Thursday, 31 August 2017

കൊമ്പിൽ ബാപ്പുക്ക


ബാപ്പുക്ക;
സൗമ്യ ഭാവങ്ങളിൽ ഓർമ്മ പൂക്കുമ്പോൾ.........
▫▫▫▫▫▫▫▫
കൊമ്പിലെ ബാപ്പു എന്ന പേര് ചെറുപ്പം മുതലേ കേൾക്കുന്നതായിരിന്നു.
എന്നാൽ അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ ഒരിക്കലും അവസരമുണ്ടായിട്ടില്ല. 
പലപ്പോഴും കാണാറുള്ള മുഖം എന്നതിനപ്പുറം അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുകയുമില്ല.
വളരെ പക്വമായി ഇടപെടുകയും മിതമായി മാത്രം സംസാരിക്കുകയും ചെയ്ത നാട്ടുകാരണവർ എന്ന നിലയിൽ അദ്ദേഹത്തെ ഓർക്കാനാണിഷ്ടം.
അദേഹം ഒച്ചവെച്ച് സംസാരിക്കുന്നതോ നിലവിട്ട് പെരുമാറുന്നതോ ഒരിക്കൽ പോലും കണ്ടിട്ടില്ല.
കൊടുവായൂർ അങ്ങാടിയുമായി ബന്ധപ്പെട്ട നാട്ടോർമ്മകളിൽ ബാപ്പുവുണ്ട്.
നമ്മുടെ അങ്ങാടി അന്ന് കൊടുവായൂർ ആയിരുന്നു.
അവിടത്തെ തൊഴിലിടങ്ങളിലും പൊതു പ്രവർത്തനങ്ങളിലുമൊക്കെ ബാപ്പു നിറഞ്ഞ് നിന്നത് പഴമക്കാരുടെ ഓർമ്മയാണ്.
അടിയുറച്ചൊരു മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു ബാപ്പു.
നാട്ടിലെ പഴയകാല ലീഗ് പ്രവർത്തകരുടെ ഇടയിൽ ബാപ്പുവിന്റെ സ്ഥാനം മുൻ നിരയിൽ തന്നെയായിരുന്നു.
പക്ഷേ ബാപ്പുക്കയിലെ രാഷ്ട്രീയ പ്രവർത്തകനെ പുതു തലമുറക്കറിയണമെന്നില്ല.
വിശ്രമ ജീവിതത്തിന്റെ നാളുകളിലാണ് നമ്മിൽ പലരും അദ്ദേഹത്തെ കണ്ട് തുടങ്ങുന്നത്.
അപ്പോഴും നൻമകളിൽ സഹകരിക്കാനുള്ള ഒരു നല്ല മനസ്സ് അദ്ദേഹ
ത്തിനുണ്ടായിരുന്നു. ബാപ്പു അത് തന്റെ മരണം വരെ നിലനിറുത്തി.
കുന്നാഞ്ചീരി മഹല്ലിന്റെ പ്രവർത്തനങ്ങളിലും പള്ളിയുടെ പരിപാലനത്തിലും നേതൃപരമായ പങ്ക് വഹിച്ചു.
അതിരുവിട്ടൊരു വാക്കിന്റെ പേരിലോ ആശാസ്യകരമല്ലാത്തൊരു പ്രവൃത്തിയുടെ പേരിലോ ഒരിക്കൽ പോലും അദ്ദേഹം വിമർശിക്കപ്പെട്ടില്ല. ഇതുകൊണ്ടൊക്കെ തന്നെ
കുടുംബത്തിലും സ്വന്തം ചുറ്റുവട്ടത്തും സ്വീകാര്യനാവാൻ ബാപ്പുവിനായി.
വഹിച്ച പദവിയുടെ വലിപ്പത്തിലോ ഇടപെടലുകളുടെ നൈരന്തര്യത്തിലോ അല്ല ആ വ്യക്തിത്വത്തിന്റെ സൗമ്യതയിലും പക്വതയിലുമാണ് ബാപ്പു ജീവിച്ചതിന്റെ അടയാളങ്ങൾ തെരയേണ്ടത്. 
നൻമയുടെ നാട്ടുകാരണവൻമാർ നാടൊഴിയുന്ന കാലത്ത് ബാപ്പുവിന്റെ വേർപാട് വിടവായി തന്നെ കിടക്കുകയാണ്.
ബഹളങ്ങളുടെ കാലത്തും തികഞ്ഞ സൗമ്യതയായിരുന്നു ആ ജീവിതത്തിന്റെ അലങ്കാരം.
മൗനവും ഒരു ഭാഷയും ഇടപെടലുമാണെന്ന് നമുക്കിടയിൽ കുറച്ച് പേരെ കാണിച്ച് തന്നിട്ടൊള്ളൂ. അവരിലൊരാളായിരുന്നു ബാപ്പുക്ക എന്ന് പറയാൻ കൂടുതൽ ആലോചിക്കേണ്ടതില്ല .
ധരിച്ച തൂവെള്ള വസ്ത്രത്തിന്റെ വിശുദ്ധി ജീവിതാന്ത്യം വരെ കാത്തു സൂക്ഷിച്ച നാട്ടുകാരണവർ എന്ന നിലയിലാവും കൊമ്പിലെ ബാപ്പു നമ്മുടെ നാട്ടോർമ്മകളിൽ ജീവിക്കുക.
അള്ളാഹു അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കട്ടെ,
-----------------------------
സത്താർ കുറ്റൂർ,



'ഓർമ്മയിൽ നിന്നും മാഞ്ഞ് കൊണ്ടിരുന്ന കൊമ്പിൽ ബാപ്പുവിനെ ഈ ഫോട്ടോയിലൂടെ ഓർമ്മിക്കാൻ സാധിച്ചതിൽ അഡ്മിൻഡസ്ക്കിന് ആദ്യമായി നന്ദി രേഖപെടുത്തുന്നു ബാപ്പുവിന്റെ ആ സുന്ദരമായ ചിരിയും സൗമ്യമായ സംസാരവും ഇപ്പോഴും മനസ്സിൽ ഒരംശം പോലും മായാതെ നിൽക്കുന്നു മെലിഞ്ഞ് നല്ല ഉയരമുള്ള  ബാപ്പു വളഞ്ഞ കാലുള്ള കുടയും പിടിച്ച് കുറുക്കൻ കുണ്ട് കയറി വരുന്നതും ഇന്നലെ കയിഞ്ഞ പോലെ തോന്നുന്നു അദ്ധേഹം കക്കാടം പുറത്ത് കയറുമ്പോൾ ഉപ്പയുടെ കടയുടെ ബെഞ്ചിലായിരുന്നു ഇരിപ്പിടം അദ്ധേഹത്തിന് പരക്കെയുള്ള ഒരു കൂട്ടുകെട്ടുകളൊന്നും കണ്ടിട്ടില്ല നാസർക്ക നിസാമുദ്ധീൻക്ക എന്നിവരാണ് ആൺമക്കളായിട്ടുള്ളത് അദ്ധേഹത്തിന്റെ ഖബറിടം അള്ളാഹു സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കുമാറാവട്ടെ അദ്ധേഹത്തേയും ഞമ്മളിൽ നിന്നും മരിച്ച് പോയവരെയും ഞമ്മളെയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
-----------------------------
മജീദ് കാമ്പ്രൻ



കൊമ്പിൽ ബാപ്പു (കാക്ക) ,
എന്റെ മൂത്താപ്പ ....
കള്ളിയത്ത് കുടുംബത്തിലെ ഞങ്ങളുടെ എക്കാലത്തെയും കാരണവന്മാരിൽ ഒരാൾ ....

നേതൃപാടവത്തിലും പ്രശ്ന  പരിഹാരങ്ങൾക്കുതകുന്ന ഏറ്റവും നല്ല തീരുമാനങ്ങൾ കണ്ടെത്തുന്നതിലും അസാമാന്യ കഴിവ് ....
തീരുമാനങ്ങൾ അംഗീകരിപ്പിക്കുന്നതിലും നടപ്പിൽ വരുത്തുന്നതിനും ഉള്ള തന്റേടം ,സംസാരത്തിലെ സൗമ്യത .കുട്ടികളോട് പ്രത്യേക ഇഷ്ടവും വാത്സല്യവും .കുട്ടികളായ ഞങ്ങളെ കാണുമ്പോൾ കുടുംബ വിശേഷങ്ങൾ അന്വേഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ .അയൽവാസികളോടുള്ള സ്‌നേഹപൂർവമായ പെരുമാറ്റം .
എനിക്കറിയുന്ന കാലം മുതൽ കുന്നാഞ്ചിരി പള്ളിയുടെ പ്രധാന കാര്യ നിർവഹകരിൽ ഒരാൾ  .

ഇങ്ങനെ നീണ്ടു പോകുന്നു ആ മഹത് വ്യക്തിയെ കുറിച്ചുള്ള ഓർമകൾ ...

ഒരു കാലഘട്ടം മുഴുവൻ ഞങ്ങളുടെ കുടുംബത്തിന്റെ കാരണവ ത്രയങ്ങളായിരുന്നു കള്ളിയത്ത് അബൂബക്കർ ഹാജി , കള്ളിയത്ത് മുഹമ്മദ് കുട്ടി കാക്ക (വൈദ്യര്ത്തോടു ), കള്ളിയത്ത് ബാപ്പു കാക്ക എന്നിവർ ....

അല്ലാഹു നമ്മളിൽ നിന്നു മരണപ്പെട്ടവരെയും നമ്മെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ... 
..................ആമീൻ ............
------------------------
അഫ്സൽ 



കൊമ്പിലെ ബാപ്പു ചെറുപ്പം മുതലെ കേൾക്കുന്നപേര് ഉപ്പയും എന്റെ അമ്മായികാക്കയും ബാപ്പുവും നല്ല കൂട്ടുകാരായിരുന്നു.  
ദിവസവും രാത്രിയിൽ വളരെ വൈകിആവും പിരിയൽ മിക്ക ദിവസവും ഞാനും ഉണ്ടാകും കൂടെ അങ്ങനെ ഒരുഉപ്പാന്റെ സ്‌നേഹംവേണ്ടുവോളംകിട്ടിയുണ്ട് ആമഹാന്റെ കയ്യിൽ നിന്നും പിന്നെ മകനും ഞാനും അബുദാബിയിൽ ആയതിനാൽ  ആബന്ധംതുടർന്നു
(നിസാമുദ്ധീൻ) അള്ളാഹു ബാപ്പുകാക്കന്റെയും നമ്മളെയും നാളെ ജന്നാത്തുൽ ഫിർതൗസിൽ ഒരുമിച്ചുകൂട്ടട്ടെ
ആമീൻ 
--------------------
ബഷീർ 



കൊമ്പിൽ ബാപ്പു എന്ന ഞങ്ങളുടെ വല്യാക്ക 
എന്റെ ഉപ്പാന്റെ അമ്മാവനാണ് ബാപ്പുക്ക. ഞങ്ങളെല്ലാവരും വല്യാക്ക എന്നാണ് വിളിക്കാറുണ്ടായിരുന്നത്.
ചെറുപ്പത്തിലേ ഉപ്പ നഷ്ടപ്പെട്ട എന്റെ ഉപ്പാക്ക് ആ വിടവ് നികത്തിയിരുന്നത് അദ്ദേഹത്തിലൂടെയായിരുന്നു. എന്റെയും ഞങ്ങളുടെ കുടുംബത്തിലെയും എല്ലാ കാര്യങ്ങളിലും തീരുമാനം ഉറപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു.
വല്ലിമ്മ ഞങ്ങളുടെ വീട്ടിലായിരുന്നതിനാൽ എന്നും ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. വന്നാൽ ആ ചാരുകസേരയായിരുന്നു   അദ്യേഹത്തിന്റെ ഇരിപ്പിടം. വല്ലിമ്മയും ബാപ്പുക്കയും രണ്ടു പേരും കൂടി എല്ലാ ലോക കാര്യങ്ങളെ കുറിച്ചും ദീർഘമായി സംസാരിക്കും.
ഉമ്മ ഉണ്ടാക്കികൊടുക്കുന്ന ചായ കുടിച്ചു കൊണ്ട് ഇടക്ക് പഴയ കഥകളൊക്കെ ദീർഘമായി പറയാറുണ്ട്. അതിനു വേണ്ടി ഞങ്ങൾ വട്ടം കൂടി ഒപ്പം നിലത്തിരുന്ന് കേൾക്കും .
നാട്ടിലെ പ്രമാണികളായ പലരും ചില ഇടപെടലുകളിലൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായം ആരായുന്നത് കാണാറുണ്ടായിരുന്നു.
സ്ഥിരമായി അലക്കി തേയ്ച്ച വെള്ള മുണ്ടും വെള്ള ഷർട്ടും തോളിൽ ഒരു തോർത്തും ആയിരുന്നു വേഷം. നല്ല പ്രൗഡിയിലായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്.
മരിക്കുന്നതിനും ഏകദേശം 20തിലധികം വര്ഷം മുമ്പ് തന്നെ ഭാര്യ മരണപ്പെട്ടിരിന്നു. 
ഇന്നും ഇടക്ക് വീടിന്റെ വരാന്തയിലിരിക്കുമ്പോൾ അറിയാതെ പ്രതീക്ഷിച്ചു പോകും ബാപ്പുക്കയുടെ ആ വളഞ്ഞ കുടയും പിടിച്ചുള്ള ആ വരവ്.
അദ്ദേഹത്തിന്റെയും വല്ലിമ്മയുടെയും ഖബറുകൾ തൊട്ടടുത്തായിട്ടാണ് ഉള്ളത്. അള്ളാഹു അവരുടെ ഖബറുകളെ വിശാലമാക്കി കൊടുക്കുമാറാകട്ടെ
------------------------------------
നൗഷാദ് പള്ളിയാളി, 



കൊമ്പിലെ ബാപ്പു 
കള്ളിയത്ത് കുടുംബത്തിന്റെ മാത്രം ബാപ്പു ആയിരുന്നില്ല, ഒരു നാടിന്റെ തന്നെ ബാപ്പുവായിരുന്നു കാളിയത്ത് മുഹമ്മദ് എന്ന കൊമ്പിൽ ബാപ്പു :
മുഖത്തിന് ചേർന്ന ഒരു കണ്ണടയും തോളിൽ ഒരു ചെറിയ ടർക്കി ടവ്വലും കയ്യിൽ ഒരു കാലൻകുടയുമായി തൂ വെള്ള വസ്ത്രധാരിയായ പൊക്കമുള്ള ഒരു മനുഷ്യനായിരുന്നു ബാപ്പുക്ക. അഫ്സൽ പറഞ്ഞത് പോലെ കുട്ടികളോടും മുതിർന്നവരോടും സംസാരിക്കുന്നതിനും ഇടപഴകുന്നതിനും അദ്ദേഹം ഒരു പിശുക്കും കാണിക്കാറില്ലായിരുന്നു. ഞാൻ കൊച്ചു കുട്ടിയായിരുന്ന കാലം മുതലേ ബാപ്പുവിനെ കാണാറുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും അദ്ദേഹം ചിലവഴിച്ചത് സേവനത്തിന് വേണ്ടിയായിരുന്നു.അത് കുടുംബത്തിനും നാട്ടുകാർക്കുമാകാം. മർഹൂം കള്ളിയത്ത് അവറാൻ മുസ്ല്യാരുടെ വേർപാടിന് ശേഷം കള്ളിയത്ത് കുടുംബത്തിന്റെ നെടുംതൂണായി നിന്നത് ബാപ്പു ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആ കുടുംബത്തിൽ എതിർ വാക്കില്ലായിരുന്നു.
അക്കാലത്ത് കുന്നാഞ്ചേരി പള്ളി എന്ന് പറയുമ്പോൾ ഓർമ്മ വരിക ബാപ്പുവിനെ തന്നെയായിരുന്നു.
കക്കാടംപുറം മദ്രസ്സയുമായും ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുമായും ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിരുന്നു.
സത്താർജി എഴുതിയത് പോലെ ബാപ്പു നല്ലൊരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു.  നമ്മുടെ അയൽപ്രദേശങ്ങളിൽ മുസ്ലിം ലീഗിന്റെ സമ്മേളനങ്ങൾ നടക്കുന്നിടത്തൊക്കെ ബാപ്പുവിന്റെയും സാന്നിദ്ധ്യം കാണാറുണ്ടായിരുന്നു. 84 ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ അഡ്വക്കറ്റ് എം. മുഹമ്മദ് ഷാഫിക്ക് വേണ്ടി വോട്ടുപിടിക്കാൻ നടന്നപ്പോൾ എന്നെയും എന്റെ സ്വന്തം കൂട്ടുകാരൻ സൈതലവിയെയും അബൂബക്കറിനെയും ഉപദേശിച്ച് ഓരോ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത് ഇന്നും ഞാനോർത്തു പോകുകയാണ്.
സൗമ്യനായ ബാപ്പുക്കാൻറെ വേർപാട് അവരുടെ കുടുംബത്തിന് മാത്രമായിരുന്നില്ല, കുറ്റൂർ നിവാസികളെ തന്നെ ദു:ഖത്തിലാഴ്ത്തിയിരുന്നു. 
അദ്ദേഹത്തിന്റെ പരലോകജീവിതം ഖൈറിലാക്കട്ടെ , അദ്ദേഹത്തെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കുട്ടിത്തരട്ടെ - ആമീൻ
-----------------------------------
എം ആർ സി അബ്ദുറഹ്മാൻ, 



കൊമ്പിൽ   ബാപ്പു  കാക 
എന്റെ   അയൽവാസി 
എന്റെ  ഉപ്പയുടെ  അടുത്ത സുഹ്രത്ത് 

നാട്ടിൽ  കാരണവർ  സ്ഥാനം  അലങ്കാരമായും  അഹങ്കാരമായും  ബഹുമാനവും  ആദരവും 
ചോദിച്ചു  വാങ്ങിയിരുന്ന ഒരു കാലഘട്ടത്തിൽ അവരിൽ  നിന്നും  വിത്യസ്ത നായി വേറിട്ട് നിന്ന ഒരു  വ്യക്തി  ആയിരുന്നു  ബാപ്പു കാക 
വര്ധാക്യകാല അസുഖത്തിൽ  അദ്ദേഹം  വിശ്രമത്തിൽ  ഇരിക്കുന്ന കാലത്ത്  ഞാൻ  അധിക  ദിവസവും  ഞാൻ  അദ്ധേഹത്തിന്റെ  അടുത്തു  പോകാറുണ്ടായിരുന്നു 

പഴയ  ബീഡി  തിരയും പഴയ  കാലം  രാഷ്ട്രീയ  കാര്യങ്ങളും പൂക്കോയ  താങ്ങളുടെയും 
ബാഫഖി താങ്ങളുടെയും 
C H ഇവരെ  പറ്റി  ഒക്കെ  പറയുമ്പോൾ  അദ്ദേഹത്തിന്റെ  ആവേശം  ഒന്ന്   കാണേണ്ട ത്  തന്നെ യായിരുന്നു 
കുന്നച്ചേരി  പള്ളിയിൽ  ഇരിക്കുമ്പോൾ  പലപ്പോഴും പള്ളിയുടെ  അവസ്ഥയേ  പറ്റി   വിപുലീകരണത്തിനെ പറ്റി  ഏപ്പോഴും  വാചാലനായിരുന്നു 
 കുടുംബത്തിന്ടെ   കാര്യം  പോലെ  തന്നെ  യായിരുന്നു  അയൽവാസി കളുടെ  കാര്യത്തിലും  അദ്ദഹത്തിന് 
സ്നേഹനിധിയായ  ഒരു  അയൽവാസിയെ  അല്ല  
ഒരു  പിതാവ് നെ  യാണു 
അദ്ധേഹത്തിന്റെ  വിയോഗത്തിലൂടെ  എനിക്ക്  നഷ്ടമായ ത് 
അദ്ധേഹത്തിന്റെ  പരലോക ജീവിതം അള്ളാഹു ബങ്ങിയുള്ള താക്കി  കൊടുക്കട്ടെ 
                  ആമീൻ
-----------------------------
പരി സൈദലവി 



ആഢ്യത്വം സ്ഫുരിക്കുന്ന സൗമ്യ ഭാവം
- ~ - ~ - ~ - ~ - ~ - ~ - ~ - ~ - ~
കള്ളിയത്ത് മുഹമ്മദ് ആണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ പേര്. എങ്കിലും കൊമ്പിൽ ബാപ്പു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹത്തെ ഓർത്തെടുക്കുമ്പോൾ മനദാരിൽ തെളിയുന്ന മുഖം ഒരു പ്രതാപിയുടേതാണ്. ആകർഷണീയ വസ്ത്രധാരണവും നേതൃഗുണവും സൗമ്യ ഭാവവും ആജാനുബാഹുവായ അദ്ദേഹത്തെ ആൾകൂട്ടത്തിൽ ശ്രദ്ധേയനാക്കി. ഒരു കാലത്ത്
 ഏ ആർ നഗർ അങ്ങാടി ബീഡി തെറുപ്പുകാരുടെ കേന്ദ്രമായിരുന്നു. സ്മര്യപുരുഷനും  ഈ സംഘത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു എന്ന് എന്റെ പിതാവ് പറഞ്ഞു. സർദാർ ബീഡിയായിരുന്നു കൊടുവായൂരിൽ തെറുത്തിരുന്നത്.
വെറും ബീഡി തെറുപ്പ് മാത്രമായിരുന്നില്ല അവിടെങ്ങളിൽ.
ഉയർന്ന സംഘബോധങ്ങളും  വലിയ ആശയങ്ങളും ഉരുത്തിരിയുന്നതും പലരുടെയും സർഗ്ഗസിദ്ധികൾ പുറത്തെടുക്കുന്നതും അത്തരം ഇടങ്ങളിലായിരുന്നത്രെ.
"പുകവലിക്കാർക്കൊരു സമ്മാനം
പുകവർഷത്തിന്റഭിമാനം
സർവ്വ ഗുണങ്ങളടങ്ങിയ ബീഡി
സർദാറിന്നാണഭിമാനം"
തിരക്കുകൾക്കിടയിൽ എന്റെ പിതാവ് ഓർത്തു പാടിയതാണിത്. ഇവരൊക്കെ
പിൽകാലത്ത്
പള്ളി, മദ്രസ്സ, കുടുംബ കാര്യങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കാനുള്ള കഴിവ് ആർജ്ജിച്ചതിന്റെ കാരണവും ഇതൊക്കെ തന്നെയാവാം. നാട്ടു നന്മകൾ നാമാവശേഷമാകുന്ന വർത്തമാനകാലത്ത് ഇത് പോലെയുള്ള സ്മരണകൾ അഭിനന്ദനമർഹിക്കുന്നു.
--------------------------------
ഫൈസൽ മാലിക് V. N. 



