക്ക്ന്ന് അടിയോ നുള്ളോ ആയിരുന്നു പ്രതീക്ഷിച്ചത് പക്ഷെ ഞമ്മളെ സകലമാന പ്രതീക്ഷയും തെറ്റിച്ച് കൊണ്ട് മുളക് അരച്ച് കൊണ്ടിരിക്കുന്നതിനിടെ മുളക് പിടിച്ച കയ്യോണ്ട്  ചെറ്തായിട്ടൊന്ന് ഞമ്മളെ കണ്ണില് സുറുമ ഇട്ട് തര്ണ മാതിരി ഒരു പ്രയോഗം.. കണ്ണാകെ എരിഞ്ഞ് അന്ന് ഞമ്മളാ പറമ്പ് മുയ്മനും ഓടി..  കണ്ണ് കാണാതെ തട്ടി തടഞ്ഞ് വീണു 
അവസാനം ഉമ്മ തന്നെ കിണറ്റിന്‍കരയില്‍ കൊണ്ട് പോയി കണ്ണൊക്കെ ശെരിക്കും കഴുകി തന്നിട്ട് പറഞ്ഞു.. 
ന്റെ കുട്ടിഞ്ഞ് മേലില് ഒരാളിം കാട്ടര്ത്ട്ടാന്ന്

അന്ന് എല്ലാരും സ്കൂള്‍ക്ക് പോയപ്പൊ ഞമ്മള് മാത്രം പോയീല   തലേന്ന് ടീച്ചറേക്ക്ന്ന് കിട്ടിയ അടിയുടേയും, അന്ന് ഉമ്മ ഞമ്മള മുളകിട്ടതിനാലും വല്ല്യുപ്പ ഞമ്മക്ക് മാത്രമായി തന്നൊരു  ആനുഗൂല്ല്യമായിരുന്നു അന്നത്തേയൊരു ലീവ്.
__________

ഞമ്മള് വളര്‍ന്ന് വലുതായതിന് ശേഷവും ഉമ്മയുടെ മടിയില്‍ തല വെച്ച് കിടക്കുംബോള്‍ ഞാന്‍ പറയും, 
എന്റെ രണ്ട് കണ്ണുകള്‍ ഒരിക്കലും നരകത്തില്‍ പോകില്ലാന്ന് 
അത് കേട്ട് ഉമ്മയെന്റെ തലയില്‍ സ്നേഹത്തോടെ സഹതാപത്തോടെ തടവിയിട്ട് പറയും 
"ന്റെ കുട്ടിന്റെ കണ്ണ് മാത്രല്ല ന്റെ കുട്ടിനെ മുയ്മനായും പടച്ചോം നരകത്തില് കേറ്റൂലാന്ന്"
ഭൂമിയില്‍ വെച്ച് അതിലും വലിയ ഭാഗ്യം വേറെ കിട്ടാനുണ്ടോ...

-------------------------------------
അന്‍വര്‍ ആട്ടക്കോളില്‍

Thursday, 27 October 2016

വാടക സൈക്കിൾ


സ്കൂളിൽപഠിക്കുന്നകാലം കൂറ്റൂരിൽ അന്ന് ഒരുപാട് സൈക്കിൾ ഷോപ്പുകൾ ഉണ്ടായിരുന്നു.  കുട്ടികളെല്ലാവരും സൈക്കിൾ വാടകക്കെടൂത്ത് പഠിക്കും, അതകാണുംബോഴും ചങ്ങായിമാരൊക്കെ സൈക്കിൾ ചവിട്ടുന്നതുകാണുംബോ എനിക്കും സൈകിൾപഠിക്കണമെന്ന് വലിയആഗ്രഹമാായിരുന്നു, പക്ഷെ എൻെറവീട്ടിലറിഞ്ഞാൽ വാപ്പ കൊല്ലും എന്നാലും ഞാനും കാബ്രൻ സലാമുംകൂടി ഹൈസ്കൂളിൻെറ മുന്നീലുള്ള സൈകിൾ ഷോപ്പിൽനിന്ന് വാടകക്കെടുത്ത് അവൻ എന്നെ പഠിപ്പിക്കുകയായിരുന്നു, കുറ്റൂർറോഡ് അന്ന് സ്കൂൾ വരെ ടാർ ചെയ്തീട്ടുണ്ടായിരുന്നുള്ളൂ സ്കൂള്കഴിഞ്ഞാൽ വലിയ കുഴികളും മഴക്കാലമായത്കൊണ്ട് കംബനി മുതൽ പോസ്റ്റോഫീസ് വരെ വെള്ളവും ഉണ്ടാവും.  