സൗമ്യതയുടെ കുടയും ചൂടി ബാപ്പുകാക്ക
☔✍✍✍✍✍✍✍✍
കക്കാടംപുറത്തിന്റെ കാരണവൻമാരുടെ കൂട്ടത്തിൽ ഞാൻ മനസ്സിൽ ചില്ലിട്ട് സൂക്ഷിച്ച സൗമ്യതയുടെ മുഖമാണ് കൊമ്പിൽ ബാപ്പു കാക്ക. മദ്രസയുടെ വരാന്തയുടെ പടിഞ്ഞാറ് ഉയർന്ന് നിൽക്കുന്ന വീതിയുള്ള സിമന്റ് തറയിലിരിക്കുന്ന പ്രമുഖരിൽ മാട്ര അലവി ഹാജിയും കുഞ്ഞായിൻ മുസ്ലാരും കുറുക്കൻ മൊയ്തീൻ കാക്കയും തുടങ്ങി ബാപ്പു കാക്കയും അക്കൂട്ടത്തിൽ ശാന്ത സാന്നിധ്യമായിരുന്നു. (അല്ലാഹു എല്ലാർക്കും മഗ്ഫിറത്ത് നൽകട്ടെ.) ആ കാരണവർമാരുടെ ഇരുത്തം, അതൊരു പ്രദേശത്തിന്റെ കരുതലും കാവലുമായിരുന്നു. കാലം കഴിയുന്തോറും ആ കാരണവൻമാരുടെ മേൽനോട്ടം നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു.. എന്നാലും അവർ വിട്ടേച്ചു പോയ നന്മയുടെ ഇത്തിരി വെട്ടത്തിലാണ് നമ്മുടെ കുതിപ്പും കിതപ്പും. 
ബാപ്പുകാക്കയോട്
കൂടുതൽ ഇടപെടാൻ അവസരം കിട്ടിട്ടില്ലെങ്കിലും തമ്മിൽ പരിചയമായിരുന്നു. നാട്ടിലെ എല്ലാ നല്ല കാര്യങ്ങളിലും മുന്നിൽ ബാപ്പുകാക്കയുടെ ശക്തവും ശാന്തവുമായ ഇടപെടലുകൾ ഉണ്ടായിരുന്നു. രാഷ്ട്രീയ സാമൂഹ്യ തലങ്ങളിൽ പുതുതലമുറക്ക് പകർത്താൻ പാകത്തിലുള്ള നിശ്ശബ്ദ സേവനങ്ങളായിരുന്നു ആ മാന്യന്റേത് - നല്ല ഇസ്തിരിയിട്ട വേഷവുമായിരുന്നു. ഒരു ടർക്കി ടവ്വലും കണ്ണടയും എപ്പോഴും കാണും.
അല്ലാഹു സുബ്ഹാന ഹൂ വ തആലാ ആ സുകൃതങ്ങൾ സ്വീകരിക്കട്ടേ. അവരെയും നമ്മെയും നമ്മുടെ മരണപ്പെട്ടവരെയും അഹ് ലുൽ ജന്നത്തിൽ ചേർക്കട്ടെ എന്ന ദുആ യോടെ
-------------------------
മുഹമ്മദ് കുട്ടി അരീക്കൻ



അസ്സലാമു അലൈകും -         കൊമ്പിൽ ബാപ്പുക്ക-                 തൂവെള്ള വസത്രം - തോളിൽ ഒരു ടർക്കി - നീളൻ കുട.  മനസ്സിൽ ഇപ്പോഴും ആ രൂപം മായാതെ കിടക്കുന്നു.      ഉപ്പാന്റെ അടുത്ത സുഹൃത്തായിരുന്നു.       സുഹൃബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിൽ അദ്ദേഹത്തിന് പ്രായം ഒരു തടസ്സമല്ലായിരുന്നു.      പിന്നെ ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച മജീദ്‌, അഫ്സൽ, ബഷീർ, നൗഷാദ്, എമ്മാർ സീ, സൈതലവി, സത്താർ,   ഫൈസൽ മാലിക് എന്നിവരുടെ ഓർമ്മകുറിപ്പുകൾ ശ്രദ്ധേയമായി. നാഥൻ അവരുടെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ - ആമീൻ
-----------------------------------
ഹസ്സൻ കുട്ടി അരീക്കൻ


Wednesday, 30 August 2017

വെളളി വെളിച്ചം : തണൽ ☘☘☘


ഇക്കഴിഞ്ഞ റമദാൻ അവസാന വെള്ളിയാഴ്ച പരിശുദ്ധ മക്ക ഹറം ശരീഫിലെ ജുമുഅ നിസ്കാര രംഗം ഒരു ദൃക് സാക്ഷി വിവരിച്ചതിങ്ങനെ:

     വളരെ നേരത്തെ തന്നെ ഹറം അകം നിറഞ്ഞു കവിഞ്ഞു. പിന്നെ വന്നവരൊക്കെ പുറത്ത് കത്തുന്ന സൂര്യന്റെ ചോട്ടിൽ. ഇത്തിരി തണലന്വേഷിച്ച് ജനം പരക്കം പാഞ്ഞു. കിട്ടിയ സ്ഥലത്തൊക്കെ അവർ സ്ഥാനം പിടിച്ചു.. എന്നിട്ടും ആയിരങ്ങൾ പൊരിവെയിലത്ത് മുസല്ലയിട്ട് ഖുതുബ കേട്ടിരുന്ന് നിസ്കരിച്ചു. ഒരാൾ പറഞ്ഞു പോലും.' "ഇതാണ് മഹ്ശറ.. ഇന്നാണ് യൗമുൽ ഖിയാമ:
ഇത്രയും കുറിച്ചത് കുറച്ച് നേരം കോടിക്കണക്കിന് കാതമകലെ കിടക്കുന്ന സൂര്യന്റെ ചൂട് ഏൽക്കാൻ നമുക്കുള്ള പ്രയാസം ആലോചിച്ച് നോക്കൂ.. എന്നാൽ യഥാർത്ഥ മഹ്ശറയാൽ നാം എത്തിപ്പെടുമ്പോഴോ... റബ്ബുൽ ആലമീനായ അല്ലാഹു വിന്റെ അർശിന്റെ തണലല്ലാതെ ഒരു തണലും അന്നുണ്ടാവില്ല. ആ തണൽ കിട്ടുന്ന ഏഴ് കൂട്ടരിൽ ഒരു കൂട്ടരെ റസൂൽ (സ) നമുക്ക് പറഞ്ഞു തരുന്നു.

" പള്ളികളുമായി മനസ്സ് ബന്ധിച്ചവർ". 
ഇന്ന് നമ്മുടെ മനസ്സിന് കൂടുതൽ ബന്ധം എന്തിനോടാണ്? നമ്മുടെ മൊബൈലിനോട് ,വീടിനോട് ,കുടുംബത്തോട് ജോലിയോട്..... ഈ പട്ടിക നീണ്ടു പോകും.
പള്ളിയുമായി ഖൽബ് ബന്ധിപ്പിക്കുന്ന ഒന്നാമത്തെ കാര്യം ഫർള് നിസ്കാരം തന്നെ. അത് സമയത്തിന് പള്ളിയിൽ വെച്ച് കൃത്യമായി ജമാ അത്തായി നിസ്ക്കരിക്കാൻ നാം ശ്രദ്ധിക്കണം. പിന്നെ പള്ളിയുടെ കാര്യങ്ങൾ അന്വേഷിക്കണം. സഹായിക്കണം. സഹകരിക്കണം. നമ്മുടെ വീടിനെക്കാളേറെ ബന്ധം നാം പള്ളിക്കാര്യത്തിൽ കാണിക്കണം. അവിടുത്തെ വെള്ളം, വെളിച്ചം, ഇമാം, മുഅദ്ദിൻ... അവരുടെ താമസം, വേതനം തുടങ്ങി എല്ലാ കാര്യങ്ങളിലും സജീവമാകണം. പണ്ടുകാലങ്ങളിൽ നമ്മുടെ എല്ലാ കാര്യങ്ങളും മസ്ജിദിൽ വെച്ചായിരുന്നു. നിശ്ചയവും നികാഹും ദിക്റും മറ്റും ... ഇന്ന് സൗകര്യങ്ങൾക്ക് വേണ്ടി നാം പള്ളിക്ക് പുറത്തിറങ്ങി.

പരമാവധി പള്ളിയുമായി ഇണങ്ങി ജീവിക്കാൻ നാം സമയം കണ്ടെത്തുക.. കാര്യങ്ങൾ പള്ളിയുമായി ബന്ധിപ്പിക്കുക. പള്ളിയിലാകട്ടെ നമ്മുടെ ജീവിതത്തിന്റെ ഒഴിവ് നേരങ്ങൾ. നമ്മുടെ പഠനവും ആരാധനയും എല്ലാം പള്ളിയിലേക്ക് തിരിക്കുക.. അങ്ങനെ ഖൽബിൽ പള്ളിക്ക് സുപ്രധാനമായ ഒരിടം നൽകി നാളെ റബ്ബിന്റെ അർശിന്റെ തണലിലേക്ക് നടന്നെത്താൻ നാം പരമാവധി പരിശ്രമിക്കുക എന്ന് എന്നോട് ആദ്യമായി ഉപദേശിക്കുന്നു.
وبالله التوفيق
وصلى الله على سيدنا محمد وآله وصحبه وسلم
------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ,

ശിക്ഷ


〰〰
മേശപ്പുറത്ത് നിന്ന് എന്തോ ഗ്ലാസ് താഴെ വീഴുന്ന ശബ്ദം കേട്ട് അയാൾ അകത്തേക്ക് ഓടി. അകത്ത് കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു.  ഇന്നലെ വാങ്ങിയ പുതിയ ക്ലോക്ക് നിലത്ത് വീണ് പൊട്ടിച്ചിതറി കിടക്കുന്നു. ഒരു ആണി കിട്ടീട്ട് ചുവരിൽ തൂക്കാൻ വേണ്ടി മേശപ്പുറത്ത് വെച്ചതാണ്. നോക്കുമ്പോഴുണ്ട് മൂന്നാം ക്ലാസ്കാരൻ മകൻ പേടിച്ച് വിറച്ച് മൂലയിൽ നിൽക്കുന്നു. 

" ആ ഹാടാ ... നീയാണ് ഇത് പൊട്ടിച്ചതല്ലേ.. നിന്നെ ഞാൻ ശരിയാക്കിത്തരാം" ദേഷ്യത്തോടെ അയാൾ പുറത്ത് പോയി കയ്യിൽ കിട്ടിയ വലിയ വടിയുമായി വന്ന് ആ പൊന്നുമോനെ ദേഷ്യം തീരുവോളം തല്ലി. മോന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടി വന്ന അയാളുടെ പ്രായം ചെന്ന ഉപ്പ ആ വടി പിടിച്ചു വാങ്ങി രണ്ടെണ്ണം അയാളെ പൊട്ടിച്ചു. ദേഷ്യവും സങ്കടവും കൊണ്ട് ആ വൃദ്ധ ശരീരം കിതക്കുന്നുണ്ടായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ വേദനിച്ചെങ്കിലും അയാൾ അത്ഭുതത്തോടെ തന്റെ ഉപ്പയെ നോക്കി. 

"എടാ.. ഈ പൈതലിനെ തച്ചാൽ നിന്റെ ക്ലോക്ക് പൊട്ടിയത് നന്നാവോ? നീ ചെറുപ്പത്തിൽ എത്ര മുതലാണ് നശിപ്പിച്ചിട്ടുള്ളത്. വാശി പിടിച്ചും കുറുമ്പ് കാണിച്ചും നീ വരുത്തിയ നഷ്ടത്തിന് ഞാൻ നിന്നെ ശിക്ഷിച്ചിരുന്നെങ്കിൽ നീ ഇന്ന് ഉണ്ടാകുമായിരുന്നില്ല". പിന്നെയും ഉപ്പ എന്തൊക്കെയോ പറഞ്ഞു. അയാളുടെ തല താനെ താണു. കണ്ണിൽ വെള്ളം നിറഞ്ഞു.
മോന്റെ മേനി തടവിക്കൊടുത്ത്കൊണ്ട് അയാളുടെ ഉപ്പ ഇത്രയും കൂടി പറഞ്ഞു - ആ വാക്കുകൾ പറയുമ്പോൾ ആ വയസ്സായ മുഖത്ത് ഒരു തരം ഭീതി നിറഞ്ഞ പോലെ തോന്നിച്ചു .

"എടാ.. നിന്റെ കുഞ്ഞിന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ ഒരു തെറ്റ് പറ്റിയതിന് നീ എന്തുമാത്രം കഠിനമായി അവനെ ശിക്ഷിച്ചു - ഒരു തവണ മാപ്പു കൊടുക്കാൻ നിനക്ക് മനസ്സ് വന്നില്ല - എന്നാൽ നീ ഒന്ന് ആലോചിക്കു... നീ ഇത്രയും വയസ്സിനിടക്ക് നിന്റെ റബ്ബിനോട് എത്ര തെറ്റുകൾ അറിഞ്ഞ് കൊണ്ട് ചെയ്തു. അതൊന്നും റബ്ബ് ക്ഷമിക്കാതെ എല്ലാം എണ്ണി പറഞ്ഞ് നിന്നെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ എന്താകും നിന്റെ അവസ്ഥ ?! അത് കൊണ്ട് കുട്ടികളോട് കരുണ കാണിക്കുക. വന്നു പോയ തെറ്റുകൾക്ക് ദിവസവും പാപമോചനത്തിനായി റബ്ബിനോട് ഇരക്കുക." 
അവസാന വാചകം കേട്ടതും
"എന്റെ പൊന്നുമോനേ " എന്ന് തേങ്ങിക്കരഞ്ഞ് കൊണ്ട് അയാൾ ആ കുഞ്ഞുമോനെ വാരിപ്പുണർന്നു.
😪✍✍✍✍✍✍✍✍
മുഹമ്മദ്‌ കുട്ടി അരീക്കൻ, 

തത്തമ്മക്കൂട്ട്


തത്തമ്മക്കൂട് ഒരു കുടുംബമാണ്
പറഞ്ഞാൽ തീരാത്ത സ്നേഹ സാഹോദര്യത്തിന്റെ ആവിഷ്കാരം

ജീവിതത്തിൽ നമ്മൾ കണ്ടിട്ടുപോലുമില്ല.എന്നിട്ടും എത്ര പെട്ടെന്നാണ് നമ്മൾ ഇത്ര കൂട്ടുകൂടുന്നത്

വിവിധ രാഷ്ട്രീയ സംഘടയിൽ പ്രവർത്തിക്കുന്നവരാണങ്കിലും ഈ സ്നേഹ കൂട്ടിൽ കണ്ടു മുട്ടുമ്പോൾ ഒരുമ്മ പെറ്റു പോറ്റി വളർത്തിയ മക്കളെ പോലെ അടുത്തി sപഴകും

സ്നേഹത്തോടെയുള്ള സലാം പറച്ചിലും
കൂട്ടിലെ ഈ സ്നേഹവും സന്തോഷവും പലരേയും ഈ കൂട്ടിലേക്ക് ആകർഷിക്കാറുണ്ട്
ഇത് പലരെയും ഈ കൂട്ടിൽ ചേരാൻ കാരണമായിട്ടുമുണ്ട്.

സൗഹൃദ സദസ്സ്
ഒരാൾ പറയും മറ്റുള്ളവർ കേൾക്കും.
മറ്റൊരാളെ കേട്ടിരിക്കാനുള്ള മനസ്സിന്റെ വികാസത്തിലേക്ക് എല്ലാവരും വളർന്നു കഴിഞ്ഞിരിക്കുന്നു.

ഹൃദയത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന അനുഭവങ്ങൾ കുട്ടികാലങ്ങളിൽനടന്ന രസകരമായ സംഭവങ്ങൾ
പഴയ കാല നാട്ടുവിശേഷങ്ങൾ എല്ലാം നമ്മുടെ സ്വന്തം കൊലായിൽ കുത്തിമറിയുന്ന സ്വാതന്ത്രത്തോടെ സ്വയസിദ്ധിയിൽ അവതരിപ്പിക്കാൻ തത്തമ്മ കൂടല്ലാതെ വേറെ എന്തുണ്ട്

ജീവിതത്തിലെ പല ബുദ്ധിമുട്ടുകളും നേരിടുന്നവർക്ക് ഈ കൂടും കൂട്ടും വല്ലാത്ത ആശ്വാസം അനുഭവപ്പെടും തീർച്ച

എല്ലാ വിഭവങ്ങളും പരസ്പര സഹകരണത്തോടെ അവിസ്മരണീയമാക്കും

നാട്ടിൽ അന്യരെ പോലെ നടന്നിരുന്നവർ ഈ സ്നേഹ കൂട്ടിൽ എത്തിയതിന് ശേഷം എല്ലാവരോടും കൂട്ടുകൂടാനും സലാം പറയാനും സൗഹൃദം പുതുക്കാനും വന്ന പുത്തൻ അനുഭവം അവർ തന്നെ കൂടുമായി പങ്കുവെച്ചത്

അത്തർ കച്ചവടക്കാരന്റെ കൂടെ കൂടിയാൽ അത്തർ മണക്കും എന്ന് പറഞ്ഞത് പോലെ
നല്ല കൂട്ടുകെട്ട് തന്നെയാണ് പ്രധാനം

വ്യത്യസ്ത പരിപാടികളിലൂടെയും വിവിധ ചുമതലകൾ നിർവഹിച്ച് എല്ലാം ചെയ്യാൻ കഴിയുമെന്ന തെളിയിച്ച അഡ്മിൻമാരെ എടുത്തു പറയാതെ വയ്യ

സ്നേഹം കൊണ്ടും സഹോദര്യം കൊണ്ടും എല്ലാവരോടും അടുക്കാനും എല്ലാവരെയും അടുപ്പിക്കാനും കഴിയുമെന്ന് ഈ കൂട്ടിലൂടെ നമ്മൾ പഠിച്ചു.

അഭിമാനിക്കാം
ഓരോ തത്തകൾക്കും
〰〰〰〰〰〰〰〰
ശിഹാബുദ്ദീൻ നാലു പുരക്കൽ

ഒരു മറുനാടൻ ഓർമ


അസലാമു അലൈക്കും.
തിരിഞ്ഞ് നോക്കിയപ്പോൾ ആ സുന്ദര മുഖം' വയസനാണെങ്കിലും കാര്യങ്ങളും നർമ്മവും കലർന്ന നല്ലതമാശ പറയുന്ന ആളാണ്. കുട്ടികളോടും മുതലാളിയോടും പണിക്കാരോടുമൊക്കെ ക്ഷേമം അന്യാശിക്കുന്ന പഴയ ചുളിവ് നീരാത്തതുണിയും വെളുത്ത വലിയ നീളം കുപ്പായമിട്ട് വലിയ തലയിൽ കെട്ടും. അതിലേക്ക് ഭംഗിയുള്ള താടിയും.
മൊതലാളി ഹംസ ഹാജി സെലാം മടക്കി ' വ അലൈക്കും സെലാം.
ഹാജി യാരെബെരിം. ഇര്ക്കിം.
മൊതലാളിയുടെ അടുത്തക സേരയിൽ ഇരുത്തി.
അവർ ഓരോ വർത്തമാനങ്ങൾ തുടങ്ങി.  ഹംസ ഹാജിചായക്കാരൻ ബീരാനെ വിളിച്ച് എടാബീരാനെ ഹാജ്യർക്കും ഇൻക്കും ചായാട്ടിക്കാ. ഇത് പണിക്കാരായ ഞങ്ങൾക്ക് സ്ഥിരം ക്കാഴ്ചയാണ്. ആരാണ് ആ മാന്യ വെക്തി എന്നറിയണ്ടെ''

നമ്മുടെ നാട്ടിൽ നിന്നും കുടുംബസമേദം മറുനാട്ടിൽ പോയി സ്ഥിരതാമസമാക്കിയ ( സ്വന്തം ബിൽഡിംങ്ങും ഒക്കെയുള്ള )
അവിടെയുള്ള മലയാളിഗൾ'
ഡമ്പ ആലിഹാജി എന്ന് വിളിക്കുന്ന ആലിഹാജിയാണ്  വന്ന് ഞങ്ങളുടെ മൊദലാളിയുടെ അടുത്തിരിക്കുന്ന ആ മാന്യദേഹം.

ഞാനിത് പറയുന്നത്  എനിക്ക് വല്ലാതെ മനസിൽ തട്ടിയ ഒരു കാര്യം നമ്മൾ പലരും പലപ്പഴും നിസാരം എന്ന് കരുതുന്ന വിവരം കുറഞ്ഞ വരാണെങ്കിലും (ഞങ്ങളുടെ ദൃഷ്ടിയിൽ ) തന്റേടമുള്ള ആ ഹാജിയാരുടെ ഒരു സൂക്ഷ്മദയെ കുറിച്ച് അറിയാനാണ്. 

ഒരു ദിവസം സാദാരണ വരുന്നത് പോലെ ആ ലിഹാജിവന്നു. സെലാം പറഞ്ഞു. ഞാനും ചായക്കാരൻ ബീരാനും സെലാം മടക്കി.

ഹാജിയേരെ ' വെരിം' ഇര്ക്കിം
എന്നൊക്കെപ്പറഞ്ഞ് ഞങ്ങൾ സ്വീഗരിച്ച് സാദാരണ ഇരിക്കുന്ന സ്ഥലത്ത് ഇരിത്തി.
മൊദലാളി എവ് ടക്കെ പോയി ഹാജിയാരുടെ ചോദ്യം 'ബീരാനാണ് മറുപടി പറഞ്ഞത്. മാർക്കറ്റ്ൽ പോയതാന്നാ തോന്നണത്.  കൊർച്ചേരായ് പോയിട്ട് ' ഇപ്പം ബരുയ്ക്കാരം. ഇങ്ങളിര്ന്നോളി.
മേശന്റെടീലദാ പത്രം ഇട്ത്ത് ബായ്ച്ചോളീ.
എന്നും പറഞ്ഞ് ബീരാൻ സാദാരണത്തെപ്പോലെ ഹാജിയര്ക്ക് ചായ ഉണ്ടാക്കാൻ പോയി.
ഹാജിയാര് പത്രവായനയിലാണ്.
ഇന്നലത്തെ പത്രമാണ് ഇന്ന് രാത്രി കിട്ടുക. അത് മാർകറ്റിൽ പോയി വരുമ്പോഴാണ് കടയിൽ കൊണ്ട് വരിക അപ്പോഴേക്കം രണ്ട് ദിവസം ആയിക്കാണും പത്രതിന്റെ വയസ്സ്.  ബീരാൻ ചായയുമായി വന്നു. ഇതാജാര്യ ചായ കുട്ച്ചോളീ. കടിത്താമാണ്ടീ. മൊളഗൊ .ബ ജീ എന്താച്ചാ ഇട്ത്തോളി ഇങ്ങളെ അട്ത്തെന്നദാ അൾ മറീല്.
ഇത് കേട്ട് ഹാജി ബീരാന്റെ മുഗത്ത്ക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. ച്ച് പ്പം ചായ മാണ്ടപ്പാ.
ബീരാൻ സാദാരണ ഞമ്മളൊക്കെ പറയുമ്പോലെ അല്ല കുട്ച്ചോളി എന്നും പറഞ്ഞു നിർബന്ധിച്ചു.
അപ്പൊൾ ഹാജിയാരുടെ മറുവടി'
ഞ്ച് പൈസാങ്ങോ?  ങ്കിൽ ഞാൻ കുട്ച്ചോളാ.
ഇത് കേട്ട് ബീരാൻ എത്താജേരെ ഇങ്ങളേക്ക്ന്ന് പൈസാങ്ങീന്ന് മൊദലാളി അറ്ഞ്ഞാ പിന്നെത്തിനാ നല്ലത്. ങ്ങള് ദ് കുട്ച്ചാണീ .
ബീരാൻ ഇത്രയും പറഞ്ഞപ്പൊ ആ കളങ്കമില്ലാത്ത മനസിലുള്ളത്  ഹാജി  തുറന്ന് പറഞ്ഞു.
എടാ ബീരാനെ എന്നും കൂടിക്കുന്നത് അല്ലെ എന്ന് വിജാര്ച്ചാണ് ഞ്ച് തന്നത് ന്ന് ഇച്ചറീം.
പച്ചെ ഒരു കാര്യം എന്നും അതിന്റെ ഒടമ ക്കാരന്നാണ് ചായക്ക് പറല് .
ഇന്ന് മുപ്പരിവിടെ ഇല്ല.
അത് കൊണ്ട് കാശ് കൊട്ക്കാ ദെ ഇച്ച ദ് കുട്ച്ചാനും പറ്റൂല്ല.
അതോണ്ടാണ് ട്ടടാ. ഒന്നും ബിജാര്ച്ചണ്ടട്ടാ.
ആ മറുവടി എന്റെ ചെറിയ മനസിനെ വല്ലാതെ ചിന്തിപ്പിച്ചു.
ആ സാദാരണക്കാരിൽ സാദാരണക്കാരനായ ആ മനുഷ്യന്റെ ഹൃധയത്തിന്റെ ശുദ്ധിയെയാണ് എന്നെ അൽ ബുധ പെടുത്തിയത് 
ഇത് ഏഗദ്ദേശം മുപ്പദ് വർഷത്തിന്റെ അപ്പുറത്തെ സംഭവമാണ്
എങ്കിലും എന്റെ കാദില ദ് ഇന്നും അലയടിക്കുന്നുണ്ടോ എന്ന് തോന്നിപോവുന്നു
റബ്ബേ  ആ മനുഷ്യന്റെ ഖബർ സന്തോഷത്തിലാക്കി
ഞങ്ങളേയും അദ്ധേ ഹത്തേയും നിന്റെ ഇഷ്ടദാസൻമാരിൽ ചേർക്കണേ.
ആമീൻ
---------------
ഹനീഫ P. K.

തൂക്കു കയറിന്റെ നിഴലിൽ ഒരു കുറ്റൂർകാരനെഴുതിയ കത്ത്


സേലം സെൻട്രൽ ജയിലിലെ തൂക്കു കയറിന്റെ നിഴലിൽ ഒരു കുറ്റൂർകാരനെഴുതിയ കത്ത് വായിക്കുമ്പോൾ............
▫▫▫▫▫▫▫▫
മലബാർ കലാപാനന്തരം മാപ്പിളമാർ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് കാര്യമായ പoനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല.
ബ്രിട്ടീഷ് പട്ടാളം ഇവരോട് കാണിച്ച പക വീട്ടലുകൾ ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. അത്തരമൊരു വേദന നെഞ്ച് പൊട്ടി എഴുതിയ മാപ്പിള തടവുകാരന്റെ കത്ത് ചിതലരിക്കാതെ ബാക്കിയുണ്ടിവിടെ.
പൈതൃക സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനും ചരിത്രാന്വേഷകനുമായ ഗഫൂർ എടത്തോളയുടെ ശേഖരത്തിലാണീ അപൂർവ്വ രേഖയുള്ളത്.
വേങ്ങര കുറ്റൂരിലെ അരീക്കൻ മൊയ്തീൻ എന്ന മാപ്പിള പോരാളി നാട്ടിലെ പൗര പ്രധാനി കൂളി പിലാക്കൽ എടത്തോള കുഞ്ഞാലി എന്നവർക്ക് അയച്ചതാണീ കത്ത്.
1925 മെയ് 22നാണ് കത്ത് എഴുതിയിരിക്കുന്നത്.
മാപ്പിള തടവുകാർ അനുഭവിച്ച ഭീതിജനകമായ ജയിൽ ജീവിതങ്ങളുടെ നേർസാക്ഷ്യമാണ് ഇതിലെ വരികൾ.
കൊലക്കയറിന്റെ നിഴലിലുള്ള ഈ പോരാളിയുടെ  മനസ്സിലെ തീയാണ് ഇതിൽ വാക്കുകളായി അsർന്നു വീണിരിക്കുന്നത്.
ഏതൊരു വായനക്കാരന്റെ യും നെഞ്ചിടിപ്പ് കൂടാൻ മാത്രം വൈകാരികവും പേടിപ്പെടുത്തുന്നതുമാണ് ഇതിലെ വരികൾ.

' ഇവിടെ വന്നതിന് ശേഷം ഇരുപത് പേരെ തൂക്കിലേറ്റി. ഇനി ഞാനടക്കമുള്ളവരുടെ കഴുത്തിൽ എപ്പോഴാണ് തൂക്കുകയർ മുറുകുന്നതെന്നറിയില്ല'
ഈ തടവുകാരന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കാൻ കത്തിലെ ഈ വരികൾ തന്നെ ധാരാളമാണ്.
അഭിസംബോധനത്തിന് ശേഷം മുമ്പ് അയച്ച കത്ത് കിട്ടിയതിന്റെ സന്തോഷം പറഞ്ഞ് കൊണ്ടാണ് കത്ത് തുടങ്ങുന്നത്.
'ഞാനും ബാക്കിയുള്ള ഇരുപത്തിരണ്ട് ആളുകളും കൂടിയാണ് ആ കത്ത് വായിച്ചത്.
അവരെല്ലാം ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട്, താലൂക്കുകളിൽ
ഉള്ളവരാണ്.'
ശേഷം തടവുകാരെ പാർപ്പിച്ച പതിമൂന്ന് ജയിലുകളെ കുറിച്ച് കത്ത് പരാമർശിക്കുന്നുണ്ട്.
അന്തമാൻ, മദിരാശി, ബെല്ലാരി ക്യാമ്പ് ജയിൽ, സെൻട്രൽ ജയിൽ, രാജമന്ത്രി, കോറാപ്പറ്റ്, തൃശ്നാ പളളി, ചേലം, തഞ്ചാവൂർ ,കടലൂര്, കോയമ്പത്തൂർ, വേലൂർ, കണ്ണനൂർ എന്നിവയാണത്.
പാളയംകോട്, ഡിങ്കൽ പേട്ട, എന്നിവിടങ്ങളിലെ ജയിലുകളിൽ കുട്ടികളെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന വിവരവും കത്ത് വെളിപ്പെടുത്തുന്നു.
തടവുകാരെ തൂക്കിലേറ്റുന്ന ദിവസത്തെ കുറിച്ചുള്ള വിവരണം ഏതൊരാളെയും വേദനിപ്പിക്കാൻ പോന്നതാണ്.
അതിങ്ങനെയാണ്.
'പുലർച്ചെ അഞ്ചിനാണ് തൂക്കിലേറ്റുക.....
മയ്യിത്ത് ചേലത്തെ മുസ്ലിംകൾക്കാണ് വിട്ടുകൊടുക്കുക.......
 ഏറ്റു വാങ്ങാൻ ചമയിച്ച കുതിര വണ്ടികളിൽ ഇവർ കുടുംബ സമേതം വരും......

ഇതാണ് കത്ത്

നിങ്ങളെ ഏറ്റു വാങ്ങാൻ കുഞ്ഞുങ്ങൾ എത്തിയിട്ടുണ്ട് എന്നാണ്
തൂക്കിലേറ്റാൻ കൊണ്ട് പോവും മുമ്പ് ജയിലധികാരികൾ ഇവരോട് പറയുക'.
ഇങ്ങനെ ഭീതി നിറയുന്ന ജയിൽ ജീവിതത്തെ കുറിച്ച് പറഞ്ഞ ശേഷം തന്റെ ശിക്ഷ ഇളവ് ചെയ്ത് കിട്ടാൻ വേണ്ടത് ചെയ്യണമെന്നൊരു അഭ്യാർത്ഥനയുണ്ട്.
ഈ കത്തിന്റെ പ്രധാന ദൗത്യവും ഇത് തന്നെയാണ്.
' കലക്ടർക്ക് ഹർജി കൊടുക്കാൻ ഉമ്മയോടും പെണ്ണിനോടും പറയണം. ഇങ്ങനെ ഹർജി കൊടുത്ത് പലർക്കും ശിക്ഷയിളവ് ലഭിച്ചതിന്റെ അനുഭവവും കത്ത് പങ്ക് വെക്കുന്നു.ഇത് പറയുമ്പോൾ ഈ പോരാളി വല്ലാത്തൊരു ശുഭാപ്തി വിശ്വാസക്കാരനാവുന്നു.
കത്തിന്റെ അവസാനം ഇദ്ദേഹം ഉമ്മയെ കാണാനുള്ള പൂതി പറയുന്നിടത്തും വീട്ടുകാരോട് കത്തയക്കാൻ പറയുന്നിടത്തും നമ്മുടെ കണ്ണുകൾ നനയും.
ഒരു തടവുകാരൻ അനുഭവിയ്ക്കുന്ന വീടോർമ്മയുടെ വൈകാരികത ഈ വരികളിൽ നമ്മെ വല്ലാതെ ചേർത്ത് പിടിക്കും.
നാട്ടുകാരായ ചില തടവുകാരെ കുറിച്ചും കത്ത് വെളിപ്പെടുത്തുന്നുണ്ട്.
അവരുടെ വിശേഷങ്ങൾ പങ്ക് വെക്കുകയും അവരിൽ ചിലരെല്ലാം സലാം പറഞ്ഞ വിവരം കൈമാറുകയും ചെയ്യുന്നു.
കത്തെഴുതിയ അരീക്കൻ മൊയ്തീൻ എന്ന തടവുകാരനെ തൂക്കിലേറ്റിയോ അതല്ല അദ്ദേഹത്തിന്റെ ശിക്ഷ ഇളവ് ചെയ്ത് കൊടുത്തോ എന്നത് ഇന്നും ദുരൂഹമാണ്.
ഇദ്ദേഹത്തിന്റെ നാട്ടുകാർക്കോ ബന്ധുക്കൾക്കോ പിഞ്ഞി തുടങ്ങിയ ഈ തുണ്ട് കടലാസിനപ്പുറം ഇത് സംബന്ധമായ അറിവുകളൊന്നുമില്ല.
നമ്മുടെയൊക്കെ നാടുകളിൽ നിന്ന് ആയിരകണക്കിന് പേരെ പട്ടാളം പിടിച്ച് കൊണ്ട് പോയിട്ടുണ്ട്.
അതിൽ എത്ര പേർ കൊല ചെയ്യപ്പെട്ടെന്നോ എത്ര പേരെ നാടുകടത്തിയെന്നോ അറിയില്ല.
അക്കാര്യത്തിലൊന്നും കാര്യമായ അന്വേഷണങ്ങളുമുണ്ടായിട്ടില്ല.
ഓർമ്മയുടെ ചെറിയൊരു തരിമ്പ് പോലും ബാക്കിയാക്കാതെ കൺമറഞ്ഞവരാണേറെയും. ഉറ്റവർക്കപ്പുറം ഇവരുടെ ഓർമ്മകൾക്ക് ആയുസ്സ് ഉണ്ടായിട്ടില്ല.
അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഒരേടായി മലബാർ സമര ചരിത്രം അക്കാദമിക് വ്യവഹാരങ്ങളായി മാറുമ്പോഴും കലാപത്തിന്റെ ഇരകളെ കുറിച്ച് വേണ്ടത്ര അന്വേഷണങ്ങളുണ്ടായില്ല എന്ന കാര്യം പറയാതിരിക്കാനാവില്ല.
അത് കൊണ്ട് തന്നെയാണ് 92 വർഷത്തെ പഴക്കത്തിലും ചിതലരിക്കാത്തതിനാൽ മാത്രം ബാക്കിയായ പിഞ്ഞി തുടങ്ങിയ ഈ തുണ്ട് കടലാസ് ഏറെ വിലപ്പെട്ടതാവുന്നതും.
*******
 സത്താർ കുറ്റൂർ




⁠⁠⁠⁠⁠ധാരിദ്ര്യരേഖ


രണ്ടു വർശംമുൻപത്തെ അനുഭവ കഥ

വീട്ടിൽ നിന്ന് നിലപറംബിലേക്ക് പോവുകയായിരുന്ന എന്നോട് വീട്ടുകാരി റേശൻ കടയിൽ പച്ചരിയുണ്ട് വാങിക്കൊണ്ടു വരാൻ പറഞ്ഞ് റേശൻ കാർട് തന്നു.