ഞങ്ങൾ ചവിട്ടു തുടങ്ങി... ഏകദേശം ആൻെറിൽ ശരീയായപ്പൊസലാം പറഞ്ഞു ഇനിനീ സ്വന്തമായി ചവിട്ടീ നോക്എന്ന് അങ്ങിനെ ഞാൻ സൈകളിൽ കേറി കുറച്ച് നീങ്ങിയപ്പോ സലാം പിടിവിട്ടു അപ്പോ ഞങ്ങൾ കോർട്ടേഴ്സിൻെറഅടുക്കൽ എത്തിയിരുന്നു അവിടെ നിറയെ വെള്ളമാണ് ഒരുസൈഡിൽ ആളുകൾക്ക നടന്നുപോവാൻ മാത്രമുള്ള കുറച്ച് സ്ഥലം ബാകിയുണ്ട്, ഞാൻമുന്നോട്ട് ചവിട്ടിപ്പോവുകയാണ്, ഞാൻ മുന്നിലേകൂ നോകുംബോഴുണ്ട് ഒരു പ്രായമായ അൽഹുദയുടെ അടുത്ത താമസിക്കുന്ന ഒരാൾ നടന്നു വരുന്നു എന്തു ചെയ്യണമെന്നു എനീക്കറിയില്ല, എൻെറവരവ് കണ്ട അദ്ദേഹം ഈവെള്ളത്തിലേക ചാടി ഞാൻ അദ്ദേഹത്തെ ഇടിച്ചു ഞാനുഃ മൂപ്പരും ആചളീയിൽവീണും അദ്ദേഹം എണീറ്റ ഒരറ്റഅടി ഇത് കണ്ട്  സലാംഒാടി...... .സൈകിൾ അവിടെ ഇട്ടു ഞാനും മേലേകുറ്റുർ വഴി ആലാഞ്ചീരിവഴിവീട്ടിലേക്പോയി.. 

ആരാണ് പിന്നെ ആ സൈകിൾ കടയിൽ കൊണ്ട് കൊടുത്തത് എന്നു ഇന്നുഃ എനിക്കറിയില്ല പിന്നെ ഞാൻ മൂന്നു ദിവസത്തിന് സ്കൂളിൽ  പോയില്ല സൈകിൾ കടക്കാരൻ വീട്ടിലേക് വരുമോഎന്നൊരു പേടിയുഃ എനിക്കുണ്ടായിരുന്നു,  പക്ഷേവന്നില്ല.   പിന്നീട് ഒരിക്കൽ അദ്ദേഹം എന്നെ സ്കൂൾവിട്ടു പോവുംബോൾ പിടിച്ചു എൻെറ ഷർട്ടു ഊരിവാങ്ങി സൈകളിൻെറ കാശ്  കൊണ്ടുവരുംബോ ഷർട്ടതരാമെന്നു പറഞ്ഞു ഞാനാ ഷർട്ടിന് പിന്നെ പോയിട്ടില്ല.   ഞാൻ ആരും കാണാതെ വീടിൻെറ ബേകീലൂടെ വന്നൂ ഷർട്ട് അകത്ത കഴിച്ചീട്ട പോലെ അഭിനയീച്ചു പിറ്റേ ദിവസം മദ്രസയിൽ പോവാൻ നേരം  ഷർട്ടു കാണുന്നീല്ല ഉമ്മ ചോദീച്ചു നീ എവിടെയാ വച്ചത് ഞാൻ കൊലായലെ അയലിമ്മൽ ഇട്ടിരുന്നു എന്ന് സൈക്കിൾ ഷാപ്പിലുള്ള ഷർട്ട് എല്ലാവരും കൂടിതിരഞ്ഞു  അന്ന് ഷർട്ടില്ലാത്തത്കൊണ്ട് സ്കൂളിലും മദ്രസയിലുഃ പോയില്ല  വൈകുന്നേരം എൻെറ ഉപ്പ പുതിയഷർട്ട കൊണ്ടു വന്നതിന് ഷേശമാണ് സ്കൂളിൽ പോക് തുടർന്നത് (അക്ഷര പ്പിശക്ക്ഷമിക്കണം)