കുറ്റൂർനോർത്ത് റേശൻകടയുടെ മുൻപിൽ കാർ നിറുത്തി ഞാൻ റേശൻ ശോപ്പിലേക്ക് ചെന്നു സുഹ്രത്തായ കടക്കാരൻ എന്നെക്കണ്ട പാടെ ചിരിച്ചുകൊണ്ട് കാർട് വാങി വെച്ചു

ചെറിയൊരു ക്യൂ ഉണ്ടായിരുന്നു  അവിടെ

ഞാൻ കുറച്ച് മാറിനിന്നപ്പോൾ ക്യൂവിലുള്ള. എന്റെ പിതാവിന്റെ സുഹ്രത്തായ ഒരു കാരണവർ എന്നെ വിളിച്ചു . നീ കാംബ്രൻ അവറാൻകുട്ടിന്റെ മോനല്ലെ ? എന്ന് ചോതിച്ചു 
(അദ്ധേഹം കുറ്റൂർപാടത്ത് വാഴക്രിശി ചെയ്യുന്നആളാണ് )
അടുത്തചോദ്യം നീ ധാരിദ്ര രേഖക്ക് താഴെയാണല്ലെ ? 😁😄
പിന്നീടദ്ധേഹം പറഞ്ഞു അദ്ധേഹം
 ധാരിദ്രരേഖക്ക് മേലെയാണെന്ന്

ആകാംശയോടെ കാര്യം തിരക്കിയപ്പോൾ അദ്ധേഹം പറഞ്ഞു അവരുടെ റേശൻ കാർട് നീലക്കളറും എന്റെത് ചുവപ്പുമായത് കൊണ്ടാണെന്ന് 
ഏതായാലും അന്ന് തന്നെ എന്റെ ചുവന്നകാർട് നീലയാക്കിത്തരാൻ പറഞ്ഞ് ചിലവാകുന്നകാശും കൊടുത്ത് ആളെ ഏൽപിച്ച് ഞാൻ പോന്നു

الحمد لله ഇന്ന് ഞാൻ ധാരിദ്രരേഖക്ക് മേലെയാണ്

ആപാവം കാരണവർ ഇപ്പോഴും മേലെയാണൊ താഴെയാണോന്ന് അറിയാൻ കഴിഞ്ഞിട്ടില്ല😁😄😃😄😁😄😃
----------------------------
അബ്ദുള്ള കാംബ്രൻ

പുര കെട്ടൽ


➰➰➰➰➰➰➰
ഒരു കാലത്ത് നമ്മുടെ നാട്ടിലെ മിക്ക വീടുകളും ഒാല മേഞ്ഞതായിരുന്നു 
എല്ലാവർശവും മഴക്ക് മുൻപായി പുര നന്നാക്കി കെട്ടി മേയും
ചൂട് കാലത്ത് ആവീടിനുള്ളിൽ താമസിക്കാൻ തന്നെ നല്ല സുഖമായിരുന്നു

പുര കെട്ടുന്ന ദിവസം ഒരു ആഘോഷം തന്നെ യാവും പെരകെട്ട് കല്ലൃാണം എന്നായിരുന്നു പറഞ്ഞിരുന്നത് തന്നെ

പുര കെട്ടാനുള്ള ഒാല മുടഞ്ഞ് റെഡിയാകും തികയാത്തത് വാങ്ങാൻ കിട്ടുമായിരുന്നു 

അക്കാലത്ത് വിൽപനക്കായി ഒല മുടയുന്ന പതിവുണ്ടായിരുന്നു
വലിയ വീടുകൾ ഒാലമുടയാൻ പണിക്കാരെ തന്നെ വയ്കുന്ന ഏർപ്പാടുണ്ടായിരുന്നു
ഒാല ഇല്ലാത്തവർ അവിടെനിന്ന് വാങ്ങാറായിരുന്നു പതിവ്

ഒാലക്ക് മുകളിലായി പനപുല്ല് എന്ന്പേരുള്ള ഒര് തരം പുല്ല് കൊണ്ട് പൊതിയും

പുര കെട്ടുന്ന ദിവസം അയൽ വാസികളും കുട്ടികളും സഹായത്തിനുണ്ടാവും അന്ന് നല്ല പോത്ത് വിരട്ടിയതും കറുമൂസ കറിയും പപ്പടം പൊരിച്ചതും എല്ലാവർക്കും അവിടെ നിന്നാവും 
ആ ചോറിൻ്റയും കറിയുടെയും രുചി ഒന്ന് വേറെ തന്നെയായിരുന്നു

ഈ വീടുകൾ അധികവും
മൺകട്ട കൊണ്ടായിരുന്നു നിർമിച്ചിരുന്നത് 

കട്ട മുറിക്കുക എന്നായിരുന്നു അതിന് പറഞ്ഞിരുന്ന് 
കട്ട മുറിക്കാനായി രണ്ട് ദിവസം മുൻപ് തന്നെ നല്ല മണ്ണ് ചവിട്ടി കൂട്ടി പശയാകി കൂട്ടി യിടും 
അടുത്ത ദിവസം
 പൂളമരത്തിൻ്റെ തോല് ചതച്ച് കൊഴുപ്പാകി എടുക്കും 
കട്ട മുറിക്കാനായി മരം കൊണ്ടുണ്ടാകിയ ചതുരത്തിലുള്ള ഒരു പെട്ടിയും ഉണ്ടാവും അതിലേക് ചവിട്ടി പശയാകിയ മണ്ണും ഉണ്ടാകി വച്ച കൊഴുപ്പും കൂട്ടി മണ്ണ് ഇട്ട് മുകൾ ഭാഗം വടിച്ചടുക്കും 
അതിന് ശേഷം പെട്ടി പതുക്കെ വലിച്ചടുക്കും 
അങ്ങിനെ വരിവരിയായ് ഉണ്ടാകി വയ്ക്കും ഉണങ്ങിയതിന് ശേഷം ഇത് പോലെ കുഴച്ച മണ്ണുപയോഗിച്ച് ചുമര് പടുക്കലായിരുന്നു 

കട്ട മുറിക്കാനും പുര കെട്ടാനുമായി അതി വിദക്തരായ പണിക്കാർ തന്നെ നമ്മുടെ പ്രദേശത്ത് ഉണ്ടായരുന്നു

ഈ വീടിന് വലിയ ജനലുകൾ ഉണ്ടായിരുന്നില്ല  

ചുമരിന് മുകളിലായി നല്ല മണ്ണ് തന്നെ അരിച്ചടുത്ത് കൊഴുപ്പ് കൂട്ടി തേച്ചെടുത്തിരുന്നു അത് കാണാൻതന്നെ നല്ല ഭംഗിയുണ്ടാവും

ഇന്ന് അങ്ങിനത്തെ ഒരു വീട് കാണാൻ പ്രയാസമാണ് 

അക്കാലങ്ങളിൽ അയൽ പക്കങ്ങൾ തമ്മിൽ പരസ്പ്പര സഹകരണവും സാഹോദരൃവും നില നിന്നിരുന്നു 

മനുഷ്യർക്കിടയിൽ 
മതിലുകളില്ലാത്ത ബന്തമായിരുന്നു🔘
🍀🍀🍀🍀🍀🍀🍀🍀🍀
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ


<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>

ഹൃദയം കറുത്താൽ⛳ - ( ഭാഗം - 01 )


നാസറും
നസീറും. ഒരേ കമ്പനിയിൽ ജോലി ചെയ്ത് ഒരേ റൂമിൽ അന്തിയുറങ്ങുന്ന
ഒരേ അടുക്കളയിൽ ഒന്നിച്ച് ഭക്ഷണം പാഗം ചെയ്ത് ഒന്നിച്ചിരുന്ന് ഭക്ഷണം ക്കഴിച്ച് സന്തോഷത്തോടെയുള്ള രണ്ട് പ്രവാസി കൂട്ടുകാരായിരുന്നു'
ഒരു ദിവസം രണ്ടു പേരും കൂടി ജോലിക്കഴിഞ്ഞ് വരുമ്പോൾ നാസറിനെ അവരുടെ റൂമിന്റടുത്തുള്ള സ്വദേശി തന്ത അയാളുടെ ബിൽഡിംങ്ങിന്റെ കോണിയും പരിസരവും അടിച്ച് വൃത്തിയാക്കാൻ ഏൽപിച്ചു.
നാസറിന്ന് സന്തോഷമായി.ക്കാരണം 900 'റിയാലാണ് ശമ്പളം. വല്ലപ്പോഴും ചില്ലറ ഓവർടൈം ലെഭിച്ചാലായി എന്നല്ലാതെ വേറെ ഒന്നും കിട്ടാറില്ല' 900-ൽ നിന്നും മെസ്സും കഴിഞ് പോണം.
നാസർ റൂമിന്റെടുത്തുള്ള പള്ളിയുമായി ബെന്ധം പുലർത്തുന്നവനാണ്. അതാണ് തന്ത നാസറിനെ വിളിക്കാൻ കാരണം - പള്ളിയിൽ നിന്നും കണ്ട് പരിജയമുള്ളതാണ്.

അങ്ങിനെ നാസറിന്റെ  ക്ലീനിംഗ് കഴിഞ്ഞ് 'തന്ത30-റിയാൽ കൂലിയും കൊടുത്തു.
എല്ലാ ആഴ്ചയിലും ഇത് തുടരാനും ഏൽപിച്ചു'
നാസറിന്ന് സന്തോഷത്തിന്ന് അതിരില്ലായിരുന്നു.
കാരണം ചെലവിന്റെ കാര്യo ക്കഷ്ടിച്ച് ഒപ്പിക്കാമെന്നോർത്ത്.

അങ്ങിനെ നാസർ റൂമിലെത്തിയപ്പോൾ സമയം ഒൻപത് മണിയോടടുത്തിരുന്നു. അപ്പൊഴേക്കും നസീർ ഉറക്കം നടിച്ച് കിടപ്പിലാണ്.
ലൈറ്റണച്ചിരുന്നു റൂമിൽ'
ഭക്ഷണം അവൻ മാത്രം ഉണ്ടാക്കിക്കഴിച്ച് നാസറിന്ന് ഒന്നും ഇല്ല.
നാസറ് അടുക്കളയിൽ പോയി നോക്കി. ഒന്നും ബാക്കിയില്ല'പാത്രം ക്കഴുഗിവെച്ചിരിക്കുന്നു.
അവൻ കരുതി ഏതായാലും നേരം ഒരു പാടായി. കുളിച്ച് നമസ്കരിച്ചിട്ട് ബഗാലയിൽ പോയി് നോക്കാം. വല്ല കേക്കും വാങ്ങി തിന്ന് കിടക്കാം 'കാലത്ത് പണിക്ക് പോവേണ്ടതല്ലേ. എന്നും കരുതി അവൻ കുളിയും നമസ്കാരമൊക്കെ ക്കഴിഞ്ഞ് ' താഴെ ബഗാലയിൽ ഇറങ്ങി കേക്കും മെറിന്തയും വാങ്ങി കുടിച്ച് പോയി റൂമിലെത്തി വാദിൽ തുറന്ന ദേയുള്ളു. അധാ ഒരു അട്ടഹാസം' അൻക്ക് ബാദിലെന്താ ബെല്ലട 'ച്ചൂടെ.
മൻസന് കെട്ന്നൊറ് ങ്ങണ്ടെ. നേരം ബെൾ കുമ്പം പണി കോ കാ ള്ളതാന്നറീല്ലെ?

നാസറാഗെ അന്തം വിട്ടുനിന്നു.

എന്താപ്പൊ ഇവനോട് മറുവടി പറയുക  എന്നോർത്ത്.
നാസറ് ഒന്നുറപ്പിച്ചു.
ഇപ്പോൾ ഒന്നും പറയണ്ട നേരം പുലർന്നാൽ സമാധാനത്തിൽ കമ്പനിക്ക് നടന്നാണല്ലൊ യാത്ര.
അപ്പോൾ സമാധാനത്തിൽ പറയാം.
അപ്പോഴേക് തണുക്കട്ടെ അവന്റെ ദേശ്യം'

നാസർ ഉറങ്ങാൻ കിടന്നു. 

                             

                                 ത്രുടരും)

( ഭാഗം - 01 )
( ഭാഗം - 02 )
( ഭാഗം - 03 )

------------------------
ഹനീഫ P. K. 

Tuesday, 29 August 2017

അരീക്കൻ മുഹമ്മദാജി ( മുഹമ്മദ് മുഹയുദ്ധീൻ മലബാരി )


നിങ്ങൾ കേട്ടിട്ടുണ്ടോ?
കുറ്റൂർകാരനായ അറബ് പൗരനെ കുറിച്ച്
▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫
നമ്മുടെ നാട്ടിലെ പ്രവാസികളിൽ അറബ് പൗരത്വം കരസ്ഥമാക്കിയ കുടുംബമാണ് അരീക്കൻ മുഹമ്മദാജിയുടേത്.
ഇദേഹം എം എം .മലബാരി എന്ന പേരിലാണ് അറിയപ്പെട്ടത്. 
നമ്മിൽ പലരും കേട്ടിരിക്കാനിടയില്ലാത്ത ഒരു പ്രവാസത്തിന്റെ കഥയാണ് ഇദേഹത്തിന്റെ ജീവിതം.
ഇവരുടെ 
കുടുംബവീട് കാട്ടിൽതൊടുവിലായിരുന്നു.
മുട്ടുംപുറത്തിന്റെ യും
കടപ്പൻ ചാലിന്റെയും ഇടക്കായിരുന്നു ഈ സ്ഥലം.
പിതാവിന്റെ പേര് മൊയ്തീൻ .
ഇദേഹം മലബാർ കലാപകാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.
സേലം സെൻട്രൽ ജയിലിൽ.
ഇദേഹത്തിന് രണ്ട് ആണും ഒരു പെണ്ണുമായിരുന്നു 
മക്കളായുണ്ടായിരുന്നത് .
പെൺകുട്ടി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.
മുഹമ്മദ് ഹാജിയുടെ ജേഷ്ട സഹോദരനാണ് മമ്മൂട്ടി ഹാജി.
ഇവർ കുടുംബ സമേതം നമ്മുടെ നാട്ടിൽ നിന്ന് വയനാട്ടിലെ മീനങ്ങാടിയിലേക്ക് താമസം മാറ്റി.
അവിടെ നിന്നാണ് ഗൾഫിലേക്ക് പോയത്.
അക്കാലത്ത് നമ്മുടെ നാട്ടിൽ നിന്ന് ആരും ജോലി ആവശ്യാർത്ഥം ഗൾഫിലെത്തിയിരുന്നില്ല.

ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ച നാട്ടുകാർ വരെ വളരെ അപൂർവ്വമായിരുന്നു.
അക്കാലത്ത് ഹജജിന് പോയ നാട്ടുകാരെ പരിചരിക്കുന്നതിൽ മുഹമ്മദാജി വലിയ താൽപ്പര്യമാണ് കാണിച്ചത്.
ഇദേഹത്തിന്റെ പിതാവ് മൊയ്തീൻ ഗൾഫിൽ വെച്ചാണ് മരിച്ചത്.
പിന്നീട് ജേഷ്ട സഹോദരൻ മമ്മൂട്ടി ഹാജിയോടൊത്ത്
വിപുലമായ ബിസിനസ് സാമ്രാജ്യങ്ങൾ മുഹമ്മദാജി വളർത്തിയെടുത്തു.
പിന്നീട് വർഷങ്ങൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ
കുട്ട്യാലി ഹാജിയോടൊപ്പം വേങ്ങര ഇസ്മത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
ഈ വേള ബന്ധുവീടുകളിലും മറ്റും സന്ദർശനം നടത്താനും പഴയ നാട്ടു സൗഹൃദങ്ങളെ തേടിപ്പിടിക്കാനുമാണ് ഇദേഹം ചെലവഴിച്ചത്.
അദേഹത്തിന്റെ കൂടെ സൗദിയിലുണ്ടായിരുന്ന പാലാടൻ മുഹമ്മദാജിയാണ്
ഈ പുന:സമാഗമത്തിന് വഴിയൊരുക്കിയത്.
തിരൂരങ്ങാടി, പരപ്പനങ്ങാടി, മഞ്ചേരി ,പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് മുഹമ്മദാജി വിവാഹം കഴിച്ചു .
പാവങ്ങളെ സഹായിക്കുന്നതിലും നാട്ടിലെ പൊതു കാര്യങ്ങളിലും ഇദേഹം ഏറെ തൽപ്പരനായിരുന്നു .
തിരൂരങ്ങാടി, ചേറൂർ യതീംഖാനകൾക്ക് ഏറെ ധന സഹായങ്ങൾ നൽകി .
ചെമ്മാട് സലഫി മസ്ജിദ്
മുഹമ്മദാജി നിർമ്മിച്ച് നൽകിയതാണ്.
അതുപോലെ മഞ്ചേരി ,നിലമ്പൂർ, മലപ്പുറം, പരപ്പനങ്ങാടി, പാലക്കാട്, തുടങ്ങിയ പ്രദേശങ്ങളിലും ഇദേഹം പള്ളികൾ നിർമിച്ച് കൊടുത്തിട്ടുണ്ട്.
ഊക്കത്ത് ജുമാ മസ്ജിദിനും ഇദേഹത്തിന്റെ ഉദാരമായ
സഹായങ്ങൾ ലഭിച്ചു.
ബന്ധുക്കൾക്കും നാട്ടുകാർക്കും ഗൾഫ് നാടുകളിൽ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മുഹമ്മദാജി വലിയ താൽപ്പര്യം കാണിച്ചിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ
കുറ്റൂർകാരുടെ പ്രവാസ ജീവിതത്തിൽ അരീക്കൻ മുഹമ്മദാജി എന്ന എം.എം.മലബാരിക്ക്
നിർണ്ണായക സ്ഥാനമാണുള്ളത്.
ഇദ്ദേഹത്തിന്റെ മക്കളും മറ്റ് കുടുംബാംഗങ്ങളും ഈയടുത്ത് നമ്മുടെ നാട്ടിൽ വരികയും കുടുംബങ്ങളിലും മറ്റും സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
----------------------------
സത്താർ കുറ്റൂർ



അദർമനേ  ഇജ്ജ് പോരണ  
 എവടക്ക് 
കുഞ്ഞായമാജി ണ്ടോടാ  അറബി  വന്നിട്ടെണ്ട 
  കേട്ട  പാതി
കേക്കാത്ത  പാതി  കുപ്പായം  കൂടി  ഇടാത്ത ഓൻ  ഇന്ടെ  കൂടെ  പോന്നു 
   അങ്ങനെ  ഞങ്ങൾ  കുഞ്ഞായമജ്‌ണ്ടേ  പേരിൽ  ചെന്നു 
മുറ്റം  നിറയെ  ആളുകൾ 
ഞങ്ങളും  കണ്ണ്  നിറയെ   അറബിയെ   നോക്കി  നിന്നു 
മേശക്ക്   ചുറ്റും  ആളുകൾ   കൂട്ടം  കൂടി  നിൽക്കുന്നു 
അറബി  ഒരു  കസേരയിൽ ഇരിക്കുന്നു 
മേശക്ക്  മുകളിൽ  1 . 2. 5 . 10. 20.  നോട്ടുകൾ  അട്ടിക്ക്  വെച്ചിരിക്കുന്നു 
അസ്സൻകുട്ടി  ഹാജിയും 
കുട്ട്യാലിഹാജിയും  കുടുംബക്കാരേയു 
നാട്ടുകാരെയും പരിചയപ്പെടുത്തുന്നു 
അതിനിടയിൽ   ഞങ്ങളെയും  വിളിച്ചു 
എനിക്ക്  5 ഉറുപ്പികയും അദർമാന്   10  ഉറുപ്പികയും 
എന്റെ  കണ്ണ്  തള്ളിപ്പോയി 
ഇതെന്റെ  കഥ 
കുറെ  ആലോചിച്ചു 
പിന്നെ  പിടുത്തം  കിട്ടി 
ഓൻ   കുപ്പായം   ഇട്ടിട്ടു ല്ലായിരുന്നു 
 അറബി  വല്ല  തക്കറോണി  ചെക്കൻ  ആണ്  എന്ന്  വിജരിച്ചു  കൊടുത്തതാകും 
 ആ  സത്യം  മനസ്സിൽ  ആകാൻ  നീണ്ട  20 വർഷം  കാത്തിരിക്കേണ്ടി  വന്നു 

സൗദി  അറബിയിൽ  എത്തിയപ്പോൾ  ആണ് ഓനെ  10 കൊടുത്തത് എന്തുകൊണ്ട്  എന്ന്  മനസ്സിൽ  ആയതു 

ഒരു  പാട്  പേര്  അദ്ദേഹത്തിന്റെ  സഹായം  കൊണ്ട്  രക്ഷപെട്ടു  എന്ന്  കേട്ടിട്ടുണ്ട് 
അള്ളാഹു  സ്വർഗം  നൽകി   അനുഗ്രഹിക്കട്ടെ 
ആമീൻ
--------------------------
സൈദലവി പരി



മുഹമ്മദ് മുഹ് യിദ്ദീൻ മലബാരി
(അരീക്കൻമാരുടെ അഭിമാനമായ അറബ് പൗരൻ )
〰〰〰〰〰〰〰〰〰
അരീക്കൻ കുടുംബത്തിലെ അറിയപ്പെട്ട ആദ്യ വല്ലിപ്പമാർ മൊയ്തീൻ എന്നവരും അവരുടെ സഹാദരൻ മമ്മൂട്ടി എന്ന വരുമാണ്. മൊയ്തീൻ എന്നവരുടെ മക്കളാണ്
ബീരാൻ (എന്റെ വല്ലിപ്പ)
കുട്ടാലി (കുട്ട്യാലി ഹാജിയുടെ വല്ലിപ്പ)
മൂസ (താമരശ്ശേരി താമസമാക്കി)
ഹസൻ ( കോർട്ട് ഹസൻ കാക്കാന്റെ വല്ലിപ്പ)
കുഞ്ഞിമൊയ്തീൻ (മമ്മുട്ടി മാസ്റ്ററുടെ വല്ലിപ്പ)
ആദ്യം പറഞ്ഞ മൊയ്തീൻ എനവരുടെ സഹോദരൻ മമ്മുട്ടിയൂടെ മകൻ മൊയ്തീന്റെ മകനാണ് സ്മര്യ പുരുഷൻ മുഹമ്മദാജി. ( മരണപ്പെട്ടഎല്ലാവർക്കും അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ )
ബാപ്പ മൊയ്തീൻ എന്നവർ കുറച്ചു കാലം താമരശ്ശേരി മൂസ എളാപ്പയുടെ അടുത്ത് താമസിച്ചു. നല്ല ആരോഗ്യവും തടിയുമുള്ള മൊയ്തീൻ എന്നവർ അത്യാവശ്യം പോക്കിരിത്തരവും ഉണ്ടായിരുന്നു. എളാപ്പയോട് പിണങ്ങി വയനാട് കയറി. അവിടുന്നാണ് സൗദിയിലേക്ക് യാത്ര പോകുന്നത്. അന്ന് മുഹമ്മദ് ഹാജി കൈ കുഞ്ഞായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
പിന്നെ അവിടെ വളർന്ന ഹാജി ജ്യേഷ്ഠൻ മമ്മുട്ടി ഹാജിയും ചേർന്ന് ജിദ്ദയിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു.
കുടുംബവേര് തേടി ഹാജി ഒരു പാട് തവണ നാട്ടിൽ വന്നു. താൻ വിവാഹം ചെയ്ത നാട്ടിലും സ്വന്തം കുടുംബത്തിലും ഉദാരമായി സഹായം ചെയ്തു. തിരൂരങ്ങാടി യതീംഖാനക്കും ഒരു പാട് പള്ളികൾക്കും ജാരിയായ സ്വദഖകൾ നൽകി. കുട്ട്യാലി ഹാജി, അബ്ദുറഹ്മാൻ ഹാജി എന്നിവരുമായി നിരന്തരം സമ്പർക്കം പുലർത്തി. നാട്ടിലെന്ന പോലെ സൗദിയിലും ഒരു പാട് കുടുംബക്കാർക്കും നാട്ടുകാർക്കും ജോലി നൽകി. ഈയുള്ളവന് തിരൂരങ്ങാടി TTC ക്ക് സീറ്റ് കിട്ടിയത് മുഹമ്മദ് ഹാജിയുടെ ഒറ്റ വാക്കായിരുന്നു. ഞാനും അബ്ദുറഹ്മാൻ ഹാജിയും കൂടി യതീംഖാന ഓഫീസിൽ ഹാജി എത്തിയെന്ന വിവരമറിഞ്ഞ് പോയതായിരുന്നു. എന്താ അബ്ദുറഹ്മാനേ.. ഒറ്റ ചോദ്യം. കാര്യം പറഞ്ഞു - സെക്രട്ടറിയോട് സീറ്റ് നൽകാൻ പറഞ്ഞു. സീറ്റ് കിട്ടി. നല്ലപോലെ മലയാളം പറഞ്ഞിരുന്നു. നല്ല പൊക്കവും തടിയുമുള്ള വെളുത്ത സൗന്ദര്യവാനായിരുന്നു. ചെറിയ അറബി താടിയായിരുന്നു.. അദ്ദേഹത്തിന്റെ മഞ്ചേരിയിലുള്ള മകന്റെ നികാഹിന് ഞങ്ങൾ കുടുംബക്കാർ നാലഞ്ചു മാസം മുമ്പ് കാസർഗോഡ് സംബന്ധിച്ചു.
അല്ലാഹു ആ ഉദാരമതിയായ മഹാനുഭാവന് അദ്ദേഹത്തിന്റെ ജാരിയായ സ്വദഖകളും സൽകർമ്മങ്ങളും ഖബ്റി eലക്ക് അണമുറിയാത്ത പ്രതിഫലമായി ചൊരിഞ്ഞു കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ:
☘☘☘☘☘☘☘☘
മുഹമ്മദ് കുട്ടി അരീക്കൻ



റൈസ് സൂപ്പും ചക്കക്കൂട്ടാനും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ൻറെ സൈദിന്റെ ആ വിളിക്കാൻ കേട്ടത്:  
അ ദ്രാ മാനേ.......
ദൂരെ നിന്നു തന്നെയുള്ള ആ വിളി എന്റെ കർണ്ണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചു.
കയ്യിൽ ചക്ക കൂട്ടാനുമായി പുറത്തിറങ്ങി നോക്കിയപ്പോൾ ൻറെ സൈദ് മുറ്റത്ത് നിൽക്കുന്നു. 
അനക്ക് കഞ്ഞി മാണാ?
ഞാൻ കുടിച്ചു.
കുഞ്ഞയമാജിന്റോടെ അറബി വന്ന് ക്ക് ണേ ലോ" ...
ഞമ്മള് പോയി നോക്കാ.....
ൻറെ സൈദ് വിളിച്ചാൽ വരില്ലെന്ന് എനിക്കെങ്ങനെ പറയാൻ കഴിയും?
നിക്കെട്ടാ.... ഞാൻ കുപ്പായടട്ടെ.....
മാണ്ട, നേരം ബെഗ്യാ അറബി പോകും.....
ൻറെ സൈദ് കുപ്പായമിടേണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ, ചക്കക്കൂട്ടാനായ കൈ തുണിയുടെ തലക്കൽ തുടച്ച് കൈവൃത്തിയാക്കി!
ൻറെ സൈദിന്റെ പുറകെ ഞാനും നടന്നു.
കുഞ്ഞയമാജി അന്ന് ജീവിച്ചിരിപ്പില്ലെങ്കിലും കുഞ്ഞയമാജിന്റോട എന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത്.
മുറ്റം നിറയെ ആളുകൾ കൂടിയിരിക്കുന്നു. കുട്ടികളായത് കൊണ്ട് മുതിർന്നവരുടെ ഇടയിലൂടെ മുന്നോട്ട് നീങ്ങി അറബി ഇരിക്കുന്നിടത്തെത്തി.
രണ്ട് അറബികൾ! അത് MM മലബാരിയാണോ ഒന്നും ഞങ്ങൾക്ക' റിയില്ലായിരുന്നു.
അറബികളുടെ മുന്നിലുള്ള ടേബിളിൽ ഒരു പ്ലെയ്റ്റിൽ പഴുത്തവരിക്കച്ചക്ക, വറുത്ത അണ്ടിപ്പരിപ്പ്, പിന്നെ കട്ടൻ ചായയും! കട്ടൻ ചായ ചൂണ്ടിക്കൊണ്ട് ൻറെ സൈദ് പറഞ്ഞു അത് സുലൈമാനിയാണെന്ന്!
എല്ലാവരും കൗതുകത്തോടെ അറബികളെ നോക്കുന്നു! പലരെയും ഹസ്സൻകുട്ടി ഹാജിയും കുട്ട്യാലി ഹാജിയും പരിചയപെടുത്തിക്കൊടുക്കുന്നു.
മേശപ്പുറത്ത് പുത്തൻ നോട്ടുകളുടെ കെട്ടുകൾ! 1, 2,5, 10, 20 രൂപ ക ളു ടെ നോട്ട് കെട്ടുകൾ !!
പരിചയപ്പെടുന്നതിനിടയിൽ അറബി നോട്ടുകൾ ഓരോരുത്തർക്കം എടുത്ത് കൊടുക്കുന്നു. എന്നെയും ൻറെ സൈദിനെയും AKH അടുത്തേക്ക് വിളിച്ചു.
ഞങ്ങളെ കണ്ട പാടേ അറബി (മുഹമ്മദ് ഹാജി ) ൻറെ സൈദിന് പിടക്കുന്ന 5 രൂപാ നോട്ട് കയ്യിൽ വെച്ച് കൊടുത്തു. എനിക്ക് 10 രൂപാ നോട്ട്!!!
പുറത്തിറങ്ങിയപ്പോ ൻറെ സൈദ് പറഞ്ഞു, ഞമ്മള് കായി മാറ്റം മാറാ.....
മാണ്ട ട്ടാ ഇച്ച് അറബി തന്നതല്ലേ .....
ൻറെ സൈദ് തട്ടിപ്പറിക്കുന്നതിന്റെ മുന്നേ തന്നെ ഞാൻ വീട്ടിലേക്കോടി. 10 രൂപാ ഉമ്മാനെ ഏൽപിച്ചു.
        രണ്ട് കൊല്ലത്തിന് ശേഷം മുഹമ്മദ് ഹാജി വീണ്ടും AKHഹൗസിൽ വന്നു. അന്ന് മദ്രസ്സയിലെ കുട്ടികൾക്കെല്ലാവർക്കും ബിരിയാണിയുണ്ടായിരുന്നു. മദ്രസ്സയിൽ നിന്നും കുട്ടികളെ വരിവരിയായി കൊണ്ടു പോയി. 
അതിനു ശേഷം മുഹമ്മദ് ഹാജിയെ ഞാൻ കണ്ടിട്ടില്ല.
സത്താർജിയുടെ വിവരണം മാത്രം മതി കൂട്ടിലെ തത്തകൾക്ക് മലബാരിയെ അറിയാൻ.
----------------------------------
ആർ സി അബ്ദുറഹ്മാൻ



മുഹമ്മദ് മുഹയുദ്ധീൻ മലബാരി എന്ന അരീക്കൻ മുഹമ്മദാജി..

തിരൂരങ്ങാടി, പരപ്പനങ്ങാടി, മഞ്ചേരി, പാലക്കാട്  എന്നീ പ്രദേശത്തുകാരായ 4 ഭാര്യമാരിൽ നിന്നായി 24 മക്കൾ. 

പിതാവ് മായ്തീൻ [മലബാർ കലാപ വേളയിൽ സേലം ജയിലിൽ തടവിലാക്കിയ ഇദ്ധേഹം എടത്തോള കുഞ്ഞാലി ആധികാരിക്ക് അയച്ച കത്ത് ചരിത്ര പ്രാധാന്യം നേടുകയുണ്ടായി ].....മാതാവ്   കാപ്പൻ ആമിന സഹോദരൻ  മമ്മുട്ടി ഹാജി.  

മരക്കച്ചവടക്കാരനായിരുന്ന പിതാവ് മൊയ്ദീൻ മറ്റൊരു കുടുംബത്തിന്റെ അടുത്ത്  നിന്ന് മരത്തിന് കാശ് കൊടു കുകയും മരം കിട്ടാതെ കേസും മറ്റുമായി  പരാജിതനായി മായ്തീൻ  കുടും ബത്തെ  കൂട്ടി വയനാട് മീനങ്ങാടിയിലേക്ക്  നാട്  വിട്ടു.

  അവിടെ വെച്ച്  ഏക സഹോദരി  മരണപ്പെട്ടു....വയനാട്ടിൽ നിന്ന്  ബോംബെയിൽ എത്തിപെട്ട മൊയ്തീൻ  അവിടെ നിന്ന് ഏകദേശം 47 കളിൽ കപ്പൽ വഴി സൗദിയിൽ എത്തിപെടുകയായിരുന്നു.   

40 കളിൽ സൗദിയിൽ താമസമാക്കിയ  പെരുന്തൽമണ്ണ സ്വദേശി  മുഹമ്മദലി ഹാജിയുടെ  സംരക്ഷണത്തിലായിരുന്നു  മുഹമ്മദാജിയും കുടുംബവും.

സൗദിയിൽ എത്തുമ്പോൾ കുട്ടിയായിരുന്നു മുഹമ്മദാജിയെ പിതാവിന്റെ മരണശേഷം ജേഷ്ഠൻ മമ്മുട്ടി ഹാജിയായിരുന്നു  സംരക്ഷിച്ചു പോന്നത്.   

മമ്മുട്ടി ഹാജിയുടെ ഭാര്യ കോഡൂർ സ്വദേശിയായിരുന്നു...അദ്ധേഹത്തിന്  ഒരു മകനും മുന്ന് പെൺ മകളും (എല്ലാവരും സൗദികൾ]  ഇവർ എല്ലാം ദമാമിലാണ്.   

തോട്ടശ്ശേറി അറയിലുള്ള പല ബിസിനസ്സുകാരുടേയും ഗഫീൽ ഇദ്ധേഹമാണ്...മലബാർ ഗ്രൂപ്പിന്റെ  കാപ്പൻ ജബ്ബാർക്കയുടെ ഗഫീൽ മമ്മുട്ടി  ഹാജിയുടെ മകൻ അഹമ്മദ് ആയിരുന്നു.......6 മാസം മുമ്പ്  ഇദ്ദേഹം നാട്ടിൽ വന്നപ്പോൾ  കുട്ട്യാലി ഹാജിയുടെ  കൂടെ ഞാനും കണ്ടിരിന്നു.   

ഇന്ത്യയിൽ വൻതോതിൽ ചരക്കുകൾ എക്സ്പേർട്ട് ചൈതിരുന്ന മുഹമ്മാജി സുഗന്ധദ്രവ്യങളും,മുന്നാറിൽ നിന്ന് കയറ്റിയിരുന്ന ചായ പൊടി'മലബാരി ടീ' കായിലാണ്ടിയിൽ നിന്ന് ഹുഗ്ഗ,തിരൂരിൽ നിന് വെറ്റില, പൂനയിലെ തന്റെ ഉടമസ്ഥയിൽ ഉള്ള  50  ഏകറോളം വരുന്ന  മാന്പഴ തോട്ടത്തിൽ  നിന്നുള്ള  മാങ്ങ തുടങ്ങി വിവിധ ഇനങ്ങൾ  എക്സ്പോർട്ട്  ചൈതിരുന്നു.  

മക്കയിലും, ജിദ്ധയിൽ ബലദ്, ബാബ് ഷരീഫ്  കരിത്തിന  ബവാദി,മദീനത്തൽ ഹുജ്ജാജ്, ബവാദി ദവ്വർ ഫലക്, തുടങ്ങിയ ഇടങ്ങളിൽ നിരവദി കെട്ടിടങ്ങൾ  വ്യത്യസ്ഥങ്ങളായ വ്യാപാര  സ്ഥാപനങ്ങൾ സ്വന്തമായി ഉണ്ടായിരുന്നു. 

മലയാളികളായിട്ട് തന്നെ  നുറുകണക്കിന്  ആളുകൾ  അദ്ധേഹത്തിന്  കീഴിലു ണ്ടായിരിന്നു.  

മമ്മുട്ടി ഹാജിയുടേയും, മുഹമ്മദാജിയു ടേയും ക്ഷണപ്രകാരമാണ് കുട്ടാലിഹാജി 61 ൽ സൗദിയിൽ ആദ്യമായി പോവുന്നത് പിന്നിട്  സീസൺ കച്ചവടത്തിന് പോയിരുന്ന കുട്ട്യാലി ഹാജി 65 ൽ മുഹമ്മാജിയുടെ  ഒരു ഹോട്ടൽ ഏറ്റെടുത്ത്  മക്കത്ത് "ഇസ്മത്ത് ഹോട്ടൽ" എന്ന പേരിൽ തുടങ്ങി പിന്നീട് ഹറം വികസനത്തിൽ പോളിച്ചു പോയി.  

80കളിൽ  ജിദ്ധയിൽ സേട്ട് സാഹിബിന് പ്രസംഗിക്കാൻ  നാട്ടിലെ മൈതാന സമ്മേളനം പോലെ നടത്തീൻ അനുമതി വാങ്ങി കൊട്ടത്തതും മലബാരിയായിരിന്നു.   

ദാരിദ്ര്യം  കൊടി കുത്തി വാണിരുന്ന  കാലത്ത് യത്തീംഖാനകളെ  അകമഴിഞ്ഞ് സഹായിച്ചിരുന്ന മുഹമ്മദ്‌ ഹാജി തിരൂരങ്ങാടി യത്തീം ഖാന യുടെ മുഖ്യ വരുമാന സ്ത്രോതസായിരുന്നു. 

നിരവദി പള്ളികൾ നിർമിച്ച് നൽകിയ മലബാരിയുടെ ഉദാര മനസ്തകത എടുത്ത് പറയേണ്ടതാണ്.  

കുറ്റൂരിൽ ആഴ്ചയിൽ രണ്ട് പോത്ത് അറവ് അദ്ധേഹത്തിന്റെ വകയുണ്ടായിരുന്നു. 

തിരൂരിൽ വെച്ച് അദ്ധേഹത്തിന് നേരയുണ്ടായ ദൗർഭാഗ്യകരമായ വധ ശ്രമം(മരിച്ചെന്ന് കരുതി ഇട്ട് പോയതായിരിന്നു) പാലക്കാട് പള്ളി ഉൽഘാന ദിവസം മലബാരിയുടെ അമ്മോശനെ കുത്തി കൊന്നതും ഞെട്ടെലോടെയാണ് ബന്തുകൾ ഓർത്തെടുക്കുന്നത്.  

അള്ളാഹു അദ്ദേഹത്തേയും നമ്മേയും സ്വർഗ്ഗത്തിന്റെ അവകാശികളിൽ പെടുത്തട്ടെ.
-------------------------------------------
അബ്ദുലത്തീഫ് അരീക്കൻ

അൽബീസ് ഹോബീസ്


*********
(1984)ലെ ഒരു റമദാൻ ദിനം. 

അൽബിയെ മഗ്‌രിബ് ബാങ്ക് കൊടുക്കാൻ ഏൽപിച്ചു മൊല്ലാക്ക ദുരെ ഒരു വീട്ടിൽ നോമ്പു തുറക്ക് പോയി....

അൽബി ക്ലോക്കില് നോക്കി, ബാങ്കിനു ഇനിയും സമയമുണ്ട്.... അവൻ മെല്ലേ കുളക്കടവിലേക്ക് നടന്നു... 
തെളിഞ്ഞ വെള്ളത്തിൽ നീന്തി കളിക്കുന്ന പരൽ മീനുകൾ പരസ്പരം കുശലം പറയുന്നു. 

അവൻ പടവിലിരുന്നു കാല് വെള്ളത്തിലിട്ടു, ചാണാ പറച്ചികൾ വന്നു ഇക്കളിയാക്കിയപ്പോൾ അൽബിക്ക് രസം തോന്നി.... 

അവനങ്ങനെ ഇളകാതിരുന്നപ്പോഴുണ്ട് കുളത്തിലെ തടിമിടുക്കൻ ഒരു ബിരാല് പൊന്തി വന്നു അൽബിയുടെ കാലിനിടയിലൂടെ നീന്തിക്കളിക്കുന്നു.... 

അവൻ പതുക്കെ എഴുനേറ്റു ഇറയത്ത് തൂക്കിയിട്ട തോർ ത്തെടുത്തു ഒരു തല കഴുത്തിൽ കെട്ടി മറ്റേ തല നിവർത്തി പിടിച്ചു പതുക്കെ കൊളത്തിലിറങ്ങി. ബിരാല് വരുന്ന വഴിയിലൂടെ അവനും നടന്നു.... അടുത്തെത്തിയപ്പോൾ ഒരറ്റ കോരൽ...... 

"അൽബിയെ"

ഉച്ചത്തിലുള്ള വിളിക്കേട്ടു ഞെട്ടിത്തിരിഞ്ഞു നോക്കി.... മ്മേ ....   പള്ളി കാരണവർ.. 😳

ആ തക്കത്തിൽ മുണ്ടിലെ ബിരാല് ഒറ്റച്ചാട്ടം..... 

അൽബി കാരണവരേയും വെള്ളത്തിൽ ഊളിയിട്ട ബീരാലിനേയും മാറി മാറി നോക്കി.... 

"മൊല്ലാക്കയെവിടെ" കാരണവരുടെ ദേഷ്യത്തിലുള്ള ചോദ്യം.... 
"ബാങ്ക് കൊടുക്കാൻ എന്നെ ഏൽപിച്ചു നോമ്പ് തുറക്ക് പോയി" അൽബി കൂളായി പറഞ്ഞു... 