------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

പള്ളി പറമ്പ്



















പള്ളി പറമ്പിൽ നാം ഇടക്കൊന്ന് പോകണം
പൊള്ളുന്ന പാഠങ്ങൾ ഉള്ളിൽ കരുതണം
കള്ളി ചെടികളും മൈലാഞ്ചി തണ്ടിലെ
മുള്ളുകൾ മനസ്സിൽ പോറാതെ നോക്കണം
മീസാൻ കല്ലുകളിൽ കൈയൊന്ന് വെക്കണം 
മീതെ 'തണുപ്പോ ചൂടോന്ന് അറിയണം
കീഴെ കിടക്കന്നോരവസ്ഥ യൊന്നോർക്കണം
കനലെരിയും ചിന്തയിൽ മനസ്സ് തപിക്കണം
ഉള്ളിലുറങ്ങുന്ന ഉറ്റവർക്കായി
ഉള്ളുരുകി കേഴണം മോക്ഷം തേടണം 
കാലങ്ങളോളം കഴിയേണ്ട ഖബറിടം
കാത്തിരിക്കുന്നു നമ്മെയുംഎന്നോർക്കണം
പള്ളിപറമ്പിൽ നാം ഇടക്കൊന്ന് പോകണം
പൊള്ളന്ന പാഠങ്ങൾ ഉള്ളിൽ കരുതണം

--------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ 

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 29/10/2016


തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 29/10/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് സമീർ അരീക്കൻ. 

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

Tuesday, 25 October 2016

ഭയപ്പാടുകൾ - 2


            (ആളൊഴിഞ്ഞ അക്കരകൊതേരി പറമ്പിലൂടെ രാത്രി ഹാജിയാരുടെ വീട്ടിൽ നിന്നു പള്ളിയിലെ മോല്യാർക്കുള്ള ചോറുമായി വന്ന മൊല്ലാക്കാന്റെ മകൻ അൽബി, കൂരാ കൂരി ഇരുട്ടിൽ പാട വക്കിലെ അനക്കം കണ്ടു ഞെട്ടി വിറച്ചു നിലവിളിച്ചു...)

തുടന്നു വായിക്കുക...
* * *    * * *    * * **
വല്യാശാരിയുടെ വീട്ടിലെ പൂജ കഴിഞ്ഞു തിരിച്ചു വന്ന വെളിച്ചപ്പാടിന്റെ വെളിച്ചം പെരുമഴത്ത് കെട്ടു പോയിരുന്നു...

തോടിന്ന് കുറുകേയിട്ട കവിങ്ങിന്റെ ഒറ്റത്തടി പാലത്തിൽ കൂടി ഭാരതനാട്യം കളിച്ചാണ് രക്ഷപ്പെട്ടത്..,

'ദേവ്യേ... ഇനിയെങ്ങനെ അക്കരയ്ക്ക് പോകും...' വെളിച്ചപ്പാട് അങ്കലാപ്പിലായി... 
രണ്ടും കല്പിച്ചു പാടവരമ്പിലൂടെ അക്കരകൊതേരിക്ക് വെച്ചു പിടിച്ചു.... 

ഇരുട്ട് തിങ്ങിയ പാടം മിന്നലിന്റെ വെളിച്ചത്തിൽ ഇടക്കിക്കിടക്ക് ചിരിച്ചു.. 

ചളി നിറഞ്ഞ വരമ്പിന്റെ അറ്റത്തു ചവിട്ടീതും വെളിച്ചപ്പാട്‌ പാടത്തെ ചേറ്റിലേക്ക് "പ്ധോം...ബ്ലും"..

കുത്തിപ്പിടിച്ചു എഴുനേറ്റു, കണ്ണിലെ ചളി മാറ്റി... ഒന്നും കാണുന്നില്ല... 

തപ്പി തടഞ്ഞു പതുക്കേ പാടത്തിനു കയറി കൊതേരിപ്പറമ്പിന്റെ ഇടവഴി വക്കിലിരിന്നു... 

അരപ്പട്ടയും കൂടേ വല്യശാരി തന്ന നാലണയും വെള്ളത്തിലായി...