"ഹമുക്കേ, ഇഞ്ഞ് ഏത് ബങ്കാടാ കൊടുക്കാ"


അൽബി പതുക്കെ കുളക്കടവിൽ നിന്നു കയറി, 
പടച്ചോനെ,

മൊത്തം ഇരുട്ടു പരന്നിരിക്കുന്നു, ബാങ്കിൻറെ സമയം കഴിഞ്ഞല്ലോ.... അൽബി തലയിൽ കൈ വെച്ചു മിഹ്‌റാബിലേക്കോടി, 

"ഇജ്ജോടക്കാഡാ "
കാരണവർ വീണ്ടും ഒച്ചയിട്ടു... 

"ഞാ... ഞാ, ഞാന് ബാങ്ക് കൊടുക്കാൻ," 

"മുണ്ടാതെ അവിടെരുന്നോ,,, ഞ്ഞ് പ്പോ ബാങ്ക് കൊടുത്താ നട്ടേര് തല്ലികൊല്ലും അന്നേ" 

അവനൊന്നും ഉരിയാടാതെ റോഡിലേക്ക് നോക്കിയിരുന്നു..... 

ബാങ്ക് കേൾക്കാതെ നോമ്പു തുറന്നു നിസ്കരിക്കാൻ വരുന്നവരെ കണ്ട് അൽബി പതുക്കേ പാടവരമ്പിലേക്കിറങ്ങി പടിഞ്ഞാറോട്ടു നടന്നു....  





അന്നു രാത്രി കവിളിൽ വീണ തഴമ്പുള്ള നാലു വിരലുകൾ തടവി അവനുറങ്ങി.....
----------------------------------------------
** അമ്പിളി പറമ്പൻ മുനീർ **

🌺🌺അബൂട്ടിയുടെ കിനാക്കൾ🌺🌺 (അദ്ധ്യായം:6)


(അദ്ധ്യായം:6)



കുട്ടികളൊക്കെ ബാപ്പ -യെം കാത്തു ഉറങ്ങാതെ ഇരിക്കുകയായിരുന്നു. ആസ്യാ -അവറാൻ നീട്ടി വിളിച്ചു. ഇതാ വരുന്നൂ -എന്നും പറഞ്ഞു ആസ്യ വാതിൽ തുറന്നു. ഉപ്പ വന്നു എന്നും പറഞ്ഞു കൊണ്ട്‌ ജമീലയും അനസും ഉപ്പാനെ വട്ടം പിടിച്ചു.
ചെറിയ കുട്ടിയേയും എടുത്തു  അബുട്ടിയും പുറത്തേക്ക് വന്നു. ഒരു കയ്യിൽ കുഞ്ഞിനെ വാങ്ങിച്ചു   മറുകൈയ്യിലുള്ള പൊതി ജമീലയുടെ കയ്യിൽ  കൊടുത്തു അവളുടെ കയ്യിലും പിടിച്ചു കൊണ്ട്‌ അവറാൻ അകത്തു കയറി. ഉപ്പന്റെ  മക്കൾ അത്താഴം കഴിച്ചോ -സ്നേഹനിധിയായ വാപ്പാന്റെ അന്വേഷണം. അവർ ഉപ്പ വന്നിട്ട് ഉപ്പയോടൊത്തേ കഴിക്കൂ എന്ന് പറഞ്ഞു ഉറങ്ങാതെ കാത്തിരിക്കുകയാണ്. 

      അവരെന്റെ മക്കളാ... എന്നാലും മക്കൾ ഉപ്പാനെ കാത്തിരുന്ന് നേരം വൈകിക്കരുത് കേട്ടോ. നേരത്തെ കഴിച്ചോളണം.
മോളേ, ജമീല "ആ പൊതിയെന്തയെ -ഉപ്പ എടുത്തു തരാം ". ദാ -ഉപ്പ എന്നും പറഞ്ഞു ജമീല പൊതി ഉപ്പാന്റെ കയ്യിൽ തന്നെ തിരിച്ചു കൊടുത്തു. ഇതു ഉപ്പാന്റെ മുത്തിന് എന്നും പറഞ്ഞു ചെറിയ കുട്ടിയായ മുനീറാക്ക് പൊതിയിൽനിന്നും കടല മിട്ടായി എടുത്തു കൊടുത്തു. അവൾ കൈ നീട്ടിയപ്പോൾ -ആദ്യം ഉപ്പാക്കുള്ളത് തരണം എന്ന് പറഞ്ഞു.
അവളുടെ പുന്നാര മുത്തം കിട്ടിയപ്പോൾ ഉപ്പ മിട്ടായി കൊടുത്തു. ഇതെന്റെ  ജമീലക്ക്, അവളും ഉപ്പാക്ക് ഒരു മുത്തം കൊടുത്തു് ഇളയതിനൊപ്പം അടുക്കളയിലേക്ക് പോയി. ഇത് അനസിനും അബുട്ടിക്കും അവരുടെ വീതം വാങ്ങി ഭക്ഷണം വിളംബി കാത്തു നിൽക്കുന്ന ഉമ്മയുടെ അടുത്തേക്ക് പോയി.

ആസ്യാ -അവറാൻ നീട്ടി വിളിച്ചു, ഞാനല്ലേ ഇതുവരെയുണ്ടായിരുന്നത്, ഇങ്ങിനെ നീട്ടി വിളിക്കണോ ?, എന്നും പറഞ്ഞു ആസ്യ അടുക്കളയിൽ നിന്നും പെട്ടെന്നെത്തി.
അതല്ലെടി കുട്ടികളുടെ വീതമൊക്കെ കൊടുത്തു, ഇനി നിനക്കും വേണ്ടേ, ദേ മക്കള് കാണാതെ ഞാൻഅടിച്ചു വെച്ചിട്ടുണ്ട്, ഇന്നാ ---. 
   എനിക്കെന്തിനാ ഇങ്ങള് കഴിച്ചോളിൻ -എന്നാ വാ മ്മക്ക് കഴിക്കാം, എന്ന് പറഞ്ഞു അവളുടെ കയ്യും പിടിച്ചു കിന്നരിച്ചു. 
     ദേ -കുട്ടികൾ കാണും, കിന്നരിക്കാൻ  കണ്ട  നേരം, വേഗം വന്ന് അവരുടെ കൂടെ അത്താഴം കഴിക്കാൻ നോക്കീം. 
    അവറാ നുംമക്കളും ഭാര്യയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. മക്കളെ ഉറക്കി അവരും കിടന്നു. തുറന്നിട്ട ജനലിലൂടെ തഴുകി വന്ന ഇളം കാറ്റു അവരുടെ നിദ്രക്ക് കുളിർമയേകി.......... 




                 (   തുടരും )

(അദ്ധ്യായം: 1) 
(അദ്ധ്യായം: 2) 
(അദ്ധ്യായം: 3) 

(അദ്ധ്യായം: 4) 

👾👽💀 "മേശപ്പുറത്തെ തല" 👾👽💀


1984-ൽ ആണെന്ന് തോന്നുന്നു, നമ്മുടെ സ്കൂളിൽ ശാസ്ത്രമേള നടക്കുന്നു. പല സ്കൂളുകളിൽ നിന്നുള്ള പരിപാടികളുണ്ട്.
 ഓരോ ക്ലാസ്റൂമിലും പല ശാസ്ത്രീയ തത്വങ്ങളുടെ ആവിഷ്കാരങ്ങളും കൗതുകങ്ങളുമൊക്കെയായി വലിയൊരു മേളയായിരുന്നു.

  കുട്ടികൾ സ്കൂളിന്റെ വലിയ ബിൽഡിംഗിൽ നിന്നും തുടങ്ങി ഓരോ ക്ലാസ്റൂമിലെയും കൗതുകങ്ങൾ കണ്ട്  നടക്കുന്നു. അപ്പോഴതാ ഒരു റൂമിൽ മേശപ്പുറത്ത് ചോരകലർന്ന തുണിയുടെ മേലെ ഒരാളുടെ തല, കണ്ണ് തള്ളി നാക്ക് നീട്ടി നിൽക്കുന്നു. കുട്ടികൾ ആദ്യമൊന്ന് പിന്മാറി പിന്നെ ധൈര്യം സംഭരിച്ച് ഒന്നുകൂടി നോക്കി. പക്ഷേ അധികം നേരം നിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല. കാരണം ഇടക്ക് കണ്ണ് ചിമ്മി തുറക്കും നാവ് ഉള്ളിലേക്ക് വലിയും. രഹസ്യം ചോരരുതല്ലോ..

   അന്ന് ബീരാനെയായിരുന്നു (മാനിയുടെ ജേഷ്ഠൻ) അതിന് കണ്ടെത്തിയത്. ക്ലാസ്സിൽ ഇങ്ങനെയൊരാശയം മാഷ് പറഞ്ഞപ്പോൾ എല്ലാവർക്കും നല്ല ആവേശമായിരുന്നു. മേശയുടെ സെന്ററിൽ ഒരു തുളയുണ്ടാക്കി അതിലൂടെ തലയിട്ട് ഒരു സ്റ്റൂളിരിരുന്നാൽ മതി. എന്ന് മാഷ് പറഞ്ഞപ്പോൾ എല്ലാവർക്കും സ്വീകാര്യമായിരുന്നു. സംഭവം റെഡിയായപ്പോൾ ആരും തയ്യാറല്ല അങ്ങനെയാണ് ബീരാന് നറുക്ക് വീണത്.

അതും കഴിഞ്ഞ് അടുത്ത റൂമിൽ ഒരു കാട്  സൃഷ്ടിക്കുകയായിരുന്നു. (ഇത് രണ്ടും ഞങ്ങളുടെ ക്ലാസിന്റെ യായിരുന്നു)  ക്ലാസ്സിൽ ഏകദേശം മുട്ടിന് താഴെയായി മണ്ണ് നിറച്ച് (എന്റെ വീട്ടിൽ കിണറുകുത്തിയ ചെവുടിയുണ്ടായിരുന്നു.) അതിൽ മരങ്ങൾ വെച്ച് പിടിപ്പിച്ചു മരങ്ങളിൽ തൂങ്ങി നിൽക്കുന്ന വള്ളികളും ചുവട്ടിൽ കുറ്റിപ്പൊന്തകളും ഇടയിൽ പലവലിപ്പത്തിലുള്ള പലതരം ജീവികളെയും സംഘടിപ്പിച്ചു വച്ചു. ഇടയിലൊരു ചെറിയ തടാകവും. മേമ്പൊടിയായി രണ്ടു മൂലയിൽ ബോക്സ് വെച്ച് കാടിന്റെ ഇരമ്പലും പക്ഷികളുടെയും മൃഗങ്ങളുടെയും ശബന്ധങ്ങളടങ്ങിയ കാസറ്റ്, ടേപ്റെക്കോർഡറിൽ പ്ലേ ചെയ്യലും കൂടിയായപ്പോൾ കാട് റെഡി. ആദ്യത്തെ ദിവസം കാണാൻ തരക്കേടില്ലായിരുന്നു. പിറ്റേന്ന് ഇലകളൊക്കെ വാടിത്തുടങ്ങി. പിന്നീട് അതൊക്കെ ഒഴിവാക്കി ക്ലാസ് ക്ലീനാക്കാൻ പെട്ട പാട് 😓.
------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ,

സുബ്ഹാനല്ലാഹ്..... നല്ല പെരുമഴ..


☔☔☔☔☔☔☔☔☔☔
മുറ്റത്ത് മഴ തിമിർത്ത് പെയ്യുന്നു. വലിയ കുടയുമെടുത്ത് ഞാൻ പുറത്തിറങ്ങി. കിണറ്റിലേക്ക് ഉറവ ഒലിച്ചിറങ്ങുന്ന ശബ്ദം കേട്ട് പാളി നോക്കി. യാ സുബ്ഹാനല്ലാഹ്.. പത്തിരുപത്തിനാല് പടവുള്ള കിണർ നിറഞ്ഞ് കവിയാൻ ഇനി 8 പടവുകർ മാത്രം ബാക്കി !!
റബ്ബേ നീ എത്ര പരിശുദ്ധൻ! നിന്റെ കഴിവ് അപാരം തന്നെ. രണ്ടാഴ്ച മുമ്പ് വരെ 24 പടവിനും താഴെ ഒരു കുഴിയിൽ ഇത്തിരി വെള്ളമേ ഉണ്ടായിരുന്നുള്ളൂ. മോട്ടോറിന് കയറാൻ പോയിട്ട് കോരിയെടുക്കാൻ പോലുമുണ്ടായിരുന്നില്ല. നാട്ടിൽ മൊത്തം ഇതായിരുന്നു അവസ്ഥ. വെള്ള വണ്ടി വരുന്നതും കാത്ത് നിൽക്കും. ഫോൺ വിളിച്ചാൽ എടുക്കില്ല. പണം കൊടുത്താലും വെള്ളം കിട്ടാത്ത പൊരിഞ്ഞ വേനൽ..

ഇന്ന് എല്ലാം മാറി മറിഞ്ഞു. സമൃദ്ധമായ മഴ. തോടും പാടവും കുളവും കിണറും നിറഞ്ഞു കവിഞ്ഞു ... റബ്ബേ... നിന്റെ ഖജനാവ് അക്ഷയം തന്നെ. ഞങ്ങർ നിന്റെ മുമ്പിൽ വെറും മിസ്കീൻമാർ മാത്രം.
റബ്ബിന് സ്തുതി പറഞ്ഞ് ഞാൻ തൊടുവിലേക്കിറങ്ങി. മഴത്തുളികൾ നിലത്ത് വീണ് കുമിളകൾ തീർത്തു. തുമ്പികളും തവളകളും കിളികളും മഴക്ക് സ്വാഗതം പാടിക്കൊണ്ടിരുന്നു. ഇന്നലെ വരെ ഒരു പുൽക്കൊടി പോലുമില്ലാതെ വരണ്ടുണങ്ങിക്കിടന്ന പറമ്പ് ചെടികളും പുല്ലുകളും നിറഞ്ഞ് പച്ചപ്പരവതാനി വിരിച്ച പോലെ.
അല്ലാഹു ഖുർആനിൽ പറഞ്ഞല്ലോ - "വരണ്ട് ഉണങ്ങിയ ഭൂമിയിൽ നാം മഴ വർഷിച്ച് അതിന് ജീവൻ നൽകി.. അതിൽ സസ്യങ്ങൾ മുളപ്പിച്ചു. അത് പോലെ നിങ്ങളെയും നാം (മരണശേഷം ) പുനരുജ്ജീവിപ്പിക്കും."
മഴയുടെ ശക്തി കുറഞ്ഞ് തുടങ്ങി. തിരികെ വീട്ടിലേക്ക് കയറുമ്പോൾ മനസ്സ് മന്ത്രിച്ചു. 

"അല്ലാഹുവേ... ഞങ്ങളുടെ മണ്ണിൽ ധാരാളം മഴ വർഷിക്കണേ
ഞങ്ങളുടെ മനസ്സിൽ ഈമാനിന്റെ തൂമഴ പെയ്യിക്കണേ. നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരുടെ കൂട്ടത്തിൽ ഞങ്ങളെ ചേർക്കണേ"
🌨🌨🌨🌨🌨🌨🌨🌨🌨🌨
-----------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

Monday, 28 August 2017

വാട്ട്‌ എ നൊസ്റ്റാൾജിക്‌ ഫീലിംഗ്‌!!


പള്ളിക്കൂടങ്ങൾ പലർക്കും വെറുമൊരു നൊസ്റ്റാൾജിയ മാത്രമാണിന്ന്. വർഷങ്ങളെത്ര കഴിഞ്ഞാലും ഓർത്തെടുക്കാൻ സാധിക്കുന്ന കുറേ നല്ല നിമിഷങ്ങളുടെ കലവറയാണ്‌ പ്രൈമറി സ്കൂൾ കാലഘട്ടം. പഠിച്ച ക്ലാസ്സ്‌, പഠിപ്പിച്ച അധ്യാപകർ, സഹപാഠികൾ, ചുറ്റുപാടുകൾ തുടങ്ങിയവയെല്ലാം ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ച സുന്ദര മുഹൂർത്തങ്ങളാണ്‌. 

ഇന്ന് യാദൃശ്ചികമായാണ്‌‌ മൂന്നാം ക്ലാസ്സിൽ സയൻസ്‌ പഠിപ്പിച്ച രാജു മാഷെ (Raju Varghese) കാണുന്നത്‌. മാഷ്‌ ഒന്നുരണ്ടാളുകളോട്‌ സംസാരിച്ചിരിക്കെ ഞാനും അങ്ങോട്ട്‌ ചെന്ന് സുഖവിവരം ആരാഞ്ഞു. മാഷിന്‌ ഒത്തിരി സന്തോഷമായി. 25 വർഷങ്ങൾക്ക്‌ മുമ്പ് നടന്ന സംഭവങ്ങൾ ഓർത്തെടുത്ത്‌ പറഞ്ഞപ്പോൾ മാഷ്‌ ചോദിച്ചു അതെല്ലാം ഇന്നും ഓർമ്മയുണ്ടോ എന്ന്. 

സ്ഥിരമായി അങ്ങോട്ടും ഇങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്ന വഴിയാണെങ്കിലും പലപ്പോഴും തമ്മിൽ കാണാറുണ്ടെങ്കിലും സുഖവിവരം അന്വേഷിക്കാനുള്ള അവസരം പലപ്പോഴും ലഭിക്കാറില്ലായിരുന്നു. കാണുംബോൾ ഒന്ന് ചിരിക്കുന്നതിലപ്പുറം കാര്യമായിട്ട്‌ ഒന്നും സംസാരിക്കാനും സാധിച്ചിരുന്നില്ല. 

അന്ന് ഞങ്ങളെ പഠിപ്പിച്ച അധ്യാപകരിൽ രാജുമാഷടക്കം മറ്റു രണ്ടുപേർ കൂടി ഇപ്പോഴും അവിടെയുണ്ടെന്നറിഞ്ഞ്‌ ഞാൻ ഓഫീസിലേക്ക്‌ കയറിചെന്നു. അന്ന് നാലാം ക്ലാസ്സിൽ കണക്കും ഇംഗ്ലീഷും പഠിപ്പിച്ച ഉണ്ണി മാഷ്‌ (വല്യുണ്ണിമാഷ്‌) ആണ്‌ ഇപ്പോഴത്തെ എച്‌ എം. അദ്ദേഹത്തെയും ഇടക്കിടെ കാണാറുണ്ടെങ്കിലും ഒരു ചിരിയിൽ ഒതുക്കിയുള്ള ബന്ധമേ ഉണ്ടാകാറുള്ളൂ. അന്ന് രണ്ടാം ക്ലാസ്സിലെ അധ്യാപകൻ ചെറിയുണ്ണി മാഷ്‌ ഇന്നവിടെ ഇല്ല. 

ഒന്നാം ക്ലാസ്സിലെ ക്ലാസ്‌ ടീച്ചർ ആലീസ്‌ ടീച്ചറും അവിടുന്ന് പോയിട്ടുണ്ടത്രെ. പിന്നെയുള്ളത്‌ മലയാളം പഠിപ്പിച്ച ബിന്ദു ടീച്ചറാണ്‌. സ്കൂളിൽ നിന്ന് പോന്നതിൽ പിന്നെ ടീച്ചറെ കണ്ടതായി ഓർക്കുന്നില്ല. എങ്കിലും എന്റെ പേർ പറഞ്ഞപ്പോൾ ടീച്ചർക്ക്‌ മനസ്സിലായി. ഓർമ്മകൾ 25 വർഷം പിന്നിലേക്ക്‌ പോയി. അന്നത്തെ സംഭവങ്ങൾ ടീച്ചർ ഓർത്തെടുത്ത്‌ പങ്കുവെച്ചു. 

ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിപഠിപ്പിച്ച അധ്യാപകരെ സന്ദർഷിച്ച്‌ ബന്ധം പുതുക്കി സന്തോഷം പങ്കുവെച്ച്‌ കൂടെ നിന്ന് ഒരു ഫോട്ടോയുമെടുത്താണ്‌ പിരിഞ്ഞത്‌. 
-------------------------------
-അബൂദിൽസാഫ്

പി. കെ. ബഷീർ


സ്നേഹനിധിയായ സഹോദരൻ....
‼‼‼‼‼
 അനിയൻ ബഷീറിനെ തത്തമ്മക്കൂടിന്റെ പള്ളിപ്പറമ്പ് പരിപാടിയിൽ ഓർത്തെടുക്കാൻ തീരുമാനമെടുത്ത അഡ്മിൻ ഡസ്കിന് ആദ്യമായി നന്ദി പറയുന്നു.
    ഭൂമിയിൽ ഇത്രകാലം ജീവിക്കുമെന്നത് സാധാരണക്കാർക്ക് അറിയാൻ കഴിയില്ലല്ലോ... എന്നാൽ ഇവിടെ നിന്നും പിരിഞ്ഞ് പോകുമെന്നുള്ളത് ഏവർക്കും അറിയാം, സമയം മാത്രം അറിയാതുള്ളൂ..... ആ ജീവിതം റബ്ബിന്റെ തൃപ്തിയിൽ ആവാൻ നമുക്ക് പ്രാർത്ഥിക്കാം.
     അനിയൻ ബഷീർ, നമ്മോടൊപ്പം കുറഞ്ഞ കാലം ജീവിച്ചു പിരിഞ്ഞവനാണല്ലോ... അവൻ ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഏറ്റവുംകൂടുതൽ സ്നേഹമൂള്ളവവനായിരുന്നു  പ്രവർത്തിച്ച മേഖലകളിലൊക്ക സ്നേഹജനങ്ങളെ സമ്പാദിച്ചിരുന്നു.
   തമിഴ്നാട്ടിലും കർണാടകത്തിലും സൗദിയിലും ജോലി ചെയ്തിരുന്ന കാലത്തൊക്കെ മറ്റുള്ളവർക്ക് വേണ്ടി എന്തും സഹിക്കാൻ തയാറായിരുന്നു.
     ജിദ്ദയിൽ ഞാനും അവനും ഒരുമിച്ച് ജോലിചെയ്തിരുന്ന കാലം, കടയുടെ ഉത്തരവാദിത്വം എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അവൻ വന്നതിൽ പിന്നെ ഉത്തരവാദിത്വം മുതലാളി ആവനെ ഏൽപ്പിച്ചു. മുതലാളിക്കും കൂടെ താമസിക്കുന്നവർക്കും കൂടെ ജോലി ചെയ്യുന്നവർക്കും എന്തിനേറെ.. കടയിൽ വരുന്ന കസ്റ്റമർക്കുപോലും അവനെ വലിയ ഇഷ്ടമായിരുന്നു. അന്ന് അടുത്ത കടക്കാരനായ പാലക്കാട്ടുകാരന്റെ ഗ്യാസ് സിലിണ്ടർ തീർന്നാൽ മുതലാളി പോകുന്പോൾ പറഞ്ഞ് നിറപ്പിച് അയാളുടെ റൂമിൽ കൊണ്ട് വച്ച് കൊടുക്കുമായിരുന്നു. 
  അവന് കുറ്റൂരിൽ കച്ചവടമുള്ള കാലത്ത് മുഴുസമയവും ബഞ്ചിൽ നിറയെ, -എന്റെ ഉപ്പാന്റെ ഭാഷയിൽ പറഞ്ഞാൽ- "ബാലാക്കൻമാർ"(ചെറുപ്പക്കാർ) ഉണ്ടാകും. കോതേരിന്റെ ഇറക്കത്തിൽ ഉപ്പാന്റെ നിഴൽ കണ്ടാൽ ഓരോരുത്തരായി ഒഴിഞ്ഞ് പോകും. അപ്പോഴേക്കും മേശപ്പുറത്ത് വെച്ച ചൂടിക്കെട്ടുകൾ കൂട്ടുകാർ പിരിയുടച്ച് കഴീഞ്ഞിരിക്കും എന്ന് ഉപ്പ പറയുമായിരുന്നു. ആരോടും ദേശ്യപ്പെടാതെ മുഖത്ത് പ്രത്യേക തരം ചിരിയോടെ എല്ലാവരുമായും ഇടപഴകിയിരുന്നു. 
     അവന്റെ മരണത്തിൽ കൂടുതൽ വിഷമം പ്രകടമായത് അനിയൻ അയമുദു വിലായിരുന്നു. സൗദി-ജർമൻ ആശുപത്രിയിലായിരുന്നു മരണം. അതുവരെ അവന്റെ ശാരീരിക അവസ്ഥ ഇത്ര മോശമായത് അയമുദുവിനോട് മറച്ചുവെച്ചിരിക്കയായിരുന്നു. മരണവിവരമറിഞ്ഞ് അവനെ കൊണ്ടുവന്നപ്പോൾ ആശുപത്രിയിൽ അവൻ കാണിച്ച രംഗം അവർത്തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു. ആ ആഘാതത്തിൽ നിന്നും തിരിച്ചു വരാൻ കുറച്ച് ദിവസങ്ങൾ വേണ്ടിവന്നു. അവനെ ആശുപത്രിയിൽ കൊണ്ടുപോയി ഗ്ലൂക്കോസ് കയറ്റേണ്ടി വന്നു.
    എന്റെ കാഴ്ചപ്പാടിൽ വലിയ ഭാഗ്യം ചെയ്തവനാണവൻ. ആരെയും ബുദ്ധിമുട്ടിക്കാതെ ഒരാഴ്ച്ച കൊണ്ട് രോഗമറിയലും ചികിത്സയും മരണവും എല്ലാം കഴിഞ്ഞു. മരിച്ച്  24 മണിക്കൂറിനകം എല്ലാ കാര്യങ്ങളും കഴിച്ച് മയ്യിത്ത് മക്കത്ത് ജന്നത്തുൽമുഅല്ലയിൽ മറവുചെയ്തു. അന്ന് മഗ്റിബിന് അവന്റെ ജനാസ മാത്രമായിരുന്നു ഹറമിൽ.
   പടച്ചവൻ അവന്റെയും നമ്മുടെയും നിന്നിൽ നിന്നും മരണപ്പെട്ടവരുയും പാപങ്ങൾ പൊറുത്ത് ഖബർ ജീവിതം സന്തോഷകരമാക്കിത്തീർക്കട്ടേ... ആമീൻ.
--------------------------
ഹനീഫ പി. കെ. 



ബഷീർ... സൗഹൃദത്തിന്റെ പ്രതീകം.
############## 
ബഷീർ.... 
അവനെയോർക്കുമ്പോഴൊക്കയും ആ പുഞ്ചിരി തൂകുന്ന മുഖമാണ് മനസ്സിൽ തെളിഞ്ഞു കാണുന്നത്. എന്റെ സമപ്രായക്കാരനല്ലങ്കിലും ഞങ്ങൾ തമ്മിൽ സുഹൃത്തുക്കളെ പ്പോലെ യായിരുന്നു. ചിലപ്പോഴൊക്കെ അവനേയും അയമുദുവിനേയും തമ്മിൽ മാറിപ്പോകാറുണ്ട്. നല്ലൊരു സുഹൃദ്.വലയം എപ്പോഴും അവനു ചുറ്റും ഉണ്ടായിരുന്നു. മുതിർന്നവരോട് പോലും നല്ലൊരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. 
  അവനും മറ്റു കൂട്ടുകാർക്കുമൊപ്പം  രാത്രിയിൽ പുഴവെള്ളം കയറിയ സമയം കുറ്റൂപ്പാടത്തിക്ക് മീൻപിടിക്കാൻ പോയതും കിട്ടിയ മീൻ കോതേരിയുടെ ആ കയറ്റത്തിൽ റോഡിൽ ചെരിഞ്ഞ് വീതം വെച്ചതും ഇന്നും ഓർക്കുന്നു.
  നല്ലൊരു മനസ്സിനുടമയായ ബഷീർ നേരത്തേ നമ്മെവിട്ട് പിരിഞ്ഞത് ഒരു തീരാനഷ്ടം തന്നെ...
അല്ലാഹു അവന്റെ ബർസഖി ജീവിതം സുഖത്തിലാക്കട്ടെ ആമീൻ...
------------------------------------------
മൊയ്‌ദീൻ കുട്ടി അരീക്കൻ