വെളിച്ചപ്പാടിന്റെ മനതാരിൽ ഈർഷ്യവും സങ്കടവും ഒരുക്കൂടി... പ്രേത പിശാചുക്കളെ ആലോചിച്ചപ്പോൾ പേടിയുടെ ഭാവരൂപം പുറത്തു ചാടി..

ചുറ്റും നോക്കി...
കണ്ണടച്ചു ദേവിയേ വിളിച്ചു...
ഭയം മാറ്റാൻ ഒരു ദേവിയും വന്നില്ല...

പേടിച്ചിട്ടാണെങ്കിലും പാടത്തേക്കു തിരിഞ്ഞു തുണിയിലെ ചേറു തുടച്ചു...

ആൽബിയുടെ ഉള്ളാക്ക് വെളിച്ചപ്പാടും കേട്ടു... 
👹👺💀👽🤖
ശബ്ദം കേട്ടു വെളിച്ചപ്പാട് ഞെട്ടി വിറച്ചു... മേനി വിയർത്തു... എന്നിട്ടും തണുത്തു വിറക്കുന്നു... കൈകൾ രണ്ടും കൂപ്പി പതുക്കെ ഇടവഴിലേക്കു തിരിഞ്ഞു നോക്കി....

""""ഹെന്റമ്മോ""""
👻👻👻
 ആ രംഗം കണ്ടു വെളിച്ചപ്പാടിന്റെ സകലതും ഒലിച്ചു പോയി...

ഇരുട്ടിനു നടുവിലൂടെ അതാ വരുന്നു ഒരു വെളുത്ത രൂപം... ആടി..ആടി അടുത്തടുത്തു വരുന്നു., ഇടയ്ക്കിടയ്ക്ക് നിൽക്കുന്നു...

വെളിച്ചപ്പാടിന്റെ വായിലെ വെള്ളം വറ്റി..
മേനി മൊത്തം കിടുകിടാ വിറച്ചു.,
പല്ലുകൾ കൂട്ടിയിടിക്കുന്നു... 

പേടിച്ചു വിറച്ച വെളിച്ചപ്പാട് വലത്തെ കാലിലെ ചിലങ്ക ഒന്നു കുലുക്കി...'ക്ലിം.. കിലും..'


ചെമ്പു കലത്തിനകത്ത് കല്ലു വീണ ശബ്ദം കേട്ട് അൽബിയുടെ വയറ്റിൽ കൊടുങ്കാറ്റു വീശി...
നാവു വലിഞ്ഞു...
ഒച്ച പുറത്തേക്കു വരാതായി...
വിറച്ച കാലുകൾ ഉറച്ചിരിക്കുന്നു., ഒരടി മുമ്പോട്ടോ പുറകോട്ടോ വെക്കാൻ വയ്യ... അവനവിടെ, ഇടവഴിയുടെ നാടുവിലിരുന്നു...

...എന്തോ മണക്കുന്നു... 
അൽബി ഇരുട്ടത് തപ്പി നോക്കി... ശ്ശൊ...

തുണി ആകെ നനഞ്ഞിരിക്കുന്നു...

ഹാജ്യാരുടെ പോത്തു വരട്ടീതും കർമത്തി ചാറും അനുവാദം ചോദിക്കാതെ ഇറങ്ങിപ്പോയിരിക്കുന്നു... 

 വെളിച്ചപ്പാട് ഇടവഴിലേക്കു തുറിച്ചു നോക്കി... ഇല്ല ... ഒന്നും കാണുന്നില്ല... 
അത് പ്രേതം തന്നെ... ദേവീ
ഇനിയിപ്പോ എന്തു ചെയ്യും... 
ഇടവഴിയുടെ ഒരരുകിൽ അയാളിരിന്നു...

മൂട് നനഞ്ഞ അൽബിക്ക് ഇരുപ്പുറച്ചില്ല... അവൻ എഴുനേറ്റു, ഇടവഴിയുടെ മധ്യത്തിൽ നിന്നു പാടം സൂത്രം പിടിച്ചു ചൂടുള്ള ചോറ്റുംപാത്രം നെഞ്ചോടു ചേർത്ത് ഒരറ്റ ഓട്ടം....നേരെ ചെന്ന് പാടത്തേക്ക് ചാടി...

വെളുത്ത പ്രേതം തന്റെ നേരേ ഓടി വരുന്നത് കണ്ടപ്പോഴേക്കും വെളിച്ചപ്പാടിന്റെ ബോധം പോയി മലർന്നടിച്ചു വീണു... 

👽☠💀👻👺👹
പാടത്തെ ചേറ്റിലെക്കു ചന്തി കുത്തി വീണ അൽബി പതുക്കേ എണീറ്റു., ചോറ്റും പാത്രം മൂന്നു പൊളിയായി ചേറ്റിൽ പൂണ്ടിരിക്കുന്നു...

പോത്തു വരട്ടിയതിന്റെ മണം കേട്ടപ്പോൾ പോക്കാച്ചി തവളകളുടെ കരച്ചിൽ ഉച്ചത്തിലായി...

ചോറും കൂട്ടാനും കൂടെ ചേറും വാരി അവനെണീറ്റു... 

ഇടവഴിയിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ മലർന്നടിച്ചു കിടക്കുന്ന വെളിച്ചപ്പാടിനെ കണ്ടു... അൽബിക്ക് ചിരിയും സങ്കടവും ഒന്നിച്ചു വന്നു... 'അന്തിക്ക് പേടിപ്പിച്ചാൻ മന്ന ചൈത്തൻ'...

പകലു മുഴുവൻ ദേവിയുടെ പേരുംപറഞ്ഞു ആളുകളെ പറ്റിക്കുന്ന വെളിച്ചപ്പാടിന് ഇരുട്ടത് പണികൊടുത്ത സന്തോഷത്തിൽ അൽബി നേരെ തോട്ടിൽ പോയി കുളിച്ചു വസ്ത്രങ്ങൾ അലക്കി.. നനവോടെ ഉടുത്തു.. 

നനഞ്ഞ കുപ്പായം മേനിയിൽ ഒട്ടിപ്പിടിച്ചു... തണുത്ത കാറ്റടിച്ചപ്പോൾ പല്ലുകൾ കൂട്ടിയടിച്ചു... ചേറ്റിൽ വീണ ചോറ്റുംപാത്രം ഒന്നും കളയാതെ മൂടി ശരിയാക്കി കൊളുത്തിട്ടു തോട്ടിലിറക്കി ഒന്നു മുക്കിയെടുത്തു...


തോട്ടു വരമ്പിലൂടെ അതിവേഗം അൽബി പള്ളിയിലേക്ക് നടന്നു... പാടത്തിന്നിരു വശവുള്ള ഓലപ്പുരകളിൽ നിന്നു മുനിഞ്ഞു കത്തുന്ന വിളക്കുകൾ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ തോന്നിച്ചു., 

പള്ളിയടുത്തപ്പോൾ കുഴിക്കപ്പുരയിലെ ശ്രവണ സുന്ദരമായ പാരായണം മനസ്സിന് കുളിർമയേകി.,

ഓട്ടുമ്പുറത്ത് കുറു കുറുകുന്ന അമ്പല പ്രാവുകൾ ഉറങ്ങീട്ടില്ല... 

പള്ളിയിലെ മരക്കോവണി ധ്രിതിയിൽ കയറി... മുകളിലെത്തിയപ്പോൾ മൊല്ലാക്കന്റെ മുറി അടഞ്ഞു കിടക്കുന്നു.,

"മൊല്ലാക്കക്ക് ചോറ് മാണ്ട... അത് അദ്ദൂന് കൊടുക്കാൻ പറഞ്ഞു"

അരണ്ട വെളിച്ചത്തിൽ ഉറങ്ങാൻ കിടന്ന ഒരു മോലേരൂട്ടി പറഞ്ഞു.

"അദ്ദു ചെലവുടീക്ക് പോയിട്ടില്ല... മയേന്നു, ഒന്റേട്ത്ത് കൊടല്ല..."

"ന്നിട്ട് ഒനൗടെ"

"ഓൻ താഴെ കിടക്കണ് ണ്ട്" 

അൽബി താഴെയിറങ്ങി... വരാന്തയോട് ചേർന് ഇറക്കി കെട്ടിയ ഇറയത്ത് കിടക്കുന്ന അദ്ദൂനെ കണ്ടപ്പോൾ അൽബിക്ക് സങ്കടം വന്നു... 'പാവം... പൈച്ചിട്ട് കിടക്കേക്കും'

അൽബിയുടെ ദർസ്സിലെ കളിക്കൂട്ടുകാരനാണ് അബ്ദു എന്ന അദ്ദു...