എന്റെ എളാപ്പ...
~~~~~~~~~~
എനിക്ക്‌ 8 or 9 വയസ്സുള്ളപ്പോഴാണു അദ്ദേഹം ഈ ലോകത്തു നിന്നും വിട പറഞ്ഞത്‌. റബ്ബിന്റെ അനുഗ്രഹത്താൽ അദ്ദേഹത്തിന്റെ മുഖം എനിക്ക്‌ മനസ്സിൽ തെളിയാറുണ്ട്‌. എന്റെ ഈ എളാപ്പ പറഞ്ഞതു പോലെത്തന്നെയാണു എനിക്കും തോന്നിയിട്ടുള്ളത്‌. . എളാപ്പമാരുടെ കൂട്ടത്തിൽ വച്ചേറ്റവും സ്നേഹനിധിയായ രൂപം.
വെള്ളിയാഴ്ച ദിവസത്തിനു മറ്റു ദിവസങ്ങളെ അപേക്ഷിച്ച്‌ പ്രാർത്ഥനക്ക്‌ ഉത്തരം ലഭിക്കുന്ന ചില സമയങ്ങൾ റബ്ബ്‌ അനുഗ്രഹിച്ചു തന്നിട്ടുണ്ട്‌ എന്നാണു ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്‌. 

അദ്ദേഹത്തിനു വേണ്ടിയുള്ള നമ്മുടെ ഈ വെള്ളിയാഴ്ചയിലെ പ്രാർത്ഥന റബ്ബ്‌ സ്വീകരിക്കട്ടെ. .. امين
---------------------------------
ജഹ്ഫർ അലി പി. കെ. 



മരണം
ആരെയും വിടാത്ത മരണം
എപ്പോഴും സാധിച്ചില്ലെങ്കിലും ഇടക്കൊക്കെ നമ്മൾ ഓർക്കേണ്ടതായ മരണം
എല്ലാ ആത്മാക്കളും മരണത്തിന്റെ രുചി അറിയുക
തന്നെ ചെയ്യും.
അവധിയെത്തിക്കഴിഞ്ഞാൽ
അണു നിമിഷം പോലും പിന്തി
പിക്കപ്പെടുകയില്ല എന്ന് നമ്മെ ഉണർത്തിയിട്ടുണ്ട് പടച്ച
തമ്പുരാൻ,
അത് കൊണ്ട് തന്നെ ഏത് സെക്കന്റിലും നമ്മ ൾഇത് കാത്ത് നിൽക്കുന്നവരാണ് -
കാത്ത് നിൽക്കേണ്ടവരുമാണ്.
പക്ഷെ ചില മരണങ്ങളുടെ വേദന നമ്മെ ജീവിതകാലം
മുഴുവനും പിന്തുടർന്ന് കൊണ്ടേയിരിക്കും,
.ബാപ്പു എന്ന് ഞങ്ങൾ വിളി
ചിരുന്ന ഞങ്ങ ളു ടെ പ്രിയ സഹോദരൻബഷീറിനെ ഇന്നും കണ്ണീരോടെയല്ലാതെ
ഓർക്കാനും എഴുതാനും കഴി
യു ന്നില്ലലോകമെ .
ഈ പേരിലും വിളിപ്പേരിലും
ഞങ്ങളുടെ വീട്ടിൽ രണ്ട് പേരുണ്ട് " രണ്ടും അവന്റെ
ഓർമക്കായിട്ട് ഇട്ടതാണ്.
വർഷം 17 കഴിഞ്ഞിട്ടും ഇന്നും
വിട്ട് മാറാത്ത ഒരു വേദനയാ
യ ഒരു വേർപാടാണ് പ്രിയ
സഹോദരന്റെത് '
ഇത്ര ദൈർഘ്യ മെയുള്ളൊ
കാലചക്രത്തിനെന്ന് തോന്നുന്ന പോലെ എല്ലാം
ഇന്നലെ കഴിഞ്ഞ മാതിരി -
ഒരു വല്ലാത്ത പ്രകൃതമായിരു
ന്നു അവന്റെത്;
കൂടപ്പിറപ്പുകളിൽ ഏറ്റവും
സ്നേഹവും ബഹുമാനവും
പ്രകടിപ്പിച്ചവനായിരുന്നു.
കുറഞ്ഞ കാലമെങ്കിലും ഓർ
മിക്കാൻ ഒരു പാട് കാര്യങ്ങൾ
മനസ്സിൽ മായാതെ കിടക്കു
ന്നുണ്ട്. ശരിക്കും ഒളിമങ്ങാത്ത ഓർമകൾ,
ശരിക്കും ഇന്നും ജീവിച്ചി
രുന്നെങ്കിലെന്ന് ആശിച്ച്
പോവുന്ന ഓർമകൾ,
ഒരിക്കൽ ഒരു ബൈക്ക്
വാങ്ങാൻ എന്റെ സമ്മതത്തി
ന് വേണ്ടി അവൻ കാര്യം
അവതരിപ്പിച്ച രീതി,
എന്ത് എതിർപ്പുണ്ടെങ്കിലും
നമ്മൾ സമ്മതം മൂളി പോവും.

ആതൻമയത്വം അവന്റെ എ
ല്ലാ കാര്യത്തിലും ഉണ്ടായിരുന്നു,
മക്കളോടും നല്ല പാതിയോടും
ഒരു വല്ലാത്ത സ്നേഹവും
ബഹുമാനവും ഗുണകാo ക്ഷ
യുമായിരുന്നു'
അയമു തുംബഷീറും ഒരു
ചൊല്ല് പോലെ ആയിതീർ
ന്നിരുന്നു നാട്ടിൽ ഈ കൂട്ടി
പറച്ചിൽ ഇരട്ടകളായത് കൊണ്ട്.
പക്ഷെ എല്ലാം പെട്ടെന്നായിരുന്നു. രണ്ടാളുടെ
യും കല്യാണം കഴിഞ്ഞ് തിരിച്ച് വന്ന് ഏതാനും മാസങ്ങൾക്കകം തന്നെ എല്ലാം തീർന്നു;
അവന്റെ ഭാര്യ വീട് വെളിമുക്കിലായിരുന്നു.
ആദ്യമായി അവന് പെണ്ണന്വേഷിച്ച് കയറി ചെന്ന
ആ വീടിന്റെ അകത്തളം ഇന്നും ഓർമയിൽ മങ്ങാതെ
കിടക്കുന്നുണ്ട്.
ഹൈവെയിലായത് കൊണ്ട്
ഇന്നും ആ വഴി വാഹനമോടി
ച്ച് പോവുമ്പോഴും വെറുതെ
കണ്ണുകൾ അങ്ങോട്ട് പായും
മാസങ്ങൾക്ക് മുമ്പ് അതിന്റെ
അയൽപക്കത്ത് ഒരു കല്യാണ ചടങ്ങിന് പോയപ്പോഴും ഓർമകൾ
വല്ലാതെ വേദനിപ്പിച്ചു.
ആ സഹോദരി വേറെ കല്യാ
ണ മൊക്കെ കഴിഞ്ഞ് കുട്ടി
ക ളൊക്കെയായി കഴിഞ്ഞെ
ങ്കിലും അടുത്ത കാലം വരെ
ഞങ്ങളുമായി ബന്ധം പുലർ
ത്തി യി രു ന്നു - അടുത്ത സമയത്തും നല്ല പാതിയുമായി കണ്ട് മുട്ടിയിരുന്നെന്ന് പറഞ്ഞു.
പാവം ഇപ്പോഴും എല്ലാവരെയും അന്വേഷിക്കും
ഇന്നും ആ പ്രിയ സഹോദര ന്റ് വേർപാട്‌ ഉമ്മയെ വല്ലാതെ വേട്ടയാടുന്നുണ്ട്, ഉമ്മ മറ്റ് പലതിലും മുഴുകിക്കൊണ്ട് മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉമ്മ ജീവിച്ചിരിക്കുമ്പോൾ മരിച്ച് പോയെങ്കിലെന്ന് കൊതിച്ച് പോവുന്നത്രഖൽബുരു കുന്ന പ്രാർത്ഥനകളാണ് അവനെ ഓർത്തെപ്പോഴും :

ആ മാതാവിന്റെ കാൽപാദ
ത്തിൻ ചുവട്ടിലവന്റെ സ്വർഗമുണ്ടായിരിക്കട്ടെ:
പരിശുദ്ധ മാക്കപ്പെട്ട മക്കാ
മണ്ണിൽ സ്വർഗം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ടവർ
അന്ത്യവിശ്രമം കൊള്ളുന്ന'
ആ പരിശുദ്ധർക്കിടയിൽ
നിന്ന് അവരോട് കൂടെ ഉയർത്തെഴുന്നേൽക്കാനും
സ്വർഗം പൂവാനും പ്രിയ സഹോദരനും നമുക്കും റബ്
തൗഫീഖ് നൽകട്ടെ എന്ന്
വായിക്കുന്ന ഓരോരുത്തരും
വാട്സ് അപ്പിന്റെ പേജിൽ കുറിക്കുമ്പോൾ ഖൽബിന്റെ
അന്തരാളങ്ങളിൽ നിന്നും കൂടി
ആത്മാർത്ഥമായി ദുആ ചെയ്യണമെന്ന അഭ്യർത്ഥനയോടെ പ്രിയ സഹോദരൻ

----------------------------------
പി.കെ.അലി ഹസൻ.



السلام عليكم
എന്റെ സഹപാടികളിൽ ഇരട്ടകളായ അഹമ്മദും ബശീറും .
ഇവരിൽ ബശീറ് നേ പടച്ചവൻ നേരത്തേ തന്നേ വിളിച്ചു . മരണം എല്ലാവർകുമുള്ളതാണ് എങ്കിലും ചിലരുടേ വേർപാട് നമ്മേ വളരേ സങ്കടപ്പെടുത്തുന്നതാണ് ബശീറിനേ ഞാൻ അവസാനമായികാണുന്നത് അവന്റെ കല്യാണ ദിവസം പുതിയാപ്പളന്റെ കൂടെപ്പോയപ്പോയാണ് .

സ്കൂളിൽ ഞങൾ ഒരേ ബെഞ്ചിലായിരുന്നു. ഇടക്കൊക്കെ ഞങൾ അവന്റെ വീട്ടിലും എന്റവീട്ടിലും പോയി ഭക്ശണം കഴിക്കുമായിരുന്നു الله സുബ്ഹാനഹുവതആല അവന് സ്വർഗം നൽകട്ടെ നമുക്കും അവന്റെ മാതാപിതാക്കൾകും സഹോധരങൾകും ആരോഗ്യവും ദീർഗായുസും പ്രധാനം ചെയ്യട്ടെ امين
-----------------------------
അബ്ദുള്ള കാമ്പ്രൻ



കക്കാടംപുറം UP സ്കൂളിൽ നിന്ന് കുറ്റൂർ KMHS ൽ എത്തിയതോടെയാണ് കുറ്റൂരുമായി അധികം സമ്പർക്കം സ്ഥാപിക്കാൻ സാധിച്ചത്.അന്ന് മുതൽ പരിചിതമായ മുഖമായിരുന്നു മർഹൂം ബഷീറിന്റെത്.
അതിനേറ്റവും കാരണം അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ അഹമ്മദ്(ഐ മുദു) ഞങ്ങളുടെ സഹപാഠിയായിരുന്നു. സ്കൂൾ പഠനശേഷവും ആ പരിചയം നില നിർത്തിയിരുന്നു. ഗൾഫിൽ വെച്ചാണ് മരണവിവരം അറിയുന്നത്.ആലസൻകുട്ടി കാക്കയും ഇവരും സഹോദരങ്ങളാണ് എന്ന് മനസ്സിലാക്കിയത് അടുത്ത കാലത്താണ്.
കൂടെപ്പിറപ്പിന്റെ വേർപാടിന്റെ ആഴം എത്രമാത്രമാണെന്ന് സഹോദരങ്ങളുടെ ഓരോ വരികളിലും നിഴലിച്ച് നിൽക്കുന്നു.
മാതാപിതാക്കൾക്കും കുടുംബത്തിനും അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ

പരേതന്റെയും നമ്മുടെയും പാരത്രിക ജീവിതം അല്ലാഹു വെളിച്ചമാക്കട്ടെ
ആമീൻ
----------------------------
ഫൈസൽ മാലിക്  V. N.



" Life iട a Journey from Allah to Allah "
അല്ലാഹുവിൽ നിന്ന് തുടങ്ങി അല്ലാഹുവിലേക്ക് തന്നെ തിരിച്ചെത്തുന്ന ഒരു യാത്രയാണ് ജീവിതം.
ഇരട്ട സഹോദരങ്ങളായ ബഷീറും അഹമദും വളരെ ചെറുപ്പത്തിലേ എന്റെ വീടിനടുത്തു കൂടെ മദ്രസയിൽ പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. മൂത്ത ജ്യേഷ്ടൻ അലി ഹസൻ എന്റെ സഹപാഠിയാണ്. അവർ എല്ലാവരും പഠനത്തിൽ വളരെ മിടുക്കരായിരുന്നു. മതനിഷ്ഠയുള്ള മാതൃക ജീവിതമായിരുന്നു അവരുടേത്.

ബഷീറിന്റെ ആകസ്മിക നിര്യാണം വളരെ ദുഃഖത്തോടെയാണ് ഞാൻ അറിഞ്ഞത്. ഇപ്പോഴും എന്റെ അയൽപക്കത്തുള്ള ആ വീടിന് മുന്നിലൂടെ നടക്കുമ്പോൾ അവന്റെ പേര് എഴുതി വെച്ച ആ ഗേറ്റ് കാണുമ്പോൾ ഒരു നിമിഷം ആ ഓർമ്മ മനസ്സിലെത്തും. റബ്ബിന്റെ ആയുസ്സ് പുസ്തകത്തിൽ ഓരോരുത്തരുടെ സമയം കുറിച്ച പേജ് മറിക്കുമ്പോൾ നാം യാത്രയാകുന്നു. റബ്ബ് അവന്റെ ഖബർ സ്വർഗ പൂന്തോപ്പാക്കട്ടേ.. അവന്റെ കുടുംബത്തിന് ക്ഷമയും അതിന്റെ പ്രതിഫലവും നൽകട്ടെ. നമ്മെയും നമ്മിൽ നിന്ന് മരിച്ച് പോയവരെയും അവനെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടേ എന്ന് ദുആ ചെയ്യുന്നു.
-------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ



മൈലാഞ്ചി കൊമ്പിന്റെ അടയാളമില്ലെങ്കിലും പൂത്ത് നിൽക്കുന്നൊരോർമ്മയിൽ അവൻ ചിരിക്കുന്നുണ്ട്.............
▫▫▫▫▫▫▫▫
മരണത്തിന് നേരമില്ലെന്നതാണ് നേര്.
എന്നാലും ചില മരണങ്ങൾ വല്ലാതെ നേരത്തെയായി എന്ന് തോന്നാറുണ്ട്.
അതിലൊന്നാണ് നമ്മുടെ നാട്ടുകാരൻ
 പി കെ. ബഷീറിന്റെ മരണം.
കുറഞ്ഞ കാലമായിരുന്നെങ്കിലും ഹൃദ്യമായൊരു സൗഹൃദം അവനുമായുണ്ടായിരുന്നു.
ചെറിയ ചെറിയ തമാശകളും മാഞ്ഞു പോവാത്ത ചിരിയുമായി ആ സൗഹൃദത്തിന്റെ ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്.
അവന്റെ കല്യാണത്തിൽ പങ്കെടുത്തതും പുത്യാപ്ല ഇറങ്ങിയപ്പോൾ കൂടെ പോയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.
മധുവിധുവിന്റെ മണവും മധുരവും വിട്ടു പോവും മുൻപെ പ്രവാസത്തിലേക്ക് യാത്ര ചോദിച്ചതും മറന്നിട്ടില്ല.
ആ പോക്ക് പോയ ശേഷം പിന്നീട് അവൻ നാട്ടിലേക്ക് വന്നോ എന്നറിയില്ല.
ഏതായാലും ബഷീറിന്റെ പുതു ജീവിതത്തിന് അധികമൊന്നും ആയുസ്സ് ഉണ്ടായിരുന്നില്ല എന്നറിയാം.
ആരോ അടക്കി പിടിച്ച് പറഞ്ഞ ഒരു വാക്കിൽ നിന്നാണ് ബശീറിന്റെ മരണം അറിയുന്നത്.
പ്രവാസ കാലത്തെ
മരണങ്ങളെല്ലാം അങ്ങിനെയാണ്.
സ്ഥിരീകരിക്കാൻ തോന്നാത്തൊരു കേൾവിയുടെ രൂപത്തിലാവും അത് ആദ്യമെത്തുക.
അതും യുവത്വത്തിന്റെ നട്ടുച്ച നേരത്തുള്ളവരുടെ ചില മരണങ്ങൾക്ക് വല്ലാത്ത അവിശ്വനീയത തോന്നും. 
അതിന്റെ വിങ്ങലിൽനാടും വീടും മൂകതയിലലിയും.
മറു നാട്ടിൽ വെളളപുതച്ച് കിടത്തിയ മയ്യിത്തിന് സ്വന്തം നാട്ടിൽ നിറയുന്ന ഓർമ്മയുടെ തിരിനാളങ്ങൾ മാത്രമാവും അന്നേരം കൂട്ട്.
മരണാനന്തര കർമ്മങ്ങളുടെ നിർവൃതി കിട്ടാത്ത ഉsപ്പിറപ്പുകളിലും നാട്ടുകാരിലും  ഈ ഓർമ്മകൾ കുന്തിരിക്കം പോലെ പുകഞ്ഞ് കൊണ്ടിരിക്കും.
പള്ളികാട്ടിലെ മീസാൻ കല്ലോ ഒടിച്ച് കുത്തിയ ഒരു മൈലാഞ്ചി കൊമ്പോ അടയാളമായി ബാക്കിയില്ലാത്തവരായിരിക്കും ഇവർ.
ഇതൊക്കെ കൊണ്ട് തന്നെ  നീണ്ട ഒന്നര പതിറ്റാണ്ടിന് ഇപ്പുറവും ബഷീറിന്റെ ഓർമ്മകൾ പൂക്കുന്നത് ഒടിച്ച് കുത്തിയ മൈലാഞ്ചി മരത്തിലല്ല അവൻ കൈയിട്ട് നടന്ന സൗഹൃദങ്ങളിലാണ്.
 ഇനിയും ഒരു പാട് കാലം ഇവർ ബഷീറിനെ പറ്റി ഓർത്തു പറഞ്ഞു കൊണ്ടേയിരിക്കും.
അവൻ നട്ടുനനച്ച് വളർത്തിയ സൗഹൃദങ്ങൾ അതിനു മാത്രം പച്ചപ്പോടെ ഇപ്പോഴും തളിർത്ത് നിൽക്കുന്നുണ്ട്.
അള്ളാഹു ഖബറിടം വിശാലമാക്കട്ടെ.
➖➖➖➖➖➖➖➖

സത്താർ കുറ്റൂർ



ബഷീർ നമ്മെ പിരിഞ്ഞിട്ട് 17 വർഷമായി എന്ന് വായിച്ചപ്പോൾ വിശ്വസിക്കാൻ പ്രയാസം .....എല്ലാം അടുത്ത് കഴിഞ്ഞ പോലെ.  

ബഷീർ അസുഖ ബാധിതാനെണെന്നറിഞ്ഞ് ജിദ്ദയിലെ സൗദി ജർമ്മൻഹോസ്റിറ്റലിൽ ചെന്നതും മക്കയിൽ ജന്നത്തുൽ മഹല്ലിൽ കബറടക്ക ചടങ്ങിൽ പങ്കെടുത്തതും ഇന്നെലെ കഴിഞ്ഞ പോലെ തോന്നുന്നു. 

ബഷീറിന്റ ചിരിയും തമാശകളും മനസ്സിൽ കയറി വരുന്നു....പലരേയും പോലെ എനിക്കും അയമു   ദുവിനേയും,ബഷീറിനേയും മാറാറുണ്ട്. 


ബഷീറിന് വേണ്ടിയുള്ള പ്രാത്ഥനകൾ എല്ലാം അള്ളാഹു സ്വീകരിക്കട്ടെ.
-------------------------------------
അബ്ദുലത്തീഫ് അരീക്കൻ



പാതി വഴിക്ക്‌ തിരിഞ്ഞ്‌ നടന്ന        സുഹൃത്ത്‌
    -----------------------
പറച്ചിലാരംഭിക്കും മുമ്പേ ചിരിച്ച് തുടങ്ങുകയും പറഞ്ഞവസാനിച്ചാലും ചിരി നിലക്കാതിരിക്കുകയും ചെയ്യുന്ന രണ്ട് പേർ അവരാണ് അയമുദുവും ബഷീറും. മണി മണിയായുതിർന്ന് വീഴുന്ന ട്രേഡ്‌മാർക്ക് ചിരിക്കുടമകളായിരുന്നു എന്റെ ബാല്യകൗമാർകരക്കാഴചകളിൽ എന്നും ഗൃഹാതുരത്വം ഉണർത്തിയ ആ ഇരട്ടകൾ. 

പ്രായത്തിൽ ബഷീർ ജൂനിയറായിരുന്നെങ്കിലും ആ അന്തരം സൗഹൃദത്തിന്റെ ആഴം കുറച്ചില്ല.

ഈ കൂട്ടിൽ വന്ന രണ്ട് ഫോട്ടോകളിലേയും രൂപമല്ല മനസ്സിൽ തെളിഞ്ഞ്‌ വരുന്നത്‌!

ഉപ്പയുടെ തറവാട് വീടിന്റെ തൊടിയിലെ കത്തിച്ചുണ്ടൻ മാവിന്റെ ചുവട്ടിൽ, വെള്ളിയാഴ്ച ഊക്കത്ത്‌ പള്ളിയിലേക്കുള്ള ഇടവഴിയിൽ, ഒഴിവ്‌ ദിനങ്ങളിൽ കൊടുവാപാടത്തെ തോട്ടിലും ചേറ്‌ കലർന്ന കുളത്തിലും കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഏത്തം കെട്ടിയ കുഴികളിൽ, ഹൈസ്‌കൂളിന്റെ ബേക്കിൽ ,വഅള് നടക്കുന്ന മദ്രസ്സയിൽ മാത്രമല്ല, തിരക്കുട്ട് വിൽക്കുന്ന പെട്ടിക്കടക്ക് മുമ്പിലും കുപ്പായമിട്ടും ഇടാതെയും ഒരു സംഘം സമപ്രായക്കാരോടാപ്പം ചിരിച്ചും കളിച്ചും 'തെണ്ണിപ്പ് 'കാണിച്ചും അവനുണ്ടായിരുന്നു. ആ ചിത്രമാണ് എന്റെ ഉള്ള്‌ നിറയെ. 

അയമുദു ബഷീറുമാരിലെ രൂപത്തിലും ഭാവത്തിലുമുള്ള സാദൃശ്യം പരിചയമില്ലാത്തവരെ കുഴക്കിയിരുന്നു.അത് മുതലാക്കി കളിയാക്കാനായി ഞാനടക്കമുള്ള പലരും ഒരാളെത്തന്നെ അയമുദു ബഷീ റേ എന്ന് ഒരുമിച്ച് വിളിക്കുക പതിവായിരുന്നു. ജ്യേഷ്ഠൻ ആലസ്സൻ കട്ടി കാക്ക പറഞ്ഞ പോലെ നാട്ടുകാർക്കിടയിൽ അയമുദു ബഷീർ എന്ന ഒരു പ്രയാഗം തന്നെ നിലവിൽ വരാൻ തുടങ്ങിയിരുന്നു.

93 -ൽ പ്രവാസം തുടങ്ങിയതിൽ പിന്നെ ബഷീറിനെ കണ്ടിട്ടുണ്ടോ എന്നോർമ്മയില്ല. പിന്നീട് കേൾക്കുന്നതോ അത്യധികം വേദനിപ്പിച്ച മരണ വൃത്താന്തവും.പടച്ചവനേ എന്തൊരു വിധിയാണിതെന്ന് തോന്നിപ്പോയി.ഇരട്ടകളിൽ നിന്ന് ഒരാളെ പറിച്ചു കളയാൻ മനസ്സ് ഒരു നിലക്കും കൂട്ടാക്കാത്ത പോലെ. പക്ഷെ മനുഷ്യ ജീവിതത്തിലെ ഏറ്റവും പരമമായ സത്യം അധികം നാൾ മൂടി വെക്കാൻ ആർക്ക് സാധിക്കും. അവസാനം ഏത് പ്രതികൂലാവസ്ഥയോടും പ്രകൃതിതന്നെ മനസ്സിനെ സമരസപ്പെടുത്തുന്നു!ബഷീറില്ലാതെ അയമുദു എങ്ങിനെ എന്ന മനസ്സിനെ അലട്ടിയ മുഴുമിപ്പിക്കാത്ത ചോദ്യത്തിനുത്തരം നൽകിയതും ആ പ്രകൃതി നിയമം തന്നെ. 

നമ്മുക്കാശ്വസിക്കാം,അവന്നന്തി യുറങാൻ അല്ലാഹു തെരെഞ്ഞെടുത്ത മണ്ണ് അത് സഹാബികളുടേയും സ്വാലിഹീങ്ങളുടേയും ചാരത്താണല്ലോഎന്നതിൽ.


അവനേയും നമ്മേയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ - ആമീൻ.
----------------------------
ജലീൽ അരീക്കൻ 



ബഷീർ
ഒരു നാടിനെ മുഴുവൻ ഈറനണിയിച്ച ഒരു വേർപാടായിരുന്നു ബഷീറിന്റേത്.
ഇരട്ടക്കുട്ടികളായ ഇവരെ കൊച്ചു കുഞ്ഞുങ്ങളായിരുന്നതു മുതൽ എനിക്ക് നന്നായി അറിയാം.
കുറ്റൂർ നോർത്തിൽ മസാലക്കട നടത്തിയപ്പോഴും പുഞ്ചിരിയോടെയല്ലാതെ ബഷീറിനെ ഞാൻ കണ്ടിട്ടില്ല. സഹോദരൻ ഹനീഫ് സാഹിബ് പറഞ്ഞത് പോലെ ആ ബെഞ്ചിൽ ഞാനും ഇരിക്കാറുണ്ടായിരുന്നു. ചെറിയവരെന്നോ വലിയ വരെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ടുള്ള ആ സംസാരം ഇന്നും ഓർമ്മയിലുണ്ട്.
ജിദ്ധയിൽ ജോലിയായിരുന്ന ബഷീറും ഇരട്ട സഹോദരൻ അഹമ്മദും ഒരുമിച്ച് നാട്ടിൽ വരുകയും ഒന്നിച്ച് രണ്ട് പേരുടെയും കല്യാണം നടത്തുകയും ചെയ്തു. 
റബ്ബിന്റെ വിധി എങ്ങനെയെന്ന് നമുക്കറിയില്ലല്ലോ ......
പിന്നീട് ജിദ്ധയിൽ നിന്ന് അവന് അസുഖം വരുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം സഉദിജർമ്മൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരാഴ്ചകൊണ്ടതന്നെ എല്ലാം സംഭവിച്ചു.2000 ഒക്ടോബർ മാസം 22-ാം തീയതി ( 1421 റജബ് മാസം 24) ബഷീർ ഈ ലോകത്തോട് യാത്ര പറഞ്ഞു. ഈ മരണ വാർത്ത നാട്ടിലറിഞ്ഞതോടെ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്ന, നിഷ്കളങ്കതയുടെ പര്യായമായിരുന്ന ബഷീറിനേയേർത്ത് കുറ്റൂർ ഗ്രാമം മുഴുവൻ തേങ്ങി. 

ബഷീറിന്റെ പരലോകജീവിതം അള്ളാഹു ഖൈറിലാക്കട്ടെ, നമ്മെയും ബഷീറിനെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ , ജീവിച്ച് കൊതിതീരുന്നതിന് മുമ്പുതന്നെ നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ സഹോദരൻ ബഷീറിന്റെ ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കിക്കൊടുക്ക് റബ്ബേ - ആമീൻ യാ റബ്ബൽ ആലമീൻ.
---------------------------------------
എം ആർ സി അബ്ദുറഹ്മാൻ



പ്രിയപ്പെട്ട ബഷീർ,
അഞ്ചാം ക്ലാസ്‌ മുതൽ പത്താം ക്ലാസ്‌ വരേ ഒരേ ക്ലാസിൽ ഒന്നിച്ചിരുന്ന് പഠിച്ച എന്റെ പ്രിറ്റപ്പെട്ട സഹപാഠി അല്ല സ്നേഹനിധിയായ സഹോദരൻ .
ഈ ആറു വർഷത്തേ സ്കൂൾ ജീവിതത്തിൽ എല്ലാ സമയത്തും ഒന്നിച്ച്‌ തന്നെയായിരുന്നു ഞങ്ങൾ ചിലവഴിച്ചിരുന്നത്‌ ..
ഞങ്ങളുടെ കൂട്ടത്തിൽ ബഷീറും അഹമ്മദും പിന്നെ പ്രിയപ്പെട്ട രണ്ട്‌ മൂന്ന് കൂട്ടുകാരും ... ക്ലസിൽ മാത്രമല്ല ക്ലാസിനു വെളിയിലും ഗ്രൗണ്ടിൽ ചുറ്റി കറങ്ങുംബോഴും സ്‌പോർട്‌സ്‌ , കലോത്സവ ദിവസങളിലും ഒന്നിച്ചായിരുന്നു ഞങ്ങളുടെ സഹവാസം ...
എല്ലാം ഇന്നലേ കഴിഞ പോലേ തോന്നുന്നു 1984 മുതൽ 1989 വരേയുള്ള കാലഘട്ടമാണെന്ന് ഓർക്കണം .  
പത്ത്‌ കഴിഞ്ഞു ഞങ്ങൾ രണ്ട്‌ വഴിക്കായി ...
പിന്നീടെപ്പോഴൊ ഞാൻ യു എ ഇ ലേക്കും അവൻ സൗദിയിലേക്കും പറന്നു ...
അതിനു ശേഷം നേരിൽ കണ്ടതായി ഓർമയില്ല ...
ബഷീറിന്റെ മരണ വാർത്ത അറിയുംബോൾ ഞാൻ നാട്ടിലുണ്ട്‌ ...
വല്ലാത്ത ഒരു മനഃപ്രയാസം ആ വാർത്ത അന്ന് എന്നിലുണ്ടാക്കി .....
തൊട്ടടുത്ത വെള്ളിയാഴ്ച്ച ഊകത്ത്‌ പള്ളിയിൽ ജുമു'അക്ക്‌ ശേഷം ബഷീറിനു വേണ്ടിയുള്ള മയ്യിത്ത്‌ നിസ്കാരവും പ്രത്യേക പ്രാർഥനയും ഉണ്ടായിരുന്നു ...ബഷീറിനേ കുറിച്ച്‌ മഹല്ല് പ്രസിഡന്റ്‌ അബ്ദു മുസ്ലിയാർ ( എന്റെ അബ്ദു എളാപ) പറഞപ്പോൾ എന്നെ പോലെ തന്നെ അടുത്തിരിക്കുന്ന പലരുടേയും കണ്ണുകൾ നിറഞ്ഞത്‌ ഇന്നും ഞാനോർകുന്നു ...
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ അഹമ്മദിനേ കണ്ടപ്പോൾ ബഷീറിന്റെ മുഖവും അന്നെന്റെ മനസ്സിൽ ഓടിയെത്തി ...
നമ്മൾ പ്രവാസികൾക്‌ നേരിടേണ്ടി വരുന്ന വല്ലാത്ത ഒരു മാനസിക അവസ്ഥയാണിത്‌..
പ്രിയപ്പെട്ട സുഹൃത്തുക്കൾ സഹപാഠികൾ തുടങ്ങി നമുക്ക്‌ എന്നും ഓർകാൻ ഇഷ്ടപ്പെടുന്ന നമ്മുടെ കൂട്ടുകെട്ടുകളേ വീണ്ടും ഒന്നും കൂടി കൂട്ടി ചേർക്കാൻ നമുക്ക്‌ കഴിയാതെ പോകുന്നു ..
അതിനിടയിൽ ഇത്‌ പോലെയുള്ള സ്നേഹനിധികളുടെ വേർപാട്‌ ഉണ്ടാകുന്ന ആഘാതം പ്രവാസത്തെ വെറുക്കാൻ വരേ കാരണവുമാകുന്നു......
പടച്ച തമ്പുരാൻ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മേയെല്ലാം ഒരുമിച്ച്‌ കൂട്ടുമാറാകട്ടെ.  ....  ..امين
----------------------------
P.K ശരീഫ് കുറ്റൂർ