"അദ്ദ്ദോ"

"ടാ അദ്ദോ"

ഞെട്ടിയുണർന്ന അദ്ദു അൽബിയോടു ചൂടായി...
"ഇജ്ജ് യൗടേനു ഹമുക്കേ., മൻസിനിവടെ പയിച്ച്ട്ട് നിക്കാമ്പെജ്ജ"

അൽബി ചോറ്റുപാത്രം അദ്ദൂനു കൊടുത്തു പറഞ്ഞു..

"യേ, 
ഇജ്ജ് ചൂടാക്കണ്ട. നല്ല പോത്ത് ബെർട്ടീതിണ്ട്"

അബ്ദുവിന്റെ വായിൽ വെള്ളം നിറഞ്ഞു... ആക്രാന്തത്തോടെ പാത്രങ്ങൾ തുറന്നു...വെളിച്ചം കുറവായതിനാൽ ഒന്നും കാണുന്നില്ല...

"അൽബിയേ, ഇജ്ജാ ബെളക്ക് ഇങ്ങട്ടെടുത്താ"

പുറത്തു തൂക്കിയിട്ടിരിക്കുന്ന വിളക്ക് എടുത്തു അബ്ദുവിനടുത്ത് വെച്ചു എണീറ്റപ്പോൾ അൽബിയുടെ മൂക്കിലെ കൊടുങ്കാറ്റ് വിളക്കിന്റെ ചില്ലിനു മുകളിലൂടെ ചെന്ന് വെളിച്ചം കെടുത്തി... അതായത് ബെളക്ക് കെട്ടു...

വിശപ്പും തിന്നാനുള്ള ആവേശവും കൂടിയപ്പോൾ അബ്ദു മുറുമുത്തു...

"സാരല്യ, ള്ള ബെൾച്ചത്തില് ഇജ്ജ് മെല്ലേ തിന്നോ" അൽബി പറഞ്ഞു...


നനഞ്ഞ തുണിയും കുപ്പായവും മാറ്റിയിടാൻ ഒന്നുമില്ല...

രണ്ടും ഊരി ഇറയത്ത് ഉണങ്ങാനിട്ടു അൽബി ഒരു മുണ്ടുമെടുത്തു പള്ളികുളത്തിന്റെ പടവിൽ പോയിരുന്നു...

ഓരോന്നു ആലോചിച്ചു അൽബി ചിന്തകൾക്ക് തീ കൊടുത്തു... ചിന്തകൾ കാടു കയറി... അപ്പോഴും പ്രാവുകളുടെ കുറുകലിന്നു കുറവില്ലായിരുന്നു...

"എടാാ.," അതൊരു അലർച്ചയായിരുന്നു...

അൽബി തിരിഞ്ഞു നോക്കിയപ്പോൾ കണ്ണുകൾ
 ചുകന്നു മൂക്കു വീർപ്പിച്ചു മുഷ്ടി ചുരുട്ടി തടിയനായ 'അദ്ദു' പുറകിൽ... 

"എടാ., പൈച്ചു കെടക്കണ ഇന്നേ പോത്റച്ചിയാന്നും പറഞ്ഞ് പാടത്തെ ചേറ് തീറ്റിക്കും.. അല്ലേടാ... ഹമുക്കേ.,"
 പറഞ്ഞു തീരും മുമ്പ് വലത്തെക്കാൽ പൊങ്ങി അൽബിയുടെ മുതുകിൽ വീണു... ചവിട്ടിന്റെ ഊക്കിൽ അൽബി പള്ളികുളത്തിലേക്ക് ഊളിയിട്ടു.....,

അപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം അൽബിയുടെ മനസ്സിൽ വട്ടമിട്ടിരുന്നു...

എന്ത് കൊണ്ടു 'അമ്പല' പ്രാവുകൾ 'പള്ളിമേടയിൽ' കൂടുകെട്ടി..,

        ------------ശുഭം---------
* * * * * * * * 
അവസാനിപ്പിച്ചു., ല്ലെങ്കിൽ ഞാൻ മുങ്ങേണ്ടി വരും...🤒



🌟💫✨അമ്പിളി🌙


തല്ലരുത്🙏
വേണെങ്കി രണ്ട് ചീത്ത പറഞ്ഞോ😎
ന്നാലും നന്നാവാൻ പ്ലാനില്ല🤓